മംഗളൂരു : ദക്ഷിണ കന്നഡ, കേരളം എന്നിവിടങ്ങളിൽ വിതരണം ചെയ്യാൻ കൊണ്ടുപോവുകയായിരുന്ന കഞ്ചാവുമായി മലയാളി യുവാവും തമിഴ് യുവതിയും പിടിയിൽ.
ഉപ്പള മംഗൽപാടി ചെറുഗോളിയിലെ ടി.അജ്മൽ തൊട്ട (24), കന്യാകുമാരി നാഗർകോവിൽ റാണിത്തോട്ടം ശങ്കർനഗർ സ്വദേശിനിയും മംഗളൂരുവിലെ എം.ബി.ബി.എസ്. വിദ്യാർഥിനിയുമായ മംഗളൂരു സൂറത്കലിൽ താമസിക്കുന്ന മിനു രശ്മി മുരുഗൻ രജിത (27) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽനിന്ന് 1.2366 കിലോ...
ദുബൈ: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കോടികളുടെ സമ്മാനം സ്വന്തമാക്കാന്‍ അവസരം നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ ഫന്‍റാസ്റ്റിക് 15 മില്യന്‍ ജൂലൈയില്‍ വീണ്ടുമെത്തുന്നു. 1.5 കോടി ദിര്‍ഹമാണ് (30 കോടി ഇന്ത്യന്‍ രൂപ)ഒന്നാംസമ്മാനം. രണ്ടാംസമ്മാനമായി 10 ലക്ഷം ദിര്‍ഹവും(രണ്ടുകോടി ഇന്ത്യന്‍ രൂപ)കൂടാതെ മറ്റ് എട്ട് ക്യാഷ് പ്രൈസുകളും ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് ലഭിക്കുന്നു. ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങള്‍ നേടാനായി നിരവധി അവസരങ്ങളാണ്...
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. വ്യാഴാഴ്ച പവന്റെ വില 200 രൂപ കൂടി 35,200 നിലവാരത്തിലെത്തി. 4400 രൂപയാണ് ഗ്രാമിന്റെ വില. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഒരു ട്രോയ് ഔൺസിന് 1,774.67 ഡോളർ നിലവാരത്തിലാണ്. കഴിഞ്ഞമാസം കനത്ത ഇടിവാണ് സ്വർണംനേരിട്ടത്. പലിശ ഉയർത്തേണ്ടിവരുമെന്ന യുഎസ്...
ന്യൂദല്‍ഹി: കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി. കൊവിഡ് ബാധിച്ച ശേഷം മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മരിച്ചാലും കൊവിഡ് മരണമായി കണക്കാക്കാം എന്നാണ് സുപ്രീം കോടതി ഉത്തരവ്.
കൊവിഡ് മരണങ്ങള്‍ മരണസര്‍ട്ടിഫിക്കറ്റുകളില്‍ രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തരുത്. കൊവിഡ് ബാധിച്ച് മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മരിച്ചാലും മരണസര്‍ട്ടിഫിക്കറ്റുകളില്‍ അത് കൃത്യമായി രേഖപ്പെടുത്തണമെന്നാണ് കോടതി...
കട്ടപ്പന: അമിതമായി മൊബൈല്‍ ഉപയോഗിച്ചതിനും വലിയ തുകയ്ക്ക് റീച്ചാര്‍ജ് ചെയ്തതിനും പിതാവ് വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് ഒന്‍പതാം ക്ലാസുകാരന്‍ ജീവനൊടുക്കി. കട്ടപ്പന സുവര്‍ണഗിരി കല്യാണത്തണ്ട് കറുകപ്പറമ്പില്‍ ബാബു (രവീന്ദ്രന്‍)- ശ്രീജ ദമ്പതികളുടെ മകന്‍ ഗര്‍ഷോം(14) ആണ് മരിച്ചത്.
കട്ടപ്പന ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. മൊബൈല്‍ ഗെയിം കളിക്കാനായി കഴിഞ്ഞ ദിവസം ഗര്‍ഷോം 1500 രൂപയ്ക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് മാറിയ ടെസ്റ്റ് പോസിറ്റിവിറ്റി മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ ഇന്നുമുതൽ. മുൻ ആഴ്ച്ചകളേക്കാൾ കർശനമാണ് വ്യവസ്ഥകൾ. 18 ന് മുകളിൽ ടിപിആർ ഉള്ള സ്ഥലങ്ങൾ ഇന്നുമുതൽ ട്രിപ്പിൾ ലോക്ക്ഡൗണാണ്. പന്ത്രണ്ടിനും പതിനെട്ടിനും ഇടയിലുള്ള സ്ഥലങ്ങളിൽ ലോക്ക്ഡൗണും, ആറിനും പന്ത്രണ്ടിനും ഇടയ്ക്കുള്ള സ്ഥലങ്ങളിൽ സെമി ലോക്ക്ഡൗണുമാണ്. ടിപിആർ 6ന് താഴെയുള്ള സ്ഥലങ്ങളിൽ മാത്രമാകും ഇളവുകൾ.
24ന് മുകളിൽ...
ദില്ലി: പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനക്കുശേഷം കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി. പുതുക്കിയ വില ഇന്നുമുതല്‍ നിലവില്‍ വന്നു. ഇന്ധന വിലവര്‍ധനവിനോടൊപ്പം പാചക വാതക വിലയും കുത്തനെ...
മസ്‍കത്ത്: ബദര്‍ അല്‍ സമായുടെ പതിമൂന്നാം ബ്രാഞ്ച് ഒമാൻ തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ശൈഖ് നാസര്‍ ആമിര്‍ ശുവൈല്‍ അല്‍ ഹുസ്‌നി ഉദ്ഘാടനം ചെയ്‍തു. സീബ് വിലായത്തിലെ പ്രധാന വാണിജ്യ, പാര്‍പ്പിട നഗരമായ മബേലയിലാണ് ബദർ സമായുടെ പതിമൂന്നാമത് ശാഖ പ്രവർത്തനമാരംഭിച്ചത്.
ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ഓഫ് പ്രൈവറ്റ് ഹെല്‍ത്ത് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ഡയറക്ടര്‍...
ന്യൂഡൽഹി∙ രാജ്യാന്തര വിമാന സര്‍വീസ് റദ്ദാക്കിയത് ജൂലൈ 31 വരെ നീട്ടി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഡിജിസിഎ അറിയിച്ചു. അതേസമയം, കാര്‍ഗോ സര്‍വീസുകള്‍ക്കും പ്രത്യേക സര്‍വീസുകള്‍ക്കും നിയന്ത്രണമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ചിലാണ് രാജ്യത്ത് ആദ്യം അന്താരാഷ്ട്ര സർവീസുകൾ നിർത്തിവച്ചത്. ഈ വിലക്ക് പിന്നീട് തുടരുകയായിരുന്നു. മേയ് മാസം ആഭ്യന്തര...
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ വിജയിക്ക് അഭിനന്ദനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വലിയ ഉത്തരവാദിത്തമാണ് ജനവിധിയെന്നും ജനങ്ങൾ അർപ്പിച്ച...