ത്വ​വാ​ഫ്​ ചെ​യ്യു​ന്ന​വ​ർ തി​ക്കും തി​ര​ക്കും ഒ​ഴി​വാ​ക്ക​ണം -ഇ​രു​ഹ​റം കാ​ര്യാ​ല​യം

0
75

മ​ക്ക: ക​അ്​​ബ​ക്കു​ചു​റ്റും ത്വ​വാ​ഫ്​ ചെ​യ്യു​ന്ന​വ​ർ തി​ക്കും തി​ര​ക്കും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ഇ​രു​ഹ​റം കാ​ര്യാ​ല​യം. റ​മ​ദാ​നി​ൽ​ ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ നി​ർ​ദേ​ശം. ത്വ​വാ​ഫ്​ ചെ​യ്യു​ന്ന​വ​ർ ക്ര​മ​വും ക്ര​മീ​ക​ര​ണ​വും ഉ​റ​പ്പാ​ക്ക​ണം. പ്ര​ദ​ക്ഷി​ണ​ വേ​ള​യി​ൽ സ​മാ​ധാ​ന​വും ശാ​ന്ത​ത​യും പാ​ലി​ക്കു​ക. ഉ​ച്ച​ത്തി​ൽ ശ​ബ്​​ദ​മു​യ​ർ​ത്താ​തെ വി​ന​യാ​ന്വി​ത​രാ​യി പ്രാ​ർ​ഥ​ന ന​ട​ത്ത​ണം.

ക​അ്​​ബ​യു​ടെ പ​വി​ത്ര​ത​യെ​യും അ​തി​​ന്റെ പ​ദ​വി​യെ​യും മാ​നി​ച്ചും ഹ​റ​മി​ലെ മ​ര്യാ​ദ​ക​ൾ പാ​ലി​ച്ചും ത്വ​വാ​ഫ്​ ചെ​യ്യ​ണം. അ​നു​ചി​ത​മാ​യ പെ​രു​മാ​റ്റം ഒ​ഴി​വാ​ക്ക​ണം. ഹ​ജ്​​റു​ൽ അ​സ്​​വ​ദി​നെ മു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സാ​ധ്യ​മാ​ണെ​ങ്കി​ൽ തി​ര​ക്കി​ല്ലാ​ത്ത സ​മ​യം തി​ര​ഞ്ഞെ​ടു​ക്കു​ക. ത്വ​വാ​ഫി​​ന്റെ ര​ണ്ട് റ​ക്അ​ത്ത് ന​മ​സ്​​കാ​രം ഹ​റ​മി​ലെ എ​വി​ടെ ​വെ​ച്ചും നി​ർ​വ​ഹി​ക്കാം. മ​റ്റു​ള്ള​വ​രെ അ​പ​ക​ട​ത്തി​ലാ​ക്കി​യേ​ക്കാ​വു​ന്ന ‘ത​ള്ള​ൽ’ പോ​ലെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ എ​ല്ലാ​വ​രോ​ടും ആ​വ​ശ്യ​​പ്പെ​ടു​ന്നു. ഹ​റ​മി​ലെ​ത്തി​യാ​ൽ ഫോ​ട്ടോ​ഗ്ര​ഫി എ​ടു​ക്കു​ന്ന​തി​ൽ മു​ഴു​ക​രു​തെ​ന്നും പൂ​ർ​ണ​മാ​യും ആ​രാ​ധ​ന​ക​ളി​ൽ മു​ഴു​ക​ണ​മെ​ന്നും ഇ​രു​ഹ​റം കാ​ര്യാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

ഉം​റ തീ​ർ​ഥാ​ട​ക​ർ ആ​ചാ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി നി​ർ​വ​ഹി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ക​ണം. സം​ശ​യ​മോ അ​റി​യി​ല്ലാ​യ്​​മ​യോ തോ​ന്നു​ന്നു​വെ​ങ്കി​ൽ ഹ​റ​മി​ൽ ഉ​ട​നീ​ള​മു​ള്ള ഫ​ത്‌​വ ഓ​ഫി​സു​ക​ളി​ൽ പോ​യി അ​ന്വേ​ഷി​ക്കാ​വു​ന്ന​താ​ണ്. മ​ത്വാ​ഫി​ലെ ജോ​ലി​ക്കാ​രു​മാ​യി സ​ഹ​ക​രി​ക്ക​ണം. അ​വ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​ത് ഹ​റ​മി​ലെ സ​ന്ദ​ർ​ശ​ക​ർ​ക്കും തീ​ർ​ഥാ​ട​ക​ർ​ക്കും സു​ര​ക്ഷി​ത​ത്വ​ത്തി​നും സൗ​ക​ര്യ​ത്തി​നും സ​ഹാ​യി​ക്കു​മെ​ന്ന്​ ഇ​രു​ഹ​റം കാ​ര്യാ​ല​യം പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here