Sunday, December 3, 2023

Latest News

യുവാക്കളിലെ പെട്ടന്നുള്ള മരണം, പിന്നിൽ കോവിഡ് വാക്‌സിനല്ലെന്ന് പഠനം; മരണ സാധ്യത വർധിപ്പിക്കുന്നത് മറ്റ് ചില ഘടകങ്ങൾ

രാജ്യത്തെ യുവജനങ്ങളുടെ പെട്ടെന്നുള്ള മരണത്തിന് ഉത്തരവാദി കോവിഡ് വാക്സീനല്ല എന്ന് പഠനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആ‍ർ) പഠനമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കോവിഡ് വാക്സീന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുള്ള യുവജനങ്ങളിൽ മരണസാധ്യത കുറയുമെന്നും പഠനത്തിൽ പറയുന്നു. 2021 ഒക്ടോബർ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ നടത്തിയ...

സൂക്ഷിക്കുക…’; യുഎഇയില്‍ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് തട്ടിപ്പ്

അബൂദബി: യുഎഇയിൽ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് വൻ തട്ടിപ്പിന് നീക്കം നടക്കുന്നതായി മുന്നറിയിപ്പ്. കഴിഞ്ഞ മണിക്കൂറികളിൽ നിരവധി പേരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. പരിചയമുള്ളവരുടെ അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുമ്പോൾ പോലും സൂക്ഷമത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പരിചയമുള്ളവരുടെ നമ്പറിൽ നിന്ന് ഗ്രൂപ്പിൽ ചേർക്കാനെന്ന വ്യാജേന വരുന്ന ലിങ്കുകൾ വഴിയും...

ഉപ്പളയിൽ വീട്ടില്‍ കയറി യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്താൻ ശ്രമം; 19 കാരിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

ഉപ്പള: വീട്ടില്‍ അതിക്രമിച്ചു കയറി കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ പൊലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉപ്പളയിലെ 19 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ്സെടുത്തത്. കഴിഞ്ഞ മാസം 23ന്‌ പുലര്‍ച്ചെ നാലുമണിയോടെയാണ്‌ കേസിനാസ്‌പദമായ സംഭവം. യുവതി മാത്രം വീട്ടില്‍ ഉണ്ടായിരുന്ന സമയത്ത്‌ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ്‌ കത്തി കാട്ടി...

പൈലറ്റുമാരും വിമാന ജീവനക്കാരും പെര്‍ഫ്യൂമുകളും മൗത്ത് വാഷുകളും ഉപയോഗിക്കുന്നത് വിലക്കിയേക്കും

ന്യൂഡല്‍ഹി: വിമാന ജീവനക്കാര്‍ക്കും പൈലറ്റുമാര്‍ക്കും പെര്‍ഫ്യൂമുകളും മൗത്ത് വാഷുകളും ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയേക്കും. ഡ്യൂട്ടിയില്‍ കയറുന്നതിന് മുമ്പ് മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന ബ്രെത്ത് അനലൈസര്‍ ടെസ്റ്റില്‍ തെറ്റായി പോസിറ്റീവ് ഫലം വരുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു നീക്കം. പെര്‍ഫ്യൂമുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗം വിലക്കിക്കൊണ്ടുള്ള കരട് നിര്‍ദേശം സിവില്‍ വ്യോമയാന ഡയറക്ടറേറ്റ്  മുന്നോട്ടുവെച്ചിട്ടുണ്ട്. "മൗത്ത് വാഷുകള്‍, ടൂത്ത് ജെല്ലുകള്‍, പെര്‍ഫ്യൂം എന്നിങ്ങനെയുള്ളതോ,...

പ്ലേ സ്റ്റോറില്‍ 70 വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തെന്ന് കേരളാ പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വായ്പാ കുരുക്ക് ആത്മഹത്യാ കേസുകളില്‍ പൊലീസിന്റെ കടുത്ത നടപടി. പ്ലേ സ്റ്റോറില്‍ നിന്ന് 70ഓളം വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തെന്ന് കേരളാ പൊലീസ് അറിയിച്ചു. സൈബര്‍ ഓപ്പറേഷന്‍ സംഘമാണ് വ്യാജ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തെന്ന് പൊലീസ് ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. Read More:ബോക്സ് ഓഫീസ് തൂക്കിയടി;...

മൂന്ന് പെൺകുട്ടികളുടെ മൃതദേഹം വീട്ടിനുള്ളിലെ പെട്ടിയിൽ

ജലന്തർ: മൂന്ന് പെൺകുട്ടികളുടെ മൃതദേഹം വീട്ടിനുള്ളിലെ പെട്ടിയിൽ കണ്ടെത്തി. പഞ്ചാബിലെ ജലന്തർ ജില്ലയിലെ കാൺപൂർ ഗ്രാമത്തിലാണ് സംഭവം. അമൃത (9), ശക്തി (7), കാഞ്ചൻ (4) എന്നിവരാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞെത്തിയ മാതാപിതാക്കൾ വീട്ടിൽ കുട്ടികളെ കാണാത്തതിനാൽ മഖ്സുദൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ വീട് മാറുന്നതിന്റെ ഭാഗമായി പെട്ടിയെടുത്തപ്പോൾ അമിതഭാരം കാരണം...

നബിദിന ഘോഷയാത്രയ്ക്കുനേരെ കല്ലെറിഞ്ഞവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്; ഇത്തരക്കാരെ വച്ചുപൊറുപ്പിക്കില്ല-സിദ്ധരാമയ്യ

ബംഗളൂരു: നബിദിന ഘോഷയാത്രയ്ക്കുനേരെ കല്ലെറിഞ്ഞ സംഭവത്തിൽ സംസ്ഥാനത്ത് 40 പേരെ അറസ്റ്റ് ചെയ്തതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികളുണ്ടാകും. ഇത്തരം സംഭവങ്ങൾ സർക്കാർ വച്ചുപൊറുപ്പിക്കില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ബംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ശിവമോഗയിൽ നബിദിന ഘോഷയാത്രകൾക്കുനേരെ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. ''അക്രമങ്ങളിൽ ഉത്തരവാദികളും കല്ലെറിഞ്ഞവരുമായ 40ലേറെ ക്രിമിനലുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവർക്കെതിരെ...

സംസ്ഥാനത്ത് മൂന്നു പുഴകളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമായിക്കൊണ്ടിരിക്കുകയാണ്. നെയ്യാർ, കരമന, മണിമല നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിലെത്തിയിരിക്കുകയാണ്. കേന്ദ്ര ജല കമ്മീഷൻ ജാ​ഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ ജില്ലയിൽ 3 ദുരിതാശ്വാസ ക്യാംപുകൾ ഇന്നലെ മുതൽ ആരംഭിച്ചു. മലപ്പുറത്ത് പുതുപ്പൊന്നാനിയിൽ വഞ്ചി മറിഞ്ഞ് ഒരാളെ...
- Advertisement -spot_img

Latest News

രാജ്യത്ത് ഡീസൽ വിൽപ്പന ഇടിയുന്നു, കാരണം ഇതോ?!

നവംബറിൽ ഇന്ത്യയുടെ ഡീസൽ ഉപഭോഗം 7.5 ശതമാനം ഇടിഞ്ഞതായി റിപ്പോര്‍ട്ട്. 2022 നവംബറിൽ 7.33 ദശലക്ഷം ടണ്ണായിരുന്ന ഡീസൽ ഉപഭോഗം 2023 നവംബറിൽ 6.78 ദശലക്ഷം...
- Advertisement -spot_img