റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും യെമനില്‍ നിന്നുള്ള ഹൂതി വിമതരുടെ വ്യോമാക്രമണ ശ്രമം. ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിലാണ് സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ആളില്ലാ വിമാനം ഉപയോഗിച്ച് ശനിയാഴ്‍ച ആക്രമണം നടത്താന്‍ ശ്രമിച്ചത്.
ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് പിന്തുടര്‍ന്ന് തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. സൗദി അറേബ്യയിലെ സാധാരണ ജനങ്ങളെയും സിവിലിയന്‍ പ്രദേശങ്ങളും ലക്ഷ്യമിട്ട്...
കൊല്ലം: 1976ലെ വിമാനാപകടത്തില്‍ മരിച്ചെന്ന് കരുതിയ മലയാളിയായ സജാദ് തങ്ങള്‍ നാട്ടിലെത്തി. 45 വര്‍ഷത്തിനു ശേഷമാണ് സജാദ് തങ്ങള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയത്.
1976ല്‍ ഒരു സാംസ്‌കാരിക പരിപാടി നടത്തി മടങ്ങവെ മുംബൈയിലുണ്ടായ വിമാനാപകടത്തില്‍ സജാദ് മരിച്ചു പോയെന്നായിരുന്നു വീട്ടുകാരും ബന്ധുക്കളുമടക്കം വിശ്വസിച്ചിരുന്നത്.
നാട്ടിലെത്തിയതില്‍ സന്തോഷമുണ്ടെന്ന് സജാദ് മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മയെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സജാദിനെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യുന്ന 10 സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി കേന്ദ്ര സർക്കാർ. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിയാണ് കേന്ദ്രം വിലയിരുത്തിയത്. 10 ശതമാനത്തില്‍ അധികം ടി.പി.ആര്‍ രേഖപ്പെടുത്തുന്ന ജില്ലകളില്‍ ഒരു ഇളവും പാടില്ലെന്നും നിയന്ത്രണങ്ങള്‍ അനുവദിച്ചാല്‍ കാര്യങ്ങള്‍ ഗുരുതരമാകുമെന്നുമാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാകേഷ് ഭൂഷന്റെ...
കൊച്ചി: കൊവിഡ് കാലത്തുള്ള പൊലീസിന്റെ അനാവശ്യ പരിശോധനയിലും പരുക്കന്‍ പെരുമാറ്റത്തിലും പ്രതിഷേധിച്ച് കേരളാ പൊലീസിനെതിരെ എടാ വിളി ക്യാമ്പയ്‌നുമായി സോഷ്യല്‍ മീഡിയ.
കഴിഞ്ഞ ദിവസം പൊലീസുകാരന്റെ ‘എടാ’ വിളിയും അതിനെതിരെ ചില ആളുകളുടെ പ്രതികരണവുമുള്ള വീഡിയോ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഈ വീഡിയോ ഏറ്റെടുത്താണ് എടാ വിളി ഹാഷ് ടാഗ് ക്യാമ്പയ്‌നുമായി നിരവധി പേര്‍...
ന്യൂദല്‍ഹി: അഞ്ച് ദിവസത്തെ ദല്‍ഹി യാത്ര ഫലപ്രദമായിരുന്നുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രണ്ട് മാസത്തില്‍ ഒരിക്കല്‍ താന്‍ ദല്‍ഹിയില്‍ വരുമെന്നും അവര്‍ പറഞ്ഞു.
” ജനാധിപത്യം നിലനിന്നുപോകണം. ദല്‍ഹി സന്ദര്‍ശനം വിജയകരമായിരുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ എന്റെ ഒരുപാട് സഹപ്രവര്‍ത്തകരെ കണ്ടുമുട്ടി. ഞങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കണ്ടുമുട്ടിയത്. ജനാധിപത്യം തുടരണം. ‘ജനാധിപത്യം സംരക്ഷിക്കുക, രാജ്യം സംരക്ഷിക്കുക’...
തിരുവനന്തപുരം: ടിപിആർ അനുസരിച്ച് തദ്ദേശസ്ഥാപനങ്ങൾ മുഴുവൻ അടച്ചുപൂട്ടുന്നതിന് പകരം രോഗവ്യാപനമുള്ള വാർഡുകൾ മാത്രം അടച്ചുള്ള മൈക്രോ കണ്ടെയിൻമെൻറ് ലോക്ക് ഡൗൺ കൊണ്ടുവരാനാണ് സർക്കാർ ആലോചന. ബാക്കിസ്ഥലങ്ങളിൽ പ്രോട്ടോക്കോൾ പാലിച്ച് കുടുതൽ ഇളവുകൾ പ്രഖ്യാപിച്ചാകും ബദൽ രീതി നടപ്പാക്കൽ. ഒപ്പം പ്രതിദിന പരിശോധന രണ്ട് ലക്ഷത്തോളമാക്കാനും നീക്കമുണ്ട്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ലോക് ഡൗൺ ബദലിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ...
മെസേജ് അയച്ച ആള്‍ അറിയാതെ വാട്ട്‌സ്ആപ്പ് സന്ദേശം എങ്ങനെ വായിക്കാം. അതിനൊരു മാര്‍ഗമുണ്ട്. ഇത് ചെയ്യാനുള്ള ഒരു ലളിതമായ മാര്‍ഗ്ഗം മെസേജ് വായിച്ചു എന്നറിയിക്കുന്ന നീല ടിക്കുകള്‍ ഓഫാക്കുക എന്നതാണ്. എന്നാല്‍ ഇവിടൊരു പ്രശ്‌നമുണ്ട്. ഇത് സെറ്റിങ്ങ്‌സില്‍ കയറി ഓഫ് ചെയ്താല്‍ നിങ്ങളുടെ സന്ദേശം മറ്റൊരാള്‍ വായിച്ചോ എന്നറിയാന്‍ നിങ്ങള്‍ക്കും കഴിയില്ല. എന്നാല്‍, ഇത്...
ബെംഗ്ലൂരു: കേരളത്തിൽ നിന്ന് എത്തുന്നവർക്ക് പരിശോധന കർശനമാക്കി കർണാടക. ആർടിപിസിആർ പരിശോധനാഫലം നിർബന്ധമാക്കി. അടിയന്തര ആവശ്യങ്ങൾക്കായി കേരളത്തിൽ പോയിവരുന്നവരും ആർടിപിസിആർ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവാണെന്ന ഫലം കരുതണം. അതിർത്തികളിൽ പരിശോധന വർധിപ്പിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. പരിശോധനക്കായി അതിര്‍ത്തിയില്‍ കൂടുതൽ പൊലീസിനെ വിന്യസിക്കും.
കര്‍ണാടകത്തില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞ് തുടങ്ങിയതോടെ സ്കൂളുകള്‍ തുറന്നിരുന്നു. ആദ്യഘട്ടമായി ഒന്ന്...
ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...