കാസർകോട് ഓക്സിജൻ ക്ഷാമം; രണ്ട് സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

0
626

കാസർകോട്: കാസർകോട് ജില്ലയിലെ രണ്ട് ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം. ഇ കെ നായനാർ ആശുപത്രിയിലും കിംസ് സൺറൈസ് ആശുപത്രിയിലും ഓക്സിജൻ മണിക്കൂറുകൾക്കുള്ളിൽ തീരുമെന്നാണ് അധികൃതർ പറയുന്നത്. മംഗളൂരുവിൽ നിന്നുള്ള ഓക്സിജൻ നിലച്ചത് കാരണമാണ് ആശുപത്രികൾ പ്രതിസന്ധിയിലായത്. കണ്ണൂരിൽ നിന്ന് അടിയന്തരമായി ഓക്സിജൻ എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആശുപത്രി മാറ്റാൻ നിർദേശം നൽകിയിരിക്കുകയാണ്. കാസർകോട് ഓക്സിജൻ പ്ലാൻ്റില്ല, കണ്ണൂരിലെ പ്ലാൻ്റിൽ നിന്നും മംഗലാപുരത്തെ സ്വകാര്യ ഏജൻസികൾ വഴിയുമാണ് ഓക്സിജൻ എത്തിച്ചിരുന്നത്. കളക്ടറുടെ കത്തുണ്ടെങ്കിൽ മാത്രമേ ഓക്സിജൻ സിലിണ്ടറുകൾ കേരളത്തിലേക്ക് കൊടുക്കാവൂ എന്ന് അവിടെ നിർദ്ദേശമുണ്ടെന്നും കത്ത് ഹാജരാക്കിയിട്ടും സിലിണ്ടർ തരാൻ വിതരണക്കാർ തയ്യാറല്ലെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. കിംസ് ആശുപത്രിയിലെ ഗുരുതരാവസ്ഥയിലുള്ള  3 കൊവിഡ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

ഒരു ദിവസം കുറഞ്ഞത് 160 സിലിണ്ടർ കാസർകോട് ആവശ്യമുണ്ട്. ഉടനടി ബദൽ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here