World

പരസ്പരം സ്പർശിക്കരുത്, പ്രണയബന്ധം അരുതേ അരുത്, നിർദ്ദേശവുമായി സ്കൂൾ, വിമർശിച്ച് രക്ഷിതാക്കൾ

കൈകൊടുക്കുന്നതും കെട്ടിപ്പിടിക്കുന്നതും ഒഴിവാക്കണം എന്ന് നിർദ്ദേശിച്ചതിനെ തുടർന്ന് വിവാദമായ ഒരു വിദ്യാലയമുണ്ട് ബ്രിട്ടനിൽ. നിർദ്ദേശം പുറപ്പെടുവിച്ചതിന് മാതാപിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും വലിയ വിമർശനം ഏറ്റുവാങ്ങുകയാണ് സ്കൂൾ. ഒരുതരത്തിലും കുട്ടികൾ തമ്മിൽ പരസ്പരം തൊടാൻ പാടുള്ളതല്ല എന്നതാണ് നിർദ്ദേശം. ഇത് ക്രൂരമായിപ്പോയി എന്നാണ് രക്ഷിതാക്കളും നാട്ടുകാരും പറയുന്നത്.  എസെക്‌സിലെ ചെംസ്‌ഫോർഡിലെ ഹൈലാൻഡ്‌സ് സ്‌കൂൾ പറയുന്നത്, തങ്ങളുടെ...

റോഡ് ഇടിഞ്ഞുവീണ് ഗര്‍ത്തമായി, ഇതിലേക്ക് വാഹനങ്ങളും വീണു; വീഡിയോ

പ്രകൃതിദുരന്തങ്ങള്‍ പലപ്പോഴും പ്രവചനാതീതമാണ്. എന്തുകൊണ്ട് സംഭവിക്കുന്നു, എങ്ങനെ സംഭവിക്കുന്നു എന്നെല്ലാമുള്ള ചോദ്യങ്ങള്‍ക്ക് പിന്നീട് ഉത്തരം ലഭിക്കാമെങ്കിലും സംഭവിക്കുന്ന സമയത്ത് അത് ദുരന്തം തന്നെയാണ് സൃഷ്ടിക്കുക. മനുഷ്യജീവൻ, മറ്റ് ജീവജാലങ്ങളുടെ തകര്‍ച്ച, വീടുകളോ കെട്ടിടങ്ങളോ അടക്കമുള്ള നിര്‍മ്മിതികളുടെ നാശം - എന്നിങ്ങനെ വിവിധ രീതികളിലാണ് പ്രകൃതിദുരന്തങ്ങള്‍ ലോകത്തെ ബാധിക്കുക.  ചില സന്ദര്‍ഭങ്ങളില്‍ പ്രകൃതിയില്‍ മനുഷ്യര് നടത്തുന്ന അപക്വമായ ഇടപെടലോ,...

ശ്രീലങ്കയുടെ വഴിയേ പാകിസ്ഥാനും; റോക്കറ്റുപോലെ പണപ്പെരുപ്പം, ​ഗോതമ്പിനും ക്ഷാമം

ഇസ്ലാമാബാദ്: ശ്രീലങ്കക്ക് പിന്നാലെ അയൽരാജ്യമായ പാകിസ്ഥാനെയും സാമ്പത്തിക പ്രതിസന്ധി തുറിച്ചുനോക്കുന്നു. കടുത്ത വിലക്കയറ്റവും വിദേശനാണ്യശേഖരത്തിലെ കുറവും  വിദേശകടബാധ്യതയുമാണ് പാകിസ്ഥാന് തിരിച്ചടിയായത്. അതിന് പുറമെ കഴിഞ്ഞ വർഷം രാജ്യത്തെ പിടിച്ചുകുലുക്കിയ പ്രളയം കാർഷികമേഖലയെ തകർത്തതും തിരിച്ചടിയായി. സഹായത്തിനായി സൗദിയെയും ചൈനയെയും സമീപിച്ചിരിക്കുകയാണ് പാകിസ്ഥാൻ. കുതിച്ചുകയറി വില  പാകിസ്ഥാനിൽ അവശ്യസാധനങ്ങൾക്ക് വിലകുതിച്ചുയരുകയാണ്. ​ഗോതമ്പിന്റെ വിലയിൽ വലിയ വർധനവുണ്ടായി ഒരുകിലോ ​ഗോതമ്പ്...

ഈ സീരിയല്‍ നമ്പര്‍ ഉള്ള കറന്‍സി നിങ്ങളുടെ കൈവശമുണ്ടോ, എങ്കില്‍ ലക്ഷാധിപതിയാകാം!

