റമദാനില്‍ യുഎഇയിൽ 2,592 തടവുകാര്‍ക്ക് മോചനം; പ്രഖ്യാപനവുമായി ഭരണാധികാരികള്‍

0
89

ദുബൈ: റമദാന്‍ മാസത്തോട് അനുബന്ധിച്ച് യുഎഇയില്‍ 2,592 തടവുകാര്‍ മോചിതരാകും. യുഎഇ പ്രസിഡന്‍റും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും ഇത് സംബന്ധിച്ച ഉത്തരവിറക്കി. 735 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടത്. 

ദു​ബൈ, ഷാ​ർ​ജ, അ​ജ്​​മാ​ൻ,റാ​സ​ൽഖൈ​മ ഭ​ര​ണാ​ധി​കാ​രി​ക​ളും വിവിധ ജയിലുകളില്‍ കഴിയുന്ന നൂറുകണക്കിന് തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചു. ദുബൈയില്‍ 691 തടവുകാരെ മോചിപ്പി​ക്കാനാ​ണ്​ യുഎ.ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ഉത്തരവിട്ടത്. വിവിധ രാജ്യക്കാരാണ് മോചിതരാകുന്നത്.

ഷാ​ർ​ജ​യി​ൽ 484 തടവുകാര്‍ക്ക് മോചനം നല്‍കാന്‍​ യുഎഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ഉത്തരവിട്ടു. ജ​യി​ലി​ൽ ന​ല്ല​ന​ട​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ മോ​ച​നം. അ​ജ്​​മാ​നി​ൽ 314 ത​ട​വു​കാ​ർ​ക്കാ​ണ്​ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ ഹു​മൈ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ നു​ഐ​മി മോ​ച​നം ന​ൽ​കു​ന്ന​ത്. 368 പേ​ർ​ക്കാ​ണ്​ റാ​സ​ൽ ഖൈ​മ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ സൗ​ദ്​ ബി​ൻ സ​ഖ​ർ അ​ൽ ഖാ​സി​മി മോ​ച​നം ന​ൽ​കി​യ​ത്.  ത​ട​വു​കാ​ർ​ക്ക്​ പുതിയ ജീവിതം ന​യി​ക്കാ​നു​ള്ള അ​വ​സ​രം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ റ​മ​ദാ​നി​ൽ തടവുകാര്‍ക്ക് മാപ്പ് നല്‍കാറുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here