Wednesday, May 14, 2025
Home Blog Page 3559

അബുദാബി പൈവളികെ പഞ്ചായത്ത് കെ.എം.സി.സി: റംസാൻ റിലീഫ് ബ്രോഷർ പ്രകാശനം ചെയ്തു

0

അബുദാബി (www.mediavisionnews.in): അബുദാബി പൈവളികെ പഞ്ചായത്ത് കെ.എം.സി.സി റംസാൻ റിലീഫ് പ്രവർത്തനത്തിന്റെ ബ്രോഷർ പ്രകാശനം
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റെറിൽ വെച്ച് നടന്നു.

പ്രസിഡന്റ് അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. റംസാൻ റിലീഫ് ബ്രോഷർ പ്രകാശനം മണ്ഡലം കെ.എo.സി.സി പ്രസിഡന്റ് സെഡ്. എ .മൊഗ്രാൽ നിർവഹിച്ചു. കമ്പാറിലെയും കന്യാനയിലെയും വിധവകൾക്കുള്ള വീട് നിർമ്മാണത്തിന് സഹായവും കൂടാതെ പാവപ്പെട്ട കുടുംബത്തിന് ഭഷ്യ വസ്തുക്കൾ അടങ്ങിയ കിറ്റുകൾക്കുമുള്ള തുക മുസ്ലിം ലീഗ് കമ്മിറ്റി മുഖേന നൽകും.

ചടങ്ങ് കെ.എo.സി.സി ജില്ലാ സെക്രട്ടറി മുജീബ് മൊഗ്രാൽ ഉൽഘാടനം ചെയ്തു. അബ്ദുൽ റഹ്മാൻ കമ്പള പ്രാർത്ഥനാ നടത്തി.സുൽഫി ശേണി,ഇസ്മായിൽ മുഗ്ലി,ഹമീദ് മാസ്സിമർ, ഖാലിദ് ബംബ്രാണ,സവാദ് ബന്ദിയോട്, ഇബ്രാഹിം ജാറ, അലി ആരിക്കടി തുടങ്ങിയവർ സംബന്ധിച്ചു. സക്കീർ കമ്പാർ സ്വാഗതവും ഇസ്മായിൽ മുഗ്ലി നന്ദിയും പറഞ്ഞു.

സി.പി.എം. നേതാവ് പ്രതിയായ പീഡന കേസ്; ഉന്നത തല പൊലീസ് ടീമിനെ കൊണ്ട് പുനരന്വേഷിപ്പിക്കണം: യൂത്ത് ലീഗ്

ഉപ്പള:  (www.mediavisionnews.in)പതിനാറുകാരനായ സ്കൂൾ വിദ്യാർത്ഥിയെ തിരുവന്തപുരത്തും മംഗളൂരുവിലെയും ലോഡ്ജുകളിൽ മാസങ്ങളോളം സി.പി.എം ബന്തിയോട് ലോക്കൽ സെക്രട്ടറിയും മഞ്ചേശ്വരം ഏരിയാ കമ്മിറ്റി അംഗവുമായ നേതാവും മറ്റു മൂന്ന് പേരും ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ ഉന്നത പൊലീസ് ടീമിനെ കൊണ്ട് കേസ് പുനരന്വേഷിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജന: സെക്രട്ടറി റഹ്മാൻ ഗോൾഡൻ ആവശ്യപ്പെട്ടു. മദ്യവും കഞ്ചാവും ഉൾപ്പെടെ നൽകി പീഡിപ്പിച്ചു എന്നുള്ളത് അത്യന്തം ഗൗരവകരമായ സംഭവമാണ്. തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ പലർക്കും കാഴ്ച്ച വെച്ചു എന്നുള്ള സംഭവം ഞെട്ടിക്കുന്നതാണ്. പ്രധാന പ്രതിയായ സി.പി.എം നേതാവിനെ കേസിൽ നിന്നും രക്ഷപ്പെടുത്താനുള്ള പൊലീസ് നീക്കം ഭരണ സ്വാധീനം ഉപയോഗിച്ച് കൊണ്ടെന്നാണ് മനസിലാകുന്നത്. കേസിൽ പ്രതിയായ സി.പി.എം നേതാവ് ഉൾപ്പെടെയുള്ളവർ രക്ഷപെടാതിരിക്കാൻ ഉന്നതതല പൊലീസ് ടീമിനെ കൊണ്ട് കേസ് പുനരന്വേഷിപ്പിക്കണമെന്നും ഇക്കാര്യത്തിൽ പൊലീസ് രാഷ്ട്രീയം കളിച്ചാൽ ശക്തമായ സമരപരിപാടികൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും പ്രസ്താവനയിൽ കുട്ടിച്ചേർത്തു.

