ഉപ്പളയിൽ പണി പൂര്‍ത്തിയാകാത്ത ഓവുചാലില്‍ മലിനജലം ഒഴുക്കി വിടുന്നു: ദുരിതം

0
150

ഉപ്പള: പണി പൂര്‍ത്തിയാകാത്ത ഓവുചാലില്‍ മലിനജലം ഒഴുക്കി വിടുന്നു. ഉപ്പള ബസ് സ്റ്റാന്റിന് മുന്‍വശത്താണ് പണി പൂര്‍ത്തിയാകാത്ത ഓവുചാല്‍ ഉള്ളത്. സമീപത്തെ ഹോട്ടലുകളില്‍ നിന്നും ഫ്‌ളാറ്റില്‍ നിന്നുമുള്ള മലിനജലം പൈപ്പിട്ട് ഈ ഓവുചാലിലേക്ക് ഒഴുക്കി വിടുകയാണ് ചെയ്യുന്നത്. അഴുക്ക് വെള്ളം ഒഴുകിപ്പോകാതെ ഇവിടെ തന്നെ കെട്ടിക്കിടക്കുന്നു. അസഹ്യമായ ദുര്‍ഗന്ധമാണ് ഇതില്‍ നിന്നും ഉയരുന്നത്. വ്യാപാരികളും യാത്രക്കാരും അടക്കമുള്ളവര്‍ ഇതുമൂലം കടുത്ത ദുരിതത്തിലാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here