Wednesday, May 14, 2025
Home Blog Page 3560

500 രൂപയ്ക്ക് അഞ്ച് വര്‍ഷം സൗജന്യമായി 500 ചാനലുകള്‍ നല്‍കി ജിയോ

(www.mediavisionnews.in)ഉപയോക്താക്കളെ ഞെട്ടിക്കാനൊരുങ്ങി വീണ്ടും ജിയോ. ഇത്തവണ പോസ്‌റ്റോഫീസുമായി ചേര്‍ന്നാണ് റിലയന്‍സ് ബിഗ് ടിവിയുടെ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 50,000 പോസ്‌റ്റോഫീസുകളുമായാണ് ജിയോ ചേര്‍ന്നിരിക്കുന്നത്. രാജ്യത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ ബിഗ്ടിവി എത്തിക്കുന്നതിനാണ് പോസ്റ്റ് ഓഫീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്.

പോസ്റ്റ് ഓഫീസുമായി ചേര്‍ന്ന് ജിയോ നല്‍കിയിരിക്കുന്ന ഓഫറുകള്‍ ഇങ്ങനെയാണ്. ഫ്രീ എച്ച്‌ഡി എച്ച്‌ഇവിസി സെറ്റ് ടോപ്പ് ബോക്‌സുകള്‍ 500 രൂപയ്ക്ക് പോസ്റ്റ് ഓഫീസ് വഴി ബുക്ക് ചെയ്യാം. 500 രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് പെയ്ഡ് ചാനലുകള്‍ ഉള്‍പ്പെടെ 500 ചാനലുകള്‍ ലഭിക്കും. അഞ്ചു വര്‍ഷത്തേക്ക് സാധാരണ ചാനലുകള്‍ സൗജന്യമായി നല്‍കുമെന്നും ബിഗ്ടിവി ഓഫര്‍ ചെയ്യുന്നു. ജൂണ്‍ 20 മുതല്‍ ബുക്കിംഗ് ആരംഭിക്കും

ആദ്യം ബുക്കിംഗ് തുടങ്ങുന്നത് രാജസ്ഥാന്‍, പഞ്ചാബ്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, അരുണാചല്‍ പ്രദേശ്, അസാം, മണിപ്പൂര്‍, മേഘാലയ, മിസോറാം, സിക്കിം എന്നിവിടങ്ങളിലാണ്

എന്നാലും കുടിയന്‍മാരോട് വേണമായിരുന്നോ ഈ ചതി!!: 15 കോടിയുടെ മദ്യം സര്‍ക്കാര്‍ ഒഴിക്കിക്കളയുന്നു

0

കൊച്ചി (www.mediavisionnews.in): 15 കോടിയുടെ വിദേശമദ്യം ഒഴുക്കികളയാന്‍ ബീവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. യുഡിഎഫ് സമയത്ത് ബാറുകള്‍ പൂട്ടിയ സമയത്ത് റെയ്ഡുകളിലും മറ്റുമായി പിടിച്ചെടുത്ത മദ്യമാണ് നശിപ്പിച്ചു കളായാന്‍ ബീവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. മദ്യം നശിപ്പിച്ചു കളയാനുള്ള തീരുമാനത്തിന് നികുതി വകുപ്പ് അനുവാദം കൊടുത്ത സാഹചര്യത്തില്‍ നടപടികളുമായി മുന്നോട്ട് പോവുകയാണ് കോര്‍പ്പറേഷന്‍ രണ്ട് വര്‍ഷത്തോളമായി സൂക്ഷിച്ച് വെച്ചിരിക്കുന്ന ഈ മദ്യം വീണ്ടും ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന നിലപാട് കോര്‍പ്പറേഷന് ഉണ്ടായിരുന്നു. അതോടെ മദ്യം നശിപ്പിച്ചു കളയാനുള്ള നികുതി വകുപ്പിന്റെ അനുമതിക്കായി അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു ബീവറേജസ് കോര്‍പ്പറേഷന്‍.ബ്രാന്‍ഡി. വിസ്‌കി, റം, വൈന്‍,ബിയര്‍ എന്നിവയുടെ അന്‍പതോളം ബന്‍ഡുകളിലുള്ള മദ്യമാണ് ഒഴുക്കികളയുന്നത്. തിരുവല്ല പുളിക്കീഴിലുള്ള ട്രോവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ എത്തിച്ചാണ് മദ്യം ഒഴുക്കികളയുക.