നിപ്പ നിയന്ത്രണ വിധേയം ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 12 മുതല്‍ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി

0

തിരുവനന്തപുരം (www.mediavisionnews.in) :നിപ്പ വൈറസ് നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ പൊതുപരിപാടികള്‍ക്കും വിദ്യാലയ പ്രവര്‍ത്തനത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാസം 12 മുതല്‍ പ്രവര്‍ത്തിക്കുന്നതാണ്. നിപ്പ ബാധയുണ്ടായ പ്രദേശങ്ങളിലെ നിയന്ത്രണങ്ങളും പൊതു പരിപാടികള്‍ക്കുള്ള വിലക്കും ഒഴിവാക്കും. നിപ്പ രോഗികളുമായി ഇടപഴകിയവരെ നിരീക്ഷിക്കുന്നത് തുടരുമെന്നും മന്ത്രി അറിയിച്ചു.

2649 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏഴുപേര്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇതുവരെ വന്ന 313 പരിശോധനാഫലങ്ങളില്‍ 295 പേര്‍ക്കും നിപ്പ വൈറസ് ബാധയില്ലെന്ന് തെളിഞ്ഞു.

സുഖം പ്രാപിച്ച രണ്ട് നിപ്പ ബാധിതരും ഇപ്പോള്‍ സാധാരണ നിലയിലാണ്. വിദഗ്ധ സംഘത്തിന്റെ പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമേ ഇവര്‍ ആശുപത്രി വിടുന്ന കാര്യത്തില്‍ തീരുമാനമാകുകയുള്ളൂ. കേന്ദ്രസംഘത്തിന്റെ നേതൃത്വത്തില്‍ രോഗബാധയുണ്ടായ സ്ഥലങ്ങളില്‍ പരിശോധന തുടരുകയാണ്.

നിപ്പയുടെ ഉറവിടം അന്വേഷിക്കുന്ന സംഘവും രോഗനിയന്ത്രണം ലക്ഷ്യമിട്ടുള്ള സംഘവും സജീവമായി പ്രവര്‍ത്തിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.

കുമ്പള ബദ്‌രിയ നഗറില്‍ ആയുധവുമായി കറങ്ങുന്ന സംഘത്തെ പൊലീസ് അന്വേഷിക്കുന്നു

കുമ്പള (www.mediavisionnews.in) : കുമ്പള ബദ്‌രിയ നഗറില്‍ കാറില്‍ ആയുധങ്ങളുമായി കൊലക്കേസ് പ്രതികള്‍ ചുറ്റി തിരിയുന്നതായുള്ള വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ കുമ്പള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊലക്കേസ് പ്രതികളടക്കം അഞ്ചംഗ സംഘമാണ് വെള്ള നിറത്തിലുള്ള ആള്‍ട്ടോ കാറില്‍ ബദ്‌രിയ നഗറിലും പരിസരത്തും പകലും രാത്രിയും ചുറ്റിത്തിരിയുന്നതായാണ് വിവരം. ഒന്നര വര്‍ഷം മുമ്പ് പെര്‍വാഡ് കോട്ടയില്‍ കൊല ചെയ്യപ്പെട്ട സലാമിന്റെ കേസിലെ പ്രതികളെ സംഘം അന്വേഷിക്കുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. പ്രേംസദന്റെ നേതൃത്വത്തില്‍ കാറിനെ കണ്ടെത്താന്‍ അന്വേഷണം ശക്തിപ്പെടുത്തി

വ്യാജ വാര്‍ത്തകള്‍; ജാഗ്രത പാലിക്കാന്‍ വാട്‌സ്‌ആപ്പില്‍ ഫോര്‍വേഡഡ് ലേബല്‍ ഫീച്ചര്‍

