World

മലയാളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി അബുദാബി പോലീസ്

അബുദാബി (www.mediavisionnews.in): അബുദാബിയില്‍ ഞായറാഴ്ച രാത്രി കനത്ത മഴയും കാറ്റും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പോലീസ് ജാഗ്രത നിര്‍ദേശം നല്‍കി. വീടുകള്‍ക്കുള്ളില്‍ തന്നെ ഇരിക്കണമെന്നും പുറത്തിറങ്ങരുതെന്നും അബുദാബി പോലീസ് ആളുകളുടെ മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ്. സന്ദേശമയച്ചു. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് കനത്ത മഴയും കാറ്റും ആരംഭിച്ചത്. പെട്ടെന്നുണ്ടായ മഴ വൈകുന്നേരം ജോലി കഴിഞ്ഞ് താമസസ്ഥലങ്ങളിലേക്ക് മടങ്ങുന്നവരടക്കമുള്ളവരെ ബുദ്ധിമുട്ടിലാക്കി. ഇതോടെ അബുദാബി...

ഖത്തര്‍ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ വിസയില്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

ദോഹ(www.mediavisionnews.in):: ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഖത്തര്‍ നല്‍കി വന്നിരുന്ന വിസ ഓണ്‍ അറൈവല്‍ സംവിധാനത്തില്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നു∙ ഇനി മുതല്‍ 30 ദിവസത്തേക്ക് മാത്രമേ ഇത്തരം വിസയില്‍ എത്തുന്നവര്‍ക്ക് ഖത്തറില്‍ തങ്ങാനാവൂ. നേരത്തെ ഇത് 30 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ സാധിക്കുമായിരുന്നു. ഇത് റദ്ദാക്കിക്കൊണ്ടുള്ള തീരുമാനമാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം കൈക്കൊണ്ടത്. ഓണ്‍ അറൈവല്‍...

ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ പാസ്പോര്‍ട്ട്; അറബ് ലോകത്തെ ഒന്നാമന്‍; യുഎഇക്ക് സ്വപ്നനേട്ടം

അബുദാബി (www.mediavisionnews.in): ലോക രാജ്യങ്ങള്‍ക്കിടയില്‍ യുഎഇ പാസ്‍പോര്‍ട്ടിന് പൊന്‍തിളക്കം. ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളില്‍ മൂന്നാം സ്ഥാനമാണ് യുഎഇ സ്വന്തമാക്കിയത്. ദുബായ് മീഡിയാ ഓഫിസാണ് ട്വീറ്റിലൂടെ ഇകാര്യം അറിയിച്ചത്. കഴിഞ്ഞ ആഴ്ചവരെ യുഎഇ പാസ്പോര്‍ട്ടിന് നാലാം സ്ഥാനമായിരുന്നു. യുഎഇ പാസ്പോര്‍ട്ടിന്‍റെ വീസ ഫ്രീ സ്കോര്‍ 163 ആയി ഉയര്‍ന്നു. അതായത് 113 രാജ്യങ്ങളിലേക്ക് വീസ ഇല്ലാതെ പ്രവേശിക്കാം. 50...

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യു പി എ അധികാരത്തില്‍ വരും: യു ടി ഖാദര്‍

ദുബൈ (www.mediavisionnews.in): വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യു പി എ അധികാരത്തില്‍ വരുമെന്ന് കര്‍ണാടക നഗര വികസന മന്ത്രി യു ടി ഖാദര്‍ പറഞ്ഞു. ദുബൈയില്‍ മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ ഉപ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അതിന്റെ ചൂണ്ടുപലകയാണ്. ബി ജെ പിയുടെ ശക്തി കേന്ദ്രമായ ബെല്ലാരിയില്‍ രണ്ടര ലക്ഷം...

യുഎയിലെ പ്രവാസികള്‍ സൂക്ഷിക്കുക; സോഷ്യല്‍ മീഡിയയിലൂടെ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ 98.5 ലക്ഷം രൂപ പിഴ

ദുബൈ (www.mediavisionnews.in): സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷകരമായി സംസാരിക്കുന്നതും വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്നതും കുറ്റകരമാണെന്നു അബുദാബി പൊലീസ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കു കടുത്ത ശിക്ഷയാണു യുഎഇ നിയമത്തില്‍ വ്യവസ്ഥചെയ്യുന്നത്. വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ അഞ്ചു ലക്ഷം ദിര്‍ഹം(98.5 ലക്ഷം രൂപ) പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. മൂന്നുവര്‍ഷംവരെ തടവും അനുഭവിക്കേണ്ടിവരും. മറ്റൊരാളുടെ നിര്‍ദേശപ്രകാരമാണു പോസ്റ്റിടുന്നതെങ്കില്‍ രണ്ടരലക്ഷം ദിര്‍ഹം പിഴയും ഒരുവര്‍ഷംവരെ തടവുമാണു ശിക്ഷ. സര്‍ക്കാര്‍...

കര്‍ണാടകയിലെ വിജയം ഇന്ത്യയാകെ ആവര്‍ത്തിക്കും: മന്ത്രി യു ടി ഖാദര്‍

ദുബൈ (www.mediavisionnews.in): കര്‍ണാടക ഉപ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നണി നേടിയ വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലാകെ ആവര്‍ത്തിക്കുമെന്ന് കര്‍ണാടക നഗര വികസന മന്ത്രി യു ടി ഖാദര്‍. ദുബൈയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ബെല്ലാരിയില്‍ അടക്കം എല്ലായിടത്തും വലിയ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സഖ്യം വിജയിച്ചത്. കേന്ദ്ര സര്‍ക്കാരിനോട് ജനങ്ങള്‍ക്കുള്ള വിരോധം എത്ര മാത്രമെന്ന് ഇത് വ്യക്തമാക്കുന്നു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍...

