Thursday, May 9, 2024

kasaragod news

ഉപ്പളയില്‍ യുവാവിനെ കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു

ഉപ്പള: ആള്‍ക്കൂട്ട കൊലപാതകത്തിന്റെ ഞെട്ടല്‍ മാറും മുമ്പെ ഉപ്പളയില്‍ വീണ്ടും ആള്‍ക്കൂട്ട അക്രമം. യുവാവിനെ കൂട്ടികൊണ്ടുപോയി ഒരു സംഘം ക്രൂരമായി മര്‍ദ്ദിച്ചു. അതിഗുരുതരമായി പരിക്കേറ്റ യുവാവിനെ ദേര്‍ളക്കട്ട യേനപ്പോയ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പപ്പായതൊട്ടിയിലെ ഫാറൂഖി(30)നെയാണ് അക്രമിച്ചത്. തിങ്കളാഴ്ച്ച രാത്രി 10 മണിയോടെ അമ്പാര്‍ സ്വദേശിയായ ഒരാള്‍ ഫാറൂഖിനെ വീട്ടില്‍ നിന്ന് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന്...

റിയാസ് മൗലവി വധക്കേസ് വിധി: ‘സോഷ്യല്‍മീഡിയ നിരീക്ഷണത്തില്‍, വിദ്വേഷപ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി’

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്കും പങ്കുവയ്ക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. വിദ്വേഷ സന്ദേശങ്ങള്‍ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളില്‍ 24 മണിക്കൂറും സൈബര്‍ പട്രോളിങ് നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. റിയാസ് മൗലവി വധക്കേസിലെ പ്രതികളായ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ വെറുതെ വിട്ടുകൊണ്ടായിരുന്നു കാസര്‍ഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്...

ഉപ്പളയിൽ പണി പൂര്‍ത്തിയാകാത്ത ഓവുചാലില്‍ മലിനജലം ഒഴുക്കി വിടുന്നു: ദുരിതം

ഉപ്പള: പണി പൂര്‍ത്തിയാകാത്ത ഓവുചാലില്‍ മലിനജലം ഒഴുക്കി വിടുന്നു. ഉപ്പള ബസ് സ്റ്റാന്റിന് മുന്‍വശത്താണ് പണി പൂര്‍ത്തിയാകാത്ത ഓവുചാല്‍ ഉള്ളത്. സമീപത്തെ ഹോട്ടലുകളില്‍ നിന്നും ഫ്‌ളാറ്റില്‍ നിന്നുമുള്ള മലിനജലം പൈപ്പിട്ട് ഈ ഓവുചാലിലേക്ക് ഒഴുക്കി വിടുകയാണ് ചെയ്യുന്നത്. അഴുക്ക് വെള്ളം ഒഴുകിപ്പോകാതെ ഇവിടെ തന്നെ കെട്ടിക്കിടക്കുന്നു. അസഹ്യമായ ദുര്‍ഗന്ധമാണ് ഇതില്‍ നിന്നും ഉയരുന്നത്. വ്യാപാരികളും...

ഉപ്പളയിൽ വീട്ടില്‍ കയറി യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്താൻ ശ്രമം; 19 കാരിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

ഉപ്പള: വീട്ടില്‍ അതിക്രമിച്ചു കയറി കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ പൊലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉപ്പളയിലെ 19 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ്സെടുത്തത്. കഴിഞ്ഞ മാസം 23ന്‌ പുലര്‍ച്ചെ നാലുമണിയോടെയാണ്‌ കേസിനാസ്‌പദമായ സംഭവം. യുവതി മാത്രം വീട്ടില്‍ ഉണ്ടായിരുന്ന സമയത്ത്‌ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ്‌ കത്തി കാട്ടി...

ബാളിഗെ അസീസ് വധക്കേസില്‍ പ്രതികളെ കോടതി വിട്ടയച്ചു

കാസര്‍കോട്: പൈവളിഗെ ബായിക്കട്ടയിലെ ബാളിഗെ അസീസ് (40) വധക്കേസില്‍ പ്രതികളെ കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് (രണ്ട്)കോടതി വിട്ടയച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിയുണ്ടായത്. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനാലാണ് പ്രതികളെ വിട്ടത്. കേസിലെ ഭൂരിഭാഗം സാക്ഷികളും കൂറുമാറുകയും ചെയ്തിരുന്നു. 2014 ജനുവരി 25ന് രാത്രിയാണ് പൈവളിഗെയില്‍ ബാളിഗെ അസീസിനെ വെട്ടിക്കൊലപ്പെടുത്തിയത്....

മഴക്കുറവ്; കാസർകോട് ജില്ലയ്ക്ക് ജാഗ്രതാ നിർദേശം

കാസർകോട് : കാലവർഷത്തിൽ മഴലഭ്യത കുറഞ്ഞത്തോടെ ജാഗ്രതയോടെ ജലം ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം. ജലസംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകണമെന്നാണ് നിർദേശം.കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കനുസരിച്ച് ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 12 വരെ 2703.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1904.2 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ജില്ലയിൽ ലഭിക്കേണ്ടിയിരുന്ന മഴയിൽ 30 ശതമാനം കുറവ്....

