Latest news

വാക്സീനെടുത്താൽ ചിക്കൻ കഴിക്കരുതെന്ന് വ്യജ പ്രചാരണം; കേസെടുത്ത് നടപടിക്കൊരുങ്ങി പൊലീസ്

ആലപ്പുഴ: കൊവിഡ് വാക്സിനേഷൻ സംബന്ധിച്ചുള്ള വ്യാജ വാർത്തയ്ക്കെതിരെ നിയമ നടപടിയുമായി പൊലീസ്. കൊവിഡ് വാക്സിൻ എടുക്കുന്നവരും എടുക്കാൻ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കൻ കഴിക്കാൻ പാടില്ലെന്നായിരുന്നു വ്യാജ പ്രചാരണം. വാക്സിനെടുത്ത ശേഷം ചിക്കൻ കഴിച്ച് രണ്ട് പേർ മരണപ്പെട്ടുവെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ ശബ്ദ സന്ദേശത്തിൽ പറയുന്നു.  വാക്സിൻ എടുത്തവർ 14 ദിവസം സ്വന്തം വീട്ടിൽ...

മാനസയുടെ മരണത്തില്‍ വേദനയെന്ന് ആത്മഹത്യകുറിപ്പ്; ചങ്ങരംകുളത്ത് യുവാവ് ആത്മഹത്യചെയ്ത നിലയില്‍

മലപ്പുറം: ചങ്ങരംകുളത്ത് യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോതമംഗലത്ത് യുവ ദന്ത ഡോക്ടര്‍ മാനസ കൊല്ലപ്പെട്ടതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്ന് വീട്ടില്‍ നിന്നും കണ്ടെടുത്ത കുറിപ്പില്‍ പറയുന്നു. ചങ്ങരംകുളം വളയംകുളം മനല്‍ക്കുന്ന് സ്വദേശി വിനീഷിനെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ അടുക്കള ഭാഗത്തായാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച...

ഓണക്കിറ്റ് വിതരണം പ്രമുഖരെ വിളിച്ച് ഫോട്ടോ എടുത്ത് വേണമെന്ന് സർക്കാ‌ർ നിർദ്ദേശം; നടക്കില്ലെന്ന് വ്യാപാരികൾ, വിവാദം

തിരുവനന്തപുരം: നാളെ സംസ്ഥാനത്താകെ റേഷൻകടകളിൽ നടത്താനിരിക്കുന്ന ഓണക്കിറ്റ് വിതരണം പ്രമുഖരെ വച്ച് ഉദ്ഘാടനം ചെയ്യണമെന്ന് ഭക്ഷ്യവകുപ്പ് നിർദ്ദേശം. ഉദ്ഘാടനത്തിന്റെ ഫോട്ടോയെടുത്ത് പോസ്‌റ്റർ പതിക്കണമെന്ന വിചിത്രമായ നിർദ്ദേശവും സർക്കാർ നൽകിയിട്ടുണ്ട്. വിചിത്രമായ സർക്കാർ ഉത്തരവ് നടപ്പാക്കാൻ കഴിയില്ലെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചതോടെ ഓണക്കിറ്റ് വിതരണം വിവാദത്തിലായി. നാളെ രാവിലെ എട്ടരക്കാണ് ഇത്തരത്തിൽ പ്രമുഖർ കിറ്റ് നിതരണം ചെയ്യേണ്ടത്.ഇതിന്...

അനാഥ മൃതദേഹം ഏറ്റെടുത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് മാതൃകയായി

ഉപ്പള: നാലു ദിവസത്തോളം പരിയാരം മെഡിക്കൽ കോളേജിൽ അനാഥമായി കിടന്നിരുന്ന മൃതദേഹം ഏറ്റെടുത്ത്‌ അന്ത്യകർമങ്ങൾ നടത്തി മംഗൽപാടി പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് മാതൃകയായി. പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് എകെഎം അഷ്റഫ് എംഎൽഎക്ക് ലഭിച്ച നിർദ്ദേശത്തിന് അടിസ്ഥാനത്തിൽ ജില്ലാ യൂത്ത് ലീഗ് സെക്രട്ടറിയും കാസർഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പറുമായ ഗോൾഡൻ റഹ്മാൻ, മുസ്ലിം...

കാസർഗോഡ് നിന്ന് മംഗലാപുരം വരെയുള്ള കെഎസ്ആർടിസി ബസുകൾ അതിർത്തി വരെ മാത്രം

കെഎസ്ആർടിസി ബസുകൾ അതിർത്തി വരെ മാത്രം സർവീസ് നടത്തും. കാസർഗോട്ട് നിന്നുള്ള ബസുകൾക്ക് അതിർത്തിവരെ മാത്രമേ അനുമതിയുള്ളൂ. കർണാടകയിലേക്ക് പ്രവേശിക്കാൻ ഈ ബസുകൾക്ക് അനുമതിയില്ല. കാസർഗോട്ടു നിന്ന് മംഗലാപുരം, സുള്ള്യ, പുത്തൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകൾക്കാണ് പ്രവേശനാനുമതി നൽകാത്തത്. ദക്ഷിണ കന്നഡ ജില്ലാ കളക്ടറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ബസുകൾ ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് പ്രവേശിക്കണ്ട എന്നാണ് കളക്ടറുടെ...

