ജമാല്‍ ഖഷോഗിയുടെ മുന്‍ അഭിഭാഷകന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ച് യുഎഇ

0
105

അബുദാബി: 2018ൽ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വെച്ച് കൊല്ലപ്പെട്ട വിമത സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മുൻ അഭിഭാഷകനും അമേരിക്കൻ പൗരനുമായ അസിം ഗഫൂറിന് യുഎഇ മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഗഫൂറിനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ചത്. അസിം ഗഫൂറിനെ നാടുകടത്തുമെന്ന് യുഎഇയിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.

കേസിൽ ഹാജരാകാത്തതിന് അസിം ഗഫൂർ 816,748 ഡോളർ പിഴയടയ്ക്കാനും അബുദാബി കള്ളപ്പണം വെളുപ്പിക്കൽ കോടതി ഉത്തരവിട്ടു. ഗഫൂറിന്‍റെ അറസ്റ്റിനെ അന്താരാഷ്ട്ര കുറ്റകൃത്യങ്ങളെ നേരിടാനുള്ള അമേരിക്കയുമായുള്ള ഏകോപിത നീക്കമെന്നാണ് യു.എ.ഇ വിശേഷിപ്പിച്ചത്.