പ്രത്യേകം തയ്യാറാക്കിയ വലിയ കുഴികളിലേക്കായിരിക്കും മദ്യം ഒഴുക്കിക്കളയുക. ഇതിനായി പ്രത്യേകം തൊഴിലാളികളെ നിയമിക്കും. നശിപ്പിച്ചു കളയാന്‍ തീരുമാനിച്ച മദ്യം ആരെങ്കിലും പുറത്തേക്ക് കൊണ്ടുപോവുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി സ്ഥലത്ത് എക്‌സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉണ്ടാവും. .ബാറുകള്‍ പൂട്ടാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നയത്തില്‍ സര്‍ക്കാറും ബാറുടമകളും തമ്മില്‍ തെറ്റിനില്‍ക്കുന്ന സമയത്തായിരുന്നു ഈ മദ്യം പിടിച്ചെടുക്കുന്നത്. അതിനാല്‍ തന്നെ അവരില്‍ നിന്ന് പിടിച്ചെടുത്ത മദ്യം സുരക്ഷിതമല്ലെന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടും നേരത്തെ സര്‍ക്കാറിന് ലഭിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് കോര്‍പ്പറേഷന്‍ തീരുമാനം എടുത്തത്.

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റവുമായി ഇന്‍സ്റ്റഗ്രാം; പുത്തന്‍ ഫീച്ചര്‍ ഉടനെത്തും

ന്യൂഡല്‍ഹി (www.mediavisionnews.in): സമീപകാലത്തായി ഫോട്ടോ ഷെയറിംഗ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമിന് ജനപ്രീതിയേറി വരികയാണ്. വിവാദങ്ങളില്‍പെട്ട് ഫെയ്‌സ്ബുക്ക് പരുങ്ങലിലായത് ഇന്‍സ്റ്റഗ്രാമിന്റെ കുതിപ്പിന് മുതല്‍ കൂട്ടായെന്നാണ് പഠനങ്ങള്‍ പറയുന്നത്. വര്‍ദ്ധിച്ചു വരുന്ന ജനപ്രീതിയ്ക്കനുസരിച്ച് മികച്ച ഫീച്ചറുകള്‍ ഒരുക്കാനാണ് ഇന്‍സ്റ്റഗ്രാം ശ്രമിച്ചു  കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി ഉപയോക്താക്കള്‍ ഏറെ നാളായി ആഗ്രഹിച്ചിരുന്ന ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അവര്‍.

ഇന്‍സ്റ്റഗ്രാമില്‍ താമസിയാതെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പങ്കുവെക്കാനുള്ള സൗകര്യം ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 60 സെക്കന്റ് വീഡിയോ മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യാന്‍ കഴിയുക. ഇതിനാണ് പുതിയ ഫീച്ചറിന്റെ വരവോടെ പരിഹാരമാവുക. പുതിയ ഫീച്ചര്‍ പ്രകാരം 15 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകളായിരിക്കും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാനാവും. ഇതുവഴി ഗാനരംഗങ്ങള്‍, പരിപാടികള്‍ തുടങ്ങിയ വീഡിയോകള്‍ വെര്‍ട്ടിക്കല്‍, എച്ച്ഡി, 4കെ റസലൂഷനുകളില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാന്‍ സാധിക്കും.

ഈ പുതിയ ഫീച്ചര്‍ ജൂണ്‍ 20 ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ഫീച്ചറിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. ഉപയോക്താക്കള്‍ ഏറുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഫീച്ചര്‍ പ്രഖ്യാപിച്ച് മുഖം മിനുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഉപരോധ രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ക്കും ഖത്തറില്‍ വിലക്ക്

