Monday, May 12, 2025
Home Blog Page 683

പശ്ചിമ ബംഗാളിൽ 75000 സീറ്റുകളിൽ തെരഞ്ഞെടുപ്പ്: സിപിഎം ബന്ധം ഉപേക്ഷിക്കാതെ കോൺഗ്രസ്; സഖ്യമായി മത്സരം

കൊൽക്കത്ത: പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസും സിപിഎമ്മും സഖ്യമായി മത്സരിക്കും. എല്ലാ സഹകരണവും സിപിഎമ്മിന് നല്‍കാൻ നിര്‍ദേശിച്ചതായി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കി. സംസ്ഥാനത്തെ 75000 ത്തിൽ പരം സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. 2016 ലും 2021 ലും പശ്ചിമ ബംഗാള്‍ നിയമസഭ തെര‍ഞ്ഞെടുപ്പുകളിൽ ഇരു പാര്‍ട്ടികളും ധാരണയോടെയാണ് മത്സരിച്ചത്. പുറമേക്ക് ധാരണയെന്നായിരുന്നെങ്കിലും ഫലത്തിൽ സഖ്യം ചേർന്നായിരുന്നു മത്സരം. ജൂലൈ എട്ടിനാണ് പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തെര‍ഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂൽ കോൺഗ്രസ് മുഖ്യ കക്ഷിയായ ബംഗാളിൽ ബിജെപിയാണ് പ്രധാന എതിരാളി.

Also Read:ആളുകളുടെ മുന്നിൽ റഷ്യൻ യുവാവിനെ കൊലപ്പെടുത്തി ഭക്ഷിച്ച് ​ടൈ​ഗർ സ്രാവ്, കലിപൂണ്ട നാട്ടുകാർ സ്രാവിനെ കൊന്നു

 

മദ്യലഹരിയിൽ നടൻ ഓടിച്ച കാർ ഇടിച്ചു, ബൈക്കിൽ സഞ്ചരിച്ച യുവ സംവിധായകന് ദാരുണാന്ത്യം; പിന്നാലെ അറസ്റ്റ്

ചെന്നൈ: തമിഴ് നടനും സംവിധായകനുമായ ശരൺ രാജ് വാഹനാപകടത്തിൽ മരിച്ചു. ചെന്നൈയിലെ കെ കെ നഗറിൽ ഇന്നലെ രാത്രി ഉണ്ടായ അപകടത്തിൽ ആണ് യുവ സംവിധായകൻ മരിച്ചത്. മറ്റൊരു നടനായ പളനിയപ്പന്‍റെ കാറും ശരണിന്‍റെ ബൈക്കും ഇടിച്ചാണ് അപകടമുണ്ടായത്. താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് 29 കാരനായ ശരണിന്‍റെ ജീവനെടുത്ത അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ശരണ്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

അതേസമയം അപകടമുണ്ടായ സമയത്ത് മദ്യലഹരിയിലാണ് പളനിയപ്പന്‍ കാര്‍ ഓടിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. അതിനിടെ പളനിയപ്പനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പളനിയപ്പന്‍റെ വൈദ്യ പരിശോധന റിപ്പോർട്ടടക്കം പരിശോധിച്ച ശേഷമാകും കൂടുതൽ നടപടിയുണ്ടാകുക എന്നാണ് വിവരം. ശരൺ രാജിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

പ്രശസ്ത സംവിധായകൻ വെട്രിമാരന്‍റെ അസിസ്റ്റന്‍റായിരുന്ന മരണപ്പെട്ട ശരൺ. വെട്രിമാരന്‍റെ ഹിറ്റ് ചിത്രം വട ചെന്നൈയിലും സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു. വട ചെന്നൈയിലും സിനിമയിലും അസുരനിലുമടക്കം ശരണ്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

ആളുകളുടെ മുന്നിൽ റഷ്യൻ യുവാവിനെ കൊലപ്പെടുത്തി ഭക്ഷിച്ച് ​ടൈ​ഗർ സ്രാവ്, കലിപൂണ്ട നാട്ടുകാർ സ്രാവിനെ കൊന്നു

