Latest news

നടന്നു പോകുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കോഴിക്കോട് നല്ലളം സ്വദേശി അഷ്‍റഫ് (53) ആണ് ജിദ്ദയില്‍ മരിച്ചത്. സഫാഫ ഡിസ്‍ട്രിക്റ്റിലെ ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപം വെള്ളിയാഴ്‍ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.   നടന്നു പോവുകയായിരുന്ന അഷ്‍റഫിനെ പിന്നില്‍ നിന്ന് വന്ന വാഹനം ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെ പോയി. 25...

മംഗളൂരുവിൽ ഇതര മതസ്ഥയായ യുവതിക്കൊപ്പം യാത്ര ചെയ്തതിന് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു; ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മംഗളൂരു: ഇതര മതസ്ഥയായ യുവതിക്കൊപ്പം യാത്ര ചെയ്തുവെന്ന് ആരോപിച്ച് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു. മംഗളൂരുവിൽ ഇന്നലെ രാവിലെയാണ് സംഭവം. ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ നില ഗുരുതരമാണ്. ആക്രമണത്തില്‍ യുവതിക്കും പരിക്കേറ്റു. മംഗളുരു നഗരത്തില്‍ ഇന്നലെ രാവിലെ ഒമ്പതരയോടെ സഹപാഠികളായ വിവിധ മത വിഭാഗങ്ങളില്‍...

ഇളകിമറിഞ്ഞ് അവസാന ലാപ്പ്, കുഴഞ്ഞുമറിഞ്ഞ് 36 മണ്ഡലങ്ങള്‍; പ്രവചനം അസാധ്യം

കടുത്ത വേനലില്‍ വോട്ടിനായുള്ള ഓട്ടം അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ സ്ഥാനാര്‍ഥികളുടെ ഉള്ളും പുറവും ചുട്ടെരിയുകയാണ്. വിധിയെഴുത്തിനുള്ള ഓരോ നിമിഷവും ഇനി നിര്‍ണായകം. അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സംസ്ഥാനത്ത് ഇനിയും വിധി പ്രവചിക്കാനാവാത്ത നിരവധി മണ്ഡലങ്ങളുണ്ട്.  ഇത്തരത്തില്‍ നാല്പതോളം മണ്ഡലങ്ങളില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മുന്നണി നേതാക്കളുടെ ശ്രദ്ധ മുഴവനിപ്പോള്‍ ഈ മണ്ഡലങ്ങളിലാണ്. എണ്ണപ്പെട്ട ചില മണ്ഡലങ്ങളില്‍...

കഴിഞ്ഞ വര്‍ഷം നടന്നത് 506 മതംമാറ്റം; 241ഉം ഹിന്ദുമതത്തിലേക്ക്; ഔദ്യോഗിക കണക്കുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മതംമാറ്റം നടക്കുന്നത് ഹിന്ദു മതത്തിലേക്കാണെന്ന് ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നടന്ന മതംമാറ്റങ്ങളില്‍ 47 ശതമാനവും ഹിന്ദുമതത്തിലേക്കാണെന്ന്, ഗസറ്റ് രേഖകള്‍ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വിവാഹത്തിന്റെ പേരിലുള്ള മതംമാറ്റം തെരഞ്ഞെടുപ്പു വിഷയമാവുന്നതിനിടെയാണ് പുതിയ കണക്കു പുറത്തുവന്നിരിക്കുന്നത്. 'ലൗ ജിഹാദ്' തടയാന്‍ നിയമം കൊണ്ടുവരുമെന്ന് എന്‍ഡിഎ പ്രകടന...

കൊവിഡ് പ്രതിരോധം: സംസ്ഥാനത്ത് കലാശക്കൊട്ടിന് വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശമില്ല. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കൊട്ടിക്കലാശം വിലക്കിയത്. പകരം ഞായറാഴ്ച വൈകിട്ട് 7 മണി വരെ പ്രചാരണമാകാം. രാജ്യം കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാംതരംഗത്തിലേക്ക് നീങ്ങുകയാണെന്ന ഉണ്ടായെന്ന മുന്നറിയിപ്പ് കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ നൽകുന്ന സാഹചര്യത്തിലും സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ വർദ്ധനയും കണക്കിലെടുത്താണ് നടപടി. തിരുവനന്തപുരത്ത്...

‘നിരന്തര അവഗണന’; കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് എ. രാമസ്വാമി; എല്‍.ഡി.എഫിനെ പിന്തുണയ്ക്കും

പാലക്കാട്: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാലക്കാട് യു.ഡി.എഫ് മുന്‍ ചെയര്‍മാനുമായ എ. രാമസ്വാമി. നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി വെച്ചതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമെന്നും രാമസ്വാമി അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ട് നിന്നിരുന്ന രാമസ്വാമിയെ നേതൃത്വം അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഷാഫി പറമ്പില്‍, എ വി ഗോപിനാഥ് അടക്കമുള്ളവര്‍...

