Latest news

ഉപ്പളയില്‍ മെഡിക്കല്‍ സ്റ്റോറിലും കടകളിലും കവര്‍ച്ച

ഉപ്പള: ഉപ്പളയില്‍ മെഡിക്കല്‍ സ്റ്റോറുകളിലും കടകളിലും കവര്‍ച്ച. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുമ്പള റെയില്‍വെ സ്റ്റേഷന് സമീപത്തെ ഫൈസലിന്റെ ഉടമസ്ഥതയില്‍ ഉപ്പളയില്‍ പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍ മെഡിക്കല്‍ സ്റ്റോറിന്റെ ഷട്ടര്‍ തകര്‍ത്ത് ഡി.വി.ഡി.യും മോഡവും കവര്‍ന്നു. ഷോപ്പിന്റെ ഒരു ഭാഗത്തെ ഗ്ലാസ് തകര്‍ത്ത നിലയിലാണ്. 30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. സമീപത്തെ ഐഡിയല്‍ ബേക്കറില്‍ നിന്ന്...

കോവിഡ് വ്യാപനം; ബംഗളൂരുവിൽ നിരോധനാജ്ഞ

ബംഗളൂരു: കോവിഡിന്‍റെ രണ്ടാം തരംഗം കൂടുതൽ രൂക്ഷമാകുന്നതിനിടെ നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ. കോവിഡ്​ വ്യാപനം പിടിച്ചു നിർത്താൻ ബംഗളൂരു നഗരത്തിൽ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അപ്പാർട്ട്​മെന്‍റുകളിലും റെസിഡൻഷ്യൽ കോംപ്ലക്​സുകളിലും നീന്തൽക്കുളം, ജിംനേഷ്യം, പാർട്ടി ഹാളുകൾ എന്നിവയുടെ പ്രവർത്തനം വിലക്കിയിട്ടുണ്ട്​. ആളുകൾ ഒരുമിച്ച്​ കൂടുന്നത്​ പരമാവധി ഒഴിവാക്കണമെന്നും കർണാടക സർക്കാർ നിർദേശിച്ചു. പൊതുസ്ഥലങ്ങളിലെ റാലികൾ, പ്രതിഷേധ പ്രകടനങ്ങൾ, മറ്റ്​...

എന്തുകൊണ്ട് രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു? തെരഞ്ഞടുപ്പ് കമ്മീഷനോട് ഹൈക്കോടതി

തിരുവനന്തപുരം: കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി. ഇക്കാര്യം രേഖമൂലം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്ന് ഒഴിവുള്ള മൂന്ന് രാജ്യസഭാ അംഗങ്ങളുടെ കാലാവധി ഏപ്രില്‍ 21 നാണ് അവസാനിക്കുന്നത്. ഇതിന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്താനാണ് നേരത്തെ തീരുമാനിച്ചത്. എന്നാല്‍ ഈ തീയതി പിന്നീട് പിന്‍വലിക്കുകയായിരുന്നു. കേന്ദ്ര നിയമവകുപ്പിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ്...

കോവിഡ് വ്യാപനം; പഞ്ചാബില്‍ ഏപ്രില്‍ 30 വരെ രാത്രികാല കര്‍ഫ്യൂ

ഛത്തീസ്ഗഢ്: പഞ്ചാബില്‍ കോവിഡ് വ്യാപന സാഹചര്യത്തില്‍ ഏപ്രില്‍ 30 വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി ഒമ്പത് മുതല്‍ രാവിലെ അഞ്ചു വരെയാണ് കര്‍ഫ്യൂ. രോഗവ്യാപനം കണക്കിലെടുത്ത് നേരത്തെ പഞ്ചാബിലെ 12 ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്തുടനീളം രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുയോഗങ്ങളും ഏപ്രില്‍ 30 വരെ സര്‍ക്കാര്‍ വിലക്കി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന...

മഞ്ചേശ്വരത്ത് മിന്നുന്ന ജയം നേടും, ചോദിക്കാനുള്ള മര്യാദ മുല്ലപ്പള്ളി കാണിച്ചില്ല: രാജ്മോഹന്‍ ഉണ്ണിത്താന്‍

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. മഞ്ചേശ്വരത്തെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയപ്പോൾ നിലവിലെ സാഹചര്യത്തെ കുറിച്ച് ചോദിക്കാനുള്ള മര്യാദ മുല്ലപ്പള്ളി കാണിച്ചില്ല. യുഡിഎഫിന്റെ വോട്ട് കൊണ്ട് തന്നെ മഞ്ചേശ്വരത്ത് മിന്നുന്ന വിജയം നേടാനാകും. കല്യോട്ടെ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജീവനെടുത്ത പാർട്ടിയുടെ പിന്തുണ തേടിയത് ശരിയായ നടപടി...

ആര്‍സിബിക്ക് തിരിച്ചടി തുടരുന്നു; ദേവ്‌ദത്ത് കൊവിഡ് നെഗറ്റീവായപ്പോള്‍ മറ്റൊരു താരം പോസിറ്റീവ്

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണിന് മുമ്പ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വീണ്ടും കൊവിഡ് ഭീഷണി. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഡാനിയേല്‍ സാംസാണ് പുതുതായി കൊവിഡ് പോസിറ്റീവായത്. ഏപ്രില്‍ ഏഴാം തിയതിയിലെ രണ്ടാം പരിശോധനയിലാണ് താരത്തിന് വൈറസ് ബാധ കണ്ടെത്തിയതെന്ന് ഫ്രാഞ്ചൈസി ട്വിറ്ററില്‍ അറിയിച്ചു. https://twitter.com/RCBTweets/status/1379652779765952513?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1379652779765952513%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.asianetnews.com%2Fcricket-sports%2Fipl-2021-rcb-all-rounder-daniel-sams-positive-for-covid-19-qr6mha   പ്രകടമായ രോഗലക്ഷണങ്ങളൊന്നുമില്ലാത്ത താരം പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷനിലാണ്. ബിസിസിഐ പ്രോട്ടോക്കോള്‍ അനുസരിച്ച് ആര്‍സിബി മെഡിക്കല്‍ സംഘം സാംസിനെ നിരീക്ഷിക്കും....

‘ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’: പി. ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്‌റ്റിനെതിരെ വ്യാപക പ്രതിഷേധം

കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ പുല്ലൂക്കര പാറാൽ സ്വദേശി മൻസൂറിന്റെ കൊലപാതകത്തിൽ സിപിഎം പ്രതിക്കൂട്ടിൽ നിൽക്കവെ, പി. ജയരാജന്റെ മകൻ ജയിൻ രാജിന്റെ ഫേസ്ബുക്ക് പോസ്‌റ്റ് വിവാദമാകുന്നു. രണ്ട് മണിക്കൂറ് മുമ്പ് ജയിൻ പോസ്റ്റ് ചെയ്ത 'ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി' എന്ന ഒറ്റവരി പോസ്റ്റാണ് വിവാദമായത്. കൂത്തുപറമ്പിലേത് ആസൂത്രിത കൊലയെന്നതിന്റെ തെളിവാണ് ഫേസ്ബുക്ക് പോസ്‌റ്റെന്ന്...

മുല്ലപ്പള്ളിയെ തള്ളി മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥി എകെഎം അഷ്റഫ്

കാസർകോട്: സിപിഎം ബിജെപിക്ക് വോട്ട് മറിച്ചിട്ടുണ്ടെന്ന കെപിസിസി പ്രസിഡന്‍റിന്‍റെ വാക്കു തള്ളി മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. മതേതരത്വം ജയിക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം വോട്ട് ചെയ്തിട്ടുണ്ട്. വോട്ട് കച്ചവടം നടന്നിട്ടില്ല . മഞ്ചേശ്വരം, കുമ്പള, മംഗൾപ്പാടി പഞ്ചായത്തുകളിൽ വൻ ലീഡ് നേടും. 10000ത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷം കിട്ടുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി എകെഎം അഷ്റഫ് പറഞ്ഞു.

‘പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമായിരുന്നു ആക്രമണം, പിന്നില്‍ ഇരുപതംഗ ഡി.വൈ.എഫ്.ഐ സംഘം’; കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ സഹോദരന്‍

കണ്ണൂര്‍: കണ്ണൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ ആക്രമിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെന്ന് ആക്രമണത്തില്‍ പരുക്കേറ്റ മുഹ്‌സിന്‍. 20തോളം പേര്‍ അടങ്ങിയ സംഘമാണ് ആക്രമിച്ചതെന്നും മുഹ്‌സിന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മുഹ്‌സിന്റെ പ്രതികരണം. തന്നെയാണ് ആദ്യം ലക്ഷ്യം വെച്ചിരുന്നതെന്നും പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് വെട്ടിയതെന്നും മുഹ്‌സിന്‍ പറഞ്ഞു. തന്നെ ആക്രമിക്കുന്നത് കണ്ടതിന് ശേഷമാണ് സഹോദരന്‍ മന്‍സൂര്‍ ഓടിയെത്തിയത്....

മഞ്ചേശ്വരത്ത് ആശങ്കയെന്ന് മുല്ലപ്പള്ളി; സുരേന്ദ്രനെ ജയിപ്പിക്കാന്‍ മുഖ്യമന്ത്രിയുമായി ബിജെപി ധാരണ

കോഴിക്കോട്: മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ ആശങ്കയുണ്ടെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മഞ്ചേശ്വരത്ത് ബിജെപി-സിപിഎം നീക്കുപോക്ക് നടന്നതായും സുരേന്ദ്രനെ ജയിപ്പിക്കാന്‍ മുഖ്യമന്ത്രിയുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ഥി വി.വി. രമേശന്‍ ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ളയാളാണ്. സിപിഎം-ബിജെപി പാലമായി പ്രവര്‍ത്തിക്കുന്നയാളാണ് അദ്ദേഹം. മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പിലുടനീളം നിര്‍ജീവമായിരുന്നു. മുറിവേറ്റ നരിയെപ്പോലെയാണ്...
- Advertisement -spot_img

Latest News

ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണം; രാജ്യസഭാധ്യക്ഷന് അപേക്ഷനൽകി എഎപി

ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ്...
- Advertisement -spot_img