കെയ്റോ: ഈജിപ്തിൽ ചെങ്കടലിൽ ആളുകൾ നോക്കി നിൽക്കെ കടുവസ്രാവ് റഷ്യൻ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിച്ചു. കഴിഞ്ഞ ദിവസമാണ് ദാരുണ സംഭവം. ​ഹർഗദ ന​ഗരത്തിന് സമീപത്തെ കടലിലായിരുന്നു സംഭവം. റഷ്യൻ പൗരനെ ആക്രമിച്ച് കൊലപ്പെടുത്തിയെന്ന് കരുതുന്ന സ്രാവിനെ നാട്ടുകാരും പരിശീലനം ലഭിച്ച വേട്ടക്കാരും പിടികൂടി കൊലപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ വൈറലായി. ആളുകൾ സ്രാവിനെ പിടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് പ്രതികരണവുമായി ആളുകൾ രം​ഗത്തെത്തി. പിടികൂടിയത് റഷ്യക്കാരനെ ആക്രമിച്ച സ്രാവിനെ തന്നെയാണോ എന്നുറപ്പുണ്ടോയെന്ന് നിരവധിയാളുകൾ സോഷ്യൽമീഡിയയിൽ പ്രതികരിച്ചു.

Also Read:ആളുകളുടെ മുന്നിൽ റഷ്യൻ യുവാവിനെ കൊലപ്പെടുത്തി ഭക്ഷിച്ച് ​ടൈ​ഗർ സ്രാവ്, കലിപൂണ്ട നാട്ടുകാർ സ്രാവിനെ കൊന്നു

ഈജിപ്തിന്റെ കിഴക്കൻ തീരത്തെ പ്രശസ്തമായ വിനോദസഞ്ചാര നഗരമാണ് ഹുർഗദ. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പരിസ്ഥിതി മന്ത്രി യാസ്മിൻ ഫൗദ് സമിതിയെ നിയോഗിച്ചു. ചെങ്കടലിന്റെ ബീച്ചുകളിൽ പോകുന്നവർക്ക് ഏറ്റവും ഉയർന്ന സുരക്ഷ ഏർപ്പെടുത്താനും സ്രാവ് ആക്രമണം ആവർത്തിക്കാതിരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും അധികൃതർ നിർദേശം നൽകി. ആക്രമണകാരിയായ ടൈഗർ സ്രാവിനെ കഴിഞ്ഞെന്നും മുമ്പ് അപകടങ്ങൾക്ക് കാരണമായ അതേ മത്സ്യമാണോ എന്നും പരിശോധിക്കും.

അപകടത്തെ തുടർന്ന് തീരങ്ങളിൽ നീന്തുന്നതിന്  രണ്ട് ദിവസത്തെ നിരോധനം ഏർപ്പെടുത്തി. 2022-ൽ ഇതേ തീരത്തിന്റെ തെക്ക് ഭാഗത്ത് സ്രാവ് ആക്രമണത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടിരുന്നു. 2020-ൽ സ്രാവ് ആക്രമണത്തിൽ യുക്രേനിയൻ ബാലന് കൈയും ഈജിപ്ഷ്യൻ ടൂർ ഗൈഡിന് കാലും നഷ്ടപ്പെട്ടു. 2018-ൽ ഒരു ചെക്ക് വിനോദസഞ്ചാരിയെ സ്രാവ് കൊലപ്പെടുത്തി.

‘ഒരുനിമിഷം കൊണ്ട്… വെള്ളം ചുവന്നു, പപ്പ പപ്പായെന്ന് നിലവിളി’; അച്ഛന്‍റെ മുന്നിൽ വച്ച് മകനെ സ്രാവ് ഭക്ഷിച്ചു

കെയ്റോ:  ഈജിപ്തിൽ ചെങ്കടലിൽ ആളുകൾ നോക്കി നിൽക്കെ യുവാവിനെ സ്രാവ് ഭക്ഷിക്കുന്ന വീഡിയോ പുറത്ത്. ​ഹുർഗദ ന​ഗരത്തിന് സമീപത്തെ കടലിലായിരുന്നു സംഭവം. റഷ്യൻ പൗരനെയാണ് സ്രാവ് ആക്രമിച്ച് ഭക്ഷിച്ചത്. സ്രാവ് പലതവണ വെള്ളത്തിനടിയിലേക്ക് വലിച്ചെടുക്കാൻ നോക്കുമ്പോള്‍ യുവാവ് പിതാവിനായി നിലവിളിക്കുന്നതാണ് വീഡിയോയിലുള്ളത്. വ്‌ളാഡിമിർ പോപോവ് എന്ന യുവാവിനെയാണ് വ്യാഴാഴ്ച നീന്താൻ പോയപ്പോൾ കടുവ സ്രാവ് ഭക്ഷിച്ചത്.

