Latest news

കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ എഴുപത്തിയാറുകാരി സംസ്‌കാരത്തിന് മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കേ കണ്ണ് തുറന്നു : അമ്പരന്ന് ബന്ധുക്കള്‍

മുധാലി ( മഹാരാഷ്ട്ര ) : സംസ്‌കാരത്തിന് മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കേ കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ എഴുപത്തിയാറുകാരി കണ്ണ് തുറന്നു. മഹാരാഷട്രയിലെ ബരാമതി താലൂക്കിലെ മുധാലി ഗ്രാമത്തിലാണ് സംഭവം. ശകുന്തള ഗായിക്ക്വാഡ് എന്ന വയോധികയാണ് മരിച്ചതായി തെറ്റിദ്ധരിക്കപ്പെട്ടത്.കോവിഡ് ബാധിച്ച ഇവര്‍ കുറച്ച് ദിവസങ്ങളായി വീട്ടില്‍ ചികിത്സയിലായിരുന്നു.പിന്നീട് ശാരീരിക അസ്വസ്ഥതകള്‍ വര്‍ധിച്ചതോടെ മെയ് 10ന്...

‘രോഗവ്യാപനത്തിൽ ചില ശുഭസൂചനകൾ, 8 ജില്ലകളിൽ 30% കേസുകൾ കുറഞ്ഞു’

കോവിഡ് രോഗവ്യാപനത്തിൽ സംസ്ഥാനത്ത് ശുഭകരമായ സൂചനകൾ കാണുന്നതായെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മെയ് ഒന്ന് മുതൽ എട്ട് വരെ ഒരു ദിവസം ശരാശരി 37144 കേസുകൾ ഉണ്ടായിരുന്നു. ലോക്ഡൗൺ തുടങ്ങിയശേഷമുള്ള ആഴ്ചയിൽ 35,919 ആയി കുറഞ്ഞു എട്ട് ജില്ലകളിൽ 10 മുതൽ 30 ശതമാനം വരെ കുറവ് കോവിഡ് കേസുകളിൽ രേഖപ്പെടുത്തി. കൂടുതൽ കുറവ്...

സംസ്ഥാനത്ത് ഇന്ന് 21,402 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ;99,651 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

ഇസ്രാഈലിലേക്കുള്ള ആയുധങ്ങള്‍ ഞങ്ങള്‍ കപ്പലില്‍ കയറ്റില്ല; ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ഇറ്റലി തൊഴിലാളി യൂണിയന്‍

റോം: ഫലസ്തീനികള്‍ക്ക് നേരെ ഇസ്രാഈല്‍ നടത്തുന്ന ആക്രമണം നിറുത്തണമെന്നാവശ്യപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. ഇസ്രാഈലിലേക്കുള്ള ആയുധങ്ങള്‍ കയറ്റാന്‍ തങ്ങള്‍ തയ്യാറാവില്ലെന്ന് ഇറ്റലിയിലെ ലിവോര്‍നോ തുറമുഖത്തിലെ ചുമട്ടു തൊളിലാളി യൂണിയന്‍ അറിയിച്ചു. ലിവാര്‍നോ തുറമുഖം ഫലസ്തീന്‍ ജനതയുടെ വംശഹത്യയ്ക്കുള്ള ഒരു സഹായവും നല്‍കില്ലെന്നും തങ്ങള്‍ എക്കാലവും ഫലസ്തീനൊപ്പം നിലകൊള്ളുമെന്നും തൊഴിലാളി യൂണിയന്‍ വ്യക്തമാക്കി. ആയുധങ്ങള്‍ കയറ്റാന്‍...

യുഎഇയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയാല്‍ പിടി വീഴും; ആറുമാസം തടവ്

ദുബൈ: യുഎഇയില്‍ പൊതുസ്ഥലത്തും സാമൂഹികമാധ്യമങ്ങളിലൂടെയും പൊതുമര്യാദകള്‍ ലംഘിക്കുകയോ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്യുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കും. കുറഞ്ഞത് ആറുമാസം തടവുശിക്ഷയാണ് നിയമലംഘകര്‍ക്ക് ലഭിക്കുക. സ്ത്രീകള്‍, 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവരെ അപമാനിച്ചാല്‍ ഒരു വര്‍ഷത്തെ തടവും 10,000 ദിര്‍ഹവുമാണ് ശിക്ഷ. സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള കടകളിലും മേഖലകളിലും പുരുഷന്മാര്‍ വേഷം മാറിയെത്തിയാല്‍ ഒരു വര്‍ഷം തടവോ...