0

ഖത്തര്‍ (www.mediavisionnews.in): ഉപരോധ രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ക്കും ഖത്തറില്‍ വിലക്കേര്‍പ്പെടുത്തി. സൗദി സഖ്യരാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഖത്തറിലെ ഷോപ്പുകളില്‍ നിന്ന് പിന്‍വലിച്ചതിന് തുടര്‍ച്ചയായാണ് ഉപരോധ രാജ്യങ്ങളിലെ മരുന്നിനും ഖത്തര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഉ​പ​രോ​ധ​രാ​ജ്യ​ങ്ങ​ളാ​യ സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, ബ​ഹ്​​റൈ​ൻ, ഇൗ​ജി​പ്​​ത്​ എ​ന്നി​വ​യു​ടെ മ​രു​ന്നു​ക​ൾ ഖ​ത്ത​റി​ൽ ഇ​നി മു​ത​ൽ വി​ൽ​ക്കാ​ൻ പാ​ടി​ല്ല. പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ ഫാ​ർ​മ​സി ആ​ന്റ്​ ഡ്ര​ഗ്​ ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്ട്​​മെ​ന്റാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ ഉ​ത്ത​ര​വ്​ ഇ​റ​ക്കി​യ​ത്. രാ​ജ്യ​ത്തെ എ​ല്ലാ ഫാ​ർ​മ​സി​ക​ളി​ൽ നി​ന്നും ഇൗ ​രാ​ജ്യ​ങ്ങ​ളു​ടെ മ​രു​ന്നു​ക​ൾ ഉ​ട​ൻ നീ​ക്ക​ണ​മെ​ന്ന്​​ വ​കു​പ്പ്​ അ​റി​യി​ച്ചു. ഇ​ത്ത​രം മ​രു​ന്നു​ക​ൾ ഡീ​ല​ർ​മാ​ർ​ക്ക്​ ത​ന്നെ തി​രി​ച്ചു​ന​ൽ​കു​ക​യാ​ണ്​ വേ​ണ്ട​ത്.

വ​കു​പ്പി​ന്റെ ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​ർ ഒാ​രോ ഫാ​ർ​മ​സി​യി​ലും ഉ​ത്ത​ര​വ്​ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. മേ​യ്​ 26ലെ ​സാ​മ്പ​ത്തി​ക വാ​ണി​ജ്യ​മ​ന്ത്രാ​ല​യ​ത്തി​ന്റെ ഉ​ത്ത​ര​വ്​ പ്ര​കാ​രം ഉ​പ​രോ​ധ രാ​ജ്യ​ങ്ങ​ളു​ടെ എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ളും ഷെല്‍ഫുകളില്‍ നിന്ന് എടുത്തുമാറ്റിയിരുന്നു.

ഇ​തി​നെ തു​ട​ർ​ന്നാ​ണ്​ മ​രു​ന്നു​ക​ൾ​ക്കും വി​ല​ക്ക്​ വ​രു​ന്ന​ത്. പു​തി​യ ഉ​ത്ത​ര​വ്​ ഉ​പ​രോ​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ വ​രു​ന്ന മ​രു​ന്നു​ക​ൾ, സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്​​തു​ക്ക​ൾ എ​ന്നി​വ​യെ​യാ​ണ്​ ബാ​ധി​ക്കു​ക. ഇ​തി​ന്​ പ​ക​രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​പ്പോ​ൾ ത​ന്നെ ഖ​ത്ത​ർ മാ​ർ​ക്ക​റ്റി​ൽ ല​ഭ്യ​മാ​ണ്. ഇ​ന്ത്യ, തു​ർ​ക്കി, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ എന്നിവിടങ്ങളില്‍ നിന്നാണ് ഖത്തറിപ്പോള്‍ കൂടുതല്‍ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നത് ഇ​തി​നാ​ൽ പു​തി​യ ഉ​ത്ത​ര​വ്​ ഒ​രു ത​ര​ത്തി​ലും മ​രു​ന്നു​ക്ഷാ​മ​ത്തി​ന്​ ഇ​ട​യാ​ക്കു​ക​യി​ല്ലെ​ന്ന്​ ഡോ​ക്​​ട​ർ​മാ​ർ പ​റ​യു​ന്നു.

