കുവൈത്ത് സിറ്റി www.mediavisionnews.in):കുവൈറ്റില്‍ സര്‍ക്കാര്‍ മേഖലയില്‍ സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചു.
ജൂണ്‍ 18 തിങ്കള്‍ വരെയായിരിക്കും ഈദുല്‍ ഫിത്തര്‍ അവധി. ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കി. സിവില്‍ സര്‍വീസ് കമ്മീഷനെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
14.06.2018 വ്യാഴാഴ്ച പതിവ് പോലെ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും അറിയിപ്പുണ്ട്.
യുഎഇ(www.mediavisionnews.in): യുഎഇയില്‍ ശക്തമായ കാറ്റ് വീശാനും കടലില്‍ തിരമാല ഉയരാനും സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെട്രോളജി അറിയിച്ചു. ഉച്ചയ്ക്ക് ശേഷം തെളിഞ്ഞ കാലാസ്ഥയാകുമെങ്കിലും ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പൊടിക്കാറ്റ് വീശാനും , അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ കടല്‍ രൂക്ഷമാകാനും സാധ്യതയുണ്ട്. അതേസമയം ഒമാനില്‍ കടല്‍ ശാന്തമായിരിക്കുമെന്നും യുഎഇയില്‍ തിരമാല 8 അടി ഉയരത്തില്‍...
ഇസ്രായേല്‍ വെടിവയ്പ്പില്‍ മരിച്ച നഴ്‌സ് റസാന്‍ അല്‍ നജ്ജാറിന്റെ മാതാവ് ആതുരസേവന രംഗത്തേക്ക്. ഗാസയിലെ മെഡിക്കല്‍ ക്യാംപില്‍ റസാന്റെ അമ്മയും സഹോദരിയും പങ്കെടുത്തു. ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ ശുശ്രൂഷിക്കുന്ന മെഡിക്കല്‍ ക്യാംപിലാണ് ഇരുവരുമെത്തിയത്. വെടിയേല്‍ക്കുമ്പോള്‍ റസാന്‍ ധരിച്ചിരുന്ന യൂണിഫോം ധരിച്ചാണ് മാതാവ് സബ്രീന്‍ അല്‍ നജ്ജാറെത്തിയത്.
ഞങ്ങള്‍ നിരായുധരാണ്. പക്ഷേ ഞങ്ങളുടെ കയ്യില്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റേയും...
മദീന (www.mediavisionne: ദമാമില്‍നിന്നും മക്കയില്‍ വിശുദ്ധ ഉംറക്കെത്തി തിരിച്ച് മദിനാ സന്ദര്‍ശനത്തിനുള്ള യാത്രാമധ്യേ, മദീനയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ന് രാവിലെ തൃശൂര്‍ വാടാനപള്ളി സ്വദേശികളായ രണ്ട് കുട്ടികള്‍മരിച്ചു. ദമാം ടയോട്ട തഹ്‌വീല്‍ അല്‍രാജി ബാങ്കിന് എതിര്‍വശം താമസിക്കുന്ന തൃശൂര്‍ വാടാനപള്ളി ഷാഹുല്‍ ഹമീദ് സല്‍മ ദമ്ബതികളും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. ഇവരുടെ മക്കള്‍ ആയിശ,...
അബുദാബി (www.mediavisionnews.in): അബുദാബി പൈവളികെ പഞ്ചായത്ത് കെ.എം.സി.സി റംസാൻ റിലീഫ് പ്രവർത്തനത്തിന്റെ ബ്രോഷർ പ്രകാശനം
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റെറിൽ വെച്ച് നടന്നു.
പ്രസിഡന്റ് അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. റംസാൻ റിലീഫ് ബ്രോഷർ പ്രകാശനം മണ്ഡലം കെ.എo.സി.സി പ്രസിഡന്റ് സെഡ്. എ .മൊഗ്രാൽ നിർവഹിച്ചു. കമ്പാറിലെയും കന്യാനയിലെയും വിധവകൾക്കുള്ള വീട് നിർമ്മാണത്തിന് സഹായവും കൂടാതെ പാവപ്പെട്ട...
മക്ക (www.mediavisionnews.in) മക്ക ഹറമില്‍ പാക്കിസ്ഥാന്‍ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു. ഹറം ശെരീഫിന്റെ മുകളിലത്തെ നിലയില്‍നിന്നും താഴേക്ക് ചാടിയാണ് 35 കാരനായ യുവാവ് ജീവനൊടുക്കിയത്. മതാഫില്‍ കഅബ പ്രദക്ഷിണം ചെയ്യുന്ന ഭാഗത്തേക്ക് ചാടി ആത്മഹത്യ ചെയ്തത്.
വിശ്വാസികള്‍ നിസ്‌കാരത്തിന്റെ അവസാനത്തെ റകഅത്ത് നിര്‍വ്വഹിക്കുന്നതിനിടെയാണ് സംഭവം. ഇയാള്‍ സൗദിയില്‍ ജോലി ചെയ്തുവരികയായിരുന്നു.
സംഭവം നടന്ന ഉടന്‍ ഹറം...
ഖത്തര്‍ (www.mediavisionnews.in):റമദാനില്‍ ഉംറക്കെത്തിയ ഖത്തര്‍ സ്വദേശികള്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയതായി മന്ത്രാലയം അറിയിച്ചു. ഹജ്ജിനും ഉംറക്കും ഖത്തര്‍ പൗരന്മാരെ സൗദി ഹജ്ജ് ഉംറ മന്ത്രാലയം സ്വാഗതം ചെയ്തു. റമദാനില്‍ ഉംറക്കെത്തിയ ഖത്തര്‍ സ്വദേശികള്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയതായും മന്ത്രാലയം അറിയിച്ചു. ഗള്‍ഫ് പ്രതിസന്ധി തീര്‍ഥാടനത്തെ ബാധിക്കില്ലെന്നും മന്ത്രാലയം പറഞ്ഞു.
വിവിധ വാണിജ്യ വ്യാപാര ബന്ധങ്ങളെ അകല്‍ച്ച സാരമായി...
ഖത്തര്‍ (www.mediavisionnews.in):ഖത്തറിനെതിരേ അറബ് രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് ഇന്ന് ഒരു വര്‍ഷം. സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപത്, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള വാര്‍ത്താ ചാനലായ അല്‍ജസീറ അടച്ചു പൂട്ടുക എന്നത് ഉള്‍പ്പെടെ 13 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഉപരോധം മറികടക്കാന്‍ ഖത്തര്‍...
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര...