‘പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമായിരുന്നു ആക്രമണം, പിന്നില്‍ ഇരുപതംഗ ഡി.വൈ.എഫ്.ഐ സംഘം’; കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ സഹോദരന്‍

0
306

കണ്ണൂര്‍: കണ്ണൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ ആക്രമിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെന്ന് ആക്രമണത്തില്‍ പരുക്കേറ്റ മുഹ്‌സിന്‍. 20തോളം പേര്‍ അടങ്ങിയ സംഘമാണ് ആക്രമിച്ചതെന്നും മുഹ്‌സിന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മുഹ്‌സിന്റെ പ്രതികരണം.

തന്നെയാണ് ആദ്യം ലക്ഷ്യം വെച്ചിരുന്നതെന്നും പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് വെട്ടിയതെന്നും മുഹ്‌സിന്‍ പറഞ്ഞു. തന്നെ ആക്രമിക്കുന്നത് കണ്ടതിന് ശേഷമാണ് സഹോദരന്‍ മന്‍സൂര്‍ ഓടിയെത്തിയത്. തുടര്‍ന്ന് മന്‍സൂറിനെയും ആക്രമിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ആക്രമിച്ചവരെ കണ്ടാല്‍ തിരിച്ചറിയുമെന്നും പരിചയമുള്ളവരാണ് ആക്രമത്തിന് പിന്നിലെന്നും മുഹ്‌സിന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കണ്ണൂരില്‍ സഹോദരങ്ങളായ ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നത്. ആക്രമണത്തില്‍ പരുക്കേറ്റ മന്‍സൂറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here