കരയില്‍ നിന്നിരുന്ന വ്‌ളാഡിമിറിന്‍റെ പിതാവ് ഈ ദാരുണ ദൃശ്യത്തിന് സാക്ഷിയാവുകയായിരുന്നു. രക്തം കലര്‍ന്ന് വെള്ളം ചുവപ്പായി മാറുമ്പോൾ വ്‌ളാഡിമിർ  ‘പപ്പാ’ എന്ന് അലറുന്നതും കേൾക്കാം. എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞുവെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. രക്ഷാപ്രവർത്തകർ വളരെ വേഗത്തിൽ തന്നെ ഇടപെടാൻ ശ്രമിച്ചു. സമീപത്തെ ഹോട്ടലിലെ ലൈഫ് ഗാർഡ് ഉൾപ്പെടെ ചിലരും രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അതിനും സാധിച്ചില്ല.

അതേസമയം, സ്രാവിനെ പിടികൂടിയതായി ഈജിപ്തിലെ പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചു. ടൈഗർ സ്രാവിനെ അന്വേഷണത്തിനായി ലബോറട്ടറിയിൽ പരിശോധിക്കുമെന്നും അറിയിച്ചു. ഈജിപ്തിന്റെ കിഴക്കൻ തീരത്തെ പ്രശസ്തമായ വിനോദസഞ്ചാര നഗരമാണ് ഹുർഗദ. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പരിസ്ഥിതി മന്ത്രി യാസ്മിൻ ഫൗദ് സമിതിയെ നിയോഗിച്ചു. ചെങ്കടലിന്റെ ബീച്ചുകളിൽ പോകുന്നവർക്ക് ഏറ്റവും ഉയർന്ന സുരക്ഷ ഏർപ്പെടുത്താനും സ്രാവ് ആക്രമണം ആവർത്തിക്കാതിരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും അധികൃതർ നിർദേശം നൽകി.

ആക്രമണകാരിയായ ടൈഗർ സ്രാവിനെ കഴിഞ്ഞെന്നും മുമ്പ് അപകടങ്ങൾക്ക് കാരണമായ അതേ മത്സ്യമാണോ എന്നും പരിശോധിക്കും. അപകടത്തെ തുടർന്ന് തീരങ്ങളിൽ നീന്തുന്നതിന്  രണ്ട് ദിവസത്തെ നിരോധനം ഏർപ്പെടുത്തി. 2022-ൽ ഇതേ തീരത്തിന്റെ തെക്ക് ഭാഗത്ത് സ്രാവ് ആക്രമണത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടിരുന്നു. 2020-ൽ സ്രാവ് ആക്രമണത്തിൽ യുക്രേനിയൻ ബാലന് കൈയും ഈജിപ്ഷ്യൻ ടൂർ ഗൈഡിന് കാലും നഷ്ടപ്പെട്ടു. 2018-ൽ ഒരു ചെക്ക് വിനോദസഞ്ചാരിയെ സ്രാവ് കൊലപ്പെടുത്തി.

ഭാര്യാ പിതാവില്‍ നിന്ന് 108 കോടി രൂപ തട്ടിയെടുത്ത കേസില്‍ കാസര്‍കോട് സ്വദേശിയായ ഹാഫിസ് കുദ്രോളിയെ ബംഗളൂരുവില്‍ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു

ബെംഗളുരു: പ്രവാസി വ്യവസായിയിൽ നിന്നും 108 കോടി രൂപ തട്ടിയെടുത്ത കേസിൽ മരുമകൻ ഹാഫിസ് കുദ്രോളിയെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻകം ടാക്സ് ചീഫ് കമ്മീഷണറുടെ വ്യാജ ലെറ്റർ  പാ‍ഡ് തയ്യാറാക്കി പണം തട്ടിയ കേസിലാണ് അറസ്റ്റ്. ആലുവ സ്വദേശിയായ അബ്ദുൾ ലാഹിറിൽ നിന്നാണ് പലപ്പോഴായി കോടികൾ തട്ടിയത്. എറണാകുളം മരടിലെയും ബംഗളൂരുവിലെയും വിവിധ കെട്ടിടങ്ങളുടെ കച്ചവടത്തിനെന്ന പേരിൽ വ്യാജ രേഖകൾ നൽകി വിശ്വസിപ്പിച്ചാണ് ഹാഫിസ് കുദ്രോളി ഭാര്യാ പിതാവായ വ്യവസായിയുടെ പണം തട്ടിയെടുത്തത്.

