Latest news

കാമുകിയെ 10 വർഷം വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിച്ച സംഭവം; കേസെടുത്ത് വനിതാ കമ്മീഷൻ

പാലക്കാട്: തന്റെ പ്രണയിനിയായ യുവതിയെ 10 വർഷക്കാലം റഹ്‌മാൻ എന്നയാൾ വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിച്ച സംഭവത്തിൽ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷൻ. ഉണ്ടായ ഈ വിഷയത്തിൽ വനിതാ കമ്മീഷൻ നെന്മാറ പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി വ്യക്തമാക്കി. പ്രണയത്തിന്റെ പേരിലാണെങ്കിൽ പോലും 10 വർഷം...

സുന്ദരയ്ക്ക് നല്‍കാൻ ഫോണ്‍ വാങ്ങിയ ആളെ തിരിച്ചറിഞ്ഞു; ദൃശ്യങ്ങള്‍ പുറത്ത്

കാസർകോട്∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ കെ.സുന്ദരയ്ക്ക് പണത്തോടൊപ്പം നല്‍കിയ ഫോണ്‍ വാങ്ങിയ ആളെ തിരിച്ചറിഞ്ഞു. ഫോൺ വിറ്റ കടയിൽ അന്വേഷണ സംഘം പരിശോധന നടത്തി. കാസർകോട് നീർച്ചാലിലുള്ള കടയിലാണ് പരിശോധന നടത്തിയത്. തുടർപരിശോധനയ്ക്കായി കടയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. വ്യാഴാഴ്ചയാണ് സുന്ദരയുടെ കയ്യിൽനിന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്മാർട്ട്ഫോൺ കസ്റ്റഡിയിലെടുത്തത്....

ശനിയും ഞായറും കടുത്ത നിയന്ത്രണം; ഹോട്ടലുകളിൽനിന്ന് ഹോം‍ ഡെലിവറി മാത്രം

തിരുവനന്തപുരം∙ ലോക്ഡൗണിന്റെ ഭാഗമായി ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങൾ. കെഎസ്ആർടിസി ദീർഘദൂര സർവീസ് നടത്തില്ല. ഹോട്ടലുകളിൽ പാഴ്സൽ നേരിട്ടു വാങ്ങാൻ അനുവദിക്കില്ല. രാവിലെ 7 മുതൽ രാത്രി 7 വരെ ഹോം‍ ഡെലിവറി നടത്താം. ഈ ദിവസങ്ങളിൽ അവശ്യമേഖലയിലുള്ളവർക്കു മാത്രമാണ് ഇളവ്. ഭക്ഷ്യോ‍ൽപന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ ബൂത്തുകൾ, മത്സ്യ, മാംസ വിൽപന ശാലകൾ,...

സോഷ്യലിസത്തിന്റേയും മമതാ ബാനര്‍ജിയുടേയും വിവാഹം ഞായറാഴ്ച; കമ്മ്യൂണിസവും ലെനിനിസവും മാര്‍ക്‌സിസവും സാക്ഷികളാവും

ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്തില്‍ ഞായറാഴ്ച നടക്കാനിരിക്കുന്നൊരു കല്യാണമാണ് എല്ലാവരുടേയും ചര്‍ച്ചാ വിഷയം. കല്യാണത്തിന് കൗതുകമൊന്നുമില്ല. വിവാഹിതരാകുന്നവരുടെ പേരുകള്‍ക്കാണ് കൗതുകം. വരന്‍- സോഷ്യലിസം, വധു- മമതാ ബാനര്‍ജി. സി.പി.ഐ. ജില്ലാ സെക്രട്ടറി എ. മോഹന്റെ മകന്റെ പേരാണ് സോഷ്യലിസം. ബംഗാളില്‍ കോണ്‍ഗ്രസ് നേതാവായി മമതാ ബാനര്‍ജി കത്തി നില്‍ക്കുന്ന സമയത്താണ് കോണ്‍ഗ്രസ് അനുഭാവിയായ കുടുംബത്തില്‍ ഈ മമതയുടെ പിറവി....

തൃണമൂലിലേക്ക് തിരിച്ചെത്തി മുകുൾ റോയ്, സ്വീകരിച്ച് മമത, ബിജെപിക്ക് തിരിച്ചടി

ദില്ലി: ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ മുകുൾ റോയ് തൃണമൂൽ കോണ്‍ഗ്രസിലേക്ക് മടങ്ങി. കൊൽക്കത്തയിൽ മമത ബാനര്‍ജി മുകുൾ  റോയിയെ പാര്‍ടിയിലേക്ക് സ്വീകരിച്ചു. ബിജെപിയിൽ നിന്ന് കൂടുതൽ പേര്‍ പുറത്തുവരുമെന്ന് മുകുൾ റോയ് വ്യക്തമാക്കി. തൃണമൂൽ കോണ്‍ഗ്രസിന്‍റെ സ്ഥാപക നേതാക്കളിൽ ഒരാളായ മുകുൾ റോയ് ഒരുകാലത്ത് തൃണമൂൽ കോണ്‍ഗ്രസിൽ രണ്ടാമനായിരുന്നു. മമത ബാനര്‍ജിയുടെ മരുമകൻ അഭിഷേക് ബാനര്‍ജിയുടെ...

