mediavisionsnews

പ്രവാസികൾ ശ്രദ്ധിക്കുക! ലഗേജുമായുള്ള യാത്രകളിൽ പ്രത്യേകിച്ചും ജാഗ്രത പാലിക്കണം, ഇതാണ് കാരണം

സുഹൃത്തിനെ ചതിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച സംഭവത്തിന് പിന്നാലെ ലഗേജുമായുള്ള യാത്രകളിൽ പ്രവാസികൾ ജാഗ്രത പാലിക്കേണ്ട കൂടുതൽ ചർച്ചയാവുകയാണ്. സുഹൃത്തുക്കൾക്ക് വേണ്ടിയോ മറ്റോ കൊണ്ടു പോകുന്ന മരുന്നുകൾ പോലും ജാഗ്രതയില്ലെങ്കിൽ കുരുക്കിലാക്കും. ആവശ്യത്തിലധികം പൊതിഞ്ഞു വെച്ചിട്ടുള്ള കുപ്പി തുറന്നു നോക്കാൻ കാണിച്ച ജാഗ്രതയാണ് വലിയ കുരുക്കിൽ നിന്ന് പ്രവാസിയായ ഫൈസലിനെ രക്ഷിച്ചത്. സമാനമാണ് ചില...

കൂട്ടപ്പൊരിച്ചിൽ… ; വിവാഹാഘോഷത്തിന്‍റെ ഭാഗമായ ഡിജെ പാർട്ടിക്കിടെ നടന്ന കൂട്ടത്തല്ലിന്‍റെ വീഡിയോ പുറത്ത് !

വിവാഹം രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള കൂടിച്ചേരലും രണ്ട് വ്യക്തികളുടെ പുതിയ ജീവിതത്തിലേക്കുള്ള തുടക്കവുമാണ്. അതിനാല്‍ തന്നെ എല്ലാ മതങ്ങളും വിവാഹത്തെ പവിത്രമായി കണക്കാക്കുന്നു. 'വിവാഹം സ്വർഗത്തില്‍ വച്ച് നടക്കുന്നു' എന്ന ബൈബിള്‍ വാക്യം ഉണ്ടാകുന്നതും അങ്ങനെയാണ്. എന്നാല്‍ അടുത്തകാലത്തായി വിവാഹ വേദികള്‍ കൂട്ടത്തല്ലിന്‍റെ വേദി കൂടിയായി മാറുന്ന കാഴ്ചയാണ് കാണുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വിവിധ...

ആശ്വാസം, ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മലയാളിയടക്കം 8 മുൻ നാവികസേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു

ഖത്തർ : ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം 8 മുൻ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന എട്ടു മുൻ ഇന്ത്യൻ നാവികരെയാണ് ഖത്തർ സ്വതന്ത്രരാക്കിയത്. മലയാളിയായ രാഗേഷ് ഗോപകുമാർ അടക്കം 8 പേരെയും വിട്ടയച്ചു. ഇവരിൽ ഏഴു പേരും നാട്ടിലേക്ക് മടങ്ങി. ഇന്ത്യൻ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ...

ബി.ജെ.പിക്ക് 400 സീറ്റ് ലഭിച്ചാല്‍ രാജ്യത്ത് ഗോവധം പൂര്‍ണമായി നിർത്തലാക്കും-ദേശീയ വക്താവ്

ലഖ്‌നൗ: ബി.ജെ.പിക്ക് 400 സീറ്റ് ലഭിച്ചാൽ രാജ്യം മുഴുവൻ ഗോവധം നിർത്തലാക്കുമെന്ന് ദേശീയ വക്താവ് സയ്യിദ് ഷാനവാസ് ഹുസൈൻ. അതിനു വേണ്ടി മോദി സർക്കാരിന്റെ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അയോധ്യയോടുള്ള തെറ്റായ നിലപാട് ഇന്ത്യയിലെ മുസ്‌ലിംകളുടെ അബദ്ധങ്ങളിലൊന്നായിരുന്നുവെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു. അഖില ഭാരതീയ ധർമ സംഘം 'കൗ ആൻഡ് ഇന്ത്യ' എന്ന പേരിൽ സംഘടിപ്പിച്ച...

33 കോടി ബമ്പർ അടിച്ച മലയാളി പ്രവാസിയുടെ ടിക്കറ്റിന് ഒരു പ്രത്യേകതയുണ്ട്; ഇങ്ങനെയൊരു ഭാഗ്യം രാജീവ് സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചില്ല

അബുദാബി: അടുത്തിടെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 15ദശലക്ഷം ദിർഹത്തിന്റെ (ഏകദേശം 33കോടി രൂപ) സമ്മാനം ലഭിച്ച വാർത്ത കേട്ടിരുന്നു. ബിഗ് ടിക്കറ്റിന്റെ 260-ാമത് സീരീസ് നറുക്കെടുപ്പിലാണ് അൽ ഐനിൽ താമസിക്കുന്ന മലയാളിയായ രാജീവ് അരിക്കാട്ടിന് സ്വപ്ന സമ്മാനം ലഭിച്ചത്. '037130' ആയിരുന്നു അദ്ദേഹത്തിന്റെ നമ്പർ. എന്നാൽ ഈ നമ്പറിന് ഒരു പ്രത്യേകത കൂടിയുണ്ട്....