വിവിധ രാജ്യങ്ങളിലെ അപൂര്‍വങ്ങളായ കറന്‍സി നോട്ടുകളും നാണയങ്ങളുമൊക്കെ ശേഖരിക്കുന്ന സ്വഭാവക്കാരാണോ നിങ്ങള്‍? എങ്കില്‍ ഇതാ ഒരു സന്തോഷവാര്‍ത്ത. നിങ്ങളുടെ കയ്യില്‍ ഇനി പറയുന്ന  സീരിയല്‍ നമ്പര്‍ ഉള്ള കറന്‍സി നോട്ട് ഉണ്ടെങ്കില്‍ അത് നല്‍കി പകരം ലക്ഷങ്ങള്‍ നേടാന്‍ ഒരു സുവര്‍ണാവസരം വന്നിരിക്കുകയാണ്.  സംഗതി ബ്രിട്ടനിലാണ്. ChangeChecker.com എന്ന വെബ്‌സൈറ്റ് ആണ് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്...

മസ്തിഷ്ക കാൻസറിന് പ്രതിരോധ വാക്‌സിൻ കണ്ടെത്തി; അർബുദ ചികിത്സാരംഗത്ത് പുത്തൻ പ്രതീക്ഷ

മസ്തിഷ്ക കാൻസറിനെ പ്രതിരോധിക്കാൻ അമേരിക്കയിലെ ശാസ്ത്രജ്ഞർ വാക്സിൻ കണ്ടുപിടിച്ചു. അർബുദ ചികിത്സാരംഗത്തു പുത്തൻ പ്രതീക്ഷകൾ നൽകുന്ന ഗവേഷണ ഫലമാണ് ബ്രിഗാം വനിതാ ആശുപത്രിയിലെ എം എസ് പിഎച്ച്ഡി ഡോക്ടർ ആയ ഖാലിദ് ഷായും സംഘവും കണ്ടെത്തിയിരിക്കുന്നത്. സെൽ തെറാപ്പിയിലൂടെ അർബുദ കോശങ്ങളെ മസ്തിഷ്കാർബുദത്തിനെതിരെ പ്രവർത്തിപ്പിക്കുകയാണ് വാക്‌സിൻ ചെയ്യുന്നത്. ഇതിലൂടെ മസ്തിഷ്കത്തിലെ ട്യൂമർ ഇല്ലാതാക്കാകുകയും ശരീരത്തിന് ദീർഘകാലത്തെ...

മുസ്ലീങ്ങളുടെ മൂന്നാമത്തെ പുണ്യസ്ഥലത്ത് അവകാശവാദവുമായി ഇസ്രയേല്‍; അല്‍ അഖ്‌സയില്‍ സായുധ സേനയോടെ മന്ത്രി പ്രവേശിച്ചു; അപലപിച്ച് ഇസ്ലാമിക രാജ്യങ്ങള്‍

ബെന്യമിന്‍ നെതന്യാഹു സര്‍ക്കാര്‍ ഇസ്രയേലില്‍ അധികാരം ഏറ്റെടുത്ത് ഒരാഴ്ച്ച പിന്നിടുന്നതിന് മുമ്പ് സുരക്ഷാ സേനയുടെ അകമ്പടിയോടെ മന്ത്രി ഇതാമര്‍ ബെന്‍ വിര്‍ അല്‍ അഖ്സ പള്ളിവളപ്പില്‍ പ്രവേശിച്ചു. സര്‍ക്കാരിലെ തീവ്രദേശീയവാദി കക്ഷിനേതാവും സുരക്ഷാവകുപ്പു മന്ത്രിയുമായ ഇതാമറിന്റെ നീക്കത്തിനെതിരെ പലസ്തീന്‍ രംഗത്തെത്തി. മുസ്ലീങ്ങളുടെ മൂന്നാമത്തെ പുണ്യസ്ഥലമായ അല്‍ അഖ്‌സ. ഇവിടെ അരമണിക്കൂറോളം മന്ത്രി ഇതാമര്‍ തങ്ങി....

ഫോണ്‍വിളി കെണിയായി; യുക്രൈന്‍ മിസൈല്‍ ലക്ഷ്യം കണ്ടു, റഷ്യക്ക് നഷ്ടമായത് 89 സൈനികരെ

മോസ്കോ: യുക്രൈന്‍ സൈന്യം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന് കാരണം സൈനികര്‍ക്കിടയിലെ അനധികൃതമായ സ്മാര്‍ട്‌ഫോണ്‍ ഉപയോഗമാണെന്ന് കുറ്റപ്പെടുത്തി റഷ്യന്‍ അധികൃതര്‍. മകിവ്കയില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ 89 സൈനികരെയാണ് റഷ്യയ്ക്ക് നഷ്ടമായത്. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് വ്യക്തമാക്കിയ ലഫ്റ്റനന്റ് ജനറല്‍ സെര്‍ഗെ സെവ്രിക്കോവ്, നിരോധനം മറികടന്ന് ശത്രുക്കളുടെ ആയുധങ്ങളുടെ ശ്രദ്ധയില്‍പ്പെടും വിധം...