(www.mediavisionnews.in) ഫോര്‍വേഡ് സന്ദേശങ്ങള്‍ അടയാളപ്പെടുത്തുന്ന പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷന്‍ 2.18.179 വാട്ട്സ്‌ആപ്പില്‍ അപ്ഡേറ്റ് ചെയ്തു. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ എന്നിവയൊക്കെ ഫോര്‍വേഡ് ചെയ്താല്‍ ഈ അടയാളപ്പെടുത്തല്‍ കാണാനാകും. ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങളെ ‘ഫോര്‍വേഡ്’ എന്ന് തന്നെ അടയാളപ്പെടുത്തുന്ന ഫീച്ചറാണ് ഇത്. തട്ടിപ്പ് സന്ദേശങ്ങള്‍ കുറയ്ക്കുവാന്‍ സഹായിക്കുന്ന ഒരു ഫീച്ചറാണ് ഇത്.

ഈ അടയാളം ഫോര്‍വേഡ് ചെയ്ത സന്ദേശത്തിന്റെ മുകളിലായാണ് ഉണ്ടാവുക. ആന്‍ഡ്രോയിഡ് ബീറ്റ വേഷന്‍ 2.18.67ല്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് ഈ ഫീച്ചര്‍ ആദ്യമായി കാണപ്പെട്ടത്. ഗൂഗിള്‍ പ്ലേയില്‍ വാട്ട്സ്‌ആപ്പിനുളള ബീറ്റ പ്രോഗ്രാമില്‍ ഉപയോക്താക്കള്‍ക്ക് ‘ഫോര്‍വേഡ് ലേബല്‍’ അടക്കമുളള പുതിയ ഫീച്ചര്‍ ലഭ്യമാകുന്നുണ്ടോയെന്ന് പരിശോധിക്കാനാവും. ‘ഫോര്‍വേഡ് ലേബല്‍’ സൗകര്യം വാട്ട്സ്‌ആപ്പില്‍ പ്രചരിക്കുന്ന സ്പാം സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ ഗുണംചെയ്യും.

ഫോര്‍വേഡഡ് ലേബല്‍ നീക്കം ചെയ്യാനുളള ഓപ്ഷന്‍ ലഭ്യമല്ല. എന്നാല്‍ സന്ദേശങ്ങള്‍ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്താല്‍ ഫോര്‍വേഡ് ലേബല്‍ ഇല്ലാതെ സന്ദേശം അയക്കാന്‍ സാധിക്കും. മാത്രമല്ല, നമുക്ക് ഫോര്‍വേഡ് ആയിക്കിട്ടിയ സന്ദേശം ഗാലറിയില്‍ നിന്ന് നേരിട്ട് ‘ഫോര്‍വേഡ് ലേബല്‍’ ഇല്ലാതെ അയക്കാം. ഈയടുത്താണ് പ്രെഡിക്ടഡ് അപ്ലോഡ് ഫീച്ചര്‍ വാട്സ്‌ആപ്പ് അവതരിപ്പിച്ചത്.

ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡിയും ഐഒഎസിലും ലഭ്യമാണ്. ആപ്പ് സെര്‍വറിലേക്ക് 12 ഫോട്ടോകള്‍ വരെ അപ്ലോഡ് ചെയ്ത് സേവ് ചെയ്ത് വെക്കാവുന്നതാണ് ഈ ഫീച്ചര്‍. എളുപ്പത്തില്‍ ചിത്രങ്ങള്‍ അയക്കാന്‍ വേണ്ടിയാണ് ഈ ഫീച്ചര്‍ പുറത്തിറക്കിയത്.

സ്വകാര്യ ഭൂമിയിലെ വൃക്ഷങ്ങള്‍ അപകാടവസ്ഥയിലല്ലെന്ന്‌ ഉടമകള്‍ ഉറപ്പു വരുത്തണം:ജില്ലാ കളക്‌ടര്‍

