World

തിരിച്ചടി തുടങ്ങി; റഷ്യയുടെ അഞ്ച് വിമാനങ്ങൾ തകർത്തു, വിജയം തങ്ങൾക്കു തന്നെയെന്ന് യുക്രെയിൻ

കീവ്: റഷ്യ അധിനിവേശം ലക്ഷ്യമിട്ട് ആക്രമണം ആരംഭിച്ചതിന് പിന്നാലെ യുദ്ധം നേരിടുമെന്നും തിരിച്ചടിക്കുമെന്നും പ്രഖ്യാപിച്ച് യുക്രെയിൻ. സ്വയം പ്രതിരോധിക്കുമെന്നും റഷ്യയെ പരാജയപ്പെടുത്തുമെന്നും യുക്രെയിൻ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബ അറിയിച്ചു. തിരിച്ചടിക്കാൻ സൈന്യം നടപടി ആരംഭിച്ചുവെന്ന് യുക്രെയിൻ വ്യക്തമാക്കി. രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും വീടുകളിൽ തന്നെ കഴിയണമെന്നും യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി...

യുക്രൈനില്‍ യുദ്ധം തുടങ്ങി റഷ്യ; കീവില്‍ ആറിടത്ത് സ്ഫോടനം

യുക്രൈനില്‍ യുദ്ധം തുടങ്ങി റഷ്യ. യുക്രൈനില്‍ നിന്ന് സ്ഫോടന ശബ്ദം കേട്ടെന്ന് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്ഫോടന ശബ്ദം കേട്ടെന്നാണ് ബിബിസിയും സിഎന്‍എന്നും റിപ്പോര്‍ട്ട് ചെയ്തത്. ഡൊനെറ്റ്സ്ക് മേഖലയിലെ ക്രമാറ്റോർസ്കിലും വലിയ ശബ്ദം കേട്ടെന്ന് ബിബിസി മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു. ഖാർകിവ്, ഒഡെസ, കിഴക്കൻ ഡൊനെറ്റ്സ്ക് ഒബ്ലാസ്റ്റ് പ്രദേശം...

യുദ്ധം പ്രഖ്യാപിച്ച്‌ റഷ്യ: യുക്രൈനെതിരെ സൈനിക നടപടി തുടങ്ങി

മോസ്‌കോ: യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്‍ ഉത്തരവിട്ടു. പ്രതിരോധത്തിന് നില്‍ക്കരുതെന്നും യുക്രൈന് സൈന്യത്തിന് പ്രസിഡന്റ്‌ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുക്രൈനെതിരെ സൈനിക നടപടി അനിവാര്യമായിരിക്കുന്നുവെന്നാണ് പുതിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യുക്രൈനിലെ ഡോണ്‍ബാസിലാണ് സൈനിക നടപടിക്ക് ഉത്തരവിട്ടിരിക്കുന്നത്‌. റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ ഐക്യരാഷ്ട സഭ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നു.

യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നീക്കം തുടങ്ങി; വിമാനം അൽപസമയത്തിനകം ദില്ലിയിലെത്തും

ദില്ലി: സംഘർ‌ഷസാധ്യത നിലനിൽക്കുന്ന യുക്രൈനിൽ  നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള നീക്കം തുടങ്ങി. 242 യാത്രക്കാരുമായി പ്രത്യേക വിമാനം കീവിൽ നിന്ന് തിരിച്ചു. അൽപസമയത്തിനകം വിമാനം ദില്ലിയിലെത്തും. വരും ദിവസങ്ങളിൽ കൂടുതൽ സർവ്വീസുകൾ ഉണ്ടാകുമെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. യുക്രൈനിലെ സാഹചര്യത്തിൽ ആശങ്ക ഉണ്ടെന്ന് ഇന്ത്യ ഇന്ന് ഐക്യരാഷ്ട്രരക്ഷാസമിതി യോ​ഗത്തെ അറിയിച്ചു. വിഷയം നയതന്ത്ര വഴിയിലൂടെ പരിഹരിക്കണമെന്നാണ്...

കര്‍ണാടകയിലെ ഹിജാബ് നിരോധനത്തില്‍ തുര്‍ക്കിയില്‍ പ്രതിഷേധ പ്രകടനം

ഇസ്താംബൂള്‍: തുര്‍ക്കിഷ് ജനത ഹിജാബ് വിഷയത്തില്‍ കര്‍ണാടകയിലെ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്താംബൂളില്‍ പ്രതിഷേധ പ്രകടനം നടത്തി. ഫ്രീ തോട്ട് ആന്‍ഡ് എജ്യുക്കേഷണല്‍ റൈറ്റ്സ് സൊസൈറ്റി(Ozgurder), അസോസിയേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് സോളിഡാരിറ്റി ഫോര്‍ ദി ഒപ്രെസ്ഡ്(Mazlumder) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ശനിയാഴ്ച ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ പ്രകടനം നടത്തിയത്. ഇന്ത്യയിലെ മുസ്‌ലിം വിരുദ്ധ...

