Latest news

സ്കൂൾ വരാന്തയിൽ ആര്‍.എസ്.എസ് യൂണിഫോം ധരിച്ച് പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് മുക്കം മണാശേരിയിൽ ആർ.എസ്.എസ് പ്രവർത്തകനെ സ്കൂൾ വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയമ്മ സ്വദേശി ശങ്കരനുണ്ണിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവേകാനന്ദ വിദ്യാനികേതന്‍ സ്‌കൂളിലെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. ആർ.എസ്.എസിന്റെ പൂർണ യൂണിഫോം ധരിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് മീഡിയാ വൺ റിപ്പോർട്ട് ചെയ്തു. ഇന്ന് ഉച്ചയോടെയാണ് പ്രദേശവാസികള്‍ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന്...

റദ്ദാക്കിയ 66 എ വകുപ്പ്; ‘കാര്യങ്ങൾ ഇങ്ങനെ പോകാൻ അനുവദിക്കില്ല’ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി

ദില്ലി: റദ്ദാക്കിയ ഐ ടി നിയമത്തിലെ 66എ വകുപ്പ് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി.  66എ വകുപ്പ് റദ്ദാക്കിയിട്ടും, അത് അംഗീകരിക്കാതെ കേസുകൾ രജിസ്റ്റർ ചെയ്തതിന് എതിരെയാണ് ഇടപെടൽ. കാര്യങ്ങൾ ഈ നിലയിൽ പോകാൻ അനുവദിക്കില്ലെന്ന് കോടതി സംസ്ഥാനങ്ങൾക്ക് അയച്ച നോട്ടീസിൽ പറയുന്നു. സുപ്രീംകോടതി വിമർശനത്തിന് പിന്നാലെ 66എ പ്രകാരം എടുത്ത കേസുകൾ പിൻവലിക്കണമെന്ന്...

കര്‍ണാടകത്തിൽ നിന്നുള്ള വാഹനങ്ങള്‍ തടയുന്നു: തലപ്പാടി അതിർത്തിയിൽ പ്രതിഷേധം

മഞ്ചേശ്വരം:(mediavisionnews.in) കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിടാത്തതില്‍ പ്രതിഷേധിച്ച് കര്‍ണാടക അതിര്‍ത്തിയായ കാസര്‍കോട്ടെ തലപ്പാടിയില്‍ പ്രതിഷേധം. കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങള്‍ തടഞ്ഞു. നാട്ടുകാരുടെ കൂട്ടായ്മയായ ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് നടുറോഡില്‍ കുത്തിയിരുന്ന് റോഡ് ഉപരോധിച്ചത്. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിട്ടില്ലെങ്കില്‍, കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങളും പ്രവേശിപ്പിക്കില്ലെന്നാണ് സമരക്കാരുടെ വാദം. സമരക്കാരെ കേരള പൊലീസ് അറസ്റ്റ് ചെയ്തു നീക്കി....

പിന്നോട്ടില്ല; ഒമ്പത് മുതല്‍ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി നസറുദ്ദീൻ. ഈ മാസം ഒമ്പതാം തിയതി മുതൽ എല്ലാ കടകളും തുറന്ന് പ്രവർത്തിക്കും. പ്രശ്‍ന പരിഹാരം കാണാൻ  സർക്കാരിന് ആവശ്യത്തിന് സമയം നൽകി. സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് പാക്കേജ് അശാസ്ത്രീയമെന്നും നസറുദ്ദീൻ കോഴിക്കോട് പറഞ്ഞു. ലോക്ഡൗണിന് എതിരെ വ്യാപാരികള്‍...

40 വർഷം ഒരേവീട്ടിൽ: മൊഗ്രാൽപുത്തൂരിലെ അന്ത്രുവിന് അറബ് കുടുംബത്തിന്റെ വികാരനിർഭരമായ യാത്രയയപ്പ്

അബുദാബി : ഒരേവീട്ടിൽ 40 വർഷം ഡ്രൈവറായി സേവനം. അതും ഒരു സ്വദേശി കുടുംബത്തിന്റെ വീട്ടിൽ. കേൾക്കുമ്പോൾ ചെറിയൊരു അദ്ഭുതം തോന്നാമെങ്കിലും അറബ് മണ്ണിൽ വേരാഴ്ന്നുപോയ ഒരു മലയാളിയുടെ ജീവിതം മാറിമറിഞ്ഞ കഥയാണ് കാസർകോട് മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ കാവുഗോളി ചൗക്കി കല്പന ഹൗസിലെ അന്ത്രുവെന്ന (64) അബ്ദുൽ റഹ്മാന്റേത്. സ്വദേശി കുടുംബത്തിന്റെ വികാരനിർഭരമായ യാത്രയയപ്പ് ഏറ്റുവാങ്ങിയാണ്...

