പേരുമാറ്റി ഫേസ്ബുക്ക് കമ്പനി; അറിയേണ്ട 10 കാര്യങ്ങള്‍

0
259

കമ്പനിയുടെ ഔദ്യോഗിക പേരില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ഫേസ്ബുക്ക്. മെറ്റ എന്നായിരിക്കും ഇനി മുതല്‍ ഫേസ്ബുക്ക് കമ്പനി അറിയപ്പെടുക. മെറ്റയുടെ കീഴിലായിരിക്കും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ ആപ്പുകള്‍ പ്രവര്‍ത്തിക്കുക. കമ്പനിയുടെ പേരു മാറ്റിയതായി കഴിഞ്ഞ ദിവസമാണ് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചത്. കമ്പനി റീബ്രാന്‍ഡിങ്ങിനൊരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു സോഷ്യല്‍ മീഡിയ കമ്പനിയായി മാത്രം ഒതുങ്ങാതെ അതിന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിന്‍റെ ഭാഗമായാണ് ഈ നടപടിയെന്നാണ് വിലയിരുത്തല്‍.

ഫേസ്ബുക്ക് പ്ലാറ്റ്‌ഫോം നിലവിലുള്ളത് പോലെ തുടരുന്നതിനാല്‍ പേരുമാറ്റം ഉപഭോക്താക്കളെ നേരിട്ട് ബാധിക്കില്ല. ബ്രാന്‍ഡ് നെയിം മാറ്റത്തോടെ സ്മാര്‍ട്ഫോണ്‍ അടക്കമുള്ള ഡിജിറ്റല്‍ ഉത്പന്നങ്ങളുടെ നിര്‍മാണത്തിലേക്ക് കടക്കാന്‍ സക്കര്‍ബര്‍ഗ് ആഗ്രഹിക്കുന്നുവെന്നാണ് വിവരം. ഇന്റര്‍നെറ്റിന്‍റെ ഭാവിയാണ് മെറ്റാവേഴ്‌സ് എന്നാണ് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയത്. ഫേസ്ബുക്ക് മെറ്റയിലേക്ക് ചേക്കേറുമ്പോള്‍ അറിയേണ്ട 10 കാര്യങ്ങള്‍.

1.ആളുകള്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനുമെല്ലാം ‘ഷെയേഡ് വിര്‍ച്വല്‍ സ്പേസ്’ ആണ് മെറ്റാവേഴ്സ്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകള്‍ക്ക് ഈ വിര്‍ച്വല്‍ ലോകത്ത് പ്രവേശിക്കാനാകും

2. ‘മെറ്റ’ എന്നാല്‍ ഒരു ഗ്രീക്ക് വാക്കാണ് ഇംഗ്ലീഷില്‍ ബിയോണ്ട് അഥവാ അതിരുകള്‍ക്കും പരിമിതികള്‍ക്കും അപ്പുറം എന്നാണ് അര്‍ത്ഥം

3.ഇപ്പോള്‍ മെറ്റാ എന്നറിയപ്പെടുന്ന ഫേസ്ബുക്ക് അതിന്‍റെ സ്റ്റോക്ക് ടിക്കര്‍ എഫ്.ബിയില്‍ നിന്ന് എം.വി.ആര്‍.എസിലേക്ക് മാറ്റും. ഡിസംബര്‍ 1 മുതല്‍ ഇതു നിലവില്‍ വരും

4.അഞ്ച് കോടി ഡോളറാണ് മെറ്റാവേഴ്‌സ് പദ്ധതിക്കായി ഫേസ്ബുക്ക് നിക്ഷേപിച്ചിരിക്കുന്നത്.

5.ഫേസ്ബുക്ക് റിയാലിറ്റി ലാബിന്‍റെ ഭാഗമായാണ് മെറ്റാവേഴ്‌സ് സംഘം പ്രവര്‍ത്തിക്കുക

6.മെറ്റാവേഴ്സിനു വേണ്ടി ഒരു പ്രോഡക്ട് ടീം രൂപീകരിക്കുമെന്ന് ഫേസ്ബുക്ക് ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു.

7.കോര്‍പ്പറേറ്റ് സ്ഥാപനത്തിന്‍റെ കേന്ദ്രീകൃത കണക്റ്റ് ഇവന്‍റിലാണ് സക്കര്‍ബര്‍ഗ് പേരുമാറ്റം പ്രഖ്യാപിച്ചത്

8.ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സാപ്പ് , ഒക്കുലസ് തുടങ്ങിയ ആപ്പുകള്‍ ഉള്‍ക്കൊള്ളുന്ന കമ്പനി പ്രവര്‍ത്തനമാരംഭിച്ച് 17 വര്‍ഷത്തിനു ശേഷമാണ് പുതിയ പ്രതിച്ഛായ ലക്ഷ്യമിട്ടുള്ള നടപടി.

9.നീല നിറത്തില്‍ ഇന്‍ഫിനിറ്റി മാതൃകയിലുള്ളതാണ് കമ്പനിയുടെ പുതിയ ലോഗോ

10. ‘മെറ്റ പ്ലാറ്റ്‌ഫോംസ് ഇന്‍കോര്‍പ്പറേറ്റഡ്’ എന്നതിന്‍റെ ചുരുക്കപ്പേരാണ് മെറ്റ

LEAVE A REPLY

Please enter your comment!
Please enter your name here