mediavisionsnews

അയോധ്യ: കടുത്ത അതൃപ്തിയിൽ മുസ്ലീം ലീ​ഗ്, ചർച്ചയിൽ പങ്കെടുത്തതിൽ ഇന്ത്യ സഖ്യത്തിൽ ഭിന്നത

ദില്ലി : അയോധ്യ വിഷയത്തിലെ പാർലമെന്റിലെ ചർച്ചയിൽ പങ്കെടുത്തതിൽ ഇന്ത്യ സഖ്യത്തിൽ ഭിന്നത.ഇന്ത്യ സഖ്യം ചർച്ചയിൽ പങ്കെടുക്കുന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച മുസ്ലീം ലീ​ഗ് സഭ ബഹിഷ്കരിച്ചു. ഇടതുപാർട്ടികളും ത്രിണമൂൽ കോൺഗ്രസും ചർച്ച ബഹിഷ്ക്കരിച്ചു. ശ്രീരാമൻ ജനിച്ചിട്ടില്ലെന്ന് കോടതിയിൽ പറഞ്ഞ കോൺ​ഗ്രസ്, ഇപ്പോൾ രാമനെ ഓർക്കുന്നത് പരിഹാസ്യമെന്നും ബിജെപി സഭയിൽ പരിഹസിച്ചു. അയോധ്യ ചർച്ചയിൽ പങ്കെടുക്കുന്നതിനെ...

കാമസൂത്ര സോഫ, വരന് കൂട്ടുകാരുടെ വിചിത്രസമ്മാനം, വൃത്തികേടായിപ്പോയി എന്ന് നെറ്റിസൺസ്

വിവാഹത്തിന് വരന്റെയോ വധുവിന്റെയോ സുഹൃത്തുക്കൾ വളരെ വ്യത്യസ്തമായ സമ്മാനങ്ങൾ നൽകുന്നതും അവരെ പ്രാങ്ക് ചെയ്യുന്നതും ഒക്കെ ഇന്ന് പതിവാണ്. അത്തരത്തിലുള്ള നൂറുകണക്കിന് വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടും കാണും. ചിലതൊക്കെ കാണുമ്പോൾ 'അയ്യോ, ഇതൊരല്പം ഓവറല്ലേ' എന്ന് പോലും നമുക്ക് തോന്നാറുണ്ട്. ഏതായാലും, അതിനെയെല്ലാം കടത്തിവെട്ടുന്ന ഒരു അനുഭവമാണ് അടുത്തിടെ വിവാഹിതരായ ഒരു...

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കും:അമിത് ഷാ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ) ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കി ഉത്തരവിറക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകള്‍ പിടിക്കുമെന്നും എന്‍ഡിഎ 400 കടക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു. ഇ.ടി നൗ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സിഎഎ ഉത്തരവ് തിരഞ്ഞെടുപ്പിന് മുമ്പായി വരും. ആര്‍ക്കും അതില്‍ യാതൊരു സംശയവും...

കോലി ഇല്ല, സൂപ്പര്‍ താരങ്ങള്‍ മടങ്ങിയെത്തി, സര്‍പ്രൈസ് പേസര്‍ക്ക് ഇടം; ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു

മുംബൈ: ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്ക്വാഡ് പ്രഖ്യാപിച്ചു. പരിക്ക് മാറി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും സ്പെഷ്യലിസ്റ്റ് ബാറ്റര്‍ കെ എല്‍ രാഹുലും മടങ്ങിയെത്തിയതാണ് ശ്രദ്ധേയം. എന്നാല്‍ ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇരുവരെയും മൂന്നാം ടെസ്റ്റില്‍ കളിപ്പിക്കുക. അതേസമയം സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്ക് പരമ്പര പൂര്‍ണമായും നഷ്ടമാകും എന്ന് ബിസിസിഐ...

‘വാവ് വാട്ട് എ ബ്യൂട്ടി’; ക്രിക്കറ്റ് കളിക്കിടെ വീശിയടിച്ച പൊടിക്കാറ്റിന്‍റെ വീഡിയോ വൈറല്‍ !

തിരുവന്തപുരം പൂജപ്പുരയില്‍ ക്രിക്കറ്റ് കളിക്കിടെ മീറ്ററുകളോളം ഉയരത്തില്‍ ഉയര്‍ന്ന് പൊങ്ങിയ പൊടിപടലങ്ങള്‍ അടങ്ങിയ ചുഴലിക്കാറ്റിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ചൂട് കൂടുന്നതിന് പിന്നാലെ തുറസായ സ്ഥലങ്ങളില്‍ രൂപപ്പെടുന്ന ഇത്തരം പൊടിക്കാറ്റുകളെ സാധാരണ 'ഡെസ്റ്റ് ഡെവിള്‍' പ്രതിഭാസം ( Dust Devil phenomenon ) എന്നാണ് വിളിക്കുന്നത്. ഇന്നലെ ഉച്ചയോടെ പൂജപ്പുര മൈതാനത്താണ് പൊടിക്കാറ്റ്...

