ഹൊസങ്കടി ടൗണിലെ ഗതാഗതക്കുരുക്ക്, ജനപ്രതിനിധി– ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു

0
94

ഹൊസങ്കടി∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഹൊസങ്കടി ടൗണിലെ  ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ എ.കെ.എം. അഷ്‌റഫ് എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധി ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു. ഓഫിസ്, സ്‌കൂൾ സമയങ്ങളിൽ രാവിലെയും വൈകിട്ടുമായിട്ടാണ് ഗതാഗതക്കുരുക്ക് ഏറെയുണ്ടാകുന്നത്. മംഗളൂരുവിലേക്കും തിരിച്ചു കാസർകോട്ടേക്കുള്ള  വിദ്യാർഥികളും മംഗളൂരു  വിമാനത്താവളത്തിക്കുള്ള യാത്രക്കാരും ഇത് വഴി കടന്നു പോകുന്നത്.  മണിക്കൂറോളം ഇവിടെയുണ്ടാകുന്ന ഗതാഗത കുരുക്ക് മൂലം പലർക്കും കൃത്യ സമയത്ത്‌ എത്താൻ സാധിക്കുന്നില്ലെന്ന് പരാതിയുണ്ട്.

ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ദേശീയ പാത നിർമാണ കമ്പനി,  പൊതുമരാമത്ത്, പൊലീസ് ഉദ്യോഗസ്ഥർ, വ്യാപാരി പ്രതിനിധികൾ,ടാക്സി ഡ്രൈവർമാർ തുടങ്ങിയവർ സംബന്ധിച്ചു. ഹെവി വാഹനങ്ങൾ ഹൊസങ്കടി ദേശീയപാത ഒഴിവാക്കി മലയോര ഹൈവേ വഴി തിരിച്ച് വിടാനും ഓട്ടോറിക്ഷകളടക്കമുള്ള ടാക്സി വാഹനങ്ങൾക്ക് കൃത്യമായ പാർക്കിങ് കേന്ദ്രങ്ങൾ നിർദേശിക്കാനും  എ.കെ.എം. അഷ്‌റഫ് എംഎൽഎ നിർദേശം നൽകി. പ്രശ്നം കലക്ടറടക്കമുള്ള  ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തണം. ദേശീയ പാത നിർമാണ കമ്പനിയോട് കഴിയുന്ന രീതിയിൽ ഗതാഗത കുരുക്കു ഒഴിവാക്കാൻ  നടപടികൾ സ്വീകരിക്കാനും  നിർദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here