ന്യൂഡൽഹി: ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ ആക്രമണത്തിൽ പ്രതികരണവുമായി കായികതാരങ്ങൾ. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ, പാകിസ്താൻ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി, മാഞ്ചസ്റ്റർ സിറ്റി താരം റിയാദ് മെഹ്റസ് അടക്കമുള്ളവരാണ് ഫലസ്തീന് പിന്തുയർപ്പിച്ച് രംഗത്തെത്തിയത്.
''നിങ്ങളിലൊരൽപ്പം മനുഷ്യത്വം ബാക്കിയുണ്ടെങ്കിൽ നിങ്ങൾ ഫലസ്തീനിൽ സംഭവിക്കുന്നതിനെ പിന്തുണക്കില്ല'' -ഇർഫാൻ പത്താൻ ട്വീറ്റ് ചെയ്തു. ട്വിറ്ററിൽ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂര്‍ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസര്‍ഗോഡ് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
ആലപ്പുഴ: കെ.ആര്‍. ഗൗരിയമ്മ എന്ന വിപ്ലവ നായിക ഇനി ജ്വലിക്കുന്ന ഓര്‍മ. ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. രാഷ്ട്രീയ, സാമൂഹിക, സംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് അവസാനമായി ഗൗരിയമ്മയെ കാണാനായി വലിയ ചുടുകാട്ടിലെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ പോലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിച്ചു.
മുന്‍ ഭര്‍ത്താവ്...
ജനീവ: കോവിഡിന്റെ രണ്ടാം തരംഗത്തിനിടയിലും ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും പ്രതിരോധ വാക്‌സിന്‍ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്യു.എച്ച്.ഒ.). ലോജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന സമ്പന്ന രാജ്യങ്ങള്‍ക്കാണ് ലോകത്തിലെ 83 ശതമാനം വാക്‌സിനും ലഭിച്ചതെന്ന് ഡബ്യു.എച്ച്.ഒ. മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.
'ലോക ജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന ഉയര്‍ന്നതും ഇടത്തരം സമ്പദ് വ്യവസ്ഥയുമുള്ളതുമായ രാജ്യങ്ങള്‍ക്ക് ലോകത്ത് ഉദ്പാദിപ്പിച്ച 83...
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മെയ് 14 നോട് കൂടി ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൂടുതല്‍ ശക്തി പ്രാപിച്ച് ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ന്യൂനമര്‍ദ രൂപീകരണവുമായി ബന്ധപ്പെട്ട് കടലില്‍ മോശമായ കാലാവസ്ഥക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്നുള്ള മല്‍സ്യ ബന്ധനം 14 മുതല്‍ മറിച്ചൊരു അറിയിപ്പുണ്ടാകുന്ന വരെ...
ചെന്നൈ: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ കന്ദസ്വാമിയെ വിജിലന്‍സ് തലപ്പത്ത് നിയമിച്ച് തമിഴ്നാട്. തമിഴ്നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലില്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് പി കന്ദസ്വാമിയെ വിജിലന്‍സ്, അഴിമതി വിരുദ്ധ വിഭാഗം തലവനായി നിയമിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ എഐഎഡിഎംകെ സര്‍ക്കാരിന്‍റെ അഴിമതി ആരോപണങ്ങള്‍ കര്‍ശനമായി പരിശോധിക്കുമെന്ന് സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു. 2010ല്‍ സൊഹ്‌റാബുദ്ദീൻ ഷെയ്‌ക്...
കൊറോണ വൈറസ്, കോവിഡ് 19.. ലോകരാജ്യങ്ങളെ എല്ലാം ഒന്നരവർഷത്തിലേറെയായി വൻപ്രതിസന്ധിയിലേക്ക് തള്ളി വിട്ട ദുരന്തം. കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ വലിയ നാശമാണ് വിതയ്ക്കുന്നത്. ഇതിനിടെ ട്വിറ്ററിൽ വൈറലാവുകയാണ് ഒരു പഴയ പ്രവചനം. 2013ല്‍ തന്നെ കൊറോണ വൈറസിനെക്കുറിച്ച് പ്രവചിച്ച ട്വീറ്റിനെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. 2013 ജൂണിലാണ് ട്വിറ്ററിൽ ഇത്തരത്തിലൊരു ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. മാർകോ...
കാസർകോട് ∙ എല്ലാവരും കുടുംബത്തോടൊപ്പം വീട്ടിലിരിക്കുമ്പോൾ വെയിലും മഴയും കൊണ്ട് പൊലീസുകാർ നിരത്തിലിറങ്ങുന്നത് നാടിനു കരുതലേകാനാണ്. എന്നാൽ പൊലീസുകാരെ പറ്റിച്ച് പുറത്തിറങ്ങാൻ ചിലർ കാണിക്കുന്ന വിദ്യകൾ കേട്ടാൽ ആരും ചിരിച്ചു പോകും. നട്ടാൽ കുരുക്കാത്ത കളവുകളാണ് ചിലർ പറയുന്നത്. മരുന്നാണെന്ന് പറഞ്ഞ് മൊബൈൽ ഫോൺ ചാർജറും പഴങ്ങളും കൊടുത്തയച്ച ക്രൂരതമാശകൾ വരെയുണ്ടായി. ഇത്തരം ചില...
മഞ്ചേശ്വരം: മൂസോടിയിൽ ശക്തമായ കടലേറ്റത്തിൽ രണ്ട് വീടുകൾ അപകടാവസ്ഥയിൽ. മൂസോടി മലബാർ നഗർ സ്വദേശികളായ മറിയുമ്മ ഇബ്രാഹിം, ആസിയുമ്മ സുലൈമാൻ എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലായിരിക്കുന്നത്.
ഒരു മാസം മുൻപ് ഉണ്ടായ കടലേറ്റത്തിൽ മറിയുമ്മയുടെ വീടിന്റെ പിൻഭാഗം തകർന്നിരുന്നു. ഒരു കിടപ്പുമുറി പൂർണമായും കടലെടുത്ത നിലയിലാണ്. ബാക്കിഭാഗം ഏത് നിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലായതിനെത്തുടർന്ന് ഇവർ വാടകവീട്ടിലേക്ക് താമസം...
മൂന്നുദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവില ചൊവാഴ്ച വർധിച്ചു. പവന്റെ വില 80 രൂപകൂടി 35,760 രൂപയായി. ഗ്രാമിന് 4470 രൂപയുമായി. കഴിഞ്ഞ മൂന്നുദിവസം 35,680 രൂപ നിലവാരത്തിലായിരുന്നു പവന്റെവില.
ആഗോള വിപണിയിലും വിലയിൽ വർധനവുണ്ടായി. സ്‌പോട് ഗോൾഡ് വില ഔൺസിന് 1836 ഡോളർ നിലവാരത്തിലാണ്. യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് വിലയെ സ്വാധീനിച്ചത്.
അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയായ...
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശുപോയി. ആകെ പോൾചെയ്ത സാധുവായ വോട്ടുകളുടെ ആറിലൊന്നിൽ കൂടുതൽ ലഭിച്ചില്ലെങ്കിലാണ് സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശ്...