ടൂറിസം മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം; ദുബായ് ഒന്നാമത്

0
172

ദുബായ്: ടൂറിസം മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പദ്ധതികളിൽ ദുബായ് ഒന്നാം സ്ഥാനം നിലനിർത്തി. 2021 ൽ, ദുബായ് ടൂറിസം മേഖലയ്ക്ക് 30 വ്യത്യസ്ത പദ്ധതികളിലൂടെ നേരിട്ടുള്ള വിദേശനിക്ഷേപം വഴി 6.4 ബില്യൺ ദിർഹം ലഭിച്ചു. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്: “ഈ മേഖലയിൽ ലോകം വലിയ വെല്ലുവിളി നേരിടുന്ന സമയത്താണ് ദുബായിയുടെ മഹത്തായ നേട്ടം.

ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മികച്ച നേതൃത്വവും ദീർഘവീക്ഷണവുമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിക്ഷേപകർക്ക് പതിവായി നിക്ഷേപം നടത്താനും അതിൽ നിന്ന് നേട്ടം തിരികെ ലഭിക്കാനും കഴിയുന്നത് വലിയ ആത്മവിശ്വാസമാണ്. വ്യവസായ സൗഹൃദ നടപടികൾ ദുബായ് തുടരും. ലോകത്തിലെ നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ ദുബായ് എപ്പോഴും മുൻപന്തിയിലുണ്ടാകുമെന്ന് ഹംദാൻ പറഞ്ഞു.

2021 ൽ വിനോദസഞ്ചാരത്തിനായി ലോകത്തിലെ ഏറ്റവും മികച്ച നേരിട്ടുള്ള വിദേശനിക്ഷേപ ലക്ഷ്യ സ്ഥാനമായി ദുബായ് സ്ഥാനം നിലനിർത്തി.