ഗാസ: ഫലസ്തീനെതിരെയുള്ള ഇസ്രാഈല്‍ ആക്രമണം ശക്തമായി തുടരുന്നു. ആക്രമണം അവസാനിപ്പിക്കണമെന്ന് ലോകരാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും പിന്മാറാന്‍ തയ്യാറല്ലെന്നാണ് ഇസ്രാഈലിന്റെ നടപടികള്‍ വ്യക്തമാക്കുന്നത്.
ഗാസ മുനമ്പില്‍ വ്യോമാക്രമണം തുടരുന്ന ഇസ്രാഈല്‍ അതിര്‍ത്തികളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ നേരിട്ടുള്ള ആക്രമണത്തിലേക്ക് ഇസ്രാഈല്‍ കടന്നിട്ടില്ലെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഇസ്രാഈല്‍ രണ്ട് ദിവസമായി നടത്തുന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട...
തിരുവനന്തപുരം: കോവിഡ് കാലത്ത് ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധന വില വർധന തുടരുന്നു. പെട്രോൾ വില ലിറ്ററിന് 29 പൈസയും ഡീസലിന് 35 പൈസയും ഇന്ന് കൂടി.
തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 94.32 രൂപയായി ഉയർന്നു. ഡീസലിന് 89.18 രൂപയാണ് വില. കൊച്ചിയിൽ പെട്രോളിന് 92.52 രൂപയും ഡീസലിന് 87.52 രൂപയുമാണ് വില.
മേയ് നാലിന് ശേഷം...
തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴ ലഭിക്കാനാണ് സാധ്യത. ഇത്തരത്തിലുള്ള മഴ അതീവ അപകടകാരിയാണ്. റെഡ് അലേര്‍ട്ട് എന്നത് ഏറ്റവും ഉയര്‍ന്ന അലര്‍ട്ട്...
സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,75,58,352 സാമ്പിളുകളാണ് പരിശോധിച്ചത്.
മലപ്പുറം 5044, എറണാകുളം...
തിരുവനന്തപുരം: സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്റെ നിര്‍ദ്ദേശപ്രകാരമാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം കേട്ട് പൊട്ടിച്ചിരിച്ച് പിണറായി വിജയന്‍. പതിവില്ലാത്ത രീതിയില്‍ പൊട്ടിച്ചിരിച്ചുകൊണ്ടാണ് കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ചോദ്യത്തിന് മറുപടി നല്‍കിയത്.
'അതുശരി, അപ്പോള്‍ ജ്യോത്സ്യനില്‍ വിശ്വാസമുള്ള ആളായി ഞാന്‍ മാറി അല്ലേ. രണ്ടും നിങ്ങളുടെ ആള്‍ക്കാര്‍ തന്നെ പറയും'-...
തിരുവനന്തപുര: അറബിക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു. ടൗട്ടെ (Tauktae) എന്നു പേരിട്ട ചുഴലി 16-ാം തീയതിയോടെ ശക്തി പ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
കേരള തീരത്തു നിന്ന് ഏകദേശം 1000 കിലോമീറ്റര്‍ അകലെക്കൂടിയാണ് ചുഴലിയുടെ യാത്രാവഴിയെങ്കിലും തീരക്കടല്‍ പ്രക്ഷുബ്ധമാകും. കേരളത്തില്‍ പരക്കെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഈ വര്‍ഷത്തെ അറബിക്കടലിലെ ആദ്യ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസര്‍ഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലാണ് നീക്കം.
ദേശീയ നേതൃത്വത്തിലേക്ക് ചെന്നിത്തലയെ മാറ്റാനാണ് സാധ്യത. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പദവി ചെന്നിത്തലയ്ക്ക് നല്‍കിയേക്കും.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗത്വവും ചെന്നിത്തലയ്ക്ക് നല്‍കിയേക്കും.
നേരത്തെ കെ.പി.സി.സി അധ്യക്ഷനെയും, പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായി വാര്‍ത്ത വന്നിരുന്നു.
യൂത്ത് കോണ്‍ഗ്രസിന്റെ...
കൊൽക്കത്ത: പശ്ചിമബംഗാളിലെ നിയമസഭാ തെരെഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ എം.എൽ.എമാരോട് എംപി സ്ഥാനം രാജിവെക്കരുതെന്ന് ബിജെപി നിർദേശിച്ചു. എംപി സ്ഥാനം വഹിക്കുന്ന രണ്ട് ബിജെപി സ്ഥാനാർഥികളാണ് ഇത്തവണ ബംഗാളിൽ വിജയിച്ചത്. കൂച്ച് ബിഹാർ എംപിയായ നിസിത് പ്രമാണികും റാണാഘട്ട് എംപിയായ ജഗന്നത് സർക്കാരുമാണ് ബിജെപി നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടത്. ദിൻഹതയിൽ മണ്ഡലത്തിൽ നിന്ന് നിസിത് പ്രമാണിക്...
നാദാപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് രഹസ്യമായി വ്യാപരം നടത്തി തുണിക്കടകൾ. നാദാപുരം കല്ലാച്ചി സംസ്ഥാന പാതയിലെ ഹാപ്പി വെഡ്ഡിങ്ങിൽ പൊലീസ് പരിശോധന നടത്തുമ്പോൾ ഒട്ടേറെ ഉപയോക്താക്കൾ കടയിൽ ഉണ്ടായിരുന്നു.
വസ്ത്രം വാങ്ങാനെത്തിയവരെ പൊലീസ് പരിശോധനയ്ക്ക് വരുന്നത് കണ്ട് ജീവനക്കാർ ഒരു മുറിയിലാക്കി അടച്ചു. എന്നാൽ പൊലീസ് ഇവരെ കണ്ടെത്തി. എല്ലാവർക്കും എതിരെ കേസെടുത്തിട്ടുണ്ട്. 32,000 രൂപയാണ്...
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശുപോയി. ആകെ പോൾചെയ്ത സാധുവായ വോട്ടുകളുടെ ആറിലൊന്നിൽ കൂടുതൽ ലഭിച്ചില്ലെങ്കിലാണ് സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശ്...