കാസര്‍കോട്‌(www.mediavisionnews.in) കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ലാകളക്‌ടര്‍ പുറപ്പെടുവിച്ചു. ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്‌. അപകടകരമായ രീതിയില്‍ സ്വകാര്യ ഭൂമികളില്‍ നില്‍ക്കുന്ന മരങ്ങള്‍, മരച്ചില്ലകള്‍ എന്നിവ ആവശ്യമായ മുന്‍കരുതലുകളോടെ ഉടമസ്ഥര്‍ തന്നെ മുറിച്ചുമാറ്റണമെന്ന്‌ നിര്‍ദ്ദേശത്തില്‍ പറയുന്നു. അല്ലാത്ത പക്ഷം മരങ്ങള്‍ വീണുണ്ടാകുന്ന നഷ്‌ടങ്ങള്‍ക്ക്‌ ഉടമകള്‍ തന്നെയായിരിക്കും ഉത്തരവാദികള്‍. മലയോര മേഖലയിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ മറ്റിടങ്ങളിലേക്ക്‌ മാറണമെന്നും, മലയോരമേഖലയിലൂടെയുള്ള രാത്രി സഞ്ചാരം പരമാവധി ഒഴിവാക്കണമെന്നും കളക്‌ടര്‍ അറിയിപ്പില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. കടല്‍ പ്രക്ഷുബ്‌ധമാകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവരും ജാഗ്രത കാണിക്കണം. വല, വള്ളം, ബോട്ട്‌ മുതലായ മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷിതമായ സ്ഥാനത്തേക്ക്‌ മാറ്റണം. വിനോദ സഞ്ചാര മേഖലകളില്‍ എത്തുന്നവര്‍ സുരക്ഷാ മുന്‍കരുതലെടുക്കണമെന്നും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.
പകര്‍ച്ചപ്പനിയും മറ്റ്‌ സാംക്രമിക രോഗങ്ങളും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍, കൊതുക്‌ മുട്ടിയിട്ട്‌ പെരുകാന്‍ ഇടയാക്കുന്ന രീതിയില്‍ മലിനജലം കെട്ടിക്കിടക്കുന്നത്‌ ഒഴിവാക്കണം.
സമൂഹമാധ്യമങ്ങള്‍ വഴിയും നേരിട്ടും വ്യാജ പ്രചാരണങ്ങളുണ്ടാകാനിടയുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ അതിനെതിരേ ജാഗ്രത കാട്ടണമെന്നും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്‌ടര്‍ അറിയിച്ചു. കളക്ടറേറ്റ്‌ കണ്‍ട്രോള്‍ റൂം: ലാന്‍ഡ്‌ഫോണ്‍: ഫോണ്‍ 04994 257700 മൊബൈല്‍ / വാട്ട്‌സ്‌ ആപ്പ്‌: 9446601700
ടോള്‍ ഫ്രീ നം. 1077, താലൂക്ക്‌ ഓഫീസ്‌, കാസര്‍കോട്‌ 04994230021, താലൂക്ക്‌ ഓഫീസ്‌, മഞ്ചേശ്വരം 04998244044, താലൂക്ക്‌ ഓഫീസ്‌, ഹോസ്‌ദുര്‌ഗ്‌ 04672204042, താലൂക്ക്‌ ഓഫീസ്‌, വെള്ളരിക്കുണ്ട്‌ 04672242320

മക്ക ഹറമില്‍ യുവാവ് ആത്മഹത്യ ചെയ്തു

0

മക്ക (www.mediavisionnews.in) മക്ക ഹറമില്‍ പാക്കിസ്ഥാന്‍ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു. ഹറം ശെരീഫിന്റെ മുകളിലത്തെ നിലയില്‍നിന്നും താഴേക്ക് ചാടിയാണ് 35 കാരനായ യുവാവ് ജീവനൊടുക്കിയത്. മതാഫില്‍ കഅബ പ്രദക്ഷിണം ചെയ്യുന്ന ഭാഗത്തേക്ക് ചാടി ആത്മഹത്യ ചെയ്തത്.

വിശ്വാസികള്‍ നിസ്‌കാരത്തിന്റെ അവസാനത്തെ റകഅത്ത് നിര്‍വ്വഹിക്കുന്നതിനിടെയാണ് സംഭവം. ഇയാള്‍ സൗദിയില്‍ ജോലി ചെയ്തുവരികയായിരുന്നു.

