Thursday, December 7, 2023

Local News

ഉപ്പളയിൽ പണി പൂര്‍ത്തിയാകാത്ത ഓവുചാലില്‍ മലിനജലം ഒഴുക്കി വിടുന്നു: ദുരിതം

ഉപ്പള: പണി പൂര്‍ത്തിയാകാത്ത ഓവുചാലില്‍ മലിനജലം ഒഴുക്കി വിടുന്നു. ഉപ്പള ബസ് സ്റ്റാന്റിന് മുന്‍വശത്താണ് പണി പൂര്‍ത്തിയാകാത്ത ഓവുചാല്‍ ഉള്ളത്. സമീപത്തെ ഹോട്ടലുകളില്‍ നിന്നും ഫ്‌ളാറ്റില്‍ നിന്നുമുള്ള മലിനജലം പൈപ്പിട്ട് ഈ ഓവുചാലിലേക്ക് ഒഴുക്കി വിടുകയാണ് ചെയ്യുന്നത്. അഴുക്ക് വെള്ളം ഒഴുകിപ്പോകാതെ ഇവിടെ തന്നെ കെട്ടിക്കിടക്കുന്നു. അസഹ്യമായ ദുര്‍ഗന്ധമാണ് ഇതില്‍ നിന്നും ഉയരുന്നത്. വ്യാപാരികളും...

കണ്ണൂര്‍ വിമാനത്താവളത്തില്‍ 12 കിലോ കുങ്കുമപ്പൂവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 12 കിലോ കുങ്കുമപ്പൂവുമായി പരവനടുക്കം സ്വദേശി അറസ്റ്റില്‍. പരവനടുക്കത്തെ അഹമ്മദ് സാബിറാണ്(37) കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്. ദുബായില്‍ നിന്നെത്തിയ അഹമ്മദ് സാബിര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ പൊലീസ് സാബിറിനെ കസ്റ്റഡിയിലെടുക്കുകയും കുങ്കുമപ്പൂവ് പിടിച്ചെടുക്കുകയുമായിരുന്നു.

ഉപ്പളയിൽ വീട്ടില്‍ കയറി യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്താൻ ശ്രമം; 19 കാരിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

ഉപ്പള: വീട്ടില്‍ അതിക്രമിച്ചു കയറി കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ പൊലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉപ്പളയിലെ 19 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ്സെടുത്തത്. കഴിഞ്ഞ മാസം 23ന്‌ പുലര്‍ച്ചെ നാലുമണിയോടെയാണ്‌ കേസിനാസ്‌പദമായ സംഭവം. യുവതി മാത്രം വീട്ടില്‍ ഉണ്ടായിരുന്ന സമയത്ത്‌ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ്‌ കത്തി കാട്ടി...

ഹൊസങ്കടി ടൗണിലെ ഗതാഗതക്കുരുക്ക്, ജനപ്രതിനിധി– ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു

ഹൊസങ്കടി∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഹൊസങ്കടി ടൗണിലെ  ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ എ.കെ.എം. അഷ്‌റഫ് എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധി ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു. ഓഫിസ്, സ്‌കൂൾ സമയങ്ങളിൽ രാവിലെയും വൈകിട്ടുമായിട്ടാണ് ഗതാഗതക്കുരുക്ക് ഏറെയുണ്ടാകുന്നത്. മംഗളൂരുവിലേക്കും തിരിച്ചു കാസർകോട്ടേക്കുള്ള  വിദ്യാർഥികളും മംഗളൂരു  വിമാനത്താവളത്തിക്കുള്ള യാത്രക്കാരും ഇത് വഴി കടന്നു പോകുന്നത്.  മണിക്കൂറോളം ഇവിടെയുണ്ടാകുന്ന ഗതാഗത...

കുമ്പളയില്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി ഗൃഹനാഥനെ തള്ളിയിട്ട് ലാപ്‌ടോപ്പ് കവര്‍ന്നു

കുമ്പള: പട്ടാപ്പകല്‍ വീട്ടില്‍ കയറിയ മോഷ്ടാവ് മല്‍പ്പിടിത്തത്തിനിടെ ഗൃഹനാഥനെ തള്ളിയിട്ട് ലാപ്‌ടോപ്പുമായി കടന്നുകളഞ്ഞു. കുമ്പള സര്‍ക്കാര്‍ ആസ്പത്രി റോഡിന് സമീപം താമസിക്കുന്ന ഇബ്രാഹിമിന്റെ വീട്ടിലാണ് കവര്‍ച്ച. ഇബ്രാഹിമിന്റെ ഭാര്യ റുഖിയ ബന്ധുമരിച്ചതിനാല്‍ മൊഗ്രാലില്‍ പോയിരുന്നു. അതിനിടെ ഇബ്രാഹിം വീടിന്റെ വാതില്‍ പൂട്ടി താക്കോല്‍ തട്ടിന്‍ പുറത്ത് വെച്ച് കടയില്‍ പോയ നേരത്തായിരുന്നു താക്കോല്‍ എടുത്ത്...

