Sunday, May 19, 2024

World

ബൈഡന് അനസ്‌തേഷ്യ; ആദ്യ വനിത യുഎസ് പ്രസിഡന്റായി കമല ഹാരിസ്, ഒന്നര മണിക്കൂര്‍ അധികാരത്തില്‍

അമേരിക്കന്‍ ചരിത്രത്തില്‍ പ്രസിഡന്റ് ചുമതല വഹിച്ച ആദ്യത്തെ വനിതയായി കമല ഹാരിസ്. ആരോഗ്യ പരിശോധനകള്‍ക്കായി പ്രസിഡന്റ് ജോ ബൈഡന്‍ ആശുപത്രിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് കമല ഹാരിസിന് ചുമതല കൈമാറിയത്. പ്രസിഡന്റ് ജോ ബൈഡന്‍ അനസ്തേഷ്യയിലായിരുന്നപ്പോള്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് ഒരു മണിക്കൂര്‍ 25 മിനിറ്റാണ് പ്രസിഡന്റ് അധികാരം വഹിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു....

പാക് എംഎൽഎയുടെ അശ്ലീല വീഡിയോ; ലാഹോറിൽ ഒരാൾ അറസ്റ്റിൽ

സമൂഹമാധ്യമങ്ങൾ വഴി പാക് എം.എൽ.എ സാനിയ ആഷിഖിന്റെ പേരിൽ അശ്ലീല വീഡിയ പ്രചരിപ്പിച്ച സംഭവത്തിൽ ലാഹോറിൽ ഒരാൾ അറസ്റ്റിൽ. ഒക്ടോബര്‍ 26-നാണ് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ തക്‌സിലയിലെ എം.എല്‍.എയും പി.എം.എല്‍.എന്‍. നേതാവുമായ സാനിയ ആഷിഖ് തനിക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകിയത്. സോഷ്യൽ മീഡിയയിൽ തന്റേതെന്ന തരത്തിൽ ഒരു അശ്ലീല വിഡിയോ പ്രചരിക്കുന്നുണ്ടെന്നും...

ബലാത്സംഗക്കേസ് പ്രതികള്‍ക്ക് മരുന്നുപയോഗിച്ച് വന്ധ്യംകരണം; ബില്‍ പാസാക്കി പാകിസ്താന്‍ പാര്‍ലമെന്‍റ്

ഇസ്ലാമാബാദ്: ഒന്നിലധികം ബലാത്സംഗ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് മരുന്ന് ഉപയോഗിച്ചുകൊണ്ടുള്ള ഷണ്ഡീകരണം(chemical castration) നടത്താനുള്ള ബില്‍ പാകിസ്താന്‍ പാര്‍ലമെന്റ് പാസാക്കി. ക്രിമിനല്‍ നിമയം ഭേദഗതി ചെയ്യുന്നതാണ് ബില്‍. ബലാത്സംഗ കേസുകളുടെ വിചാരണ നാല് മാസത്തിനുള്ളില്‍ അതിവേഗ കോടതികളിലൂടെ പൂര്‍ത്തിയാക്കി ശിക്ഷ(കെമിക്കല്‍ കാസ്‌ട്രേഷന്‍) വിധിക്കാനുള്ള ബലാത്സംഗ വിരുദ്ധ ബില്ലിന് പ്രസിഡന്റ് ആരിഫ് അല്‍വി ഒരു വര്‍ഷം മുന്‍പ് അംഗീകാരം...

റിസ്‌വാൻ സെമിഫൈനലിനെത്തിയത് രണ്ട് ദിവസം ഐസിയുവിൽ അഡ്മിറ്റായതിനു ശേഷം

പാക് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ ഓസ്ട്രേലിയക്കെതിരെ സെമിഫൈനൽ കളിക്കാനെത്തിയത് രണ്ട് ദിവസം ഐസിയുവിൽ അഡ്മിറ്റായതിനു ശേഷമെന്ന് വിവരം. പാകിസ്താൻ ടീം മാനേജ്മെൻ്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. റിസ്‌വാനു പനിയാണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട് എങ്കിലും പിന്നീട് താരത്തിന് കടുത്ത നെഞ്ചുവേദന ഉണ്ടെന്ന് സ്ഥിരീകരിച്ചു. തുടർന്ന് റിസ്‌വാനെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. റിസ്‌വന രണ്ട്...

നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി വിവാഹിതയായി

നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായ് വിവാഹിതയായി. ബർമിംഗ്ഹാമിലെ സ്വവസതിയിൽ വച്ചായിരുന്നു വിവാഹം. അസർ ആണ് വരൻ. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്. മലാല തന്നെയാണ് വിവാഹക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ‘ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ ദിവസമാണ്. അസറും ഞാനും ജീവതകാലം മുഴുവൻ പങ്കാളികളായിരിക്കാൻ തീരുമാനിച്ചു. ബർമിംഗ്ഹാമിലെ വീട്ടിൽ കുടുംബക്കാരോടൊപ്പം...