തെരുവുകള്‍ കുത്തിയൊഴുകുന്ന നദികളായി, വാഹനങ്ങള്‍ ഒലിച്ചുപോയി; ബ്രസീലില്‍ മിന്നല്‍ പ്രളയം, 78 മരണം- വീഡിയോ

ബ്രസീലിയ: ബ്രസീലിലെ മിന്നല്‍പ്രളയത്തില്‍ 78 പേര്‍ മരിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധിപ്പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ബ്രസീല്‍ നഗരമായ പെട്രോപോളിസിനെ ദുരിതത്തിലാക്കിയാണ് മിന്നല്‍ പ്രളയം നാശം വിതച്ചത്. തെരുവുകള്‍ കുത്തിയൊലിച്ച് ഒഴുകുന്ന നദികളായി മാറി. വാഹനങ്ങള്‍  ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബ്രസീലില്‍ മിന്നല്‍ പ്രളയം കനത്തമഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതാണ് ദുരിതം വര്‍ധിപ്പിച്ചത്. മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിന് രക്ഷാദൗത്യം...

മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം ആദ്യമായി ഒരു സ്ത്രീയിൽ എച്ച്‌ഐവി ഭേദമായതായി റിപ്പോർട്ട്

അമേരിക്കയിൽ അസ്ഥിമജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം ഒരു സ്ത്രീയിൽ എച്ച് ഐ വി ഭേദമായതായി റിപ്പോർട്ട്. മജ്ജ മാറ്റിവയ്ക്കൽ നടത്തിയതിന് ശേഷം എച്ച്‌ഐവി ഭേദമായ ആദ്യത്തെ സ്ത്രീയും മൂന്നാമത്തെ വ്യക്തിയുമാണിവർ. ലുക്കീമിയ ബാധിതയായ സ്ത്രീ 14 മാസമായി ചികിത്സയിൽ തുടരുകയായിരുന്നു. അതുകൊണ്ട് തന്നെ ആന്റീ വൈറൽ തെറാപ്പിയുടേയോ മറ്റു എച്ച്‌ഐവി ചികിത്സയുടേയോ ആവശ്യമില്ലാതെ തന്നെ സ്ത്രീക്ക്...

ഇവിടെ ഹിജാബിന്റെ പേരിൽ രൂക്ഷമായ വിവാദം, അങ്ങ് കാനഡയിൽ ഹിജാബ് ധരിച്ച് ഒരു കൗമാരക്കാരി ബഹിരാകാശത്തേക്ക് ടൂറിന് ഒരുങ്ങുന്നു

ഒട്ടാവ: ഇന്ത്യയിൽ ഹിജാബ് വിവാദം കൊഴുക്കുമ്പോൾ അങ്ങ് കാനഡയിൽ ഹിജാബ് ധരിച്ച ഒരു കൗമാരക്കാരി അപൂർവമായൊരു റെക്കാഡിന് അടുത്തെത്തിയിരിക്കുന്ന കൗതുക വാർത്ത പുറത്തുവരികയാണ്. ആദ്യത്തെ ഹിജാബി സ്‌പേസ് ടൂറിസ്‌റ്റ് എന്ന പേരാണ് ഇനിമുതൽ 19കാരിയായ സൈനബ് ആസിം എന്ന കാനഡക്കാരിക്ക് ലഭിക്കാൻ പോകുന്നത്. പാകിസ്ഥാൻ വംശജരാണ് സൈനബിന്റെ കുടുംബം. കാനഡയിലേക്ക് കുടിയേറിയ ഇവരെല്ലാം ഇപ്പോൾ കനേഡിയൻ...

പറഞ്ഞ സമയത്ത് ചുവന്ന പൂക്കള്‍ വിരിഞ്ഞില്ല, തോട്ടക്കാരെ കിം ജയിലിലിട്ടു

ഉത്തരകൊറിയയിലെ ഏകാധിപതിയായ കിം ജോങ് ഉന്‍ എന്തിനൊക്കെയാണ് ദേഷ്യപ്പെടുക എന്ന് പറയാന്‍ സാധിക്കില്ല. ചെറിയ തെറ്റുകള്‍ക്ക് പോലും ശിക്ഷ കടുത്തതായിരിക്കും. ഏറ്റവുമൊടുവില്‍ കുറേ തോട്ടക്കാരാണ് ആ കോപത്തിന് ഇരയായത്. പൂക്കള്‍ യഥാസമയത്ത് വിരിഞ്ഞില്ലെന്ന പേരിലാണ് നിരവധി തോട്ടക്കാരെ കിം തടവിലാക്കിയത് എന്നാണ് വാര്‍ത്ത. കിമ്മിന്റെ പിതാവിന്റെ ജന്‍മവാര്‍ഷികദിനമായ ഫെബ്രുവരി 16 ന് വേണ്ടിയാണ് പൂക്കള്‍ ഓര്‍ഡര്‍...

നൂറു കണക്കിന് പക്ഷികൾ ആകാശത്ത് നിന്ന് താഴേക്ക് പതിച്ചു; വിശദീകരണം പലത്‌; വീഡിയോ

മെക്സിക്കോ: നൂറു കണക്കിന് പക്ഷികൾ ആകാശത്ത് നിന്ന് താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇത് വടക്കൻ മെക്സിക്കോയിലെ കുഹ്തെമൊക് നഗരത്തിൽ നിന്നുള്ള ദൃശ്യങ്ങളാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിന്റെ കാരണം ദുരൂഹമായി തുടരുകയാണ്. പ്രാദേശിക റിപ്പോർട്ട് പ്രകാരം ഫെബ്രുവരി ഏഴിനാണ്‌ സംഭവമെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. മഞ്ഞയും കറുപ്പും നിറത്തിലുള്ള ദേശാടന...
- Advertisement -spot_img

Latest News

2,000 രൂപക്ക് മുകളിൽ യു.പി.ഐ വഴി സ്വീകരിക്കില്ല: പെട്രോൾ പമ്പുകളുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...
- Advertisement -spot_img