Latest news

ഇന്ധനവില ഇന്നും കൂട്ടി; മേയ് നാലിനു ശേഷം വർധനവ് ആറാം തവണ

കൊച്ചി∙ ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന്  27 പൈസയും ഡീസലിന് 31 പൈസയും ആണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 91.90 രൂപ, ഡീസലിന് 86.80 . തിരുവനന്തപുരത്ത് പെട്രോളിന് 93.78 രൂപ. ഡീസലിന് 88.56 . മേയ് നാലിന് ശേഷം ഇത് ആറാം തവണയാണ് ഇന്ധനവില ഉയരുന്നത്. രാജ്യത്ത് ഇന്ധന...

കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു

തിരുവനന്തപുരം: ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ(102) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അണുബാധയെ തുടര്‍ന്ന് രോഗം ഗുരുതരമാകുകയായിരുന്നു. പനിയും ശ്വാസംമുട്ടലിനെയും തുടര്‍ന്നാണ് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1957ല്‍ ഐക്യ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ഇ എം എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്നു മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായ...

സമ്പർക്കം ഉണ്ടായി അഞ്ച് ദിവസത്തിന്‌ ശേഷമാണ്‌ കോവിഡ്‌ ടെസ്‌റ്റ്‌ ചെയ്യേണ്ടത്‌, ടെസ്റ്റ് റിസൾട്ട് നെഗറ്റീവായാലും ഇത് കൂടി ശ്രദ്ധിക്കണം: ഡോ ഷിംന അസീസ്

ആരെങ്കിലും പോസിറ്റീവ് ആയെന്ന്‌ കേട്ടാലുടൻ ഓടിപ്പോയി ചെക്ക്‌ ചെയ്‌തിട്ട്‌ കാര്യമില്ലെന്ന് ഡോ. ഷിനം അസീസ്. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഡോക്ടർ ഇക്കാര്യം വിശദീകരിച്ചത്. സമ്പർക്കം ഉണ്ടായി അഞ്ച് ദിവസത്തിന്‌ ശേഷമാണ്‌ കോവിഡ്‌ ടെസ്‌റ്റ്‌ ചെയ്യേണ്ടത്‌. അത്‌ വരെ ക്വാറന്റീനിൽ പോകണം. അതാണ്‌ ശരിയായ രീതി. രോഗ ഭീതി മാറുന്ന കാലത്ത് ടെൻഷനില്ലാതെ പ്രിയപ്പെട്ടവരെ ചേർത്തുപിടിക്കാമെന്നും, അതുവരേക്കും ആരെയും...

കൊവിഡ് സമ്മര്‍ദ്ദം മാറാന്‍ ചോക്ലേറ്റ് കഴിച്ചാല്‍ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; റേഷന്‍ കട വഴി ഇനി ചോക്ലേറ്റ് വിതരണം ചെയ്യുമോയെന്ന് സോഷ്യല്‍ മീഡിയ

ന്യൂദല്‍ഹി: കൊവിഡ് രോഗമുണ്ടാക്കുന്ന സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ദിവസവും ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. പിന്നാലെ മന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദഗ്ധര്‍ രംഗത്തെത്തി. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും കൊക്കോ ധാരാളമായി അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ മതിയെന്നായിരുന്നു ഹര്‍ഷവര്‍ധന്‍ പറഞ്ഞത്. വിറ്റാമിനും ധാതുക്കളും വര്‍ധിപ്പിക്കുന്നതിന് പച്ചക്കറികളും പഴങ്ങളും കഴിക്കണമെന്നും കേന്ദ്രമന്ത്രി...

സംസ്ഥാനത്ത് ഇന്ന് 27,487 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍ഗോഡ് 919 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര്‍ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂര്‍ 1838, കോട്ടയം 1713, കാസര്‍ഗോഡ് 919, പത്തനംതിട്ട 450, ഇടുക്കി 422, വയനാട് 328 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

ഒരു കഞ്ഞിക്ക് 1350 രൂപ, പാരസെറ്റമോളിന് 45 രൂപവരെ; സ്വകാര്യ ആശുപത്രികളുടേത് കൊള്ളയെന്ന് കോടതി

കൊച്ചി: കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം വീണ്ടും. ഒരുവിധത്തിലും നീതീകരിക്കാനാവാത്ത  നിരക്കാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതെന്ന് കോടതി പറഞ്ഞു. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ അമിത  നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ഒരു കഞ്ഞിക്ക് മാത്രം 1350 രൂപ വരെ വാങ്ങുന്ന സ്ഥിതി...