കാല്‍പന്തുകളിയുടെ ലോക മേളയ്‌ക്കിനി ഏഴു ദിവസം; നാട്ടിന്‍ പുറങ്ങളില്‍ മെസ്സിയും നെയ്‌മറും

കാസര്‍കോട്‌(www.mediavisionnews.in):  ഉപ്പള, കുഞ്ചത്തൂര്‍, മഞ്ചത്തടുക്ക, പെരിയ, കാനത്തൂര്‍ എന്നൊന്നും ഇനി കുറച്ചു ദിവസം ആരും പറയില്ല. പകരം ബ്രസീല്‍, അര്‍ജന്റീന, ജര്‍മ്മനി, ഫ്രാന്‍സ്‌, ഇറ്റലി, പോര്‍ച്ചുഗല്‍ എന്നൊക്കെയാണ്‌ നാട്ടില്‍ പുറങ്ങളുടെ നാവിന്‍ തുമ്പില്‍പോലും വരിക.

മെസ്സിയുടെയും നെയ്‌മറുടെയും മുഖച്ഛായയുള്ള ചെറുപ്പക്കാരെത്തേടി മാധ്യമ പ്രവര്‍ത്തകര്‍ ഗ്രാമങ്ങള്‍ തോറും വീടുകയറി ഇറങ്ങുകയാണ്‌. ജില്ലയില്‍ ഫുട്‌്‌ബോളിനെ നെഞ്ചേറ്റിയവര്‍ മാത്രമല്ല, കാല്‍പന്തുകളിയുടെ എ ബി സി ഡി അറിയാത്തവര്‍ പോലും ഒരുവാര അകലെ വന്നു നില്‍ക്കുന്ന ലോകകപ്പ്‌ ഫുട്‌ബോളിനെ ഇതിനകം നെഞ്ചേറ്റിക്കഴിഞ്ഞു.

ലോകക്കപ്പിനെ വരവേല്‍ക്കാനായി പാതയോരങ്ങള്‍ ഇഷ്‌ടതാരങ്ങളെ പകര്‍ത്തിയ കൂറ്റന്‍ ഫ്‌ളക്‌സുകളും പതാകകളും കൊണ്ട്‌ അലങ്കരിച്ചിരിക്കുകയാണ്‌ മിക്ക ഇടങ്ങളിലും ആരാധകര്‍.

ബ്രസീലിന്റെയും അര്‍ജ്ജന്റീനയുടെയും ജഴ്‌സിയിലാണിപ്പോള്‍ നാട്ടിന്‍ പുറങ്ങളിലെ ബാല്യങ്ങള്‍ പന്തു തട്ടുന്നത്‌. മിക്കയിടങ്ങളിലും ക്ലബ്ബുകള്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന തിരക്കിലാണ്‌. ഫുട്‌ബോള്‍ ലോകത്തെ വമ്പന്‍മാരുടെ പേരിലാണ്‌ ടീമുകള്‍ മത്സരത്തിനിറങ്ങുക.മത്സരങ്ങള്‍ ഒട്ടും വീര്യം ചോരാതെ കാണാനും ഗ്യാലറിയില്‍ ആള്‍ക്കൂട്ടത്തിലിരുന്ന്‌ കാണുന്നതിന്റെ ആവേശം നില നിര്‍ത്താനും കൂറ്റന്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങളും നടന്നുവരുന്നുണ്ട്‌. പന്തയക്കാരും രംഗത്തിറങ്ങിക്കഴിഞ്ഞു.

മഴയില്‍ കുതിര്‍ന്ന് കര്‍ണാടക: ജൂണ്‍ 11 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ബെംഗളൂരു (www.mediavisionnews.in): കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണാടകയില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. കാറ്റിലും മഴയിലുമായി വ്യാപക കൃഷി നാശമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ മഴ ജൂണ്‍ 10 വരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെത്തുടര്‍ന്ന് ജൂണ്‍ 10 വരെ തീരദേശ കര്‍ണാടകയില്‍ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം വ്യാഴാഴ്ചയോടെ സംസ്ഥാനത്ത് കാലവര്‍ഷം വ്യാപിച്ചതായി അധികൃതര്‍ വ്യക്തമാക്കി. അടുത്ത രണ്ടുദിവസം റെയ്ച്ചൂര്‍, ബെല്ലാരി മേഖലകളില്‍ അതീവ ജാഗ്രത ആവശ്യമാണെന്നും അധികൃതര്‍ സര്‍ക്കാരിനയച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണ്‍ ഏഴുവരെ ലഭിച്ച മഴയില്‍ സംസ്ഥാനത്തെ ഡാമുകളില്‍ പത്തുവര്‍ഷത്തെ ശരാശരി ജലനിരപ്പ് കവിഞ്ഞു. കുടക്, ചിത്രദുര്‍ഗ, ചിക്കമംഗളൂരു എന്നിവിടങ്ങളിലെ കനത്തമഴ കാവേരി റിസോര്‍വോയറിലെ ജലനിരപ്പുയര്‍ത്തി. ജനുവരിഫെബ്രുവരി മാസങ്ങളില്‍ സാധാരണയായി ലഭിക്കുന്ന മഴയുടെ 35 ശതമാനം കുറവാണ് ലഭിച്ചിരുന്നത്. എന്നാല്‍, മാര്‍ച്ചുമുതല്‍ മേയ്‌വരെ ലഭിക്കേണ്ട മഴയുടെ 54 ശതമാനം അധികം ലഭിക്കുകയും ചെയ്തു.