സംഭവം നടന്ന ഉടന്‍ ഹറം സുരക്ഷാ വിഭാഗം സംഭവം നടന്ന സ്ഥലം വളയുകയും റെഡ് ക്രസന്റ് അധികൃതര്‍ ആത്മഹത്യ ചെയ്തയാളുടെ മൃതശരീരം മതാഫില്‍നിന്നും എടുത്ത് മാറ്റി. സംഭവത്തില്‍ താഴെയുണ്ടായിരുന്ന മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല.

സ്വന്തം ആംബുലന്‍സ് മണ്ണിട്ട് മൂടി; വാടകയ്ക്ക് ആംബുലന്‍സ് ഓടിച്ച് കാസർകോട് ജില്ലാ ആശുപത്രി

കാസർകോട് (www.mediavisionnews.in):  ജില്ലാ ആശുപത്രിക്ക് സ്വന്തമായുള്ള ആംബുലന്‍സ് അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നു.  അപകടത്തിൽപ്പെട്ട ആംബുലന്‍സുകള്‍ അറ്റകുറ്റ പണികൾ നടത്താതെ അധികൃതർ ആശുപത്രി വളപ്പിൽ ഉപേക്ഷിച്ച നിലയിലാണ്.  ഇത്തരത്തില്‍ ഉപേക്ഷിച്ച മൂന്നോളം ആംബുലന്‍സുകളാണ് ഇപ്പോള്‍ മണ്ണിട്ട് മൂടപ്പെട്ട നിലയില്‍, കാഞ്ഞങ്ങാടുള്ള ജില്ലാ ആശുപത്രിയുടെ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട് കിടക്കുന്നത്.

പട്ടിക ജാതി വികസന വകുപ്പിന്‍റെ സാമ്പത്തീക സഹായം ഉപയോഗിച്ച് വാങ്ങിയ ആംബുലന്‍സും ഇത്തരത്തില്‍ ഉപയോഗ്യ ശൂന്യമായി നശിക്കുകയാണ്.  മോർച്ചറിയോട് ചേർന്നുള്ള മാലിന്യം കത്തിക്കുന്ന ഭാഗത്താണ് ലക്ഷങ്ങള്‍ വിലയുള്ള വാഹനങ്ങൾ അധികൃതരുടെ അനാസ്ഥകാരണം നശിക്കുന്നത്. വാഹനങ്ങള്‍ നിർത്തിയിട്ടിരിക്കുന്ന സ്ഥലത്ത് ഏകദേശം 25 ലോഡോളം മണ്ണിട്ട് നികത്തിയിട്ടുണ്ട്.  ഇതോടെ വാഹനങ്ങളുടെ ടയറുകൾ മണ്ണിനടിയിലായി.

അപകടത്തില്‍പ്പെടുന്ന വാഹനങ്ങൾ ആശുപത്രി വളപ്പിൽ കൊണ്ടിടുന്നതല്ലാതെ ആരോഗ്യ വകുപ്പ് തിരിഞ്ഞു നോക്കാറില്ലെന്ന്  രോഗികളുടെ കൂട്ടിരിപ്പുകാർ ആരോപിച്ചു.  ജില്ലാ  ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്രദാന ക്ലിനിക്കും ഇതിൽപ്പെടും. മണ്ണിനടിയിലായ വാഹനങ്ങളില്‍ പുല്ലുകളും വള്ളിച്ചെടികളും വളർന്ന നിലയിലാണ്.  മൂന്ന് ആംബുലൻസുകളും  ഒരു ജിപ്സിയും ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.  സ്വന്തം ആംബുലന്‍സുകള്‍ ഉപേക്ഷിച്ച ജില്ലാ ആശുപത്രി മാസവാടകയ്ക്ക് ടെണ്ടറെടുത്ത് സ്വകാര്യ ആംബുലന്‍സുകള്‍ ഓടിക്കുകയാണ്. സ്വന്തം വാഹനങ്ങളില്‍ അറ്റകുറ്റപണികള്‍ നടത്താനായി ചെലവാകുന്നതിന്‍റെ ഇരട്ടിയിലേറെ തുകയാണ് ഇത്തരത്തില്‍ സ്വകാര്യ ആംബുലന്‍സുകള്‍ ഓടിക്കുന്നതിലൂടെ ജില്ലാ ആശുപത്രിക്ക് നഷ്ടമാകുന്നത്.

