ഇരട്ടകളാണെങ്കിലും ജനിച്ചത് വ്യത്യസ്ത വർഷങ്ങളില്‍; അപൂർവങ്ങളിൽ അപൂർവം

0
219

ടെക്‌സസ്: ആറുമിനിറ്റ് വ്യത്യാസത്തിൽ ഇരട്ടകൾ ജനിച്ചത് വ്യത്യസ്ത വർഷങ്ങളില്‍. അപൂർവങ്ങളിൽ അപൂർവമായ സംഭവത്തിനാണ് ഈ പുതുവർഷം സാക്ഷ്യം വഹിച്ചത്. അമേരിക്കയിലെ നോർത്ത് ടെക്‌സസിലാണ് സംഭവം. ക്ലിഫ് സ്‌കോട്ട്- കാലി ജോ സ്‌കോട്ട് ദമ്പതികൾക്കാണ് മിനിറ്റുകളിലെ വ്യത്യാസത്തിൽ ഇരട്ടപെൺകുട്ടികള്‍ ജനിച്ചത്.ഇരുവരുടെയും ജനനതീയതിയും മാസവും ദിവസവും സമയവുമെല്ലാം വ്യത്യസ്തമാണ്.

ഗർഭിണിയായ കാലി ജോ സ്‌കോട്ടിനെ ടെക്‌സാസ് ഹെൽത്ത് പ്രെസ്ബിറ്റീരിയൻ ഹോസ്പിറ്റലിൽ ചെക്കപ്പിനായാണ് പ്രവേശിപ്പിച്ചത്. എന്നാൽ ശസ്ത്രക്രിയയിലൂടെ ആദ്യത്തെ പെൺകുഞ്ഞിനെ ഡിസംബർ 31 ന് 11:55 ന് പുറത്തെടുത്തു. തുടർന്ന് ജനുവരി 1 ന് 12.01 നായിരുന്നു അടുത്ത കുഞ്ഞിന്റെ ജനനം. ആനി ജോ, എഫി റോസ് എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് പേരു നൽകിയിരിക്കുന്നത്. ആ ആശുപത്രിയിൽ 2022 ല്‍ ജനിക്കുന്ന അവസാനത്തെ കുഞ്ഞായിരുന്നു ആനി ജോയെങ്കിൽ ആശുപത്രിയിൽ 2023ൽ ജനിച്ച ആദ്യത്തെ കുഞ്ഞായി എഫി റോസും മാറി.

കുഞ്ഞുങ്ങളും അമ്മയും ആരോഗ്യവതികളാണെന്നും കുഞ്ഞുങ്ങൾക്കിരുവർക്കും 5.5 പൗണ്ട് ഭാരമുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. രണ്ടുപേർക്കും രണ്ടു ദിവസം ജന്മദിനം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു. ‘ഇത്തരമൊരു സംഭവം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതിന് വേണ്ടി തയ്യാറെടുത്തിരുന്നില്ല. പ്രസവത്തിന് പറഞ്ഞതിനേക്കാൾ ഒരാഴ്ച മുമ്പാണ് കുഞ്ഞുങ്ങൾ ജനിച്ചത്’.

എല്ലാം പെട്ടന്നായിരുന്നെന്നും പിതാവ് ക്ലിഫ് സ്‌കോട്ട് പറഞ്ഞതായി FOX 5 Atlanta റിപ്പോർട്ട് ചെയ്തു. ഇരട്ടകളാണെങ്കിലും അവരുടെ വ്യക്തിത്വം നിലനിർത്താൻ ഇത് സഹായിക്കുമെന്നും മറ്റ് ചില ഇരട്ടക്കുഞ്ഞുങ്ങൾക്ക് ലഭിക്കാത്ത സവിശേഷതയും അതുല്യതയും മക്കൾക്ക് കിട്ടുന്നതിൽ സന്തോഷമുണ്ടെന്നും മാതാപിതാക്കൾ പറയുന്നു.

ഏതാനും മിനിറ്റുകളുടെ വ്യത്യാസം ചില കാര്യങ്ങളിൽ വലിയ പ്രശ്‌നങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്. വയസ് രേഖപ്പെടുത്തുമ്പോൾ രണ്ടുപേരുടെയും രണ്ട് വർഷമാകുന്നത് ഭാവിയിൽ ചിലപ്പോൾ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും മാതാപിതാക്കൾ പറയുന്നു. എന്നിരുന്നാലും ഈഅപൂർവ സംഭവത്തിലെ സന്തോഷം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും മാതാപിതാക്കൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here