Latest news

ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസ് തൃണമൂലില്‍ ചേര്‍ന്നു; ലക്ഷ്യം ഗോവ തിരഞ്ഞെടുപ്പ്

കൊല്‍ക്കത്ത: മുന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പേസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിനിമാ താരങ്ങളായ നഫീസ അലിയ്ക്കും മൃണാളിനി ദേശ്പ്രഭുവിനും പിന്നാലെയാണ് ലിയാണ്ടര്‍ പേസും തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്വമെടുത്തത്. മമത ബാനര്‍ജി പേസിന് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. വരാനിരിക്കുന്ന ഗോവ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സിനിമ, സ്‌പോര്‍ട്‌സ് രംഗത്തെ പ്രമുഖരെ മമത ബാനര്‍ജി സ്വന്തം...

ഹിന്ദുക്കളുടെ പേരില്‍ ആക്രമണം നടത്തുന്നവര്‍ ഹിന്ദുക്കളല്ല; മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള വി.എച്ച്.പി ആക്രമണത്തില്‍ രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: ഹിന്ദുക്കളുടെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവരും അക്രമവും നടത്തുന്നവരും ഹിന്ദുക്കളല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ത്രിപുരയില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ തീവ്ര ഹിന്ദുത്വ സംഘങ്ങള്‍ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ” നമ്മുടെ മുസ്‌ലിം സഹോദരങ്ങള്‍ക്ക് നേരെ ത്രിപുരയില്‍ ക്രൂരത കാണിക്കുകയാണ്. ഹിന്ദുക്കളുടെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവരും അക്രമവും നടത്തുന്നവരും ഹിന്ദുക്കളല്ല, കപടവിശ്വാസികളാണ്. എത്രനാള്‍ സര്‍ക്കാര്‍...

കന്നഡ‍ സൂപ്പര്‍താരം പുനീത് രാജ്‌കുമാര്‍ അന്തരിച്ചു‍

ബെംഗളൂരു: കന്നഡ ചലച്ചിത്ര നടന്‍ പുനീത് രാജ്കമാര്‍ 46) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ നെഞ്ചു വേദനയെ തുടര്‍ന്ന്  ബെംഗളൂരുവിലെ വിക്രം  ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കന്നട സിനിമയിലെ ഇതിഹാസ താരം രാജ്കുമാറിന്റെ മകനാണ് പുനീത്‌. അപ്പു എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന പുനീത് ബാലതാരമായാണ് സിനിമയിലെത്തിയത്. മുപ്പതോളം കന്നഡ ചിത്രങ്ങളില്‍ നായകവേഷം...

രണ്ട് പതിറ്റാണ്ട് കാലത്തെ ഇടത് സഹവാസത്തിന് അന്ത്യം; ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍, പ്രഖ്യാപനം രാഷ്ട്രീയ ഗുരുവിനെ കണ്ട ശേഷം

തിരുവനന്തപുരം: രണ്ട് പതിറ്റാണ്ടു കാലത്തെ ഇടതു ബന്ധം അവസാനിപ്പിച്ച് ചെറിയാന്‍ ഫിലിപ്പ് തിരികെ കോണ്‍ഗ്രസില്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. രാജ്യസഭാ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ അദ്ദേഹം സി.പി.എം നേതൃത്വവുമായി അകന്നു തുടങ്ങിയിരുന്നു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറായില്ല. മഴക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട്...

മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി ബന്തിയോട് സ്വദേശി കൊടുങ്ങല്ലൂരിൽ പിടിയിൽ

കൊടുങ്ങല്ലൂർ: (mediavisionnews.in) മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി കാസർകോട് സ്വദേശി പിടിയിൽ. കാസർകോട് ബന്തിയോട് സ്വദേശി അബ്​ദുല്ലയാണ്​ (42) അറസ്​റ്റിലായത്. ഇയാളിൽനിന്ന് 10 ഗ്രാമോളം എം.ഡി.എം.എ കണ്ടെടുത്തു. തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലിയുടെ നിർദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കര​ൻെറ നേതൃത്വത്തിൽ നടത്തിയ 'ഓപറേഷൻ ക്രിസ്​റ്റൽ' പരിശോധനയിലാണ്​ പ്രതി പിടിയിലായത്. പ്രത്യേക അന്വേഷണ സംഘം...