കാസർകോട് സ്വദേശികളായ ദമ്പതികളേയും മക്കളേയും വിദേശത്ത് കാണാതായ സംഭവത്തിൽ പൊലീസ് കേസെടുത്തു

കാസർകോട്: കാസർകോട് സ്വദേശികളായ ദമ്പതികളെ വിദേശത്ത്  കാണാതായ സംഭവത്തില്‍ ചന്തേര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഉദിനൂർ സ്വദേശി മുഹമ്മദ് ഷബീർ, ഭാര്യ റിസ്വാന ഇവരുടെ നാല് മക്കള്‍ എന്നിവരെ കാണാതായതുമായി ബന്ധപ്പെട്ടാണ് കേസ്. വർഷങ്ങളായി വിദേശത്ത് കഴിയുന്ന ഇവർ നാലു മാസം മുൻപാണ് കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടത്. ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍...

ഉപ്പളയില്‍ വന്‍ എം.ഡി.എം.എ മയക്കുമരുന്ന് വേട്ട; മൂന്ന് പേര്‍ അറസ്റ്റില്‍

ഉപ്പള: ഉപ്പളയില്‍ വന്‍ എം.ഡി.എം.എ മയക്കുമരുന്ന് വേട്ട. വില്‍പ്പനക്കാര്‍ക്ക് കൈമാറാനായി എം.ഡി.എം.എയുമായി സ്‌കൂട്ടറിലെത്തിയ മൂന്ന് പേരെയാണ് പിടികൂടിയത്. 18.2 ഗ്രാം എം.ഡി.എം. എയാണ് മഞ്ചേശ്വരംപൊലീസ് പിടികൂടിയത്. ഉപ്പള കൊടിവയലിലെ മുഹമ്മദ് കാസിം (43), മഞ്ചേശ്വരം മച്ചമ്പാടി ബജലിങ്ക ആയിശ മന്‍സിലെ അബ്ദുല്‍ സവാസ് (28), ഉപ്പള ബപ്പായതൊട്ടിയിലെ ജിലന്തര്‍ മന്‍സിലെ മുഹമ്മദ് നസീര്‍ (33) എന്നിവരാണ്...

ഉപ്പള കൈക്കമ്പയില്‍ അഞ്ച് കടകളുടെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച

ഉപ്പള: കൈക്കമ്പയില്‍ അഞ്ച് കടകളുടെ ഷട്ടര്‍ തകര്‍ത്ത് പണം കവര്‍ന്നു. കടമ്പാറിലെ കെ.എം. അഷ്‌റഫിന്റെ ഡ്രീം ബേക്കറിയില്‍ നിന്ന് 1000 രൂപയും ബദാം, ബിസ്‌ക്കറ്റ്, ചോക്ലേറ്റ്, ശീതളപാനിയ കുപ്പികള്‍ തുടങ്ങിയവ മോഷ്ടിച്ചു. സമീപത്ത് പ്രവര്‍ത്തിക്കുന്ന കുമ്പള കിദൂരിലെ രാമകൃഷ്ണ റൈയുടെ പഴക്കടയില്‍ നിന്ന് നാണയങ്ങള്‍ സൂക്ഷിച്ച രണ്ട് ഡബ്ബികളും ക്യാഷ് കൗണ്ടറില്‍ സൂക്ഷിച്ച 7500 രൂപയും...

ഉപ്പളയിൽ പള്ളിയിലേക്ക് പോകുന്നതിനിടെ 55കാരനെ കാറിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു

ഉപ്പള: സുബ്ഹി നിസ്‌ക്കാരത്തിന് പള്ളിയിലേക്ക് പോകുമ്പോള്‍ 55കാരനെ കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി കാലിന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഉപ്പള മജലിലെ മുഹമ്മദ് അഫ്‌സല്‍ എന്ന അബ്ദുവിനാണ് മര്‍ദ്ദനമേറ്റത്. കാലുകള്‍ക്ക് വെട്ടേറ്റ അഫ്‌സലിനെ മംഗല്‍പ്പാടി സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആള്‍ട്ടോ കാറിലെത്തിയ അഞ്ചംഗസംഘമാണ് സ്‌കൂട്ടര്‍ തടഞ്ഞ് അബ്ദുവിനെ മാരകായുധങ്ങളുമായി അക്രമിച്ചത്. സംഘത്തിലെ ഒരാള്‍ വാള്‍ കൊണ്ട് കാലുകള്‍ക്ക്...

ഉപ്പള സ്വദേശി ഖത്തറില്‍ കാറിടിച്ച് മരിച്ചു

ഉപ്പള: ഉപ്പള സ്വദേശി ഖത്തറില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മരിച്ചു. ഉപ്പള പത്വാടി സ്വദേശിയും ബന്തിയോട് ആയുസാഗര്‍ ആസ്പത്രിക്ക് സമീപത്തെ താമസക്കാരനുമായ മുഹമ്മദ് ഹനീഫ്(52)ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി കമ്പനിയിലെ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നു പോകുമ്പോള്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചു തെറിപ്പിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഹനീഫയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും...
- Advertisement -spot_img

Latest News

ഒറ്റ വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാം; ഏകീകൃത ടൂറിസ്റ്റ് വിസക്ക് അംഗീകാരം

റിയാദ്: ഒരു വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സുപ്രീം കൗണ്‍സില്‍ അംഗീകാരം നല്‍കിയതായി സൗദി...
- Advertisement -spot_img