ദുബായിൽ  വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ലാഹിർ ഹസ്സന്‍റെ എൻആർഐ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്.  ഹാഫിസ് ഉന്നത ഇൻകം ടാക്സ് ഓഫീസറുടെ പേരിൽ വ്യാജ സീലും ഒപ്പുമിട്ട് വാട്സ് ആപ്പ് വഴി നൽകിയ ലെറ്റർ ഹെഡ് ഉൾപ്പെടെയുള്ള രേഖകൾ ഗോവ പൊലീസിന്റെ കൈവശം ഉണ്ടെന്നാണ് വിവരം. ആദ്യം ഗോവയിലെ ഹാഫിസിന്റെ വിലാസത്തിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ബെംഗളുരുവിൽ നിന്നും അറസ്റ്റ് ചെയ്തത്.  ഈ കേസിൽ നിലവിൽ ഹാഫിസിനു പുറമെ സുഹൃത്തായ എറണാകുളം സ്വദേശി അക്ഷയയും പ്രതിയാണ്.

അക്ഷയ് ആണ് വ്യാജ രേഖകൾ പലതും ഹാഫിസിന് നിർമ്മിച്ചു കൊടുത്തത് .എൻഫോഴ്സ്മെന്റ് ഓഫീസറുടെ ഉൾപ്പെടെ വ്യാജ ലെറ്റർപാഡ് സംബന്ധിച്ച് അക്ഷയ്യുടെ കുറ്റസമ്മത ഓഡിയോ ക്ലിപ്പുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഗോവ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ നാരായൻ ചിമുൽക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഗോവയിലേക്കു കൊണ്ടുപോയ ഹാഫിസിനെ  കോടതിയിൽ ഹാജരാക്കും. ഈ കേസ് ആദ്യം അന്വേഷിച്ചിരുന്ന ആലുവ ഡി.വൈ.എസ്.പി ഉൾപ്പെടെയുള്ളവർ കേസ് അട്ടിമറിക്കുന്നെന്ന പരാതിയെ തുടർന്നാണ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നത്.

ഇതിനു പുറമെ ഹാഫിസ് അനധികൃതമായി തട്ടിയെടുത്ത 108 കോടി രൂപ ഏതൊക്കെ അക്കൗണ്ടിലാണ് പോയതെന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്, ലാഹിർ ഹസ്സന്റെ മകൾ ഡി.ജി.പിക്ക് നൽകിയ പരാതി നൽകിയിരുന്നു. കാസർഗോഡ് ചേർക്കള സ്വദേശി ഹാഫിസ് കുത്രോളി വിവാഹം ചെയ്തിരുന്നത് ലാഹിർ ഹസ്സന്റെ മകൾ  ഹാജിറയെ ആയിരുന്നു. ഹാഫിസിന്റെ ക്രിമിനൽ സ്വഭാവവും തട്ടിപ്പും മനസ്സിലാക്കിയതോടെ  വിവാഹ മോചനത്തിന് ഹർജി നൽകിയിട്ടുണ്ട്.

ഇസ്ലാമിക രാജ്യത്ത് ജീവിക്കാന്‍ ഞാനിഷ്ടപ്പെടുന്നു! സൗദിയില്‍ എത്താനുണ്ടായ കാരണത്തെ കുറിച്ച് കരീം ബെന്‍സേമ

റിയാദ്: അടുത്തിടെയാണ് ഫ്രഞ്ച് വെറ്ററന്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സേമ സൗദി ക്ലബ് അല്‍ ഇത്തിഹാദുമായി കരാറൊപ്പിട്ടിരുന്നു. മുന്‍ റയല്‍ മാഡ്രിഡ് താരമായ ബെന്‍സേമ മൂന്ന് വര്‍ഷത്തെ കരാറിലാണ് ഒപ്പുവച്ചത്. അഞ്ച് തവണ ചാംപ്യന്‍സ് ലീഗ് നേടിയിട്ടുള്ള ബെന്‍സേമ നിലവില്‍ ബാലന്‍ ഡി ഓര്‍ ജേതാവ് കൂടിയാണ്. ഏതാണ്ട്് 200 ദശലക്ഷം യൂറോയാണ് ബെന്‍സേമയ്ക്ക് ലഭിക്കുക.

