ഓക്ക് ലാന്‍ഡ് | ഫെയ്‌സ്ബുക്ക് കമ്പനി ഇനി മെറ്റ എന്ന പേരില്‍ അറിയപ്പെടും. ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ മാതൃ കമ്പനിയുടെ പേരാണ് മെറ്റ എന്ന പേരിലേക്ക് മാറുന്നത്. സാമൂഹ്യ മാധ്യമങ്ങളുടെ പേര് മാറില്ല. പേര് മാറ്റത്തെക്കുറിച്ച് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പ്രഖ്യാപനം നടത്തിയത്.
മാഞ്ചെസ്റ്റര്‍: ഇരട്ട കുട്ടികളുടെ അച്ഛനാകാനൊരുങ്ങുന്നുവെന്ന സന്തോഷം പങ്കുവെച്ച് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ.
വ്യാഴാഴ്ച സോഷ്യല്‍ മീഡിയയിലൂടെയാണ് താനും പങ്കാളി ജോര്‍ജിന റോഡ്രിഗസും ഇരട്ട കുട്ടികളുടെ മാതാപിതാക്കളാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത റൊണാള്‍ഡോ പങ്കുവെച്ചത്. ജോര്‍ജിനയുടെ സ്‌കാനിങ്ങിന്റെ അള്‍ട്രാസൗണ്ട് ചിത്രങ്ങളടക്കം റൊണാള്‍ഡോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
റൊണാള്‍ഡോയ്ക്കും ജോര്‍ജിനയ്ക്കും മൂന്നു വയസുകാരി അലന...
മുംബൈ: നടി കാമ്യ പഞ്ചാബി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബുധനാഴ്ചയാണ് താരം ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭായ് ജഗ്തപ്, രാഷ്ട്രീയ നിരീക്ഷകന്‍ തെഹ്‌സീന്‍ പൂനാവാല മറ്റു കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് താരം അംഗത്വം സ്വീകരിച്ചത്.
ബുധനാഴ്ച നടന്ന ചടങ്ങിന്റെ ചിത്രങ്ങള്‍ താരം ട്വിറ്ററിലൂടെ പങ്കുവെച്ചു. ജീവിതത്തിന്റെ പുതിയൊരു തുടക്കമാണിതെന്ന് കാമ്യ പറഞ്ഞു....
ഉപ്പള:(mediavisionnews.in) ഉപ്പളയില്‍ നാല് വയസുകാരി കിണറ്റില്‍ വീണ് മരിച്ചു. ഉപ്പള ഐല മൈതാനത്തിന് സമീപത്തെ മാളിക റോഡിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ജാര്‍ഖണ്ഡ് ഹസാരിബാഗ് സ്വദേശികളായ ഷൗക്കത്ത് അലി-നാസിമ ഫാത്തിമ ദമ്പതികളുടെ മകള്‍ മുബഷിറ നൂരിയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഫ്‌ളാറ്റിന്റെ കീഴിലുള്ള കിണറ്റിലാണ് കുട്ടി വീണ് മരിച്ചത്. കിണറിന്റെ ചുറ്റുമതില്‍ പിടിച്ച് കിണറിലേക്ക് നോക്കുന്നതിനിടെ...
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അതിക്രമത്തിനെതിരായി ജാഗ്രതയോടെയുള്ള ഇടപെടല്‍ അനിവാര്യമാണ്. വിവിധ...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വാക്‌സീനെടുക്കേണ്ട ജനസംഖ്യയുടെ പകുതിയിലധം പേര്‍ രണ്ടാമത്തെ ഡോസ് വാക്‌സീനുമെടുത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് വലിയ നേട്ടമാണ്. 94 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനുമായി. ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണിതെന്നും മന്ത്രി പറഞ്ഞു.
ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്‌സീനേഷന്‍ 77.37...
മുംബൈ: ഐപിഎല്ലില്‍(IPL) പുതിയ രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന മെഗാ താരലേലത്തിന്(IPL Mega Auction) മുന്നോടിയായി ഓരോ ടീമുകൾക്കും നാല് താരങ്ങളെ വീതം നിലനിർത്താമെന്ന് ഐപിഎല്‍ ഭരണസമിതി തീരുമാനിച്ചു. മൂന്ന് ഇന്ത്യൻ താരങ്ങളേയും ഒരു വിദേശതാരത്തേയും അല്ലെങ്കിൽ രണ്ടുവീതം ഇന്ത്യൻ, വിദേശ താരങ്ങളേയും നിലനിർത്താം എന്നതാണ് വ്യവസ്ഥയെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട്...
തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട് 364, മലപ്പുറം 362, ഇടുക്കി 330, വയനാട് 294, ആലപ്പുഴ 241, കാസര്‍ഗോഡ് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ എൻസിബി അറസ്റ്റ് ചെയ്ത ആര്യൻഖാന് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആര്യൻ ഖാനൊപ്പം അറസ്റ്റിലായ അർബാസ് മാർച്ചൻ്റിനും മുൻ മുൻ ധമേച്ചേയ്ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ജാമ്യവ്യസ്ഥകളടക്കമുള്ള വിശദമായ ഇടക്കാല ഉത്തരവ് നാളെ പുറപ്പെടുവിക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. 21 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ആര്യൻഖാൻ ജയിൽ...
ചണ്ഡീഗഡ്: പഞ്ചാബില്‍ റോഡില്‍ അപ്രതീക്ഷിതമായി പെട്ടെന്ന് രൂപപ്പെട്ട ഗര്‍ത്തത്തില്‍ സ്‌കൂട്ടര്‍ വീണ് രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലുധിയാനയിലാണ് സംഭവം. ഒരു ബസ് പോയതിന് പിന്നാലെ റോഡില്‍ അപ്രതീക്ഷിതമായി ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. മുന്നില്‍ പെട്ടെന്ന് രൂപപ്പെട്ട ഗര്‍ത്തത്തിന് സമീപം എത്തിയപ്പോള്‍ സ്‌കൂട്ടര്‍ ഓടിച്ചുവന്ന രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. വാഹനം നിര്‍ത്തുന്നതിന്...