യു.എൻ രക്ഷാസമിതിയിൽ ഫലസ്​തീന്​ പിന്തുണയുമായി ഇന്ത്യ

ന്യൂഡൽഹി: 200 ഓളം പേരുടെ മരണത്തിനിടയാക്കിയ ഇസ്രായേൽ നരനായാട്ട് തുടരുന്നതിനിടെ ഫലസ്​തീന്​ പിന്തുണയുമായി ഇന്ത്യ ഐക്യരാഷ്ട്ര സഭ രക്ഷാ സമിതിയിൽ. ദിവസങ്ങൾക്ക്​ മുമ്പ്​ ആരംഭിച്ച സംഭവവികാസങ്ങൾ നിയന്ത്രണാതീതമായി മാറിയതായും കൂടുതൽ വഷളാകുംമുമ്പ്​ ഇരു വിഭാഗവും സംഘർഷം അവസാനിപ്പിക്കണമെന്നും യു.എന്നിലെ ഇന്ത്യൻ അംബാസഡർ ടി.എസ്​. തിരുമൂർത്തി ആവശ്യപ്പെട്ടു. ''ഇരു വിഭാഗങ്ങളും ആത്​മ നിയന്ത്രണം പാലിച്ച്​ ആക്രമണത്തിൽനിന്ന്​ വിട്ടുനിൽക്കണം....

ഗാസയിലെ മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെ നടന്ന ഇസ്രാഈല്‍ ആക്രമണത്തെ അപലപിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍

ന്യൂദല്‍ഹി: ഗാസയിലെ മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെ നടന്ന ഇസ്രാഈല്‍ ആക്രമണത്തെ അപലപിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യയിലെ വിവിധ മാധ്യമ സംഘടനകള്‍ അറിയിച്ചു. ഇന്ത്യന്‍ വുമണ്‍സ് പ്രസ്സ് കോര്‍പ്പറേഷന്‍, ദി പ്രസ്സ് അസോസിയേഷന്‍, പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ എന്നിവയാണ് ആക്രമണത്തെ ശക്തമായി അപലപിച്ചത്. ആക്രമിക്കപ്പെട്ട കെട്ടിടം മാധ്യമപ്രവര്‍ത്തകരുടെ...

മംഗളൂരുവിൽ നിന്ന് പോയി കടലിൽ കുടുങ്ങിയ 9 പേരെ രക്ഷിച്ചു; നേവിയുടെ ഹെലികോപ്റ്ററിൽ കരക്കെത്തിച്ചു

കൊച്ചി: മംഗളൂരുവില്‍ നിന്നും ശനിയാഴ്ച കടലില്‍ പോയി ചുഴലിക്കാറ്റില്‍ കുടുങ്ങിയ ടഗ് ബോട്ടിലുള്ളവരെ നാവിക സേനയും കോസ്റ്റ് ഗാർഡും ചേർന്ന് രക്ഷിച്ചു. ബോട്ടിലെ 9 ജീവനക്കാരെയാണ് കൊച്ചിയില്‍ നിന്നും നേവിയുടെ ഹെലികോപ്റ്ററെത്തി കരക്കെത്തിച്ചത്. ഇവരുടെ ബോട്ട് കാറ്റില്‍ തകർന്നിരുന്നു. അതേസമയം, ക്രൂഡ് ഓയില്‍ പൈപ്പ് ലൈന്‍ അറ്റകുറ്റ പണിക്കായി പോയി കടലില്‍ മുങ്ങി കാണാതായ മറ്റൊരു...

കടലേറ്റ ഭീഷണിയൊഴിയാതെ ഉപ്പള മൂസോടി

മഞ്ചേശ്വരം: ഉപ്പള മൂസോടിയിൽ കടലേറ്റം തുടരുന്നു. മലബാർ നഗറിലാണ് കടലേറ്റത്തിൽ ഏറെ നാശമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് വീടുകളാണ് കടലേറ്റത്തിൽ തകർന്നത്. മലബാർ നഗറിലെ മറിയുമ്മ, മൂസ ഇബ്രാഹിം, ആസിയുമ്മ എന്നിവരുടെ വീടുകളാണ് കടലെടുത്തത്. വീടുകൾ അപകടാവസ്ഥയിലായതിനാൽ ഒരുമാസംമുൻപ് ഇവർ കുടുംബസമേതം വാടകവീടുകളിലേക്ക് താമസം മാറിയിരുന്നു. വീടുകൾക്കൊപ്പം സ്ഥലവും കടലെടുത്തതോടെ ഈ കുടുംബങ്ങൾ പെരുവഴിയിലായിരിക്കുകയാണ്. നിരവധി...

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം താഴുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2.81 ലക്ഷം പേര്‍ക്ക്, രോഗമുക്തരുടെ എണ്ണവും കൂടുന്നു

ന്യൂദല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെയാകുന്നത്.ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി നാല്‍പത്തിയൊന്‍പത് ലക്ഷം കടന്നു. നിലവില്‍ 35 ലക്ഷം പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം മരണസംഖ്യയില്‍ കാര്യമായ കുറവുകള്‍ രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ...
- Advertisement -spot_img

Latest News

സ്വന്തം ബൂത്തിൽ സ്ഥാനാർഥിക്ക് ലഭിച്ചത് വെറും 93 വോട്ട്; മഞ്ചേശ്വരത്ത് എൽഡിഎഫിന് കെട്ടിവെച്ച കാശുപോയി

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശുപോയി. ആകെ പോൾചെയ്ത സാധുവായ വോട്ടുകളുടെ ആറിലൊന്നിൽ കൂടുതൽ ലഭിച്ചില്ലെങ്കിലാണ് സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശ്...
- Advertisement -spot_img