Latest news

ക്രിക്കറ്റ് മത്സരത്തിനിടെ ഔട്ടിനെ ചൊല്ലി തർക്കം : പതിനാറുകാരന്‍ ബാറ്റ് കൊണ്ട് അടിയേറ്റ് കൊല്ലപ്പെട്ടു

ഉന്നാവ് : ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഔട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പതിനാറുകാരന്‍ ബാറ്റ് കൊണ്ട് തലക്കടിയേറ്റ് കൊല്ലപ്പെട്ടു. പതിനാല് വയസുകാരനാണ് പ്രതിസ്ഥാനത്ത്. സാഫിപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സലേഹ്‌നഗറില്‍ മാര്‍ച്ച് 31ന് വൈകിട്ടായിരുന്നു മത്സരം. സംഭവത്തെ കുറിച്ച് പോലീസിന്റെ വിശദീകരണം ഇങ്ങനെ, ‘വ്യാഴാഴ്‌ച വൈകിട്ടോടെ ഒരുകൂട്ടം കുട്ടികള്‍ ക്രിക്കറ്റ് കളിക്കാനെത്തി. ക്രീസിലുണ്ടായിരുന്ന പതിനാലുകാരന്‍...

മഞ്ചേശ്വരത്ത് എസ്ഡിപിഐ പിന്തുണ യുഡിഎഫ് സ്ഥാനാർത്ഥിക്ക്; നിലപാട് വ്യക്തമാക്കി ജില്ലാ നേതൃത്വം

കാസർകോട്: മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ. ബിജെപിയെ തോൽപ്പിക്കാൻ മുസ്ലീം ലീഗ് സെക്രട്ടറി എ കെ എം അഷ്റഫിനെ കഴിയൂ എന്ന തിരിച്ചറിവിലാണ് പിന്തുണയെന്ന് എസ്ഡിപിഐ ജില്ലാ നേതൃത്വം വിശദീകരിക്കുന്നു. യുഡിഎഫിനെ ജയിപ്പിക്കാനായി പ്രവർത്തകർ രംഗത്തിറങ്ങുമെന്നും എസ്ഡിപിഐ നേതൃത്വം വ്യക്തമാക്കി. മൂന്ന് മുന്നണികളും തമ്മിൽ കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. സംസ്ഥാന അധ്യക്ഷൻ കെ...

അഞ്ചുമണ്ഡലങ്ങളിലായി കൂട്ടിച്ചേർത്തത് 26,​339 വോട്ടുകൾ; കാസർകോട്ട് പുതുവോട്ടർമാർ നിർണായകം

കാസർകോട്: കാസർകോട് ജില്ലയിലെ മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ പുതുതായി ചേർക്കപ്പെട്ട വോട്ടർമാർ നിർണ്ണായകമാകും. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിലും ഇപ്പോൾ നടന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലും ജില്ലയിൽ മൂന്ന് മുന്നണികൾ തമ്മിലുള്ള അന്തരം വളരെ കുറഞ്ഞ സാഹചര്യത്തിൽ കാൽലക്ഷത്തിലധികം വോട്ടുകൾ ആരോട് കൂറുപുലർത്തുമെന്നത് മുന്നണികളുടെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. ലോക് സഭ തിരഞ്ഞെടുപ്പിൽ...

ഒന്നാം സമ്മാനം 20 കോടി, രണ്ടുപേര്‍ക്ക് കോടീശ്വരന്മാരാകാം; ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ഇന്ന്

അബുദാബി: മലയാളികളുള്‍പ്പെടെ നിരവധി പേര്‍ക്ക് കോടികളുടെ സമ്മാനങ്ങള്‍ നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 226-ാം സീരീസിലെ നറുക്കെടുപ്പ് ഇന്ന്. ഇത്തവണ രണ്ട് കോടീശ്വരന്മാരെയാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി ദിര്‍ഹം (20 കോടിയോളം ഇന്ത്യന്‍ രൂപ)ആണ്. ഒന്നാം സമ്മാന വിജയിയെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനം ലഭിക്കുന്ന ഭാഗ്യവാനെ കാത്തിരിക്കുന്നത് 50 ലക്ഷം ദിര്‍ഹമാണ് (10 കോടിയോളം ഇന്ത്യന്‍ രൂപ). ഇന്ന്(ഏപ്രില്‍...

