ഹസരങ്ക ഐ.പി.എല്ലിലേക്ക്; സൂപ്പര്‍ താരത്തിന്റെ ടീമില്‍ ഇടം

0
276

ടി20 ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യക്കുമേല്‍ ലങ്കയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച ഓള്‍ റൗണ്ടര്‍ വാനിഡു ഹസരങ്ക ഐ.പി.എല്ലിലേക്കെന്ന് റിപ്പോര്‍ട്ട്. യു.എ.ഇ വേദിയായി നടക്കുന്ന ഐ.പി.എല്ലിന്റെ രണ്ടാം ഘട്ടത്തില്‍ ഹസരങ്ക കളിക്കുമെന്നാണ് വിവരം.

വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് ഹസരങ്കയുടെ സ്പിന്‍ മികവില്‍ കണ്ണുവയ്ക്കുന്നത്. ടൂര്‍ണമെന്റിന്റെ രണ്ടാം ഘട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സിന് ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപയുടെ സേവനം ലഭിക്കാന്‍ സാധ്യതയില്ല. സാംപയ്ക്ക് പകരം ഹസരങ്കയെ ടീമിലെത്തിക്കാനാണ് ബംഗളൂരു ഫ്രാഞ്ചൈസിയുടെ ശ്രമം.

RCB Approaches BCCI Requesting Wanindu Hasaranga As A Replacement For Adam Zampa: Reports

എന്നാല്‍ മിക്ക ഐ.പി.എല്‍ ടീമുകളും ഇന്ത്യന്‍ സ്പിന്നര്‍മാരോടാണ് താല്‍പര്യം കാട്ടാറുള്ളത്. അതിനാല്‍ത്തന്നെ ഹസരങ്ക റോയല്‍ ചലഞ്ചേഴ്സില്‍ എത്തുമോയെന്നത് കണ്ടറിയേണ്ടിരിക്കുന്നു. ഇന്ത്യയുമായുള്ള ടി20 പരമ്പരയിലെ താരം ഹസരങ്കയായിരുന്നു. അവസാന മത്സരത്തില്‍ നാലു വിക്കറ്റ് പിഴുതാണ് ഹസരങ്ക ലങ്കയുടെ വിജയം അനായാസമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here