കേരളത്തിലെ പുതിയ ദേശിയപാത: പരമാവധി ടോള്‍ 3093 രൂപ, പിരിക്കുന്നത് സാറ്റ്‌ലൈറ്റ് സംവിധാനംവഴി

കാസര്‍കോട് തലപ്പാടിമുതല്‍ തിരുവനന്തപുരം കാരോടുവരെ 645 കിലോമീറ്റര്‍ നീളത്തില്‍ ദേശീയപാത 66-ന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടൊപ്പം 11 ഇടത്ത് പുതിയ ടോള്‍ കേന്ദ്രങ്ങളും വരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ രണ്ടുവീതവും ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒരോ കേന്ദ്രങ്ങളുമാണ് ഉണ്ടാവുക. 2008-ലെ 'ദേശീയപാതകളില്‍ ചുങ്കം പിരിക്കാനുള്ള നിയമം' അടിസ്ഥാനമാക്കിയാണ് ടോള്‍ നിരക്കുകള്‍...

30കാരി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍; ‘കുറിപ്പ് കണ്ടെത്തി’

മംഗളൂരു: ബെല്‍ത്തങ്ങാടി കാര്യത്തഡ്കയില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രേവതി എന്ന 30കാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് പുറത്തു വരാത്തത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറിയപ്പോഴാണ് രേവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ ചെയ്യാനുള്ള...

‘2-ാം പിണറായി സർക്കാർ പോര’; പ്രതിപക്ഷത്തിന്‍റെ കഴിവില്ലായ്മയാണ് ഈ സർക്കാരിന്‍റെ നേട്ടമെന്ന് വെള്ളാപ്പള്ളി

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പിണറായി സർക്കാറിനും പ്രതിപക്ഷത്തിനും എതിരെ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രണ്ടാം പിണറായി സർക്കാർ പോരെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. കിറ്റും ക്ഷേമ പെൻഷനുമാണ് ഒന്നാം പിണറായി സർക്കാറിനെ ജയിപ്പിച്ചതെങ്കിൽ നിലവിൽ പെൻഷൻ പോലും കൊടുക്കാൻ സാധിക്കാത്ത അവസ്ഥയിലാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാറിനെതിരെ ഒരു ചുക്കും...

അഡ്വ. നജ്മ തബ്ഷീറക്ക് യു.എസ് ഗവൺമെന്‍റ് ഇന്‍റർനാഷണൽ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാമിലേക്ക് ക്ഷണം

മലപ്പുറം: യുഎസ് ഗവൺമെന്റിന്റെ ഇന്റർനാഷണൽ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാമിൽ പങ്കെടുക്കാൻ അഡ്വ. നജ്മ തബ്ഷീറക്ക് ക്ഷണം. യു.എസ്. ഡിപ്പാർട്ട്മെന്റ്‌ ഓഫ് സ്റ്റേറ്റ് ബ്യൂറോ ഓഫ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ അഫയേഴ്സ് സംഘടിപ്പിക്കുന്നതാണ് ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ലീഡർഷിപ്പ് പ്രോഗ്രാം. പരിപാടിയിൽ പങ്കെടുക്കാനായി നജ്മ ഇന്ന് യു.എസിലേക്ക് യാത്ര തിരിക്കും. പൗര ഇടപെടൽ, വിദ്യാഭ്യാസം, മതം, നിയമ...

ക്രോസ്പ് പ്ലാറ്റ്ഫോം മെസേജിങ്ങ് സംവിധാനം അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്

ക്രോസ്പ് പ്ലാറ്റ്ഫോം മെസേജിങ്ങ് സംവിധാനം അവതരിപ്പിക്കാനുള്ള നീക്കവുമായി വാട്സാപ്പ്. ഇതുവഴി ഒരു മെസേജിങ് ആപ്പില്‍ നിന്ന് മറ്റൊരു മെസേജിങ് ആപ്പിലേക്ക് സന്ദേശം അയക്കാന്‍ സാധിക്കും. 2024മാര്‍ച്ചില്‍ യൂറോപ്യന്‍ യൂണിയനില്‍ പുതിയ നിയമങ്ങള്‍ അവതരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതുവഴി വാട്സാപ്പില്‍ നിന്ന് മറ്റ് മെസേജിങ് ആപ്പുകളിലേക്കും അവയില്‍ നിന്ന് വാട്സാപ്പിലേക്കും സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കും. ഈ...

About Me

36497 POSTS
0 COMMENTS
- Advertisement -spot_img

Latest News

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം; സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ...
- Advertisement -spot_img