77കാരനായ ഒമാനിക്കൊപ്പം സന്തോഷവതിയെന്ന് 16 കാരി.. ഇനി ഇന്ത്യയിലേക്ക് ഇല്ല.. പ്രതിഷേധം പുകയുന്നു

0

(www.mediavisionnews.in) 77 കാരനായ ഒമാന്‍ സ്വദേശിയെ വിവാഹം കഴിച്ച ഇന്ത്യക്കാരിയായ 16 കാരിയെ നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി. താന്‍ 77 കാരനൊപ്പം സുഖമായാണ് ജീവിക്കുന്നതെന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ താത്പര്യമില്ലെന്നും രേഖാമൂലം പെണ്‍കുട്ടി എംബസി അധികൃതരെ അറിയിച്ചു.

തന്‍റെ ജീവിതത്തില്‍ ഇടപെടരുതെന്ന് കാണിച്ച് യുവതി എംബസിക്ക് കത്ത് കൈമാറി. ഇതോടെ ഒമാന്‍ എംബസി ഇന്ത്യന്‍ എംബസി അധികൃതരെ വിവരം അറിയിച്ചു. എന്നാല്‍ എംബസിയുടെ മറുപടിക്ക് പിന്നാലെ പ്രതിഷേധം പുകയുകയാണ്. സംഭവം ഇങ്ങനെ

കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് തെലുങ്കാനയിലെ ജാല്‍പ്പള്ളിയില്‍ വെച്ച് പതിനാറുകാരിയെ പെണ്‍കുട്ടിയുടെ അച്ഛനും അച്ഛന്‍റെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപയ്ക്ക് 77 കാരനായ ഒമാനിക്ക് വിറ്റത്. കുട്ടിയുടെ അമ്മ അറിയതെയായിരുന്നു കച്ചവടം. പിന്നാലെ ഒമാനി മസ്കറ്റിലേക്ക് തിരിച്ചു. ശേഷം ഇയാള്‍ പെണ്‍കുട്ടിക്കുള്ള വിസ അയതച്ച് നല്‍കി പെണ്‍കുട്ടിയേയും മസ്തകത്തില്‍ എത്തിച്ചു.

പിന്നാലെ പെണ്‍കുട്ടിയുടെ അമ്മ ഭര്‍ത്താവിനും ഭര്‍തൃ സഹോദരിക്കും അവരുടെ ഭര്‍ത്താവിനുമെതിരെ പോലീസില്‍ കേസ് കെടുത്തു. ഇതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേരേയും പോലീസ് അറസ്റ്റ് ചെയ്തു. മകള്‍ ഫോണില്‍ വിളിച്ച് 77 കാരന്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞതായും അമ്മ പോലീസിനോട് പറഞ്ഞിരുന്നു.

സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി. അന്വേഷണത്തില്‍ ഒമാന്‍-ഹൈദരാബാദ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നണ്ടെന്നും നിരവധി പെണ്‍കുട്ടികള്‍ ഈ സംഘത്തിന്‍റെ പിടിയില്‍ അകപ്പെട്ടിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. അന്വേഷണത്തിനൊടുവില്‍ പന്ത്രണ്ട് പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു. എട്ട് അറബികളേയും മൂന്ന് ഖത്തര്‍ സ്വദേശികളേയും അഞ്ച് ഒമാന്‍ പൗരന്‍മാരേയും പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിലെ അവസാനത്തെ ഇരയാണ് ഇപ്പോള്‍ ഒമാനിലുള്ള 16 കാരിയെന്നാണ് പോലീസ് പറയുന്നത്. അതേസമയം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ പെണ്‍കുട്ടി മാതാപിതാക്കള്‍ പറയുന്നത് നുണയാണെന്നും അവരുടെ സമ്മതത്തോടെയാണ് വിവാഹം നടത്തിയതെന്നും എംബസിയോട് വ്യക്തമാക്കി. ഇതിനായി വിവാഹ സമയത്ത് മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും എംബസി അധികൃതര്‍ക്ക് കൈമാറി.