ഖത്തറിലേക്ക് ഒാൺ അറൈവൽ വിസ ഒരു മാസം മാത്രം

ദോഹ (www.mediavisionnews.in):ഖത്തറിലേക്കുള്ള ഇന്ത്യക്കാരുടെ ഒാൺ അറൈവൽ വിസക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.  ഒാൺ അറൈവൽ വിസയിൽ ഖത്തറിൽ എത്തുന്ന ഇന്ത്യക്കാർക്ക് 30 ദിവസം മാത്രമേ ഇവിടെ താമസിക്കാൻ സാധിക്കുകയുള്ളൂ. ഒരു മാസത്തിന് ശേഷം പുതുക്കാൻ അനുവദിക്കില്ല. ഇത് അടക്കം കൂടുതൽ ഉപാധികൾ നവംബർ 11 മുതൽ നിലവിൽ വരും. ഒാൺ അറൈവൽ വിസയിൽ വരുന്നയാളുെട കൈവശം ക്രെഡിറ്റ്...

8 ദിര്‍ഹത്തിന്റെ കേസില്‍ ദുബായില്‍ മലയാളിക്ക് നഷ്ടപരിഹാരമായി കിട്ടിയത് 10 ലക്ഷം രൂപ

ദുബായ് (www.mediavisionnews.in) :കോഴിക്കോട് സ്വദേശി അജിത്തിനാണ് 8 ദിര്‍ഹത്തിന്റെ കേസില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് കോടതി ഉത്തരവിട്ടത്. 2008ല്‍ നടന്ന സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാനുള്ള പ്രാഥമിക കോടതി വിധി അപ്പീല്‍കോടതി ശരിവയ്ക്കുകയായിരുന്നു. സംഭവം ഇങ്ങനെ: 2008ല്‍ ദുബായിലെ ഒരു സ്ഥാപനത്തില്‍ നിന്ന് 13,800 ദിര്‍ഹം പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡ് അജിത്ത് എടുത്തിരുന്നു. ദുബായിലെ കമ്പനിയില്‍...

ഖത്തറിലെ പ്രവാസികള്‍ക്ക് രാജ്യം വിട്ടുപോകാന്‍ എക്‌സിറ്റ് പെര്‍മിറ്റ് വേണോയെന്ന് പരിശോധിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി

ഖത്തര്‍ (www.mediavisionnews.in):ഖത്തറില്‍ ഇനിയും എക്‌സിറ്റ് പെര്‍മിറ്റ് ബാധകമായ അഞ്ചു ശതമാനം പേരില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ തൊഴിലാളികള്‍ക്കായി പുതിയ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ http://portal.moi.gov.qa വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുള്ള നിര്‍ദ്ദിഷ്ട പേജില്‍ ഖത്തര്‍ ഐഡി നമ്പര്‍ നല്‍കിയാല്‍ എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമുള്ള ആളാണോയെന്ന കാര്യം ഓണ്‍ലൈനായി അറിയാന്‍ സാധിക്കും. ഐഡി നമ്പര്‍ നല്‍കിയതിന് ശേഷം താഴെ കാണിക്കുന്ന വെരിഫിക്കേഷന്‍...

പതാകയും കവണയുമേന്തി ഫലസ്തീന്‍ പോരാട്ടത്തിന്‍റെ പ്രതീകമായ അബുവിനും വെടിയേറ്റു; പക്ഷെ ആ പതാക നിലംതൊട്ടില്ല

ഗാസ(www.mediavisionnews.in): ഫലസ്തീന്‍റെ പേരാട്ടത്തിന്‍റെ പ്രതീകമായി ലോകം വാഴ്ത്തിയ ഐദ് അബുവിന്‍റെ ചിത്രം ആര്‍ക്കും അത്ര പെട്ടന്ന് മറക്കാന്‍ ആകില്ല. ഒരു കയ്യില്‍ ഫലസതീന്‍ പതാകയും മറുകയ്യില്‍ കവണയുമായി ഷര്‍ട്ടിടാതെ അതിര്‍ത്തിയില്‍ ഇസ്രയേലിനെതിരെ പോരാടുന്ന അബുവിന്‍റെ ചിത്രം ലോകം ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഫലസ്തീന്‍റെ പോരാട്ട വീഥിയില്‍ അബുവും വെടിയേറ്റ് വീണതായി റിപ്പോര്‍ട്ട്. ഇസ്രയേലിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ് കിടക്കുന്ന ഇരുപതുകാരന്‍റെ...
- Advertisement -spot_img

Latest News

ഈ സർക്കാറിനെ പുറത്താക്കാനുള്ള സമയമെത്തി…’; ധർമേന്ദ്ര പ്രധാന്‍റെ രാജിക്കു പിന്നാലെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഈ സർക്കാറിനെ പുറത്താക്കാനുള്ള സമയമായെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിക്കു പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം. ശനിയാഴ്ച രാവിലെ...
- Advertisement -spot_img