ദുബായ് (www.mediavisionnews.in): നീണ്ട പ്രണയത്തിനൊടുവില്‍ കാമുകി കാമുകനെ കൊന്ന് ബിരിയാണിയാക്കി വിളമ്പി. ഏഴുവര്‍ഷത്തെ പ്രണയം അവസാനിച്ചത് കൊലപാതകത്തില്‍.
യുഎഇയില്‍ താമസിക്കുന്ന മൊറോക്കോ സ്വദേശിനിയാണു പൈശാചിക കൃത്യം നടത്തിയത്. കാമുകനായ യുവാവ് മറ്റൊരു വിവാഹത്തിനു തയാറെടുത്തതാണ് ഇവരെ കൊലപാതകത്തിന് പ്രകോപിപ്പിച്ചത്. കാമുകനെ കൊന്നശേഷം ശരീരഭാഗങ്ങള്‍ ഓരോന്നായി ബ്ലെന്‍ഡറിലിട്ട് അടിച്ച് ബിരിയാണിയുടെ ഇറച്ചി പരുവമാക്കുകയായിരുന്നു. ബിരിയാണിയാക്കിയ ശേഷം പാകിസ്ഥാനികളായ വീട്ടുജോലിക്കാര്‍ക്ക്...
പോര്‍ട്ട്ബ്ലയര്‍ (www.mediavisionnews.in): വിനോദ സഞ്ചാരിയെ ദ്വീപ് നിവാസികളായ ഗോത്രവര്‍ഗക്കാര്‍ കൊലപ്പെടുത്തി. തെക്കന്‍ ആന്‍ഡമാനിലെ സെന്റിനല്‍ ദ്വീപിലെത്തിയ അമേരിക്കന്‍ വിനോദ സഞ്ചാരിയായ ജോണ്‍ അലന്‍ ചാവു (27) ആണ് കൊല്ലപ്പെട്ടത്. ഇയാളെ ദ്വീപിലെത്തിച്ച മത്സ്യത്തൊഴിലാളികളാണ് വിവരം പൊലീസിനെ അറിയിച്ചത്.
ജോണ്‍ ദ്വീപില്‍ എത്തിയ ഉടന്‍ തന്നെ ദ്വീപ് നിവാസികള്‍ അമ്പും കുന്തവും ഉപയോഗിച്ച് ജോണിനെ ആക്രമിച്ചതായും മണലില്‍ കുഴിച്ചിട്ടതായും...
ദുബായ്(www.mediavisionnews.in): പ്രവാസികള്‍ക്ക് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായുള്ള രജിസ്ട്രേഷന്‍ ഇപ്പോഴും തുടരുന്നു. നവംബര്‍ 15 വരെ മാത്രമേ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ എന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും വെബ്‍സൈറ്റില്‍ രജിസ്ട്രേഷന്‍ അവസാനിപ്പിച്ചിട്ടില്ല.
നേരത്തെയുണ്ടായിരുന്ന അതേ സംവിധാനത്തിലൂടെ തന്നെ ഇപ്പോഴും പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. 15ന് അവസാനിച്ചത് പേര് ചേര്‍ക്കുന്നതിനുള്ള പ്രത്യേക...
ദുബായ്(www.mediavisionnews.in): വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാവകാശം നൽകണമെന്ന ആവശ്യം പ്രവാസികള്‍ക്കിടയില്‍ ശക്തമായി. ഒക്ടോബർ ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ കേരളത്തിൽ നിന്ന് ഇതുവരെ 23,410 പ്രവാസി വോട്ടർമാർ മാത്രമാണുള്ളത്. വിവിധ ഗൾഫ് രാജ്യങ്ങളിലായി 25 ലക്ഷത്തിലധികം പ്രവാസി മലയാളികൾ ജോലി ചെയ്യുന്നുണ്ട്.
സാധാരണക്കാരായ പ്രവാസികളിൽ ഭൂരിഭാഗവും ഗൾഫ് നാടുകളിലാണെന്നിരിക്കെ സമയം നീട്ടിനൽകണമെന്നാണ് ആവശ്യം. അപേക്ഷകളുടെ അടിസ്ഥാനത്തിൽ...