നിലവില്‍ ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ താരമാണ് ബെന്‍സേമ. ഇപ്പോള്‍ സൗദിയിലേക്ക് വരാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് ബെന്‍സേമ. അല്‍ ഇത്തിഹാദിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബെന്‍സേമയുടെ വാക്കുകള്‍… ”സൗദിയിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നാണിത്. ഏറ്റവും കൂടുതല്‍ ട്രോഫികളുള്ളതും വലിയ ആരാധകവൃന്ദവുമുള്ള ക്ലബ്. ഇവിടെ എനിക്കും കിരീടങ്ങള്‍ നേടാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം പുതിയൊരു അധ്യായമാണിത്. ഫുട്‌ബോള്‍ എനിക്ക് ജീവനാണ്. എന്റെ പരിധിക്കപ്പുറം മികവ് ഉയര്‍ത്താനാണ് ശ്രമിച്ചിട്ടുള്ളത്.” ബെന്‍സേമ പറഞ്ഞു.

എന്തുകൊണ്ട് സൗദിയെന്ന ചോദ്യത്തിനും ബെന്‍സേമ ഉത്തരം നല്‍കി. ”ഞാനൊരു മുസ്ലിമാണ്, സൗദി ഒരു ഇസ്ലാമിക രാഷ്ട്രമാണ്. ഇവിടെ ജീവിക്കാന്‍ ഞാനിഷ്ടപ്പെടുന്നു. എനിക്ക് പ്രിയപ്പെട്ട രാജ്യമാണിത്. ഞാന്‍ സൗദി ക്ലബില്‍ കളിക്കുന്ന കാര്യം കുടുംബവുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ക്കും ഏറെ സന്തോഷം.” ബെന്‍സേമ പറഞ്ഞു.

നീണ്ട 14 വര്‍ഷത്തെ ഐതിഹാസികമായ റയല്‍ മാഡ്രിഡ് കരിയറിന് വിരാമമിട്ടാണ് കരീം ബെന്‍സേമ അല്‍ ഇത്തിഹാദിലേക്ക് ചേക്കേറിയിരിക്കുന്നത്. ഹോം ടൗണ്‍ ക്ലബായ ലിയോണില്‍ നിന്ന് 2009ലായിരുന്നു റയല്‍ മാഡ്രിഡിലേക്ക് കരീം ബെന്‍സേമയുടെ വരവ്. സ്പാനിഷ് ക്ലബില്‍ ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു. റയല്‍ കുപ്പായത്തില്‍ 657 മത്സരങ്ങളില്‍ 353 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നില്‍ ക്ലബിന്റെ രണ്ടാമത്തെ ഉയര്‍ന്ന ഗോള്‍വേട്ടക്കാരനായി.

ഏകദിന ലോകകപ്പും ഏഷ്യാകപ്പും സൗജന്യമാക്കി ഹോട്‌സ്റ്റാര്‍

ന്യൂഡല്‍ഹി: 2023 ഏകദിന ലോകകപ്പും ഏഷ്യാകപ്പും ആരാധകര്‍ക്ക് സൗജന്യമായി കാണാം. ഈ രണ്ട് ടൂര്‍ണമെന്റുകളും സൗജന്യമായി സംപ്രേഷണം ചെയ്യുമെന്ന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ വ്യക്തമാക്കി. മൊബൈല്‍ ഉപഭോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാകുക

ക്രിക്കറ്റ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനും എല്ലാവര്‍ക്കും തുല്യമായി കാണുന്നതിനും വേണ്ടിയാണ് സേവനം സൗജന്യമാക്കിയതെന്ന് ഹോട്‌സ്റ്റാര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ കൂടുതല്‍ മൊബൈല്‍ ഉപഭോക്താക്കളിലേക്ക് ആപ്പ് എത്തിക്കുക എന്നതാണ് ഹോട്‌സ്റ്റാറിന്റെ ലക്ഷ്യം.

Also Read:500 രൂപ പിൻവലിച്ച് 1000 രൂപ തിരിച്ചെത്തുമോ? മറുപടിയുമായി ആർബിഐ ഗവർണർ

ഏഷ്യാകപ്പ് ക്രിക്കറ്റ് സെപ്റ്റംബര്‍ രണ്ടിനാണ് ആരംഭിക്കുന്നത്. പാകിസ്താനില്‍ വെച്ചാണ് ഏഷ്യാകപ്പ് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുകയാണ്. വേദി ശ്രീലങ്കയിലേക്ക് മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബറിലാണ് ആരംഭിക്കുന്നത്.

