തിരുവനന്തപുരം: കെ.കെ ശൈലജയെ മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്തിയ സംഭവത്തില്‍ സിപിഐഎം ദേശീയ നേതൃത്വത്തില്‍ വലിയ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ഒന്നാം പിണറായി മന്ത്രിസഭയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച കെകെ ശൈലജയെ മാറ്റിനിര്‍ത്തുന്നത് ഉചിതമായ തീരുമാനമല്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ സംസ്ഥാന നേതൃത്വമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്നതിനാല്‍ ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ ഇക്കാര്യത്തില്‍ വിലപോവില്ല.
കോടിയേരി ബാലകൃഷ്ണനാണ്...
ക്ഷണിക്കപ്പെട്ട 500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. കൊവിഡ്-19 ഗുരുതര സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് മാമാങ്കമായി നടത്തുന്നത് തെറ്റായ രീതിയാണെന്നും പ്രതിപക്ഷത്തിന് ഇതിനോട് പൂര്‍മായ വിയോജിപ്പാണെന്നും എംഎം ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ്...
തിരുവനന്തപുരം: പുതുമുഖങ്ങളെ അണിനിരത്തി മന്ത്രിമാരെ പ്രഖ്യാപിച്ച് സിപിഎം. പാര്‍ലിമെന്‍ററി പാര്‍ട്ടി നേതാവ് പിണറായി വിജയൻ ഒഴികെ മന്ത്രിസഭയിലേക്ക് എത്തുന്ന ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൃത്താല എംഎൽഎ എംബി രാജേഷ് ആയിരിക്കും സ്പീക്കര്‍.
എംവി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെഎൻ ബാലഗോപാൽ, പി രാജീവ്, വിഎൻ വാസവൻ, സജി ചെറിയാൻ,...
തിരുവനന്തപുരം: കെകെ ശൈലജ രണ്ടാം പിണറായി മന്ത്രിസഭയിൽ ഉണ്ടാകില്ലെന്ന് വിവരം. മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുമ്പോൾ കെകെ ശൈലജക്ക് വേണ്ടി മാത്രം ഇളവ് നൽകേണ്ടതില്ലെന്ന നിര്‍ണ്ണായക തീരുമാനം ആണ് സിപിഎം കൈക്കൊണ്ടത്. കെകെ ശൈലജക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യം സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അത് അവസാന നിമിഷം വേണ്ടെന്ന് വയ്ക്കുകയായിരുന്നു
കോലാർ: സഹോദരിയെ പിരിയാനാകില്ലെന്ന് വധു വിഷമം പറഞ്ഞതോടെ സഹോദരിയേയും വിവാഹം ചെയ്ത് വരൻ. ഒരേ പന്തലിൽ വെച്ചാണ് സഹോദരിമാരെ യുവാവ് വിവാഹം ചെയ്തത്. മുമ്പ് നിശ്ചയിച്ച പ്രകാരം വധുവിന് താലിചാർത്തിയതിനൊപ്പം യുവതിയുടെ സഹോദരിയേയും വരൻ വിവാഹം ചെയ്യുകയായിരുന്നു. സഹോദരിമാരിൽ ഒരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ വരനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വരൻ ഉമാപതിയെ ആണ് പോലീസ്...
ഹരിയാനയില്‍ ജയ്ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഹരിയാനയിലെ മേവാത്ത് ഖലീല്‍പൂര്‍ സ്വദേശിയായ ജിം പരിശീലകന്‍ ആസിഫ് ഖാനെയാണ് ആള്‍ക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയത്. സുഹൃത്തുക്കളോടൊപ്പം സോഹ്നയിലേക്ക് പുറപ്പെട്ട ആസിഫ് ഖാനെ ചില ഹിന്ദുത്വ മിലിറ്റന്റ് ഗ്രൂപ്പുകള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ മക്ദൂബ് മീഡിയയോട് പ്രതികരിച്ചത്.
‘മുസ്ലീങ്ങളെ കൊല്ലൂ’ എന്ന് ആക്രോശിച്ച സംഘം ഖാനേയും...
പെരിന്തൽമണ്ണ: നിയുക്ത എം.എൽ.എ. നജീബ് കാന്തപുരം തന്റെ ആദ്യശമ്പളം ആരോഗ്യപ്രവർത്തകർക്കായി തുടങ്ങിയ ബസ് സർവീസിന്റെ നടത്തിപ്പിനായി കെ.എസ്.ആർ.ടി.സി.ക്ക് നൽകും. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്കുള്ള ആരോഗ്യ പ്രവർത്തകർക്കായി തുടങ്ങിയ കെ.എസ്.ആർ.ടി.സി. സർവീസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിലാണ് ഇക്കാര്യം എം.എൽ.എ. പെരിന്തൽമണ്ണ ഡി.ടി.ഒ. കെ.പി. രാധാകൃഷ്ണനെ നേരിട്ട് അറിയിച്ചത്.
മണ്ണാർക്കാട്, മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിലേക്ക് സർവീസുകളുണ്ട്. പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന്...
തിരുവനന്തപുരം: കോവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കളുടെ മതവിശ്വാസത്തിനും ആചാരങ്ങൾക്കും അനുസരിച്ചായിരിക്കണം സംസ്കാരമെന്ന് സംസ്ഥാന സർക്കാരിന്റെ മാർഗരേഖ നിർദേശിക്കുന്നു.
കോവിഡ് ബാധിച്ച് വീട്ടിൽ മരിച്ചാൽ തദ്ദേശസ്ഥാപന സെക്രട്ടറിയെയും ആരോഗ്യപ്രവർത്തകരെയും അറിയിക്കണം. ആശുപത്രിയിൽ മരിച്ചാൽ അവിടെ നൽകിയ മേൽവിലാസം ഉൾപ്പെടുന്ന തദ്ദേശസ്ഥാപന സെക്രട്ടറിക്കാണ് മൃതദേഹം കൈമാറുക. ബന്ധുക്കൾ ആ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നൽകിയാൽ സംസ്കരിക്കാൻ ഉദ്ദേശിക്കുന്ന മറ്റേതെങ്കിലും സ്ഥലത്തേക്കു...
സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ചൊവാഴ്ച പവന്റെ വില 240 രൂപ കൂടി 36,360 രൂപയിലെത്തി. ഗ്രാമിന് 30 രൂപകൂടി 4545 രൂപയുമായി. 36,120 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. ഇതോടെ രണ്ടാഴ്ചക്കിടെ പവന്റെ വിലയിൽ 1300 രൂപയിലേറെയാണ് വർധനവുണ്ടായത്.
അന്തർദേശീയ വിപണിയിലാകട്ടെ സ്വർണവില മൂന്നുമാസത്തെ ഉയർന്ന നിലവാരത്തിലാണ്. സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം വർധിച്ച് 1,868.89...
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശുപോയി. ആകെ പോൾചെയ്ത സാധുവായ വോട്ടുകളുടെ ആറിലൊന്നിൽ കൂടുതൽ ലഭിച്ചില്ലെങ്കിലാണ് സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശ്...