സോഫ്റ്റ് സിഗ്നല്‍ തീരുമാനം തുടരും; എല്‍ബിഡബ്ല്യൂ വിധി നിര്‍ണയത്തില്‍ നിര്‍ണായക മാറ്റം

ദുബായ്: ക്രിക്കറ്റില്‍ ഉപയോഗിക്കുന്ന സോഫ്റ്റ് സിഗ്നല്‍ തീരുമാനം അടുത്തിടെ വളരെയേറെ വിമര്‍ശിക്കപ്പെട്ടിരുന്നു. തേര്‍ഡ് അംപയറിലേക്ക് തീരുമാനം കൈമാറുന്നതിന് മുന്‍പായി ഫീല്‍ഡ് അംപയര്‍ തീരുമാനം അറിയിക്കുന്ന രീതിയാണ് സോഫ്റ്റ് സിഗ്‌നല്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പരസ്യ പ്രതികരണം തന്നെ നടത്തി. സോഫ്റ്റ് സിഗ്നില്‍ തീരുമാനം എടുത്തുകളയണമെന്നായിരുന്നു കോലിയുടെ അഭിപ്രായം. ഐസിസി ഈ അഭിപ്രായം മുഖവിലയ്‌ക്കെടുത്തു....

പൂനെയില്‍ നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും

പുണെ(മഹാരാഷ്ട്ര): കോവിഡ് കേസുകള്‍ വലിയതോതില്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ 12 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് പുണെ മുനിസിപ്പല്‍ കോര്‍പറേഷന്‍(പി.എം.സി.). വൈകുന്നേരം ആറുമണി മുതല്‍ പുലര്‍ച്ചെ ആറുമണി വരെയാണ് കര്‍ഫ്യൂ. നാളെ മുതല്‍ ചുരുങ്ങിയത് ഒരാഴ്ചയ്ക്കത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അടുത്ത വെള്ളിയാഴ്ച അവലോകന യോഗം വിളിച്ചു ചേര്‍ക്കുമെന്നും അധികൃതര്‍ അറിയിച്ചു. ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, ബാറുകള്‍, ഷോപ്പിങ് മാളുകള്‍, സിനിമാ തിയേറ്ററുകള്‍...

ബി.ജെ.പി നേതാവിന്റെ കാറില്‍ ഇ.വി.എം കണ്ടെത്തിയ സംഭവം; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍; റീ പോളിങ്

ഗുവാഹത്തി: അസമിലെ രതബാരിയിൽ ബിജെപി സ്ഥാനാർത്ഥിയുടെ വാഹനത്തിൽ ഇവിഎം മെഷീൻ കൊണ്ടുപോയതിനെച്ചൊല്ലി വിവാദമുയർന്നതിനെത്തുടർന്ന്, മണ്ഡലത്തിലെ പോളിംഗ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി. സ്ഥലത്തെ പോളിംഗ് സ്റ്റേഷനിൽ റീപോളിംഗ് നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പോളിംഗ് സ്റ്റേഷന്‍റെ ചുമതലയുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. വോട്ടിംഗ് യന്ത്രം മറ്റൊരു വാഹനത്തിൽ കയറ്റി കൊണ്ടുപോയതിനെത്തുടർന്ന് കരിംഗഞ്ച് മണ്ഡലത്തിൽ വലിയ അക്രമസംഭവങ്ങളാണുണ്ടായത്. കരിംഗഞ്ജിനടുത്തുള്ള...

അട്ടിമറിക്കാനുള്ള പുറപ്പാടാണെങ്കില്‍ സംഘപരിവാര്‍ സ്വപ്‌നം കാണാത്ത തിരിച്ചടി കേരളം നല്‍കും-പിണറായി

കോഴിക്കോട് : വികസനം ചര്‍ച്ചചെയ്യാനല്ല, പകരം ഇരട്ട വോട്ട് ചര്‍ച്ച ചെയ്യാമെന്നാണ് യുഡിഎഫ് പറയുന്നത്. അത് തിരഞ്ഞെടുപ്പ് കമ്മീഷനാണ് ചെയ്യേണ്ടത്. ഇരട്ടിപ്പുണ്ടെങ്കില്‍ ഒഴിവാക്കപ്പടണമെന്നും അപാകതകള്‍ കണ്ടെത്തി തിരുത്തപ്പെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് നാല് ലക്ഷത്തിലധികം പേരുകള്‍ പ്രസിദ്ധീകരിച്ച് ജനങ്ങളെ കള്ളവോട്ടര്‍മാരായി ചിത്രീകരിച്ചിരിക്കകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 'ഒരേ പേരുള്ളവര്‍, സമാനപേരുള്ളവര്‍ ഇരട്ടകള്‍ എല്ലാം കള്ളവോട്ടായി കാണുകയാണ്. ഒരു യുവതി...
- Advertisement -spot_img

Latest News

ബി.ജെ.പിയിൽ ചേർന്ന രാഘവ് ചദ്ദയെ ട്രോളി പ്രകാശ് രാജ്; ‘കുറ്റങ്ങൾ തടയുന്നതിൽ നിന്ന് പൊലീസ് മാറി, അതിനാൽ ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു’

മുംബൈ: രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറുള്ള പ്രകാശ് രാജ്, രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിക്കാനായി ഒരു മീം ആണ് എക്സിൽ പങ്കുവെച്ചത്. 'കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന...
- Advertisement -spot_img