ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നൂറ് വര്‍ഷം പഴക്കമുള്ള മുസ്‌ലിം പള്ളി പൊളിച്ചുമാറ്റി. അനധികൃത നിര്‍മ്മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഉത്തര്‍പ്രദേശിലെ ബര്‍ബാങ്കി ജില്ലയിലെ രാം സന്‍സെയി ഗട്ട് നഗരത്തിലെ പള്ളിയാണ് ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റിയത്.
മെയ് 31 വരെ പള്ളി പൊളിക്കരുതെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. കഴിഞ്ഞ മാസം 24 നാണ് ഹൈക്കോടതി...
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകള്‍ സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും. സിപിഎം മന്ത്രിമാരുടെ വകുപ്പ് തീരുമാനിക്കാന്‍ സംസ്ഥാനസെക്രട്ടറിയേറ്റ് ഇന്ന് ചേരും. സിപിഐയുടെ വകുപ്പുകള്‍ സംബന്ധിച്ച ഏകദേശ ധാരണയായിട്ടുണ്ട്. ജലവിഭവ വകുപ്പ് കേരള കോണ്‍ഗ്രസിന് ലഭിക്കാനാണ് സാധ്യത. നാളെ വൈകിട്ട് മൂന്നരയ്ക്കാണ് സത്യപ്രതിഞ്ജ.
ധനകാര്യ മന്ത്രി സ്ഥാനത്തേക്ക് കെഎന്‍ ബാലഗോപാലിനെയാണ് പരിഗണിക്കുന്നത്. വ്യവസായം പി രാജിവിനും...
ലഖ്‌നൗ: ഉത്തര്‍പ്രദേശ് റവന്യു, വെള്ളപ്പൊക്ക നിവാരണ മന്ത്രി വിജയ് കശ്യപ്(56)കൊവിഡ് ബാധിച്ച് മരിച്ചു. ഗുഡ്ഗാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. മുസഫര്‍നഗര്‍ ചര്‍തവാല്‍ മണ്ഡലത്തിലെ എംഎല്‍എയാണ് വിജയ് കശ്യപ്. യുപിയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മൂന്നമാത്തെ മന്ത്രിയാണ് വിജയ് കശ്യപ്. കമല്‍റാണി വരുണ്‍, ചേതന്‍ ചൗഹാന്‍ എന്നിവരാണ് മുമ്പ് മരിച്ചത്. മന്ത്രിയുടെ മരണത്തില്‍ പ്രധാനമന്ത്രി...
തിരുവനന്തപുരം: നിയുക്ത മന്ത്രി പി എ മുഹമ്മദ് റിയാസിന് ആശംസ നേർന്ന് യൂത്ത് ലീഗ് അധ്യക്ഷൻ പാണക്കാട് മുനവ്വറലി തങ്ങൾ. ഇടതു പക്ഷ രാഷ്ട്രീയത്തെ സ്വാംശീകരിച്ചു, മാന്യവും പക്വതയുമുള്ള പൊതുപ്രവർത്തനം വിദ്യാർത്ഥി കാലം തൊട്ടേ അനുധാവനം ചെയ്യുന്ന മികച്ച പൊതുപ്രവർത്തകനാണ് മഹമ്മദ് റിയാസ് എന്ന് പാണക്കാട് മുനവ്വറലി തങ്ങൾ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഇരുവരും...
തിരുവനന്തപുരം∙ ഒട്ടേറെ പ്രത്യേകതകളുള്ള മന്ത്രിസഭയാണ് ഇത്തവണത്തേത്. മന്ത്രിമാർ മുതൽ സത്യപ്രതിജ്ഞവരെ നീളുന്നു പ്രത്യേകതകൾ.
∙ എൽഡിഎഫിൽ മൂന്നു വനിതാ മന്ത്രിമാർ ആദ്യം
∙ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനു ശേഷം സിപിഐയ്ക്കു വനിതാ മന്ത്രി ആദ്യം
∙ നെടുമങ്ങാട് മണ്ഡലത്തിൽ ജയിച്ച ജി.ആർ. അനിലാണ് സിപിഐ മന്ത്രിമാരിൽ ഒരാൾ. സിപിഐയ്ക്ക് ഈ മണ്ഡലത്തിൽനിന്ന് മന്ത്രി ഉണ്ടാകുന്നത് ആദ്യം.
∙ 1957, 1967...