സംസ്ഥാനത്ത് ഇന്നും 20,000ന് മുകളില്‍ കൊവിഡ് രോഗികൾ; മരണം തുടർച്ചയായ 2-ാം ദിവസവും 100ല്‍ താഴെ, ടിപിആര്‍ 12.14%

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,728 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

നിബന്ധനയിൽ ഇളവ് വരുത്തി ദക്ഷിണ കന്നഡ; തലപ്പാടിയിൽ കർശന പരിശോധന

കർണാടകയിൽ പ്രവേശിക്കാൻ 72 മണിക്കൂറിനുള്ളിലെടുത്ത RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ ഇളവ് വരുത്തി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. രണ്ട് ഡോസ് വാക്സീൻ എടുത്തവരെയും തൽക്കാലത്തേക്ക് അതിർത്തി കടത്തിവിടുന്നുണ്ട്. അതിനിടെ മംഗളൂരുവിൽനിന്ന് കാസർകോട്ടേയ്ക്കുള്ള മുഴുവൻ ബസ് സർവീസുകളും ഒരാഴ്ചത്തേക്ക് നിർത്തി. ഇന്നലെ ഇറക്കിയ ഉത്തരവ് തിരുത്തിയിട്ടില്ലെങ്കിലും തൽക്കാലത്തേക്ക് ഇളവനുവദിക്കാനാണ് മംഗളൂരു പൊലീസിന് ലഭിച്ചിരിക്കുന്ന നിർദേശം....

സമവായ നീക്കങ്ങള്‍ക്കിടയില്‍ ഐഎന്‍എല്ലില്‍ വീണ്ടും ഭിന്നത

സമവായ നീക്കങ്ങള്‍ക്കിടയില്‍ ഐഎന്‍എല്ലില്‍ വീണ്ടും ഭിന്നിപ്പ്. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന് വരണാധികാരികളെ കാസിം ഇരിക്കൂര്‍ പക്ഷം ഏകപക്ഷീയമായി പ്രഖ്യാപിച്ചതാണ് പുതിയ തര്‍ക്കത്തിന് കാരണം. വഹാബ് പക്ഷത്തിലെ ആരെയും വരണാധികാരികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. പ്രകോപനപരമാണ് നീക്കമെന്ന് വഹാബ് പക്ഷം പറയുമ്പോള്‍ പ്രവര്‍ത്തക സമിതിയിലെടുത്ത തീരുമാനമെന്നാണ് കാസിം ഇരിക്കൂറിന്റെ വിശദീകരണം. സിപിഐഎമ്മിന്റെ മുന്നറിയിപ്പും കാന്തപുരം വിഭാഗത്തിന്റെ മധ്യസ്ഥതയും ഒരുക്കിയ സമവായ സാധ്യതകള്‍ക്കിടെയാണ്...

കേരളത്തിൽ ലോക്കോ അൺലോക്കോ? നിലവിലെ ലോക്ക്ഡൗൺ രീതി മാറും, തീരുമാനം ചൊവ്വാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആർ അടിസ്ഥാനത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങളിൽ ചൊവ്വാഴ്ചയോടെ മാറ്റം വരും. രോഗവ്യാപനം കൂടിയ വാർഡുകൾ മാത്രം അടച്ചുള്ള ബദൽ നടപടിയാണ് ആലോചനയിൽ. ഇതിനിടെ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ കൂടുതൽ സിഎഫ്എൽടിസികൾ തുറക്കണമെന്ന് സംസ്ഥാനം സന്ദർശിക്കുന്ന കേന്ദ്ര സംഘം ആവശ്യപ്പെട്ടു. ഒരുവശത്ത് മുഴുവൻ അടച്ചുപൂട്ടിയിട്ടും കുറയാത്ത കേസുകൾ, മറുവശത്ത് ലോക്ക് ഡൗണിനെതിരെ ഉയരുന്ന കടുത്ത പ്രതിഷേധം, മുഴുവൻ...

സാമുദായിക നിലപാടുകളില്‍ വിട്ടുവീഴ്ച പാടില്ല; മതസൗഹാര്‍ദം ലീഗിന്റെ മാത്രം ബാധ്യതയല്ലെന്ന് കെ.എം. ഷാജി

കോഴിക്കോട്: സാമുദായിക നിലപാടുകളില്‍ വിട്ടുവീഴ്ച പാടില്ലെന്നും മതസൗഹാര്‍ദം മുസ്‌ലിം ലീഗിന്റെ മാത്രം ബാധ്യതയല്ലെന്നും കെ.എം. ഷാജി. കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്‌ലിം ലീഗ് നേതൃയോഗത്തിലാണ് ഷാജിയുടെ പരാമര്‍ശം. യോഗത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എക്കെതിരെ കെ.എം.ഷാജിയും പി.എം. സാദിഖലിയും വലിയ വിമര്‍ശനമാണ് ഉന്നയിച്ചതെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. എന്നാല്‍ പി.കെ. ഫിറോസും നജീബ് കാന്തപുരവും കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ദേശീയ...
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img