കണ്ണൂർ സർവകലാശാല മഞ്ചേശ്വരം കാമ്പസ് തുറക്കുന്നു; ആദ്യം എൽഎൽ.എം. കോഴ്സ്‌

കാസർകോട് : കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരത്തെ കാമ്പസ് പ്രവർത്തനമാരംഭിക്കുന്നു. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലായി എട്ടാത്തെ കാമ്പസാണിത്. ആദ്യഘട്ടത്തിൽ ഈ അക്കാദമിക് വർഷം തന്നെ 20 സീറ്റുകളോടെ എൽഎൽ.എം. കോഴ്‌സ് (ക്രിമിനൽ ലോ ആൻഡ് ക്രിമിനൽ ജസ്റ്റിസ്) ആരംഭിക്കും. അധ്യാപകരുടെ ശമ്പളമുൾപ്പെടെ നൽകുന്നതിന് വിദ്യാർഥികളിൽനിന്ന് താരതമ്യേന കുറഞ്ഞ ഫീസ് ഈടാക്കിയായിരിക്കും കാമ്പസ് പ്രവർത്തിക്കുക. നിലവിൽ ഓൺലൈനായി ആരംഭിക്കുന്ന കോഴ്‌സിലേക്ക്...

അഴീക്കോട്ട് നിന്നാല്‍ തോല്‍ക്കുമെന്ന് ആയിരം തവണ പറഞ്ഞു, കേട്ടില്ല; നേതൃയോഗത്തില്‍ കെ.എം. ഷാജി

കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ അഴീക്കോട് മണ്ഡലത്തില്‍ മത്സരിപ്പിക്കരുതെന്ന് പറഞ്ഞിട്ടും നേതൃത്വം ചെവിക്കൊണ്ടില്ലെന്ന വിമര്‍ശനുമായി കെ.എം. ഷാജി. മുസ്‌ലീം ലീഗ് സംസ്ഥാന ഭാരവാഹിയോഗത്തിലാണ് ഷാജി വിമര്‍ശനമുന്നയിച്ചത്. ‘അഴീക്കോട്ടേക്കില്ലെന്ന് ആയിരം തവണ പറഞ്ഞതാണ്. അഴീക്കോട്ടാണെങ്കില്‍ തോല്‍ക്കുമെന്നും ബോധ്യപ്പെടുത്തിയിരുന്നു. എന്നിട്ടും അവിടെത്തന്നെ മത്സരിക്കാന്‍ നേതൃത്വം ആവശ്യപ്പെടുകയായിരുന്നു,’ ഷാജി യോഗത്തില്‍ പറഞ്ഞു. സി.പി.ഐ.എം നിരന്തരം വേട്ടയാടിയിട്ടും കെ.എം. ഷാജിയെ അഴീക്കോട്...

ചരിത്രം പിറന്നു; ഓസ്ട്രേലിയയെ അട്ടിമറിച്ച് ഇന്ത്യൻ വനിതകൾ ഹോക്കി സെമിയിൽ

ടോക്കിയോ∙ ഒളിംപിക് ഹോക്കിയിൽ പുതു ചരിത്രമെഴുതി ഇന്ത്യൻ വനിതാ ടീം സെമി ഫൈനലിൽ. ഒളിംപിക് ഹോക്കിയിൽ മൂന്നു തവണ സ്വർണം നേടിയിട്ടുള്ള ഓസ്ട്രേലിയയെയാണ് മൂന്നാം തവണ മാത്രം ഒളിംപിക്സിൽ കളിക്കുന്ന ഇന്ത്യൻ വനിതകൾ ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ മറികടന്നത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യൻ വനിതകളുടെ വിജയം. 22–ാം മിനിറ്റിൽ ഗുർജിത് കൗറാണ് ഇന്ത്യയുടെ...

പരിശോധന കർശനമാക്കി അതിർത്തി സംസ്ഥാനങ്ങൾ; തലപ്പാടിയിൽ രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് ഇന്ന് താൽക്കാലിക ഇളവ്

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളത്തിൽ നിന്ന് കർണാടകയിലും തമിഴ്നാട്ടിലും എത്തുന്നവർക്ക് കർശന പരിശോധന. നേരത്തെ രണ്ട് ഡോസ് വാക്സീൻ എടുത്തവർക്കും കർണാടക കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. അതിർത്തി പ്രദേശങ്ങളിലൊന്നായ തലപ്പാടിയിൽ ഇന്ന് രണ്ട് ഡോസ് കൊവിഡ് വാക്സീൻ എടുത്തവർക്ക് താൽക്കാലിക ഇളവ് നൽകിയിട്ടുണ്ട്. കെഎസ്ആർടിസി ബസുകൾ തലപ്പാടിയിൽ വരെയാണ് സർവീസ് നടത്തുന്നത്. അതിർത്തിയിൽ...

ബ്രിട്ടീഷ് കോട്ട തകര്‍ത്തു; 49 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ പുരുഷ ഹോക്കി ടീം ഒളിംപിക്‌സ്‌ സെമിയില്‍

ടോക്യോ: ഒൡപിക്‌സ് പുരുഷ ഹോക്കിയില്‍ ബ്രിട്ടണെ തകര്‍ത്ത് ഇന്ത്യ സെമിയിലില്‍. ഒന്നിനെതിരെ മൂന്ന് ഗോളുള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ദില്‍പ്രീത് സിംഗ്, ഗുര്‍ജന്ത് സിംഗ്, ഹാര്‍ദിക് സിംഗ് എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. സാമുവല്‍ വാര്‍ഡിന്റെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ ഏകഗോള്‍. മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ പ്രകടനം നിര്‍ണായകമായി. 49 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ...
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img