കോൺഗ്രസ് മുൻമുഖ്യമന്ത്രി കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം, അനുനയനീക്കവുമായി കോൺഗ്രസ്

ദില്ലി : മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. തെരഞ്ഞെടുപ്പ് തിരിച്ചടിയെ തുടർന്ന് സംസ്ഥാന നേതൃത്വത്തില്‍ എഐസിസി അഴിച്ചുപണി നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മധ്യപ്രദേശിലെ നേതൃ ചുമതലകളില്‍ നിന്ന് കമല്‍നാഥിനെ കോണ്‍ഗ്രസ് നീക്കി. ഈ സാഹചര്യത്തില്‍ കമല്‍നാഥ് കോണ്‍ഗ്രസ് വിടുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ...

അക്രം അഫീഫിന് ഹാട്രിക്; ജോർദാനെ കീഴടക്കി ഏഷ്യൻ കപ്പ് കിരീടത്തിൽ മുത്തമിട്ട് ഖത്തർ

ദോഹ: ഏഷ്യ വൻകരയിലെ ചാമ്പ്യൻ പട്ടം ഖത്തറിന്‍റെ കൈവശം ഭദ്രം. ഏഷ്യൻ ചാമ്പ്യനാകാനുള്ള പോരാട്ടത്തിൽ ജോർദാനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തുരത്തി ഖത്തർ കിരീടം നിലനിർത്തി. പൊരുതിക്കളിച്ച ജോർദാനെ പെനാൽട്ടിയിലൂടെയാണ് ഖത്തർ മടക്കിയത്. ഖത്തറിന്‍റെ മൂന്ന് ഗോളും പെനാൽറ്റിയിലൂടെയായിരുന്നു എന്നത് മത്സരത്തിലെ സവിശേഷതയായി. ഏഷ്യൻ വൻകരയിൽ ഖത്ത‌‍ർ ചാമ്പ്യൻമാരാകുന്നത് തുടര്‍ച്ചയായ രണ്ടാംതവണയാണ്. മൂന്ന് പെനാല്‍റ്റികളും ജോർദാന്‍റെ...

സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ 8 വർഷത്തിനിടെ കൊല്ലപ്പെട്ടത് 909 പേർ

കഴിഞ്ഞ 8 വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 909 പേർ. ആക്രമണത്തിൽ 7492 പേർക്ക് പരിക്കേറ്റു.68 കോടി രൂപയുടെ കൃഷിനാശം ഉണ്ടായി. കഴിഞ്ഞവർഷം മാത്രം 85 പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടു. 817 പേർക്ക് പരുക്കേറ്റു. സർക്കാർ നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഈ കണക്കുകൾ അവതരിപ്പിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്നും കാട്ടാന ആക്രമണം ഉണ്ടായി....

ഓപ്പറേഷന്‍ തീയേറ്ററില്‍ പ്രതിശ്രുത വധുവിനൊപ്പം ഫോട്ടോഷൂട്ട്; സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ പണി തെറിച്ചു

പ്രതിശ്രുത വധുവിനൊപ്പം ഓപ്പറേഷന്‍ തീയേറ്ററില്‍ ഫോട്ടോഷൂട്ട് നടത്തിയ യുവ ഡോക്ടര്‍ക്ക് ജോലി നഷ്ടമായി. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. ഓപ്പറേഷന്‍ തീയേറ്ററിനുള്ളില്‍ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന യുവ ഡോക്ടറും പ്രതിശ്രുത വധുവും ശസ്ത്രക്രിയ നടത്തുന്നതായാണ് അഭിനയിച്ചത്. ഫോട്ടോഷൂട്ടിനായി ആശുപത്രിയിലെ മെഡിക്കല്‍ ഉപകരണങ്ങളും ലൈറ്റിംഗ് സജ്ജീകരണങ്ങളും ഉപയോഗിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍...

മഴക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്തിയിട്ട് ഒരാഴ്ച; മഴയില്‍ കുതിര്‍ന്ന് മക്ക

റിയാദ്: സൗദി അറേബ്യയില്‍ മഴക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടത്തി ഒരാഴ്ച പിന്നിടും മുമ്പ് മക്കയില്‍ മഴ. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെ ആഹ്വാന പ്രകാരമാണ് മഴക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നിര്‍വ്വഹിച്ചത്. ഇന്നലെ ഉച്ചയോടെയാണ് മക്കയില്‍ മഴ പെയ്തത്. ഏതാനും ദിവസങ്ങളായുള്ള തണുപ്പിന് ശേഷം രാജ്യം ചൂടിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് മക്കയിലും പരിസര പ്രദേശങ്ങളിലും മഴ...

About Me

36497 POSTS
0 COMMENTS
- Advertisement -spot_img

Latest News

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം; സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ...
- Advertisement -spot_img