Latest News

‘കേരള സ്റ്റോറി റിയൽ സ്റ്റോറി’; എല്ലാവരെയും കാണിക്കണമെന്ന് തുഷാർ വെള്ളാപ്പള്ളി

കോട്ടയം: വിവാദ ചിത്രം ദ കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി. കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചു. സമൂഹത്തില്‍ എന്താണ് നടക്കുന്നതെന്ന് കുട്ടികളും അറിയട്ടെ. ലൗ ജിഹാദ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് മുസ്ലീങ്ങളിലെ ഒരു വിഭാഗമാണ് ഇത് ചെയ്യുന്നത്. അതുകൊണ്ട് കേരള സ്‌റ്റോറി എല്ലാവരും കാണണമെന്നും തുഷാര്‍ വെള്ളാപ്പള്ളി...

‘ആത്മാഭിമാനത്തേക്കാൾ വലുതല്ല മറ്റൊന്നും’; ഗുജറാത്തിൽ ബി.ജെ.പി എം.എൽ.എ രാജിവെച്ചു

അഹമ്മദാബാദ്: ഗുജറാത്തിൽ ബി.ജെ.പി എം.എൽ.എ നിയമസഭാംഗത്വം രാജിവെച്ചു. സാവ്ലി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ കേതൻ ഇനാംദാറാണ് രാജിവെച്ചത്. തന്‍റെ 'ഉൾവിളി' കേട്ടുകൊണ്ടാണ് രാജിതീരുമാനമെടുത്തതെന്നും ആത്മാഭിമാനത്തേക്കാൾ വലുതല്ല മറ്റൊന്നുമെന്നും സ്പീക്കർക്ക് രാജിക്കത്ത് നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു. വഡോദരയിലെ സാവ്ലി മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ നിയമസഭാംഗമായ നേതാവാണ് കേതൻ ഇനാംദാർ. തന്‍റെ നീക്കം സമ്മർദതന്ത്രമല്ലെന്നും വരാനിരിക്കുന്ന പാർലമെന്‍റ്...

റമദാൻ പ്രാർത്ഥന നടത്തുകയായിരുന്ന വിദേശ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

അഹമ്മദാബാദ്: വിദേശ വിദ്യാർത്ഥികളെ ഗുജറാത്ത് സർവ്വകലാശാലയിൽ വച്ച് ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. റമദാനിലെ തറാവീഹ് നമസ്കാരത്തിനിടെയിലായിരുന്നു ആക്രമണം, ഹിതേഷ് മെവാദ, ഭാരത് പട്ടേൽ എന്നിവരാണ് പിടിയിലായത്. നിയമവിരുദ്ധമായി സംഘം ചേരൽ, ആയുധങ്ങളുമായി അനധികൃതമായി സംഘം ചേരൽ, കലാപം, വ്യാജരേഖ ചമയ്ക്കൽ, മുറിവേൽപ്പിക്കൽ, ജീവൻ അപകടപ്പെടുത്തൽ, അതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കാമ്പസിനുള്ളിലെ...

ലക്ഷദ്വീപില്‍ ഒറ്റയടിക്ക് പെട്രോള്‍-ഡീസല്‍ വിലയില്‍ 15 രൂപ കൂറവ്; കാരണമറിയാം

ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ പെട്രോള്‍- ഡീസല്‍ വിലയില്‍ വന്‍ ഇടിവ്. ലിറ്ററിന് 15.3 രൂപയാണ് കുറച്ചത്. രാജ്യത്തെ ഏക്കാലത്തെയും വിലയിടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിദൂര ദ്വീപുകളിലേക്ക് ഇന്ധനം കൊണ്ടുപോകുന്നതിനും വിതരണം ചെയ്യുന്നതിനുമായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയ മൂലധനത്തുക ഒഴിവാക്കിയതോടെയാണ് വില കുറഞ്ഞത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ലിറ്ററിന് 6.09 രൂപയാണ് ഈ ഇനത്തില്‍ ഈടാക്കിയിരുന്നത്. മുതല്‍ മുടക്കിയ തുക...

മകന്റെ വിവാഹത്തിന് ഹിന്ദു, മുസ്ലിം, സിഖ് പുരോഹിതർ; മതമൈത്രിയുടെ സന്ദേശം

ജമ്മു: മകന്റെ വിവാഹച്ചടങ്ങ് അക്ഷരാർത്ഥത്തിൽ മതേതര സൗഹാര്‍ദത്തിന്റെ വേദിയാക്കി മാറ്റിയിരിക്കുകയാണ്‌ മുൻ സൈനികൻ. ലെഫ്റ്റനന്‍റ് ജനറലായ സതീഷ് ദുവയാണ് മകന്റെ വിവാഹത്തിന് ഹിന്ദു. മുസ്ലിം, സിഖ് പുരോഹിതന്മാരെ വേദിയിലെത്തിച്ചത്. ജമ്മു കശ്മീർ ലൈറ്റ് ഇന്ർഫന്റ്രിയിലാണ് ചടങ്ങ് നടന്നത്. വധൂവരന്മാരെ ആശീർവദിക്കാനാണ് പുരോഹിതന്മാർ എത്തിയത്. മന്ദി‍ർ‌, മസ്ജിദ് ​ഗുരുദ്വാര സം​ഗമ വേദിയായി തന്റെ മകന്റെ വിവാഹമെന്ന്...