കാസർകോട് ജോലി ചെയ്യാൻ ആളില്ല, പ്രശ്നം ശ്രദ്ധയിൽപ്പെട്ടെന്ന് മുഖ്യമന്ത്രി

കാസർകോട് ∙ ജില്ലയിലെ സർക്കാർ ഓഫിസുകളിൽ നിയമിക്കുന്ന ജീവനക്കാർ സ്ഥലം മാറിയും ഡപ്യൂട്ടേഷനിലുമായി ഇതര ജില്ലകളിലേക്കു പോകുന്നതും അവധിയെടുക്കുന്നതും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.എച്ച്.കുഞ്ഞമ്പു എംഎൽഎയുടെ സബ്മിഷനു മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എൻജിനീയർ, ഡോക്ടർ, പാരാ മെഡിക്കൽ സ്റ്റാഫ്, വെൽഫെയർ വർക്കർമാർ തുടങ്ങി വിവിധ തസ്തികകൾ ജില്ലയിൽ ഒ​ഴി​ഞ്ഞു കിടക്കുന്ന...

കുമ്പളയില്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി ഗൃഹനാഥനെ തള്ളിയിട്ട് ലാപ്‌ടോപ്പ് കവര്‍ന്നു

കുമ്പള: പട്ടാപ്പകല്‍ വീട്ടില്‍ കയറിയ മോഷ്ടാവ് മല്‍പ്പിടിത്തത്തിനിടെ ഗൃഹനാഥനെ തള്ളിയിട്ട് ലാപ്‌ടോപ്പുമായി കടന്നുകളഞ്ഞു. കുമ്പള സര്‍ക്കാര്‍ ആസ്പത്രി റോഡിന് സമീപം താമസിക്കുന്ന ഇബ്രാഹിമിന്റെ വീട്ടിലാണ് കവര്‍ച്ച. ഇബ്രാഹിമിന്റെ ഭാര്യ റുഖിയ ബന്ധുമരിച്ചതിനാല്‍ മൊഗ്രാലില്‍ പോയിരുന്നു. അതിനിടെ ഇബ്രാഹിം വീടിന്റെ വാതില്‍ പൂട്ടി താക്കോല്‍ തട്ടിന്‍ പുറത്ത് വെച്ച് കടയില്‍ പോയ നേരത്തായിരുന്നു താക്കോല്‍ എടുത്ത്...

സാമൂഹ്യ മാധ്യമങ്ങളില്‍ വിദ്വേഷ-കള്ളപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി-എസ്.പി

കാസര്‍കോട്: കാഞ്ഞങ്ങാട്ട് യൂത്ത് ലീഗ് പ്രകടനത്തിനിടെ വിദ്വേഷം സൃഷ്ടിക്കുന്ന തരത്തിലുണ്ടായ മുദ്രാവാക്യങ്ങള്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ വിദ്വേഷ-കള്ളപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് പൊലീസ്. ഒരാള്‍ക്കെതിരെ കേസെടുത്തു. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷ-കള്ളപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞു. വ്യാഴാഴ്ച...

വിവിധ കേസുകളിലായി പിടികൂടിയ വാഹനങ്ങൾ ലേലം ചെയ്യുന്നു

കാസർകോട് ∙ വിവിധ കേസുകളിൽ പിടികൂടിയതും പലയിടങ്ങളിലായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനു ശേഷം പൊലീസ് കണ്ടെടുത്തതുമായ അവകാശികൾ  ഇല്ലാത്ത 176 വാഹനങ്ങൾ ലേലം  ചെയ്യുന്നു.  ഇതിലേറെയും ബൈക്കുകളാണ്.  ബദിയടുക്ക, വിദ്യാനഗർ, മഞ്ചേശ്വരം, കാസർകോട്, കുമ്പള, വെള്ളരിക്കുണ്ട്, നീലേശ്വരം, ബേഡകം, രാജപുരം, ആദൂർ, മേൽപറമ്പ് എന്നീ പൊലീസ് സ്റ്റേഷനുകളിലും ജില്ലാ പൊലീസ് ആസ്ഥാനത്തും കാഞ്ഞങ്ങാട് നിർമിതി കേന്ദ്രത്തിലെ...
- Advertisement -spot_img

Latest News

ശിവമോഗയിൽ രണ്ട് യുവാക്കളെ പട്ടാപ്പകൽ മർദിച്ച് കൊന്നു

ബംഗളൂരു:ശിവമോഗ്ഗ ലഷ്കർ-മുഹല്ലയിൽ ബുധനാഴ്ച രണ്ട് യുവാക്കൾ മർദ്ദനമേറ്റ് മരിച്ചു.തുംഗനഗറിലെ കെ.ശുഐബ്(35),ദൊഡ്ഡപേട്ടയിലെ മുഹമ്മദ് ഗൗസ്(30) എന്നിവരാണ് കൊല്ലപ്പെട്ടത്. എം.കെ.കെ റോഡിൽ താമസക്കാരായ ഇരുവരും ഗുണ്ടാ സംഘത്തിൽ പെട്ടവരാണെന്ന് പൊലീസ്...
- Advertisement -spot_img