Monday, May 13, 2024

karnataka congress

കർണാടകത്തിലെ പാഠപുസ്തകങ്ങളിൽ ബിജെപി കൊണ്ടുവന്ന മാറ്റങ്ങള്‍ ഒഴിവാക്കി കോണ്‍ഗ്രസ് സര്‍ക്കാര്‍

ബെംഗളൂരു: കര്‍ണാടകത്തിലെ കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പാഠപുസ്തക പരിഷ്‌കരണങ്ങൾ ഒഴിവാക്കി പുതിയ പാഠ്യപദ്ധതി തയ്യാറാക്കി കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ. ഒന്ന് മുതല്‍ പത്തുവരെ ക്ലാസുകളിലേക്കുള്ള പാഠ്യപുസ്തകങ്ങളുടെ അന്തിമരൂപമാണ് പ്രിന്റിങ്ങിന് തയ്യാറായിരിക്കുന്നത്. രോഹിത് ചക്രതീര്‍ത്ഥയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപവത്കരിച്ച കമ്മിറ്റി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ ഉള്ളടക്കങ്ങളിൽ കാര്യമായ മാറ്റങ്ങളോടെയാണ് പുതിയ പുസ്തകങ്ങള്‍ പുറത്തിറങ്ങുന്നത്....

ബിജെപി ഭരണക്കാലത്തെ അഴിമതികള്‍ അന്വേഷിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

കര്‍ണാടകയില്‍ അധികാരത്തില്‍ നിന്നിറങ്ങിയ ബിജെപിയെ കുരുക്കിലാക്കാനുള്ള നീക്കവുമായി സിദ്ധരാമയ്യയുടെ കോണ്‍ഗ്രസ് ഭരണകൂടം രംഗത്ത്. ബിജെപി ഭരണകാലത്ത് നടന്ന എല്ലാ അഴിമതികളും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. അന്വേഷണത്തില്‍ തെറ്റുകാരെന്ന് കണ്ടെത്തുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 മുതല്‍ 2023 വരെ കര്‍ണാടകത്തില്‍ അധികാരത്തിലിരുന്ന ബിജെപി സര്‍ക്കാരിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് ഭരണകാലത്ത് ഉയര്‍ന്നു വന്നത്....

ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പറ്റിയ സ്ഥലം; ഭൂമിയടക്കമുള്ള എല്ലാ സൗകര്യങ്ങളും നല്‍കാം; ടെസ്ലയെ ക്ഷണിച്ച് കര്‍ണാടക; ചടുല നീക്കവുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍

അമേരിക്ക ആസ്ഥാനമായുള്ള വൈദ്യുതക്കാര്‍ നിര്‍മാണക്കമ്പനിയായ ടെസ്ലയെ സംസ്ഥാനത്തേക്ക് ക്ഷണിച്ച് കര്‍ണാടക സര്‍ക്കാര്‍. വൈദ്യുതക്കാറിന്റെ നിര്‍മാണപ്ലാന്റ് സ്ഥാപിക്കാന്‍ എല്ലാ സഹായങ്ങളും നല്‍കുമെന്ന് വ്യവസായമന്ത്രി എം.ബി. പാട്ടീല്‍ വ്യക്തമാക്കി. ഭൂമി അടക്കമുള്ള സൗകര്യങ്ങളൊരുക്കാന്‍ കര്‍ണാടക തയ്യാറാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ കാര്യമായി നിക്ഷേപമിറക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് ടെസ്ല ഇന്‍ കോര്‍പ്പറേറ്റിന്റെ സി.ഇ.ഒ. ഇലോണ്‍ മസ്‌ക് കഴിഞ്ഞദിവസം അമേരിക്കയില്‍ പ്രധാനമന്ത്രി...

കർണാടക ബിജെപിയെ വെട്ടിലാക്കി വീണ്ടും രാജി; പാർട്ടി എംഎൽഎ ഗോപാലകൃഷ്ണ രാജിവച്ചു, കോൺഗ്രസിലേക്കെന്ന് അഭ്യൂഹം

നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കർണാടക ബിജെപിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു . മുതിർന്ന നേതാവും എട്ട് തവണ എംഎൽഎയുമായ എൻ വൈ ഗോപാലകൃഷ്ണ സ്ഥാനം രാജിവച്ച് ബിജെപി വിട്ടതാണ് ഒടുവിലത്തെ സംഭവം. ഉത്തര കന്നഡ ജില്ലയിലെ കുഡ്ലിഗി മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയാണ് അദ്ദേഹം . വ്യക്തിപരമായ കാരണങ്ങളാൽ രാജി വയ്ക്കുന്നുവെന്നാണ് വിശദീകരണമെങ്കിലും, കോൺഗ്രസ് പ്രവർത്തകരുടെ...
- Advertisement -spot_img

Latest News

പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ക്ക് വിലക്ക്; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സുരക്ഷ പരിഗണിച്ച് പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നത് തടയുന്നതാണ് പുതിയ ഫീച്ചര്‍. ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തലാണെന്ന്...
- Advertisement -spot_img