ക്രിപ്‌റ്റോകറൻസി ഇടപാടുകാർ കുടുങ്ങുമോ?: വാസിർഎക്‌സിനെതിരെ ഇഡിയുടെ അന്വേഷണം

ക്രിപ്‌റ്റോകറൻസി ഇടപാടിന് നേതൃത്വംനൽകുന്ന എക്‌സ്‌ചേഞ്ചായ വാസിർഎക്‌സിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാരണംകാണിക്കൽ നോട്ടീസ് അയച്ചു. 2,790.74 കോടി രൂപയുടെ ഇടപാട് സംബന്ധിച്ചാണ് നോട്ടീസ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാസിർഎക്‌സിന്റെ ഡയറക്ടർമാരായ നിഷാൽ ഷെട്ടി, സമീർ ഹനുമാൻ മത്രെ എന്നിവർക്ക് ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജുമെന്റ് ആക്ട്(ഫെമ) പ്രകാരമാണ് നോട്ടീസ് അയച്ചിട്ടുള്ളത്. ചൈനീസ് ഓൺലൈൻ വാതുവെയ്പ്പിലൂടെയുള്ള കള്ളപ്പണംവെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

‘എനിക്കൊപ്പം ടൂറിന് വന്നാല്‍ ഒരു മത്സരം പോലും കളിക്കാതെ നിങ്ങള്‍ മടങ്ങില്ല’; തുറന്നു പറഞ്ഞ് രാഹുല്‍ ദ്രാവിഡ്

തനിക്കൊപ്പം ടൂറിന് വന്നാല്‍ ഒരു മത്സരം പോലും കളിക്കാതെ മടങ്ങേണ്ടി വരില്ലെന്ന് ഇന്ത്യന്‍ എ ടീം താരങ്ങളോട് താന്‍ പറയാറുണ്ടായിരുന്നെന്ന് ഇന്ത്യന്‍ മുന്‍ താരം രാഹുല്‍ ദ്രാവിഡ്. ബെഞ്ചിലിരുന്നും റോഡില്‍ കളിച്ചും ക്രിക്കറ്റ് താരമാവാന്‍ സാധിക്കില്ലെന്നും അതിലൂടെ കളിയെ ഇഷ്ടപ്പെടുന്ന ഒരാള്‍ മാത്രമാവുകയേ ഉള്ളുവെന്നും ദ്രാവിഡ് പറയുന്നു. ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്...

സ്ഥാനം തെറിക്കുമോ? അമിത്ഷായ്ക്കും നദ്ദയ്ക്കും പിറകെ പ്രധാനമന്ത്രിയുമായും ചർച്ച നടത്താന്‍ യോഗി

മന്ത്രിസഭാ പുനസംഘടനാ ചർച്ച പുരോഗമിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയതിനു പിറകെയാണ് യോഗി ഇന്ന് മോദിയെ വിളിക്കുന്നത്. യോഗിയുടെ ഭരണ പരാജയത്തില്‍ മോദിയടക്കമുള്ള ബിജെപി ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തി...

എടിഎം സര്‍വീസ് ചാര്‍ജ് ഉയരും; അധിക ഇടപാടിന് 25 രൂപ വീതം

ന്യൂഡല്‍ഹി: നിശ്ചിത സൗജന്യ ഇടപാടുകള്‍ക്ക് ശേഷം ഓരോ തവണയും പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന സര്‍വീസ് ചാര്‍ജ് ഉയരും. ബാലന്‍സ് തിരയുന്നതിന് അടക്കമുള്ള ചാര്‍ജ് കൂട്ടാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. നിലവില്‍ സ്വന്തം ബാങ്കുകളുടെ എടിഎം മാസത്തില്‍ അഞ്ച് തവണ സൗജന്യമായി ഉപയോഗിക്കാം. മറ്റ് ബാങ്കുകളുടേത് മൂന്നും. നിലവില്‍ ഓരോ മാസമുള്ള സൗജന്യ ഇടപാടുകള്‍ക്ക് ശേഷം...

എല്‍പിജി സിലിണ്ടറുകള്‍ ഇനി ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് റീഫില്‍ ചെയ്യാം

ന്യൂഡല്‍ഹി: എല്‍പിജി സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം പകരുന്ന പദ്ധതിയുമായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം. ഉപയോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് റീഫില്‍ ചെയ്യാനുള്ള സൗകര്യമാണ് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ഒരുക്കുന്നത്. പദ്ധതി പ്രകാരം ഉപയോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള വിതരണക്കാരില്‍നിന്ന് സിലിണ്ടറുകള്‍ റീഫില്‍ ചെയ്യാന്‍ സാധിക്കും. കണക്ഷന്‍ എടുത്ത ഓയില്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ...
- Advertisement -spot_img

Latest News

പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല; ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സടക്കം വികൃതമാക്കിയത് സങ്കടകരം: ടി സിദ്ദിഖ്

തിരുവനന്തപുരം: നേതാക്കന്മാരെ അപമാനിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അതില്‍ അമര്‍ഷവും വേദനയും ഉണ്ടെന്നും ടി സിദ്ദിഖ്. പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല. ഉമ്മന്‍ചാണ്ടിയുടെ അടക്കം ഫ്‌ളക്‌സ് വികൃതമാക്കിയത്...
- Advertisement -spot_img