Gulf

ഗൾഫ് വിമാന നിരക്കിൽ ഇടപെടില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വിമാന നിരക്ക് വർദ്ധനവിന്‍റെ കാര്യത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്രാ നിരക്കിൽ ഉണ്ടാവുന്ന അനിയന്ത്രിതമായ വർധനവിൽ ഒന്നും ചെയ്യാനില്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി കെ സിങ് പറഞ്ഞു. രാജ്യസഭയിൽ എളമരം കരീം എം പിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വ്യോമയാന മേഖലയിലെ നിയന്ത്രണങ്ങൾ...

ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്ന ലുസൈലിലെ ആദ്യ കിക്കോഫിന് തീയതി കുറിച്ചു

ദോഹ: ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്ന ലുസൈലിലെ കളിമുറ്റത്ത്​ പന്തുരുളാൻ തീയതി കുറിച്ചു. ആദ്യ കിക്കോഫ് ഓഗസ്റ്റ് 11ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കും. സ്റ്റേഡിയത്തിലെ എല്ലാ നിർമ്മാണ ജോലികളും പൂർത്തിയായി. ഖത്തർ സ്റ്റാർസ് ലീഗിലെ അൽ അറബി-അൽ റയ്യാൻ മത്സരത്തിനാണ് ലോകകപ്പിന്‍റെ സ്വപ്ന വേദി സാക്ഷ്യം വഹിക്കുക. സ്റ്റാർസ് ലീഗ് മാറ്റിയ മത്സരത്തിന്‍റെ ഫിക്സ്ചർ കഴിഞ്ഞ ദിവസമാണ്...

ഇന്ത്യയ്ക്കും ഒമാനുമിടയില്‍ സര്‍വീസുകൾ വർധിപ്പിക്കാൻ ഒരുങ്ങി ഇന്‍ഡിഗോ

മസ്‌കറ്റ്: ഇൻഡിഗോ എയർലൈനുകൾ ഇന്ത്യയ്ക്കും ഒമാനുമിടയ്ക്ക് സർവീസ് വ്യാപിപ്പിക്കുന്നു. ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രതിവാര നാല് സർവീസുകൾ ഇൻഡിഗോ നടത്തും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയിൽ രണ്ട് വിമാന സർവീസുകളും ഉണ്ടാകും. പുതിയ സർവീസുകൾ ആരംഭിച്ച ഇൻഡിഗോ എയർലൈൻസിനെ ഒമാൻ വിമാനത്താവളം അഭിനന്ദിച്ചു.

റിയാലിന്‍റെ വിനിമയ നിരക്ക് 208 രൂപയിലേക്ക്

മ​സ്ക​ത്ത്: ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നത് ശക്തമായതോടെ റിയാലിന്‍റെ വിനിമയ നിരക്ക് ഒരു റിയാലിന് 208 രൂപ എന്ന ഉയർന്ന നിരക്കിലെത്തി. തിങ്കളാഴ്ച ഒമാനിലെ എക്സ്ചേഞ്ചുകൾ ഉപഭോക്താക്കൾക്ക് റിയാലിന് 207.20 രൂപ നിരക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നിരുന്നാലും, അന്താരാഷ്ട്ര കറൻസി പോർട്ടർ എക്സ് ഇ കറൻസി കൺവെർട്ടറിലെ റിയാലിന്‍റെ വിനിമയ നിരക്ക് തിങ്കളാഴ്ച വൈകുന്നേരം...

സൈബർ സുരക്ഷ വർധിപ്പിക്കാൻ ‘വാണിങ്’ പ്ലാറ്റ്ഫോം വികസിപ്പിച്ച് ഖത്തര്‍

ദോഹ: സൈബർ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ഖത്തർ പുതിയ സൈബർ സെക്യൂരിറ്റി പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തു. കോർപ്പറേഷനുകൾക്കും അടിസ്ഥാന സൗകര്യ സംവിധാനങ്ങൾക്കുമെതിരായ സുരക്ഷാ ഭീഷണികൾ കണ്ടെത്തുന്നതിന് 'വാണിങ്' എന്ന വിപുലമായ പ്ലാറ്റ്ഫോം ഖത്തർ വികസിപ്പിച്ചെടുത്തു. ക്യു.സി.ആർ.ഐ, ആഭ്യന്തര മന്ത്രാലയം, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, തുർക്കിയിലെ ടി.ഒ.ബി.ബി. ഇക്കണോമിക്സ് ആൻഡ് ടെക്നോളജി സർവകലാശാല, കാദിർ ഹാസ്...

