അബുദാബി: അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കും ദുബായ് ഫൗണ്ടനും ലോകത്തിലെ ഏറ്റവും മനോഹരമായ 20 കാഴ്ചകളുടെ പട്ടികയിൽ ഇടം നേടി. ആഡംബര ട്രാവൽ കമ്പനിയായ കുവോണി നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ.
ആഗോളതലത്തിൽ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് എട്ടാം സ്ഥാനത്തും ദുബായ് ഫൗണ്ടൻ 11-ാം സ്ഥാനത്തുമാണ്.
ന്യൂയോർക്ക് സിറ്റിയിലെ സെൻട്രൽ പാർക്കാണ് പട്ടികയിൽ ഒന്നാമത്....
ദുബായ്: ടൂറിസം മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പദ്ധതികളിൽ ദുബായ് ഒന്നാം സ്ഥാനം നിലനിർത്തി. 2021 ൽ, ദുബായ് ടൂറിസം മേഖലയ്ക്ക് 30 വ്യത്യസ്ത പദ്ധതികളിലൂടെ നേരിട്ടുള്ള വിദേശനിക്ഷേപം വഴി 6.4 ബില്യൺ ദിർഹം ലഭിച്ചു. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്: "ഈ...
ബുറൈദ: സൗദി പൗരൻമാർക്കുള്ള യുഎസ് വിസിറ്റ് വിസയുടെ കാലാവധി അഞ്ചിൽ നിന്ന് 10 വർഷമാക്കി ഉയർത്തി. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ സൗദി അറേബ്യൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് റിയാദിലെ യുഎസ് എംബസിയുടെ പ്രഖ്യാപനം.
ടൂറിസം, വാണിജ്യം, സാമ്പത്തികം എന്നീ മേഖലകളിലെ പരസ്പര സഹകരണത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ ധാരണകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം....
അബുദാബി: 2018ൽ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വെച്ച് കൊല്ലപ്പെട്ട വിമത സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മുൻ അഭിഭാഷകനും അമേരിക്കൻ പൗരനുമായ അസിം ഗഫൂറിന് യുഎഇ മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഗഫൂറിനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ചത്. അസിം ഗഫൂറിനെ നാടുകടത്തുമെന്ന് യുഎഇയിലെ...
മസ്‌കറ്റ്: പ്രവാസികള്‍ക്ക് തിരിച്ചടിയായി ഒമാനിൽ സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. 200ലധികം തസ്തികകളിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിൽ നിന്ന് വിലക്കി തൊഴിൽ മന്ത്രി മഹദ് ബിൻ സൈദ് ബഔവിന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
തൊഴിൽ മന്ത്രാലയത്തിന്‍റെ ഈ തീരുമാനം മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് തിരിച്ചടിയാണ്. നിലവിൽ നൂറിലധികം തസ്തികകളിൽ വിദേശികളെ നിയമിക്കുന്നതിന് വിലക്കുണ്ട്.
ഇതിനിടയിലാണ് പുതിയ തീരുമാനം....
മസ്‌കറ്റ്: കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്കറ്റിൽ അടിയന്തരമായി ഇറക്കി. ഫോർവേഡ് ഗാലറിയിൽ നിന്ന് കത്തുന്ന ഗന്ധം വന്നതിനെ തുടർന്നാണ് നടപടി. എന്നാൽ, എഞ്ചിനിൽ നിന്നോ എപിയുവിൽ നിന്നോ പുക പുറത്തേക്ക് വരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് ഡിജിസിഎ അധികൃതർ പറഞ്ഞു.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനമായ ഐഎക്സ്-355 വിമാനത്തിനുള്ളിലാണ് ഗന്ധം ഉയർന്നത്. യാത്രക്കാരുമായി...
ദുബായ്: മുൻ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനെ നേരിൽ കണ്ടാണ് അനുശോചനം അറിയിച്ചത്.
ഷെയ്ഖ് മുഹമ്മദിന്‍റെ പുതിയ സ്ഥാനലബ്ധിയെ അദ്ദേഹം അഭിനന്ദിച്ചു.
നിക്ഷേപം, സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം,...
പ്രവാസികൾക്കുള്ള മികച്ച രാജ്യങ്ങളുടെ ഈ വർഷത്തെ സൂചികയിൽ അറബ്, ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇ ഒന്നാം സ്ഥാനത്ത്. കുവൈറ്റ് ഗൾഫ് രാജ്യങ്ങളെക്കാളും ഏറെ പിന്നിലാണ്. അറബ്, ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇ ഒന്നാം സ്ഥാനത്തും ഒമാൻ സുൽത്താനേറ്റ് രണ്ടാം സ്ഥാനത്തുമാണ്. രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ ജീവിതം നിരീക്ഷിക്കുന്നതിൽ വൈദഗ്ധ്യം നേടിയ ജർമ്മൻ "ഇന്റർനേഷൻസ്" നെറ്റ്‌വർക്ക് പുറത്തിറക്കിയ...
അബുദാബി: യു.എ.ഇ.യിലെ 3 കേന്ദ്രങ്ങളിൽ നിന്നായി 1490 പേരാണ് ഇന്ന് നടക്കുന്ന നീറ്റ് (നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ്) പരീക്ഷ എഴുതുന്നത്. അബുദാബി ഇന്ത്യൻ സ്കൂളിൽ നിന്ന് 392 പേരും ദുബായ് ഇന്ത്യൻ സ്കൂളിൽ നിന്ന് 650 പേരും ഷാർജ ഇന്ത്യ ഇന്‍റർനാഷണൽ സ്കൂളിൽ നിന്ന് 448 പേരും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യു.എ.ഇ സമയം...
ദോഹ : അടുത്ത രണ്ടാഴ്ചത്തേക്ക് ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യത. ഈ മാസം 29 വരെ വരണ്ട കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തർ കലണ്ടർ ഹൗസ് മുന്നറിയിപ്പ് നൽകി.
ഈ വരണ്ട കാറ്റ് അന്തരീക്ഷത്തിലെ പൊടിപടലങ്ങളെ ഉയർത്തുകയും ദൃശ്യത കുറയ്ക്കുകയും ചെയ്യും. അറേബ്യൻ മേഖലയിലെ ഏറ്റവും പ്രശസ്തമായ മൺസൂൺ കാറ്റാണിത്. ജൂലൈ 29 വരെ രണ്ടാഴ്ചത്തേക്ക്...
ബെംഗളൂരു: ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ താവർ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. കർണാടകയുടെ 18--ാമത് മുഖ്യമന്ത്രിയാണ് ഡി കെ...