ഒരിക്കൽ കൂടി ‘വൈഎസ്ആര്‍’ ആകാൻ മമ്മൂട്ടി; ‘യാത്ര 2’ൽ നടന്റെ പ്രതിഫലം ഇങ്ങനെ

മമ്മൂട്ടിയുടേതായി റിലീസ് ചെയ്ത് ഏറെ നിരൂപക പ്രേക്ഷക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രമാണ് യാത്ര. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറഞ്ഞ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രം കൂടിയായിരുന്നു ഇത്. അടുത്തിടെ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ യാത്ര 2വുമായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ടുകളാണ് സിനിമാപ്രേക്ഷകർക്ക് ഇടയിലെ ചർച്ചാ വിഷയം.

വൈഎസ് രാജശേഖർ റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് യാത്ര ഒരുക്കിയതെങ്കിൽ, വരാനിരിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ മകൻ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ കഥയാണ് പറയുന്നതെന്നാണ് വിവരം. രാജശേഖര റെഡ്ഡിയും ജഗനും ഇല്ലാതെ വൈഎസ്ആറിന്റെ കഥ അപൂർണ്ണമാണെന്നും യാത്ര 2 അവരുടെ കഥ പൂർത്തിയാക്കുമെന്നും നേരത്തെ സംവിധായകൻ മഹി വി രാഘവ് മുൻപ് ട്വീറ്റ് ചെയ്തിരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം രണ്ടാം ഭാഗത്തിലും മമ്മൂട്ടി ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

വൈഎസ് ജഗൻ മോഹൻ റെഡ്ഡിയായി ജീവ ആണ് എത്തുന്നതെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. രാജശേഖര റെഡ്ഡിയുടെ വിയോ​ഗത്തിൽ നിന്നുമാണ് രണ്ടാം ഭാ​ഗം തുടങ്ങുന്നതെന്നാണ് വിവരം. അങ്ങനെയെങ്കിൽ മമ്മൂട്ടി സിനിമയുടെ തുടക്കത്തിൽ ഉണ്ടാകുമെന്നും സിനിമയമായി ബന്ധപ്പെട്ട വ്യക്തികളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, യാത്ര 2വിനായി മമ്മൂട്ടി വാങ്ങിക്കുന്ന പ്രതിഫലം 14 കോടിയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുമായി ബന്ധപ്പെട്ട് ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല. എന്നാൽ ജ​ഗൻ മോഹൻ റെഡ്ഡിയാകാൻ ജീവ കരാറിൽ ഒപ്പിട്ടുവെന്നാണ് പല തെലുങ്ക് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2019ൽ ആണ് യാത്ര എന്ന സിനിമ പുറത്തിറങ്ങുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈഎസ്ആര്‍ നയിച്ച 1475 കി മീ പദയാത്രയെ ആസ്പദമാക്കി ആയിരുന്നു ചിത്രം. 70 എംഎം എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആണ്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ്.

മാരുതി ജിംനിയും മഹീന്ദ്ര ഥാറും തമ്മില്‍, ഇതാ വില താരതമ്യം

ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ഈ വർഷത്തെ ഏറ്റവും വലിയ ഉൽപ്പന്നമായ അഞ്ച് ഡോർ മാരുതി സുസുക്കി ജിംനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡ് എസ്‌യുവിയായി ഇത് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അത് തീർച്ചയായും വിശാലമായ ഉപഭോക്താക്കളെ ആകർഷിക്കുന്നു. ഇത് ഇന്ത്യയിലെ ഒരു പ്രധാന വിഭാഗമാണ്. 2024-ൽ ഥാറിന്റെ അഞ്ച് ഡോർ പതിപ്പുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഉടൻ തന്നെ ഈ വിഭാഗത്തിലേക്ക് പ്രവേശിക്കും. നിലവിൽ, 2X4, 4X4 ഡ്രൈവ്ട്രെയിൻ സിസ്റ്റമുള്ള ഥാറിന്റെ മൂന്ന് ഡോർ പതിപ്പ് ഇന്ത്യൻ വിപണിയില്‍ ഉണ്ട്. ഇതാ ഈ രണ്ട് എസ്‌യുവികളുടെയും (4X4 വകഭേദങ്ങൾ മാത്രം) ഏകദേശ വിലയുടെ താരതമ്യം.

മാരുതി ജിംനി Vs മഹീന്ദ്ര ഥാർ വില – പെട്രോൾ

105bhp-നും 134Nm-നും പര്യാപ്‍തമായ 1.5L, 4-സിലിണ്ടർ K15B നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ നിന്നാണ് 5-ഡോർ ജിംനിയുടെ ശക്തി ലഭിക്കുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ, 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു. മഹീന്ദ്ര ഥാർ (3-ഡോർ) മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത് – 113bhp, 1.5L ഡീസൽ, 128bhp, 2.2 ഡീസൽ, 148bhp, 2.0L ടർബോ പെട്രോൾ.