ടി20 ലോകകപ്പ്: റോണോ മോഡല്‍! കോക്ക കോള കുപ്പി മാറ്റി ഡേവിഡ് വാര്‍ണര്‍, ഉടനടി വമ്പന്‍ ട്വിസ്റ്റ്-വീഡിയോ

ദുബായ്: ടി20 ലോകകപ്പിലെ വാർത്താസമ്മേളനത്തിനിടെ കോക്ക കോള കുപ്പി എടുത്തുമാറ്റി ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ. ശ്രീലങ്കക്കെതിരായ മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് സംഭവം. https://twitter.com/Nasha_e_cricket/status/1453781945842819078?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1453781945842819078%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FNasha_e_cricket%2Fstatus%2F1453781945842819078%3Fref_src%3Dtwsrc5Etfw മേശയിൽ പരസ്യത്തിനായി വച്ചിരുന്ന കോള കുപ്പി വന്നയുടനെ തന്നെ ഡേവിഡ് വാർണർ മാറ്റുകയായിരുന്നു. എന്നാല്‍ തിരികെ മേശയിൽ തന്നെ വെക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. ഇതോടെ വാർണർ കോള കുപ്പി തിരികെ വെക്കുകയായിരുന്നു....

സ്വര്‍ണ വിലയില്‍ കുറവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 80 രൂപ കുറഞ്ഞ് 35,880 ആയി. ഗ്രാം വില പത്തു രൂപ കുറഞ്ഞ് 4485ല്‍ എത്തി. ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു സ്വര്‍ണവില. ഇത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമാണ്. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. സുരക്ഷിത നിക്ഷേപം ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്....

ഉപ്പള ഗേറ്റിന് സമീപം നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ കമ്പികൾ മോഷ്ടിച്ചതായി പരാതി

ഉപ്പള : നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ കമ്പികൾ മോഷ്ടിച്ചതായി പരാതി. ഉപ്പള ഗേറ്റിന് സമീപം നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന മുള്ളേരിയ സ്വദേശിയുടെ കെട്ടിടത്തിന്റെ കമ്പികളാണ് മോഷ്ടിക്കപ്പെട്ടത്. നിർമാണത്തിനായി ശേഖരിച്ചതും കെട്ടിടത്തിൽ നിർമാണത്തിലിരിക്കുന്ന കമ്പികളുടെ ബാക്കി ഭാഗം മുറിച്ചെടുക്കുകയും ചെയ്തതായി പരാതിയിലുണ്ട്. കെട്ടിടത്തിന് ബലക്ഷയമുണ്ടാക്കുന്ന വിധത്തിൽ കമ്പികൾ മുറിച്ചുമാറ്റിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് കേസെടുത്ത്...

പേരുമാറ്റി ഫേസ്ബുക്ക് കമ്പനി; അറിയേണ്ട 10 കാര്യങ്ങള്‍

കമ്പനിയുടെ ഔദ്യോഗിക പേരില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ഫേസ്ബുക്ക്. മെറ്റ എന്നായിരിക്കും ഇനി മുതല്‍ ഫേസ്ബുക്ക് കമ്പനി അറിയപ്പെടുക. മെറ്റയുടെ കീഴിലായിരിക്കും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ ആപ്പുകള്‍ പ്രവര്‍ത്തിക്കുക. കമ്പനിയുടെ പേരു മാറ്റിയതായി കഴിഞ്ഞ ദിവസമാണ് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചത്. കമ്പനി റീബ്രാന്‍ഡിങ്ങിനൊരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു സോഷ്യല്‍ മീഡിയ കമ്പനിയായി മാത്രം...

മുല്ലപ്പെരിയാർ തുറന്നു; പെരിയാർ തീരത്ത് ജാ​ഗ്രത, ഇടുക്കി ഡാം തുറന്നേക്കും ; റെഡ് അലേർട്ട് പ്രഖ്യാപിച്ചു

ഇടുക്കി:മുല്ലപെരിയാർ അണക്കെട്ടിന്റെ സ്പിൽവേകൾ തുറന്നു. രാവിലെ 7.30 ഓടെയാണ് സ്പിൽവേ തുറന്നത്. 3,4 സ്പിൽവേ ഷട്ടറുകൾ ആണ് 35 സെന്റി മീറ്റർ വീതം ഉയർത്തിയത്. ഇത് അറുപത് സെന്റീമീറ്റർ വരെ ഉയർത്തേണ്ടി വന്നേക്കുമെന്നാണ് സൂചന. 534 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. ഇപ്പോൾ 138.75  അടിയാണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് . ഷട്ടറുകൾ തുറനന്നതോടെ...
- Advertisement -spot_img

Latest News

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; അഞ്ച് ദിവസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: സാധാരണക്കാരന്റെ കുടുംബബജറ്റ് തകിടംമറിച്ചുകൊണ്ട് രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനം കണക്കിലെടുത്താണ്...
- Advertisement -spot_img