ഉപ്പള സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യാനെത്തിയ സംഘം ഹോംഗാര്‍ഡിനെ തള്ളിയിട്ടു

ഉപ്പള (www.mediavisionnews.in): സ്‌കൂള്‍ പരിസരത്ത്‌ വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യാന്‍ ബൈക്കില്‍ എത്തിയ മൂന്നംഗ സംഘത്തെ തടയുന്നതിനിടെ ഹോംഗാര്‍ഡിനെ തള്ളിയിട്ടു. സംഭവത്തിനുശേഷം സംഘം, സഞ്ചരിച്ചിരുന്ന ബൈക്ക്‌ ഉപേക്ഷിച്ചശേഷം സ്ഥലം വിട്ടു.

ഇവരെ പിന്നീട്‌ കണ്ടെത്തി. ഉപ്പള സ്‌കൂള്‍ പരിസരത്ത്‌ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോംഗാര്‍ഡ്‌ മഞ്ചേശ്വരം പൊലീസിലെ മണിയെയാണ്‌ സംഘം തള്ളിയിട്ടത്‌. മണിയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു.

കോണ്‍ഗ്രസിനും ‘മുകളില്‍’ മുസ്ലിം ലീഗ്: മലപ്പുറം ഡിസിസി ഓഫീസ് കൊടിമരത്തില്‍ ലീഗ് പതാക; രാജ്യസഭാ സീറ്റില്‍ പ്രതിഷേധം കത്തുന്നു

0

മലപ്പുറം:(www.mediavisionnews.in)  കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചത് മലപ്പുറം ഡിസിസി ഓഫിസിലെ കൊടിമരത്തില്‍ മുസ്ലിം ലീഗിന്റെ പതാക കെട്ടി പ്രതിഷേധം. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇതാണ് കൊടിമരത്തില്‍ പതാക മാറ്റി പ്രതിഷേധിക്കാന്‍ കാരണമായത്.

മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഡിസിസ ഓഫീസില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നതെന്നാണ് സൂചന. എന്നാല്‍, സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. കെഎം മാണിയെ മുന്നണിയിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ സമ്മര്‍ദ്ദമാണ് രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കേണ്ടി വന്നത്.

കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും എംഎം ഹസനും രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലാണ് കോണ്‍ഗ്രസില്‍ തന്നെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച നീക്കം നടന്നത്. കോട്ടയം ലോക് സഭാ സീറ്റും കേരളാ കോണ്‍ഗ്രസിന് വിട്ടു നല്‍കാന്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ തീരുമാനമായി.

–– ADVERTISEMENT ––

നേരത്തെ, യുഡിഎഫ് പ്രവേശനത്തിന് തയ്യാറാണെങ്കിലും രാജ്യസഭാ സീറ്റ് വേണമെന്ന ഉറച്ച നിലപാട് കെ എം മാണി എടുത്തിരുന്നു. മുസ്ലിം ലീഗ് കേരള കോണ്‍ഗ്രസിനൊപ്പം ഉറച്ചു നിന്നതോടെയാണ് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തയാറായത്. രാജ്യസഭാ സീറ്റുകാര്യം മാത്രമല്ല ചര്‍ച്ച ചെയ്തതെന്ന് ജോസ് കെ.മാണി എം.പി. പറഞ്ഞു. യുഡിഎഫിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും ചര്‍ച്ച ചെയ്തെന്ന് ജോസ് കെ.മാണി ഡല്‍ഹിയില്‍ പറഞ്ഞു. അതേസമയം രാജ്യസഭാ സീറ്റ് വിട്ടുനല്‍കുന്നതിനെതിരെ കോണ്‍ഗ്രസില്‍ പുതിയ കലാപം തുടങ്ങിയിട്ടുണ്ട്.