തന്‍റെ മാതാപിതാക്കള്‍ പണത്തോട് ആര്‍ത്തിയുള്ളവരാണെന്നും അതിനാലാണ് അവര്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നുമാണ് എംബസി അധികൃതരോട് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. അതേസമയം എംബസിയില്‍ നിന്ന് പെണ്‍കുട്ടിയുടെതെന്ന രീതിയിലുള്ള ഒരു രേഖകളും ലഭിച്ചിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഫാല്‍ക്കുമാന പോലീസ് വ്യക്തമാക്കി.

അതേസമയം മകളെ വിവാഹം കഴിച്ചയാളുടെ ഒപ്പം നിര്‍ത്താനാണ് തങ്ങള്‍ക്ക് താത്പര്യമെന്നാണ് ഇപ്പോള്‍ മാതാപിതാക്കളുടെ നിലപാട്. അവള്‍ വിവാിതയാണെന്നും ഭര്‍ത്താവിനൊപ്പം കഴിയട്ടേയെന്നുമാണ് തങ്ങളുടെ ആഗ്രഹമെന്നും കുടുംബം പറയുന്നു. എന്നാല്‍ നിയമവും അചാരവും രണ്ടാണെന്നും കേസില്‍ നിയമത്തിന്‍റെ വഴിക്ക് മാത്രമേ നീങ്ങുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതെന്ന പേരില്‍ ലഭിച്ച കടലാസ് അതേപടി സ്വീകരിച്ച എംബസി അധികൃതര്‍ക്കെതിരെ ഒരുവിഭാഗം പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇന്ത്യന്‍ ഭരണഘടന പ്രകാരം വിവാഹം ഒരിക്കലും സാധുവാകില്ലെന്നും ചിലര്‍ വാദിക്കുന്നുണ്ട്.

അച്ഛനേക്കാള്‍ പ്രായമുള്ള ഒരു 77 കാരനൊപ്പം 16 കാരി സന്തോഷകരമായി ജീവിക്കുകയാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ ആവില്ലെന്ന് ചിലര്‍ പ്രതിഷേധിക്കുന്നുണ്ട്. ഒരുപക്ഷേ നാട്ടിലേക്ക് തിരിച്ചുവന്നാല്‍ അഭിമുഖീകരിക്കേണ്ട മാനസികവും സാമൂഹികവുമായ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ആകും കുട്ടി ഇത്തരത്തില്‍ പറയുന്നതെന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നത്. എന്ത് തന്നെയായാലും സന്തോഷവതിയാണെന്ന പെണ്‍കുട്ടിയുടെ വാദം നിയമപരമായി നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ദര്‍ വ്യക്തമാക്കുന്നുണ്ട്. വിവാഹവും അതിനാല്‍ തന്നെ നിലനില്‍ക്കില്ല.

മമ്മൂട്ടിയുടെ ‘കുഞ്ഞാലിമരക്കാര്‍’ തുടങ്ങുന്നു; 150 കോടി ബജറ്റില്‍ ബ്രഹ്മാണ്ഡ സിനിമ!

(www.mediavisionnews.in) മമ്മൂട്ടി നായകനാകുന്ന ‘കുഞ്ഞാലിമരക്കാര്‍’ പ്രഖ്യാപനം വളരെ നാളുകള്‍ക്ക് മുമ്ബേ വന്നതാണ്. എന്നാല്‍ അതിന് ശേഷം പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ സഖ്യവും ‘കുഞ്ഞാലിമരക്കാര്‍’ പ്രഖ്യാപിച്ചു. ഇപ്പോഴിതാ, മമ്മൂട്ടിച്ചിത്രവും ആരംഭിക്കുകയാണ്.

മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ തകൃതിയായി നടക്കുകയാണ്. 150 കോടി വരെ ബജറ്റാവുന്ന ഒരു പ്രൊജക്ടായി ആണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ശങ്കര്‍ രാമകൃഷ്ണനും ടി പി രാജീവനും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്. ഹിന്ദിയിലെയും തമിഴിലെയും തെലുങ്കിലെയും പ്രമുഖതാരങ്ങളും വിദേശതാരങ്ങളും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

മമ്മൂട്ടിയുടെ ഈ വീരഗാഥയുടെ ചിത്രീകരണം എന്ന് തുടങ്ങും എന്നതിന്‍റെ ഔദ്യോഗികപ്രഖ്യാപനം ഉടനുണ്ടാകും.