മാരുതി ജിംനി വില

ജിമ്മി പെട്രോൾ വില ഥാർ പെട്രോൾ 4X4 വില എന്ന ക്രമത്തില്‍

സെറ്റ MT 12.74 ലക്ഷം രൂപ 4X4 – AX (O) MT കണ്‍വേര്‍ട്ട് ടോപ്പ് 13.87 ലക്ഷം രൂപ

ആൽഫ എം.ടി 13.69 ലക്ഷം രൂപ LX MT ഹാർഡ് ടോപ്പ് 14.56 ലക്ഷം രൂപ

സെറ്റ എ.ടി 13.94 ലക്ഷം രൂപ LX AT കണ്‍വേര്‍ട്ട് ടോപ്പ് 16.02 ലക്ഷം രൂപ

ആൽഫ എ.ടി 14.89 ലക്ഷം രൂപ LX AT ഹാർഡ് ടോപ്പ് 16.10 ലക്ഷം രൂപ

ആൽഫ MT/AT ഡ്യുവൽ-ടോൺ 13.85 ലക്ഷം/15.05 ലക്ഷം രൂപ –

താർ മോഡൽ ലൈനപ്പിൽ നാല് പെട്രോൾ 4X4 – AX (O) MT കൺവേർട്ട് ടോപ്പ്, LX MT ഹാർഡ് ടോപ്പ്, LX AT കൺവേർട്ട് ടോപ്പ്, LX AT ഹാർഡ് ടോപ്പ് എന്നിവ ഉൾപ്പെടുന്നു – യഥാക്രമം 13.87 ലക്ഷം രൂപ, 14.56 ലക്ഷം രൂപ, 16.02 ലക്ഷം രൂപ, 16.10 ലക്ഷം രൂപ വില. . അഞ്ച് വാതിലുകളുള്ള മാരുതി ജിംനിയുടെ സെറ്റ മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് യഥാക്രമം 12.74 ലക്ഷം രൂപയും 13.94 ലക്ഷം രൂപയുമാണ് വില. സെറ്റ ഓട്ടോമാറ്റിക് 13.94 ലക്ഷം രൂപയ്ക്കും ആൽഫ AT 14.89 ലക്ഷം രൂപയ്ക്കും ലഭ്യമാണ്. ഡ്യുവൽ-ടോൺ ആൽഫ വേരിയന്റുകൾ 13.85 ലക്ഷം (എംടി), 15.05 ലക്ഷം (എടി) എന്നിങ്ങനെയാണ് വാഗ്ദാനം ചെയ്യുന്നത്. 2.08 ലക്ഷം രൂപ വരെ വില വ്യത്യാസമുള്ള ജിംനി മഹീന്ദ്ര ഥാർ പെട്രോൾ 4X4 വേരിയന്റുകളേക്കാൾ താങ്ങാനാവുന്ന വിലയാണ്.

മാരുതി ജിംനി Vs മഹീന്ദ്ര ഥാർ വില – ഡീസൽ

ജിമ്മി പെട്രോൾ വില ഥാർ ഡീസൽ 4X4 വില

സെറ്റ 12.74 ലക്ഷം രൂപ AX (O) MT കണ്‍വേര്‍ട്ട് ടോപ്പ് 14.44 ലക്ഷം രൂപ

ആൽഫ 13.69 ലക്ഷം രൂപ AX (O) MT ഹാർഡ് ടോപ്പ് 14.49 ലക്ഷം രൂപ

സെറ്റ 13.94 ലക്ഷം രൂപ LX MT കണ്‍വേര്‍ട്ട് ടോപ്പ് 15.26 ലക്ഷം രൂപ

ആൽഫ 14.89 ലക്ഷം രൂപ LX MT ഹാർഡ് ടോപ്പ് 15.35 ലക്ഷം രൂപ

ആൽഫ MT/AT ഡ്യുവൽ-ടോൺ 13.85 ലക്ഷം/15.05 ലക്ഷം രൂപ LX AT കണ്‍വേര്‍ട്ട് ടോപ്പ് 16.68 ലക്ഷം രൂപ