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം, സീറ്റ് വിട്ടുകൊടുത്തതിന്റെ പേരിലുള്ള തര്‍ക്കം കോണ്‍ഗ്രസില്‍ നിന്നു യുഡിഎഫിലേക്ക് എത്തി. ഇന്ന് സീറ്റ് സംബന്ധിച്ച് കാര്യവും കേരളാ കോണ്‍ഗ്രസിന് എമ്മിന്റെ യുഡിഎഫിലേക്കുള്ള മടങ്ങിവരവും ചര്‍ച്ച ചെയാന്‍ അടിയന്തര യുഡിഎഫ് യോഗം ചേരുന്നതിന് മുന്നേ അതൃപ്തി രേഖപ്പെടുത്തി നേതാക്കള്‍ കൂട്ടമായി രംഗത്ത്. ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് യുഡിഎഫ് സെക്രട്ടറിയും കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവുമായ ജോണി നെല്ലൂര്‍ അറിയിച്ചു. മാണിയെ തിരികെ കൊണ്ടു വരുന്ന കാര്യം ഇതു വരെ യുഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ജോണി നെല്ലൂര്‍ വ്യക്തമാക്കി.

ഇതിനു പുറമെ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസും ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നു. കോണ്‍ഗ്രസിന് മാത്രമാണ് ഈ തീരുമാനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വമാണെന്ന് എ എ അസീസ് പറഞ്ഞത്. ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങിയ കോണ്‍ഗ്രസും അതിന് ചുക്കാന്‍ പിടിച്ച എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും ഇതോടെ പുലിവാല് പിടിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും തീരുമാനത്തിനെതിരെ പരസ്യമായി നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി തനിച്ച് എടുത്ത തീരുമാനമല്ല. ഈ തീരുമാനത്തില്‍ ഹസനും രമേശ് ചെന്നിത്തലയ്ക്കും പങ്കാളിത്തമുണ്ടെന്ന് തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ട്. പാര്‍ട്ടിയുടെ പൊതുവികാരം മാനിക്കമെന്നാണ് തന്റെ അഭിപ്രായമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസും ലീഗും തനിച്ച് തീരുമാനമെടുത്തത് യുഡിഎഫിലെ ശക്തമായ എതിര്‍പ്പിന് കാരണമാകും.

കോണ്‍ഗ്രസില്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന ഷാനിമോള്‍ ഉസ്മാന്‍ വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കി. ഹൈക്കമാന്‍ഡ് നിയോഗിച്ച ഉന്നത ഫോറം കെപിസിസി രാഷ്ട്രീയകാര്യ സമിതിയാണ്. ഇതിനെ നോക്കുകൂത്തിയാക്കി ചില നേതാക്കള്‍ മാത്രം തീരുമാനമെടുക്കുന്നത് ശരിയായ നടപടിയല്ല. തിങ്കളാഴ്ച്ച നടക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി വയ്ക്കണം. നേതാക്കളുടെ തന്നിഷ്ടം നടപ്പാക്കാനാണ് ഈ യോഗം വിളിച്ചിരിക്കുന്നതെന്നും ഷാനിമോള്‍ കത്തില്‍ ചൂണ്ടികാട്ടുന്നു.

കേരള കോണ്‍ഗ്രസിന് എമ്മിന് സീറ്റ് ലഭിക്കുമെന്ന വിവരം വന്നതോടെ സീറ്റ് ആവശ്യപ്പെട്ട് ജോസഫ് വിഭാഗവും രംഗത്ത് വന്നു. ഒഴിവ് വരുന്ന സീറ്റില്‍ തങ്ങളുടെ പ്രതിനിധിയെ മത്സരിപ്പിക്കണമെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. കെ എം മാണി നേരിട്ട് രാജ്യസഭയിലേക്ക് മത്സരിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ സീറ്റ് നല്‍കുന്ന കാര്യത്തില്‍ വലിയ തര്‍ക്കങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.