വിചിത്രമായ ഒരു സമ്മാനപ്പൊതി, അതു തുറന്ന എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ വിറച്ചുപോയി!

പലതരത്തിലുള്ള സാധനങ്ങള്‍ യാത്രക്കാരുടെ ലഗേജ് പരിശോധനയ്ക്കിടയില്‍ എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം മെക്‌സിക്കോ എയര്‍പോര്‍ട്ടില്‍ നടന്ന ഒരു സംഭവം എല്ലാവരെയും ഭയപ്പെടുത്തി. കാരണം സുരക്ഷാ പരിശോധനയ്ക്കിടയില്‍ ഒരു പാക്കേജിനുള്ളില്‍ നിന്നും കണ്ടെത്തിയത് നാല് മനുഷ്യ തലയോട്ടികളാണ്. വെള്ളിയാഴ്ചയാണ് മെക്‌സിക്കോയിലെ ക്വെറെറ്റാരോ ഇന്റര്‍കോണ്ടിനെന്റല്‍ വിമാനത്താവളത്തില്‍ അമേരിക്കയിലേക്ക് അയക്കാനായി എത്തിയ ഒരു പെട്ടിക്കുള്ളില്‍ നാല്...

സാമ്പത്തിക പ്രതിസന്ധി: പാക്കിസ്ഥാനിൽ പാചകവാതകം പ്ലാസ്റ്റിക് ബാഗുകളിൽ! – വിഡിയോ

ഇസ്‍ലാമാബാദ് ∙ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാക്കിസ്ഥാനിൽ, ആളുകൾ വലിയ പ്ലാസ്റ്റിക് ബാഗുകളിൽ ഉൾപ്പെടെ പാചകവാതകം കൊണ്ടുപോകുന്ന ചിത്രങ്ങളും വിഡിയോയും വൈറൽ. പാചകവാതക സിലിണ്ടറുകൾക്ക് കടുത്ത പ്രതിസന്ധി നേരിടുന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് ആളുകൾ വലിയ പ്ലാസ്റ്റിക് ബലൂണുകളിൽ പാചകവാതകം നിറയ്ക്കുന്നത്. കുട്ടികള്‍ ഉള്‍പ്പെടെ ഇതു കൈകാര്യം ചെയ്യുന്നത് വന്‍അപകടങ്ങള്‍ക്കു കാരണമാകുമെന്ന...

ഇരട്ടകളാണെങ്കിലും ജനിച്ചത് വ്യത്യസ്ത വർഷങ്ങളില്‍; അപൂർവങ്ങളിൽ അപൂർവം

ടെക്‌സസ്: ആറുമിനിറ്റ് വ്യത്യാസത്തിൽ ഇരട്ടകൾ ജനിച്ചത് വ്യത്യസ്ത വർഷങ്ങളില്‍. അപൂർവങ്ങളിൽ അപൂർവമായ സംഭവത്തിനാണ് ഈ പുതുവർഷം സാക്ഷ്യം വഹിച്ചത്. അമേരിക്കയിലെ നോർത്ത് ടെക്‌സസിലാണ് സംഭവം. ക്ലിഫ് സ്‌കോട്ട്- കാലി ജോ സ്‌കോട്ട് ദമ്പതികൾക്കാണ് മിനിറ്റുകളിലെ വ്യത്യാസത്തിൽ ഇരട്ടപെൺകുട്ടികള്‍ ജനിച്ചത്.ഇരുവരുടെയും ജനനതീയതിയും മാസവും ദിവസവും സമയവുമെല്ലാം വ്യത്യസ്തമാണ്. ഗർഭിണിയായ കാലി ജോ സ്‌കോട്ടിനെ ടെക്‌സാസ് ഹെൽത്ത് പ്രെസ്ബിറ്റീരിയൻ...
- Advertisement -spot_img

Latest News

മലവെള്ളപ്പാച്ചിലില്‍ ഈട്ടി തടിയായാലും തേക്കായാലും ഒലിച്ചുപോകും; എംപിമാര്‍ മത്സരിക്കേണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസർകോട്: കെ സുധാകരനെതിരെ ഒളിയമ്പുമായി രാജ്മോഹൻ ഉണ്ണിത്താൻ എം പി. സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്. മലവെള്ളപ്പാച്ചിലിൽ ഈട്ടി തടി ആയാലും തേക്കായാലും ഒലിച്ചുപോകും. എംപിമാർ...
- Advertisement -spot_img