– LX AT ഹാർഡ് ടോപ്പ് 16.78 ലക്ഷം രൂപ

3-ഡോർ മഹീന്ദ്ര ഥാർ ആറ് ഡീസൽ 4X4 വേരിയന്റുകൾ വാഗ്ദാനം ചെയ്യുന്നു, അവയുടെ വില 14.44 ലക്ഷം രൂപ (AX (O) MT കൺവേർട്ട് ടോപ്പിന്) – 16.78 ലക്ഷം രൂപ (LX AT ഹാർഡ് ടോപ്പ്). AX (O) MT ഹാർഡ് ടോപ്പ്, LX MT കൺവേർട്ട് ടോപ്പ്, LX MT ഹാർഡ് ടോപ്പ്, LX AT കൺവേർട്ട് ടോപ്പ് വേരിയന്റുകൾ യഥാക്രമം 14.49 ലക്ഷം, 15.26 ലക്ഷം, 15.35 ലക്ഷം, 16.68 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. ജിംനിയുടെ ടോപ്-എൻഡ് ആൽഫ എടിയുടെ (മോണടോണും ഡ്യുവൽ-ടോൺ വേരിയന്റും) വില താറിന്റെ എൻട്രി ലെവൽ ഡീസൽ വേരിയന്റുകളേക്കാൾ കൂടുതലാണ്.

ദുബൈ വിമാനത്താവളത്തില്‍ യാത്രക്കാരെ സ്വീകരിക്കാനെത്തുന്നവര്‍ക്ക് ഇന്നു മുതല്‍ നിയന്ത്രണം

ദുബൈ: ദുബൈ വിമാനത്താവളത്തില്‍ യാത്രക്കാരെ സ്വീകരിക്കാന്‍ എത്തുന്ന വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ നിയന്ത്രണം. ഒന്നാം ടെര്‍മിനലിലെ അറൈവല്‍ ഭാഗത്തേക്ക് ഇനി മുതല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ക്കും അംഗീകൃത വാഹനങ്ങള്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. തിരക്ക് കുറയ്ക്കാനാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്നത്. യാത്രക്കാരെ സ്വീകരിക്കാനായി എത്തുന്ന കാറുകള്‍ രണ്ട് കാര്‍ പാര്‍ക്കിങുകളില്‍ ഏതെങ്കിലും ഒരെണ്ണം ഉപയോഗിക്കുകയോ അല്ലെങ്കില്‍ വാലറ്റ് സേവനം ഉപയോഗപ്പെടുത്തുകയോ ചെയ്യണം.

https://twitter.com/DXB/status/1666633070089306112?t=M_hsvKX4DlSTealfvSoj0Q&s=19

ഒന്നാം ടെര്‍മിനലില്‍ കാര്‍ പാര്‍ക്കിങ് എ – പ്രീമിയം, കാര്‍ പാര്‍ക്കിങ് ബി – ഇക്കണോമി എന്നിങ്ങനെ രണ്ട് പാര്‍ക്കിങ് സ്ഥലങ്ങളാണുള്ളത്. പാര്‍ക്കിങ് എയില്‍ അഞ്ച് മിനിറ്റിലേക്ക് അഞ്ച് ദിര്‍ഹവും 15 മിനിറ്റിലേക്ക് 15 ദിര്‍ഹവും 30 മിനിറ്റിലേക്ക് 30 ദിര്‍ഹവുമാണ് ചാര്‍ജ്. രണ്ട് മണിക്കൂര്‍ വരെ പാര്‍‍ക്ക് ചെയ്യാന്‍ 55 ദിര്‍ഹവും നാല് മണിക്കൂര്‍ വരെ 65 ദിര്‍ഹവും നല്‍കണം. 125 ദിര്‍ഹത്തിന് ഒരു ദിവസം മുഴുവന്‍ പാര്‍ക്ക് ചെയ്യാം. തുടര്‍ന്നുള്ള ഓരോ ദിവസത്തേക്കും 100 ദിര്‍ഹം വീതം നല്‍കണം.

കാര്‍ പാര്‍ക്കിങ് ബിയില്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് 25 ദിര്‍ഹമാണ് നിരക്ക്. രണ്ട് മണിക്കൂറിലേക്ക് 30 ദിര്‍ഹവും മൂന്ന് മണിക്കൂറിലേക്ക് 35 ദിര്‍ഹവും നാല് മണിക്കൂറിലേക്ക് 45 ദിര്‍ഹവും നല്‍കണം. ഒരു ദിവസത്തേക്ക് 85 ദിര്‍ഹമാണ് ഇവിടുത്തെ പാര്‍ക്കിങ് നിരക്ക്. തുടര്‍ന്നുള്ള ഓരോ ദിവസത്തേക്കും 75 ദിര്‍ഹം വീതം നല്‍കണം.