50 മണിക്കൂർ ജീവനോടെ കുഴിച്ചുമൂടപ്പെട്ടു; യൂട്യൂബറുടെ വീഡിയോയ്ക്ക് ലക്ഷക്കണക്കിന് വ്യൂസ്

ജനപ്രിയ യൂട്യൂബർ മിസ്റ്റർ ബീസ്റ്റ് ഒരു ശവപ്പെട്ടിക്കുള്ളിൽ 50 മണിക്കൂർ സ്വയം അടച്ചിടപ്പെട്ട സ്റ്റണ്ടുമായി കാണികളെ ഞെട്ടിച്ചു കൊണ്ട് എത്തുന്നു. ജീവനോടെ കുഴിച്ചിടും ചിന്ത മിക്ക ആളുകളുടെയും പേടിപ്പെടുത്തുന്ന സ്വപ്നമാണെങ്കിൽ, മിസ്റ്റർ ബീസ്റ്റ് (യഥാർത്ഥ പേര് ജിമ്മി ഡൊണാൾഡ്സൺ) തന്റെ 57.5 ദശലക്ഷം യൂട്യൂബ് വരിക്കാരെ രസിപ്പിക്കുന്നതിനായി രണ്ട് ദിവസത്തിലധികം ഭൂഗർഭ ബോക്സിൽ ചെലവഴിച്ചു. ജീവനോടെ...

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ എം ആലിക്കുഞ്ഞി മുസ്ലിയാര്‍ അന്തരിച്ചു

കാസർകോഡ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ എം ആലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ അന്തരിച്ചു. 86 വയസ്സായിരുന്നു. താജുശ്ശരീഅ എന്നാണ് പണ്ഡിത ലോകം അദ്ദേഹത്തെ വിളിച്ചിരുന്നത്. 1935 മാർച്ച് നാലിന് അബ്ദുർറഹ്മാൻ ഹാജി – മറിയം ദമ്പതികളുടെ മകനായി കാസർകോട് താലൂക്കിലെ ഷിറിയക്കടുത്ത് ഒളയം എന്ന പ്രദേശത്തായിരുന്നു ആലികുഞ്ഞി ഉസ്താദിന്റെ ജനനം. പഴയ കാലത്തെ ഓത്തുപള്ളിയിലാണ്...

കർണാടക ബെൽത്തങ്ങാടിയിൽ പശുക്കടത്ത് ആരോപിച്ച് യുവാക്കൾക്ക് ക്രൂര മർദനം; അഞ്ച് പേർ അറസ്റ്റിൽ

പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കൾക്ക് ക്രൂര മർദനം. കർണാടകയിലെ ബെൽത്തങ്ങാടിയിലെ മേലാന്തബെട്ടുവിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. പശുക്കളെ കടത്തുന്നുവെന്നാരോപിച്ച് ഇവരുടെ വാഹനം തടഞ്ഞു നിർത്തി മർദിക്കുകയിരുന്നു. എന്നാൽ ഇവർ സഞ്ചരിച്ച വാഹനത്തിൽ പശുക്കളുണ്ടായിരുന്നില്ല. സംഭവത്തിൽ ദക്ഷിണ കന്നഡ പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. അബ്ദുൽ റഹീം, മുഹമ്മദ് മുസ്തഫ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. യുവാക്കൾ...

ലോക്ക്ഡൗണ്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം; രാത്രികാല കര്‍ഫ്യൂവോ, ഭാഗിക ലോക്ക്ഡൗണോ ആകാം; കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് കേന്ദ്രം

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും കേന്ദ്രം അറിയിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ പശ്ചാത്തലത്തില്‍ നിയന്ത്രണം കടുപ്പിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത് ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളിലെ രോഗവ്യാപനം...

പ്രധാനമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് എസ്ഡിപിഐയുടെ പരാതി

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രധാനമന്ത്രി മതത്തെ ദുരുപയോഗം ചെയത് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചുവെന്നാരോപിച്ച് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കോന്നി മണ്ഡലത്തില്‍ മല്‍സരിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച കോന്നിയില്‍ നടന്ന പൊതുയോഗത്തില്‍ പങ്കെടുക്കവെ...

യു.എ.ഇയിൽ ഗോൾഡൻ വിസ അപേക്ഷകർക്ക്​ ആറ്​ മാസത്തെ സന്ദർശക വിസ

അബുദാബി: യുഎഇയില്‍ ഗോള്‍ഡന്‍ വിസാ അപേക്ഷകര്‍ക്കായി ആറ് മാസത്തേക്കുള്ള പ്രത്യേക വിസ അനുവദിക്കുന്നു. മള്‍ട്ടിപ്പിള്‍ എന്‍ട്രി സാധ്യമാകുന്ന ഇത്തരം വിസകള്‍ക്കായി ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ വെബ്‍സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഗോള്‍ഡന്‍ വിസയുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് ആറ് മാസത്തെ പ്രത്യേക വിസ അനുവദിക്കുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. 1150 ദിര്‍ഹമാണ് ഫീസ്. ഒരു തവണ...
- Advertisement -spot_img

Latest News

ബി.ജെ.പിയിൽ ചേർന്ന രാഘവ് ചദ്ദയെ ട്രോളി പ്രകാശ് രാജ്; ‘കുറ്റങ്ങൾ തടയുന്നതിൽ നിന്ന് പൊലീസ് മാറി, അതിനാൽ ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു’

മുംബൈ: രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറുള്ള പ്രകാശ് രാജ്, രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിക്കാനായി ഒരു മീം ആണ് എക്സിൽ പങ്കുവെച്ചത്. 'കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന...
- Advertisement -spot_img