ലോകകപ്പിൽ ഇന്ത്യൻ ബാ‌റ്റിംഗ് നിരയെ തകർത്ത പാകിസ്ഥാൻ പേസ് ബൗളറുടെ ഭാവി വധു ഷഹീദ് അഫ്രീദിയുടെ മകൾ; സ്ഥിരീകരിച്ച് താരം

ഇസ്ളാ‌മാബാദ്:ഇത്തവണത്തെ ടി20 ലോകകപ്പിൽ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം കണ്ടവരെല്ലാം ഓർമ്മിക്കുന്ന പേരാണ് ഇടംകൈ പേസ് ബൗളർ ഷഹീൻ ഷാ അഫ്രീദിയുടേത്. ഇന്ത്യയുടെ മൂന്ന് മുൻനിര ബാ‌റ്റ്‌സ്‌മാൻമാരെ പുറത്താക്കി ഇന്ത്യയുടെ ബാ‌റ്റിംഗിന് കടുത്ത ഭീഷണിയൊരുക്കി പാകിസ്ഥാന് വിജയത്തിലേക്ക് വഴിതുറന്നയാളാണ് 21കാരനായ ഷഹീൻ അഫ്രീദി. പാകിസ്ഥാന്റെ മുൻ നായകനും ഓൾറൗണ്ടറുമായ ഷഹീദ് അഫ്രീദിയുമായി ഷഹീന് ചെറിയൊരു ബന്ധമുണ്ട്. ഷഹീദ് അഫ്രീദിയുടെ...

ട്രക്കും ഇന്ധന ടാങ്കറും കൂട്ടിയിടിച്ചു; ചോര്‍ന്ന എണ്ണ ശേഖരിക്കുന്നതിനിടെ സ്‌ഫോടനം, നൂറിലേറെ മരണം

ഫ്രീടൗണ്‍: ആഫ്രിക്കന്‍ രാജ്യമായ സിയേറ ലിയോണില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ തലസ്ഥാനമായ ഫ്രീടൗണിലാണ് സ്‌ഫോടനം നടന്നതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിന്റെ കിഴക്കന്‍ പ്രദേശത്ത് വെള്ളിയാഴ്ച രാത്രി വൈകിയാണ് സ്‌ഫോടനമുണ്ടായത്. എണ്ണ ടാങ്കര്‍ മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമായത്. അപകടം നടന്നയുടന്‍ ടാങ്കറില്‍ നിന്ന് ചോര്‍ന്ന എണ്ണ ശേഖരിക്കാന്‍...

കൊവിഡ് 19; ആൽഫ വകഭേദം നായ്ക്കളിലും പൂച്ചകളിലും കണ്ടെത്തിയതായി പഠനം

വളർത്തുമൃഗങ്ങൾക്ക് സാർസ് കോവ് 2 ന്റെ ആൽഫ വകഭേദം ബാധിക്കാമെന്ന് പഠനം. വെറ്ററിനറി റെക്കോർഡ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. തെക്കുകിഴക്കൻ ഇംഗ്ലണ്ടിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. ഇതിനെ യുകെ വേരിയന്റ് അല്ലെങ്കിൽ B.1.1.7 എന്നറിയപ്പെടുന്നു. ഈ വകഭേദം അതിന്റെ വർദ്ധിച്ച സംക്രമണക്ഷമതയും പകർച്ചവ്യാധിയും കാരണം ഇംഗ്ലണ്ടിൽ നിലവിലുള്ള വകഭേദങ്ങളെ അതിവേഗം മറികടന്നതായും പഠനത്തിൽ പറയുന്നു. വളർത്തുമൃഗങ്ങളിൽ സാർസ് കോവ്...

തേനീച്ചക്കൂട്ടത്തെ പേടിച്ച് തടാകത്തിലേക്ക് ചാടി, പിരാനമത്സ്യത്തിന്റെ ആക്രമണം, യുവാവിന് ദാരുണാന്ത്യം

തേനീച്ച(bees)യെ ഭയന്ന് തടാകത്തിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. മരണത്തിന് കാരണം പിരാന(Piranhas) മത്സ്യത്തിന്റെ ആക്രമണമാണ് എന്നാണ് കരുതുന്നത്. ശനിയാഴ്ച ബ്രസീലിലെ ലാൻഡിയ ഡി മിനാസിൽ മൂന്ന് സുഹൃത്തുക്കൾ മീന്‍ പിടിക്കാന്‍ പോയതായിരുന്നു. പെട്ടെന്നാണ് തേനീച്ചക്കൂട്ടം അവരെ അക്രമിച്ചത്. അതില്‍ രണ്ടുപേര്‍ അവിടെനിന്നും എങ്ങനെയൊക്കെയോ രക്ഷപ്പെട്ടു. എന്നാല്‍, അവസാനത്തെ ആള്‍ക്ക് രക്ഷപ്പെടാനായില്ല. അയാള്‍, തടാകത്തിലേക്ക് വീഴുകയും...

ബൈക്കിന്റെ മുൻചക്രം പൊക്കി അഭ്യാസം; റൈഡർ ചെന്നിടിച്ചത് ടാങ്കർ ലോറിയിൽ: വൈറലായി വീഡിയോ

തിരക്കുള്ള റോഡിൽ ബൈക്ക് അഭ്യാസം നടത്തുന്നതിനിടെ ടാങ്കറിൽ ഇടിച്ച് ബൈക്ക് റൈഡറിന് അപകടം. അഭ്യാസപ്രകടനത്തിനിടെ ബൈക്കിന്റെ നിയന്ത്രണം വിട്ടാണ് ടാങ്കർ ലോറിയിൽ ഇടിച്ചത്. പിന്നിലൂടെ കാറിലെത്തിയവർ പകർത്തിയ വീഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അപകടം നടന്ന സ്ഥലമോ സമയമോ വ്യക്തമായില്ലെങ്കിലും രുപിൻ ശർമ്മ എന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചത്. ഇന്ത്യയിലല്ല അപകടം നടന്നതെന്ന് വീഡിയോയിൽ...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img