തിരുവനന്തപുരം: കോവിഡ് കാലത്ത് അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ സപ്ലൈകോയും കുടുംബശ്രീയും കൈകോര്‍ക്കുന്നു. കേരളത്തിലുടനീളം 95 സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ഈ സൗകര്യം ചൊവ്വാഴ്ച ആരംഭിച്ചിട്ടുണ്ട്.
ഫോണ്‍വഴിയോ വാട്ട്‌സ് ആപ്പ് സന്ദേശം വഴിയോ ലഭിക്കുന്ന ഓര്‍ഡര്‍ സപ്ലൈകോയില്‍ നിന്ന് കുടുംബശ്രീ വീടുകളില്‍ എത്തിച്ചു നല്‍കും.
ഉച്ചയ്ക്ക് ഒരു മണി വരെ ഓര്‍ഡറുകള്‍ സ്വീകരിച്ച് ഉച്ച കഴിഞ്ഞ് വിതരണം ചെയ്യും. ഒരു ഓര്‍ഡറില്‍...
കാസർഗോഡ് ജില്ലയിലെ ഓക്‌സിജൻ പ്രതിസന്ധി മറികടക്കാൻ ഓക്‌സിജൻ സിലിണ്ടർ ചലഞ്ചുമായി ജില്ലാ ഭരണകൂടം. കാസർഗോഡ് ജില്ലയിൽ ഓക്‌സിജൻ ക്ഷാമത്തിനുള്ള പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പും ജില്ലാ അധികാരികളും.ജില്ലയിലെ പൊതു-സ്വകാര്യ ആശുപത്രികളിൽ അനുഭവപ്പെട്ടേക്കാവുന്ന ഓക്‌സിജൻ ക്ഷാമത്തിന് മുൻകരുതൽ എന്ന നിലയിലാണ് ഓക്‌സജിൻ സിലിണ്ടർ ചലഞ്ച്. വ്യാവസായിക രംഗത്തും മറ്റുമുപയോഗിക്കുന്ന ഡി ടൈപ്പ് സിലിണ്ടറുകൾ ജില്ലയ്ക്ക് വേണ്ടി...
അയോദ്ധ്യയിലെ ഹിന്ദു ഭൂരിപക്ഷ ഗ്രാമങ്ങളിലൊന്നായ രാജന്‍പൂര്‍ പഞ്ചായത്തിലെ ഗ്രാമമുഖ്യനായി തിരഞ്ഞെടുത്തത് ഹാഫിസ് അസീമുദ്ദീന്‍ എന്ന മുസ്ലിം യുവാവിനെ.
റുഡൗലി നിയമസഭാ മണ്ഡലത്തിലെ മാവായ് ബ്ലോക്കിൽ രാജൻപൂർ ഗ്രാമവാസികളാണ് ഹാഫിസ് അസിമുദ്ദീൻ ഖാനെ ഗ്രാമത്തലവനായി തിരഞ്ഞെടുത്തത്.
ഗ്രാമത്തിലെ ഏക മുസ്‌ലിം കുടുംബമാണ് ഹാഫിസ് അസിമുദ്ദീന്റേത്. ഗ്രാമപ്രധനുവേണ്ടിയുള്ള തെരഞ്ഞെടുപ്പിൽ എട്ട് സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടായിരുന്നു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 600ല്‍ 200 വോട്ട് അസീമുദ്ദീന്...
പ്രവാചക നിന്ദ നടത്തിയന്ന് ആരോപിച്ചു പ്രദേശിക കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും കോണ്‍ഗ്രസ് കരുമല്ലൂര്‍ ബ്ലോക്ക് നിര്‍വ്വാഹക സമിതി അംഗവുമായ എംകെ ഷാജിയെ അംഗത്വത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു,
പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെ വിവാദമാവുകയായിരുന്നു. ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കി. മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി നേതൃത്വവുമായി...