നേരത്തെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ വിമതസ്വരം ഉയര്‍ത്തി യുവ എംഎല്‍എമാര്‍ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരെ എതിര്‍പ്പുമായി ആറ് യുവ എം.എല്‍.എമാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ എല്ലാവരും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പരാതി അറിയിച്ച് അത്ത് അയച്ചു. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, കെ.എസ്.ശബരീനാഥ്, അനില്‍ അക്കര, വി.ടി.ബല്‍റാം, റോജി എം.ജോണ്‍ എന്നിവരാണ് പരാതി അയച്ചത്.

കെപിസിസി. സെക്രട്ടറി കെ.ജയന്ത് സ്ഥാനം രാജിവച്ചു. കോണ്‍ഗ്രസില്‍ തുടരുമെന്ന് ജയന്ത് വിശദീകരിച്ചു.
സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിലൂടെ കോണ്‍ഗ്രസ് നേതൃത്വം കെഎം മാണിക്ക് മുന്നില്‍ കീഴടങ്ങിയെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ ആരോപിച്ചു. ഈ തീരുമാനത്തിന് കോണ്‍ഗ്രസ് കനത്ത വില നല്‍കേണ്ടി വരും. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്ത നടപടിയാണ് ഉണ്ടായതെന്നും സുധീരന്‍ പറഞ്ഞു.

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ തീരുമാനത്തിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്ന് കോണ്‍ഗ്രസ് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ പ്രതികരിച്ചു. ഈ കളിക്ക് പിന്നില്‍ ഉമ്മന്‍ ചാണ്ടിയാണെന്നും അദേഹം പറഞ്ഞു. അറിഞ്ഞ് കൊണ്ട് തോറ്റുകൊടുക്കുകയായിരുന്നു. യുവ നേതാക്കള്‍ പ്രതികരിച്ചത് ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണെന്നും കുര്യന്‍ ആരോപിച്ചു. എകപക്ഷീയമായ തീരുമാനമാണ് ഉണ്ടായതെന്നും പാര്‍ട്ടിയില്‍ രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും പി.ജെ കുര്യന്‍ പറഞ്ഞു.

സസ്‌പെന്‍സ് പൊളിച്ച് ജീപ്പ്; പുതിയ റെനഗേഡിനെ വിപണിക്ക് വെളിപ്പെടുത്തി

ന്യൂഡല്‍ഹി (www.mediavisionnews.in): ഇന്ത്യയില്‍ ഏറെ ജനപ്രിയമായി കൊണ്ടിരിക്കുകയാണ് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ്. ഇന്ത്യന്‍ എസ്‌യുവി പ്രേമികളുടെ മനം കവര്‍ന്ന മോഡലാണ് ജീപ്പിന്റെ കോംപാസ്. നിരത്തിലെത്തി ചുരുങ്ങിയ കാലയളവിനുള്ളിലാണ് കോംപാസ് ക്ലച്ച്പിടിച്ചത്. ഒടുവില്‍ വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തങ്ങളുടെ പുതിയ മോഡലിനെ വാഹന വിപണിക്ക് പരിചയപ്പെടുത്തിരിക്കുകയാണ് ജീപ്പ്. 2019 റെനഗേഡിനെ ജീപ്പ് അഗോള വിപണിയില്‍ വെളിപ്പെടുത്തി. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ ചിത്രങ്ങള്‍ ജീപ്പ് ഔദ്യോഗികമായി പുറത്തുവിട്ടു.

ജീപ്പിന്റെ പുതിയ മോഡലല്ല റെനഗേഡ്. ഇന്ത്യയില്‍ വന്നിട്ടില്ലെങ്കിലും നാലു വര്‍ഷം മുന്നേ റെനഗേഡിന് ആഗോള വിപണിയില്‍ അണിനിരന്നതാണ്. പുതുക്കിയ പതിപ്പാണ് ഇപ്പോള്‍ മറനീക്കി എത്തിയിരിക്കുന്നത്. മുന്‍ ബമ്പര്‍ ഇക്കുറി കുറച്ചുകൂടി താണതും ബമ്പറിന്റെ താഴ്ഭാഗത്താണ് പുതിയ ഫോഗ്‌ലാമ്പുകളുടെ സ്ഥാനം പിടിച്ചതും മറ്റുമാണ് പുതിയ റെനഗേഡിന്റെ പുതിയ മാറ്റങ്ങള്‍.