കാസർകോട് ഓക്സിജൻ ക്ഷാമം; രണ്ട് സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

കാസർകോട്: കാസർകോട് ജില്ലയിലെ രണ്ട് ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം. ഇ കെ നായനാർ ആശുപത്രിയിലും കിംസ് സൺറൈസ് ആശുപത്രിയിലും ഓക്സിജൻ മണിക്കൂറുകൾക്കുള്ളിൽ തീരുമെന്നാണ് അധികൃതർ പറയുന്നത്. മംഗളൂരുവിൽ നിന്നുള്ള ഓക്സിജൻ നിലച്ചത് കാരണമാണ് ആശുപത്രികൾ പ്രതിസന്ധിയിലായത്. കണ്ണൂരിൽ നിന്ന് അടിയന്തരമായി ഓക്സിജൻ എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആശുപത്രി മാറ്റാൻ നിർദേശം നൽകിയിരിക്കുകയാണ്. കാസർകോട് ഓക്സിജൻ...

ഓട്ടോറിക്ഷകളെ ആംബുലന്‍സാക്കാന്‍ കേരളവും

കൊവിഡ് രോഗബാധ വ്യാപകമാകുന്ന സഹചര്യത്തില്‍ രോഗികൾക്കായി ഓട്ടോറിക്ഷകളും ആംബുലൻസായി സജ്ജീകരിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. രോഗികൾക്ക് ഓക്സിജൻ നല്‍കാനുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓട്ടോറിക്ഷകള്‍ വാർഡ് തലത്തില്‍ ഒരുക്കാനാണ് നീക്കം. ഇവ ഓടിക്കാൻ സന്നദ്ധരായ ഡ്രൈവർമാരെ കണ്ടെത്താൻ തദ്ദേശസ്ഥാപന പ്രതിനിധികളുടെയും ഒട്ടോറിക്ഷ തൊഴിലാളിസംഘടനകളുടെയും സഹായത്തോടെ മോട്ടോർവാഹന വകുപ്പ് ശ്രമം തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ ഓട്ടോ ഡ്രൈവർമാരുടെ സ്‍മാര്‍ട്ട്...

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കുളിപ്പിക്കാനായി പള്ളിയിലെത്തിച്ചു; ബന്ധുക്കള്‍ക്കെതിരെ നടപടി സ്വീകരിച്ച് ആരോഗ്യ വകുപ്പ്

തൃശൂര്‍: കൊവിഡ് ബാധിച്ച് മരിച്ചയാള്‍ക്ക് പ്രോട്ടോക്കോള്‍ ലംഘിച്ച് മതച്ചടങ്ങുകള്‍ നടത്താന്‍ ശ്രമിച്ചതിനെതിരെ നടപടി സ്വീകരിച്ച് ആരോഗ്യ വകുപ്പ്. കൊവിഡ് രോഗിയുടെ മൃതദേഹം പള്ളിയില്‍ കുളിപ്പിക്കാന്‍ കൊണ്ടുവന്നതിനെതിരെയാണ് വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് ആരോഗ്യ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശൂര്‍ എം.എല്‍.സി ജുമാ മസ്ജിദിലാണ് സംഭവം നടന്നത്. മരിച്ചയാളുടെ ബന്ധുക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡി.എം.ഒ അറിയിച്ചിട്ടുണ്ട്. കൊവിഡ് രണ്ടാം...

ഫലം പുറത്തുവന്നപ്പോള്‍ ലീഗ് എങ്ങനെ വര്‍ഗീയമായി; തെരഞ്ഞെടുപ്പിന് മുമ്പ് പാണക്കാട് പോയ കെമാല്‍ പാഷയുടെ ചിത്രങ്ങള്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

കൊച്ചി: മുസ്‌ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും ലീഗിനെ ചുമന്നുനടന്ന് കോണ്‍ഗ്രസ് അധഃപതിച്ചെന്നുമുള്ള റിട്ടയേര്‍ഡ് ജഡ്ജി കെമാല്‍ പാഷയുടെ വിവാദ പ്രസ്താവനക്ക് പിന്നാലെ തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം ലീഗ് നേതാക്കളെ സന്ദര്‍ശിച്ച ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അടക്കമുള്ള ലീഗ് നേതാക്കളെ സന്ദര്‍ശിച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. എറണാകുളം കളമശേരി സീറ്റില്‍...
- Advertisement -spot_img

Latest News

വാട്‌സ്ആപ്പിൽ പതിയിരിക്കുന്ന അപകടം; ഈ മുന്നറിയിപ്പ് അവഗണിക്കരുത്

രാജ്യത്തെ വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് കടുത്ത സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. വാട്‌സ്ആപ്പിലെ ഒന്നിലധികം സുരക്ഷാ പഴുതുകൾ ഹാക്കർമാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും...
- Advertisement -spot_img