സൗദി അറേബ്യ; പ്രവാസികളുടെ പാസ്‌പോർട്ട് തടഞ്ഞുവയ്ക്കുന്ന സ്പോൺസർമാർക്ക് 15 വർഷം വരെ തടവ് ശിക്ഷ

റിയാദ്: സൗദിയില്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ട് കൈവശം വെയ്ക്കുന്ന സ്‌പോണ്‍സേഴ്സിന് 15 വര്‍ഷം വരെ തടവ് ശിക്ഷ. 10 ലക്ഷം സൗദി റിയാല്‍ പിഴയായി ലഭിച്ചേക്കാം. പാസ്‌പോര്‍ട്ട് സൂക്ഷിക്കാന്‍ ഉടമയ്ക്ക് മാത്രമാണ് അവകാശം. തൊഴിലുടമകള്‍ കൈവശംവയ്ക്കുന്നത് സൗദി നിയമപ്രകാരം മനുഷ്യക്കടത്ത് എന്ന നിലയിൽ കുറ്റകൃത്യമാണെന്ന് സൗദി അഭിഭാഷകനായ സെയ്ദ അല്‍ ഷഅ്‌ലാന്‍ സമൂഹമാധ്യമത്തിലൂടെ മുന്നറിയിപ്പ് നല്‍കിയതായി...

കടലിൽ ബോട്ടുകൾകൊണ്ട് യുഎഇ; വീണ്ടും ലോകറെക്കോർഡ് സ്വന്തമാക്കി രാജ്യം

അബുദബി: പുതിയ വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി യുഎഇ. 52ബോട്ടുകള്‍ ചേര്‍ന്ന് നിന്ന് യുഎഇ എന്നെഴുതിയപ്പോള്‍ വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് രാജ്യം. അബുദബിയിലെ അല്‍ ലുലു ദ്വീപിലാണ് ബോട്ടുകള്‍കൊണ്ട് യുഎഇ എന്ന് ഇംഗ്ലീഷ് അക്ഷരങ്ങള്‍ ചേര്‍ത്തുനിന്നത്. ഇതിനായി ജലകായിക ബോട്ടുകള്‍, മത്സ്യബന്ധന ബോട്ടുകള്‍, മരബോട്ടുകള്‍, യാത്രാ ബോട്ടുകള്‍ എന്നിവ അണിനിരന്നാണ് ലോക റെക്കോഡ് സ്വന്തമാക്കിയത്. 52-ാമത് ദേശീയദിനം...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; നേപ്പാൾ ക്രിക്കറ്റ് താരം കുറ്റക്കാരൻ

കാഠ്മണ്ഡു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നേപ്പാൾ ക്രിക്കറ്റ് ടീം മുൻ നായകൻ സന്ദീപ് ലാമിച്ചനെ കുറ്റക്കാരൻ. കാഠ്മണ്ഡു ജില്ല കോടതിയാണ് സന്ദീപ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ജനുവരി 10ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ താരത്തിന് ശിക്ഷ വിധിക്കും. നിലവിൽ ജാമ്യത്തിലായിരുന്ന താരത്തിനെ കോടതി വിധിക്ക് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബറിൽ ശ്രീലങ്കയിലും പാകിസ്താനിലുമായി നടന്ന...

ഡ്രെസ്സിം​ഗ് റൂമിലെത്തിയ കോഹ്‌ലിയെ അഭിനന്ദിച്ച് രോഹിത്‌; ദൃശ്യങ്ങൾ വൈറൽ

സെഞ്ചുറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ദയനീയ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. എങ്കിലും വിരാട് കോഹ്‌ലിയുടെ പ്രകടനം വേറിട്ടു നിന്നു. ആദ്യ ഇന്നിം​ഗ്സിൽ മികച്ച സ്കോറിലേക്ക് നീങ്ങവെ കോഹ്‌ലി പുറത്തായി. 38 റൺസിലാണ് കോഹ്‌ലി വിക്കറ്റ് നഷ്ടമാക്കിയത്. രണ്ടാം ഇന്നിം​ഗ്സിൽ ഇന്ത്യ വെറും 131 റൺസിൽ പുറത്തായി. അതിൽ കോഹ്‌ലിയുടെ പോരാട്ടം മാത്രമാണ് എടുത്ത് പറയാനുള്ളത്. 76...

കോഴിക്കോട്ടേക്ക് മടങ്ങിയെത്താനൊരുങ്ങി ഇത്തിഹാദ് എയർലൈൻസ്; ടിക്കറ്റ് നിരക്ക് 20,000 രൂപ മുതൽ

കരിപ്പൂർ: രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം കോഴിക്കോട്ടേക്ക് മടങ്ങിയെത്താനൊരുങ്ങി അബുദബിയുടെ ഔദ്യോഗിക എയർലൈനായ ഇത്തിഹാദ്. ജനുവരി ഒന്നുമുതൽ കോഴിക്കോട്-അബുദാബി എത്തിഹാദ് സർവീസ് പുനരാരംഭിക്കുമെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോർട്ട്‌ ചെയ്തു. 20,000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. കൊവിഡ് വിലക്കുകളും കോഴിക്കോട്ട് വലിയ വിമാനങ്ങൾക്കു വന്ന നിയന്ത്രണവുമാണ് ഇത്തിഹാദ് സർവീസുകളെ ബാധിച്ചത്. കോഴിക്കോട്-അബുദാബി മേഖലയിൽ ദിവസവും നാലു സർവീസുകളുണ്ടായിരുന്നു....
- Advertisement -spot_img

Latest News

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; അഞ്ച് ദിവസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: സാധാരണക്കാരന്റെ കുടുംബബജറ്റ് തകിടംമറിച്ചുകൊണ്ട് രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനം കണക്കിലെടുത്താണ്...
- Advertisement -spot_img