കുവൈത്ത് പൗരന്മാർക്ക് യാത്രായിളവ് നൽകാൻ ബ്രിട്ടൺ

കുവൈത്ത് സിറ്റി: കുവൈറ്റ് പൗരൻമാരെ പ്രവേശന വിസയിൽ നിന്ന് ഒഴിവാക്കി അടുത്ത വർഷം ഓൺലൈൻ യാത്രാ പെർമിറ്റായി അത് മാറ്റുമെന്ന് കുവൈറ്റിലെ ബ്രിട്ടീഷ് അംബാസഡർ ബെലിൻഡ ലൂയിസ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്‍റെ ഫലമാണിതെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു. "ഒരു ഓൺലൈൻ യാത്രാ പെർമിറ്റ് നൽകുന്നത് വളരെ വേഗത്തിൽ ചെയ്യാൻ കഴിയും, ഇതിന്...

ജൂണ്‍ മാസത്തിലെ ബിഗ് ടിക്കറ്റ് പ്രതിവാര ഇ-നറുക്കെടുപ്പുകളിലൂടെ ജീവിതം മാറി മറിഞ്ഞത് 60ലേറെ വിജയികള്‍ക്ക്‌

അബുദാബി: ജൂണ്‍ മാസത്തിലുടനീളം ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പുകളിലൂടെ നാല് ഭാഗ്യശാലികള്‍ 250,000 ദിര്‍ഹം വീതം സ്വന്തമാക്കി. ഇന്ത്യക്കാരും ഫിലിപ്പീന്‍സ് സ്വദേശികളുമായ നിര്‍മ്മാണ തൊഴിലാളികള്‍, സ്വകാര്യ ഡ്രൈവര്‍മാര്‍, റെസ്‌റ്റോറന്റ് ജീവനക്കാര്‍ എന്നിവരാണ് സമ്മാനാര്‍ഹരായത്. യുഎഇയിലും ഖത്തറിലും താമസിക്കുന്ന വിജയികള്‍, ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം ടിക്കറ്റ് സ്വന്തമാക്കിയത്. വിജയികളായ ഇവര്‍ സമ്മാനത്തുക അവരുടെ...

യുഎഇ ബഹിരാകാശ പദ്ധതികൾക്ക് 6525 കോടി രൂപ

ദുബായ്: ഏറ്റവും അവ്യക്തമായ ദൃശ്യങ്ങൾ പോലും പകർത്തി ഭാവി ദൗത്യങ്ങൾ വേഗത്തിലാക്കിക്കൊണ്ട് ഡാറ്റയുടെ സമഗ്രമായ ഡാറ്റാബേസ് തയ്യാറാക്കാൻ കഴിയുന്ന ഉപഗ്രഹങ്ങൾ വികസിപ്പിക്കുകയാണ് യു.എ.ഇയുടെ ബൃഹത്തായ പദ്ധതി. ഇതിനായി യു.എ.ഇ ബഹിരാകാശ ഏജൻസി 3 ബില്യൺ ദിർഹത്തിന്‍റെ ദേശീയ ഫണ്ട് രൂപീകരിച്ചു. ആദ്യ ഉപഗ്രഹം മൂന്ന് വർഷത്തിനുള്ളിൽ വിക്ഷേപിക്കും. കാലാവസ്ഥയിലെ മാറ്റങ്ങൾ നിർണ്ണയിക്കുന്നതിന് പുറമെ ചൊവ്വ, ശുക്രൻ...

സൗദിയിൽ ഇന്ന് മുതൽ ശനിയാഴ്ച വരെ ചൂടു തുടരും

ജിദ്ദ: സൗദി അറേബ്യയിലെ താപനില ഇന്ന് മുതൽ ശനിയാഴ്ച വരെ വർദ്ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. റിയാദിന്റെ കിഴക്കൻ ഭാഗങ്ങൾ, ഖസീം, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. മദീനയിലെയും യാംബുവിന്റെയും ചില ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗം ഉണ്ടാകുമെന്നും താപനില 47 ഡിഗ്രി സെൽഷ്യസിനും 50...

സ്വദേശിവൽക്കരണം ശക്തമാക്കി ഒമാന്‍

ഒമാൻ : രാജ്യത്ത് സ്വദേശിവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി ഒമാൻ. 207 തസ്തികകളിൽ ജോലി ചെയ്യുന്നതിൽ നിന്ന് പ്രവാസികളെ വിലക്കിയിരിക്കുകയാണ് രാജ്യം. ഈ മേഖലകളിൽ വിദേശികൾക്ക് പുതിയ വിസ അനുവദിക്കില്ല. മഹദ് ബിൻ സെയ്ദ് ബിന്‍ അലി ബാവയ്ന്‍ ആണ് ഉത്തരവില്‍ ഒപ്പുവച്ചിരിക്കുന്നത്. നിലവിൽ മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് ഈ തസ്തികകളിൽ ജോലി ചെയ്യുന്നത്....
- Advertisement -spot_img

Latest News

മഴ മുന്നറിയിപ്പ്; കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് 4 ചൊവ്വ) അവധി

കാസറഗോഡ് :കാസറഗോഡ് ജില്ലയിൽശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...
- Advertisement -spot_img