തൃശൂർ ∙ ഇത്തവണയും മൂന്നു മന്ത്രിമാരെ സമ്മാനിച്ച് തൃശൂർ ജില്ല. പുതുമുഖ മന്ത്രിസഭയിൽ ആദ്യമായി ഒരു വനിതാ മന്ത്രിയെയും തൃശൂർ നൽകി. ജില്ലയിൽനിന്ന് കെ.രാധാകൃഷ്ണൻ (ചേലക്കര-സിപിഎം), ആർ.ബിന്ദു (ഇരിങ്ങാലക്കുട–സിപിഎം), കെ.രാജൻ (ഒല്ലൂർ–സിപിഐ) എന്നിവരാണ് രണ്ടാം പിണറായി മന്ത്രിസഭയിൽ അംഗങ്ങളായത്.
കഴിഞ്ഞ തവണ സി.രവീന്ദ്രനാഥ് (പുതുക്കാട്), എ.സി.മൊയ്തീൻ (കുന്നംകുളം), വി.എസ്.സുനിൽകുമാർ (തൃശൂർ) എന്നിവരാണ് മന്ത്രിസഭയിൽ ഉണ്ടായിരുന്നത്. സി.രവീന്ദ്രനാഥും...
കോഴിക്കോട് ∙ ടൗട്ടെ ചുഴലിക്കാറ്റിന്റെ ദുരിതം തീരും മുൻപേ യാസ് വരുന്നു, മഴ അടുത്തയാഴ്ച വീണ്ടും കനക്കുമെന്നു കാലാവസ്ഥാ നിരീക്ഷകർ. അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിലെത്തിയിട്ടും തീരത്തിന്റെ ആശങ്ക ഒഴിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികൾ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ കടലിൽ പോകരുതെന്നാണു നിർദേശം.
ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തീരദേശ വാസികൾ ജാഗ്രതയോടെ...
പോരാട്ടഭൂമിയില്‍ നിന്നാണ് പിഎ മുഹമ്മദ് റിയാസ് എന്ന യുവജന നേതാവ് മന്ത്രിപദവിയിലെത്തുന്നത്. ബേപ്പൂരില്‍നിന്ന് ജയിച്ചെങ്കിലും മന്ത്രിമാര്‍ ആരൊക്കെയാകും എന്ന ചര്‍ച്ചകളില്‍ റിയാസിന്റെ പേര് അത്രയൊന്നും ഉയര്‍ന്നുകേട്ടില്ല. പഴയ മുഖങ്ങളെ മാറ്റി പുതിയവര്‍ക്ക് അവസരം നല്‍കിയപ്പോള്‍ റിയാസിനെ പാര്‍ട്ടി കൈവിട്ടില്ല.
യുവജനസംഘടനയായ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് എന്ന സ്ഥാനത്തിരിക്കെ ഡിവൈഎഫ്‌ഐയുടെ ദേശീയ അധ്യക്ഷനെന്ന നിലയില്‍ നിന്ന് മന്ത്രി പദവിയിലെത്തുന്ന...
മീററ്റ്∙ മീററ്റിന് നൊമ്പരമായി മലയാളി ഇരട്ടസഹോദരന്മാരുടെ മണിക്കൂറുകളുടെ ഇടവേളയിലുള്ള വേര്‍പാട്. മലയാളി എന്‍ജിനീയര്‍മാരായ ഇരട്ടസഹോദരങ്ങളായ ജോഫ്രഡ് വർഗീസ് ഗ്രിഗറിയും റാൽഫ്രഡ് ജോർജ് ഗ്രിഗറിയുമാണ് മീററ്റില്‍ കോവിഡിനോടു പൊരുതി 24ാം വയസില്‍ ജീവന്‍ വെടിഞ്ഞവര്‍. കംപ്യൂട്ടർ എൻജിനീയറിങ് ബിരുദദാരികളായ ഇരുവരും ഹൈദരാബാദിലെ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. മീററ്റിലെ കന്റോൺമെന്റ് മേഖലയിലാണ് കുടുംബം താമസിച്ചിരുന്നത്. തൃശൂര്‍ മുളങ്കുന്നത്തുകാവ് ഗ്രാമല ബ്രഹ്മകുളം വീട്ടില്‍...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,337 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855, കണ്ണൂര്‍ 1374, പത്തനംതിട്ട 1149, ഇടുക്കി 830, കാസര്‍ഗോഡ് 739, വയനാട് 631 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശുപോയി. ആകെ പോൾചെയ്ത സാധുവായ വോട്ടുകളുടെ ആറിലൊന്നിൽ കൂടുതൽ ലഭിച്ചില്ലെങ്കിലാണ് സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശ്...