ജറുസലം ∙ ഇസ്രയേലിലെ മിസൈൽ ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളുമായി മലയാളിയുടെ ലൈവ്. ഇസ്രയേലിലെ അഷ്കെലോണിൽനിന്നുള്ള ദൃശ്യങ്ങളാണു സനോജ് വ്ലോഗ് എന്ന പേജിൽ പങ്കുവച്ചിരിക്കുന്നത്. ഒട്ടേറെ മലയാളികളുള്ള സ്ഥലമാണിതെന്ന് ഇദ്ദേഹം പറയുന്നു.
ഇസ്രയേൽ–പലസ്തീൻ സംഘർഷം രൂക്ഷമായതോടെ മിസൈൽ–റോക്കറ്റ് ആക്രമണങ്ങളിൽ മലയാളി നഴ്സ് അടക്കം 30 പേർ കൊല്ലപ്പെട്ടു. ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 9 കുട്ടികൾ ഉൾപ്പെടെ...
തിരുവനന്തപുരം/കൊച്ചി: ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 94 രൂപയും കടന്നിരിക്കുകയാണ്. ജില്ലയില്‍ 94.03 രൂപയാണ് പെട്രോള്‍ വില. കൊച്ചിയില്‍ 92.15 രൂപയാണ് വില.
ഡീസലിന് തിരുവനന്തപുരത്ത് 88.83 രൂപയും കൊച്ചിയില്‍ 87.08 രൂപയുമായി വില വര്‍ധിച്ചിരിക്കുകയാണ്. ഈ മാസം മാത്രം ഇത് ഏഴാം...
തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയാണെന്ന അറിയിപ്പുവന്നതോടെ ഇത്തവണത്തെ അവസാനത്തെ വ്രതം അനുഷ്ഠിക്കുകയാണ് വിശ്വാസികള്‍. ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍ മെയ് 13 ന് ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചിരുന്നു. മാസപിറവി കാണാത്തതിനാല്‍ റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കിയാണ് വ്യാഴാഴ്ച പെരുന്നാള്‍ ആഘോഷിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇത്തവണ നമസ്‍കാരം വീട്ടില്‍ വെച്ച്...
തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് ലോക്ക്ഡൗണിൽ ചെറിയ ഇളവ് നൽകി സംസ്ഥാനസർക്കാർ. മാംസവിൽപ്പനശാലകൾക്ക് മാത്രം നാളെ രാത്രി 10 മണി വരെ തുറക്കാൻ അനുമതി നൽകും. എന്നാൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പെരുന്നാള്‍ നമസ്കാരം പള്ളികളിലോ ഈദ് ഗാഹുകളിലോ ഉണ്ടാകില്ല. വീടുകളില്‍ ചെറിയപെരുന്നാള്‍ നമസ്കാരം നിര്‍വ്വഹിക്കണമെന്ന് വിവിധ ഖാസിമാര്‍ അഭ്യര്‍ത്ഥിച്ചു.
ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ്...
തെല്‍അവീവ്: ഇസ്രാഈലില്‍ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി അടിമാലി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇസ്രാഈലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്.
ഇസ്രാഈലില്‍ ഇവര്‍ക്കൊപ്പം ജോലി ചെയ്യുന്ന മലയാളികളെ ഉദ്ദരിച്ച് വിവിധ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതു. ഇസ്രാഈലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ....
തിരുവനന്തപുരം: ഇന്ന് മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ കേരളത്തിൽ ചെറിയ പെരുന്നാൾ മെയ് 13 ന് ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. കൊവിഡ് വൈറസ് രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ നമസ്‍കാരം വീട്ടിൽ വെച്ച് നിർവ്വഹിക്കണമെന്നും ഖാസിമാർ അഭ്യർത്ഥിച്ചു.
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശുപോയി. ആകെ പോൾചെയ്ത സാധുവായ വോട്ടുകളുടെ ആറിലൊന്നിൽ കൂടുതൽ ലഭിച്ചില്ലെങ്കിലാണ് സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശ്...