 

പുതിയ റെനഗേഡിന്റെ അകത്തളത്തിലെ ഫീച്ചര്‍ വിശേഷങ്ങള്‍ ജീപ് വെളിപ്പെടുത്തിയിട്ടില്ല. വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാകും അകത്തളത്തില്‍ ഒരുങ്ങുമെന്നാണ് വിവരം. 2019 ചെറോക്കിയാകും എസ്‌യുവിയുടെ അകത്തളത്തിന് ആധാരം. ജീപ് റെനഗേഡ് ഫെയ്‌സ്‌ലിഫ്റ്റ് ആദ്യമെത്തുക യൂറോപ്യന്‍ വിപണിയിലാണ്. പിന്നീട് അധികം വൈകാതെ തന്നെ ഇന്ത്യയിലേക്കും.

യൂറോപ്പില്‍ അണിനിരക്കുന്ന പുതിയ റെനഗേഡില്‍ 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ എഞ്ചിനാണ് സ്ഥാനം പിടിക്കുക. ഈ എഞ്ചിന് പരമാവധി 118 ബിഎച്ച്പി കരുത്ത് സൃഷ്ടിക്കാനാവും. 1.3 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനും മോഡലില്‍ ഒരുങ്ങുമെന്ന് കരുതുന്നു. ഇന്ത്യയില്‍ എത്തുന്ന റെനഗേഡില്‍ 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളെ പ്രതീക്ഷിക്കാം.

ലീഗ് സമ്മര്‍ദ്ദം ഫലം കാണുന്നു; യു.ഡി.എഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന്?

0

ന്യൂഡല്‍ഹി(www.mediavisionnews.in): കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളില്‍ യു.ഡി.എഫിന് അര്‍ഹതപ്പെട്ട ഏക സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയേക്കും. ജോസ് കെ. മാണിയും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായാണ് സൂചന. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പ്രഖ്യാപനമുണ്ടാകും. കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് വിട്ടുനല്‍കില്ലെന്ന നിലപാടിലായിരുന്നു കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍.

എന്നാല്‍ മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദവും മാണിയുടെ കര്‍ക്കശ നിലപാടിനും വഴങ്ങി സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറായതായാണ് സൂചന. മുന്നണി സംവിധാനത്തിന്റെ നിലനില്‍പ്പിന് വേണ്ടി കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ലീഗ് നേതാവും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടി കര്‍ക്കശ നിലപാട് സ്വീകരിച്ചു. രണ്ട് സീറ്റ് ഒഴിവു വരുമ്ബോഴാണ് ഒന്ന് ഘടകകക്ഷിക്ക് നല്‍കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാദിച്ചുവെങ്കിലും ലീഗും മാണിയും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. എം.പി വീരേന്ദ്ര കുമാര്‍ കൂടി മുന്നണി വിട്ട സാഹചര്യത്തില്‍ മാണിയെ തിരിച്ചു കൊണ്ടുവരാന്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന നിലപാടിലാണ് ലീഗ്.

കോണ്‍ഗ്രസ് കടുംപിടുംത്തം തുടര്‍ന്നാല്‍ ഭാവിയില്‍ തങ്ങള്‍ പോലും ഒപ്പമുണ്ടാകില്ലെന്ന സൂചനയും കുഞ്ഞാലിക്കുട്ടി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. വൈകിട്ട് അഞ്ച് മണിക്ക് പി.കെ കുഞ്ഞാലിക്കുട്ടിയും ജോസ് കെ. മാണിയും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. അതേസമയം യു.ഡി.എഫിന്റെ ഏക സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കുന്നതിനെതിരെ കേരളത്തില്‍ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. സീറ്റ് വിട്ടുനല്‍കരുതെന്ന് രമേശ് ചെന്നിത്തലയേയും എം.എം ഹസനേയും ഫോണില്‍ വിളിച്ച്‌ സുധീരന്‍ ആവശ്യപ്പെട്ടു.