ദോഹ(www.mediavisionnews.in) :ആഭ്യന്തരയുദ്ധമുള്‍പ്പെടെ നിരവധി കാരണങ്ങളാല്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാതെ ഖത്തറില്‍ കഴിയുന്ന അഭയാര്‍ത്ഥികള്‍ക്ക് പ്രത്യേക സഹായപദ്ധതി ആവിഷ്കരിച്ചു. ഇത്തരക്കാര്‍ക്ക് പൂർണ അഭയാർഥി പദവി ലഭിക്കുന്നതിന് നിരവധി വഴികൾ ഒരുക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യാവകാശ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല സഖർ അൽമുഹന്നദി പറഞ്ഞു. ദോഹ രാജ്യാന്തര മതാന്തര സംവാദ കേന്ദ്ര(ഡി.ഐ.സി.ഐ.ഡി)ത്തിന്‍റെ വട്ടമേശ ചർച്ചയിൽ സംസാരിക്കുകയായിരുന്നു...
റിയാദ്(www.mediavisionnews.in): സൗദി അറേബ്യയില്‍ ഇടിയോടുകൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴക്ക് മുന്നോടിയായി റിയാദില്‍ വീണ്ടും പൊടിക്കാറ്റ് തുടങ്ങി.
മരുഭൂമികളിലേക്കും താഴ്‌വരകളിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കാനാണ് പ്രത്യേക നിര്‍ദേശം. താഴ്‌വരകളിലും മലയോരങ്ങളിലും തമ്പടിക്കരുതെന്നും മുന്നറിയിപ്പുണ്ട്. വെള്ളക്കെട്ടുകള്‍ സാഹസികമായി മുറിച്ചു കടക്കാന്‍ ശ്രമിക്കരുത്. മലയോര പ്രവിശ്യകളിലും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി.
വ്യാഴാഴ്ച രാവിലെ മുതല്‍ രാജ്യത്തിന്റെ പലഭാഗത്തും മഴയുണ്ട്....
ഖത്തര്‍ (www.mediavisionnews.in) :ഖത്തറിന്‍റെ സാമ്പത്തിക ഭദ്രതയെ പുകഴ്ത്തി അന്താരാഷ്ട്ര നാണയ നിധി. ഉപേരാധ പ്രതിസന്ധി പരിഹരിക്കുന്നതിന് ഖത്തര്‍ സ്വീകരിച്ച നടപടികള്‍ പൂര്‍ണാര്‍ത്ഥത്തില്‍ വിജയം കണ്ടതായി ഐ.എം.എഫ് വിലയിരുത്തി. അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 2.6 ശതമാനത്തിന്റെ വളര്‍ച്ച കൈവരിക്കുമെന്നും ഐ.എം.എഫ് പ്രതിനിധി സൂചിപ്പിച്ചു
ഐ.എം.എഫ് മിഡിലീസ്റ്റ് ഡയറക്ടര്‍ ജനറല്‍ ജിഹാദ് അസ്ഗൂറാണ് ഖത്തറിന്‍റെ സമ്പദ് വ്യവസ്ഥയെ പ്രശംസിച്ചത്. ഉപരോധത്തിനിടയിലും...
കുവൈത്ത് (www.mediavisionnews.in): മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം കുവൈത്തിൽ വീണ്ടും കനത്ത മഴ. പൊതുജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്നും അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നുമാണ് മുന്നറിയിപ്പ്. അതിനിടെ, അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ കുവൈത്തിലേക്ക് പോകുന്ന പൌരൻമാർക്ക് ജാഗ്രതാ നിർദേശം നൽകി
കഴിഞ്ഞ ആഴ്ചത്തെ കനത്തമഴയെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനിടെയാണ് മഴ വീണ്ടും കനക്കുന്നത്. മംഗഫ്, ഫഹാഹീൽ, അഹമ്മദി തുടങ്ങി പല മേഖലകളിലും ശക്തമായ മഴ...
ധാക്ക (www.mediavisionnews.in): ബംഗ്ലദേശ് ഏകദിന ടീമിന്റെ നായകനായ മഷ്‌റഫെ മൊര്‍ത്താസ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത മാസം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ അവാമി ലീഗിനെ പ്രതിനിധീകരിച്ച് മൊര്‍ത്താസ മത്സരിക്കുമെന്ന് ബംഗ്ലദേശിലെ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അധികാരത്തില്‍ ഹാട്രിക് തികയ്ക്കാനൊരുങ്ങുന്ന പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മൊര്‍ത്താസയുടെ രാഷ്ട്രീയ പ്രവേശനത്തിന് അനുകൂല നിലപാടെടുത്തതായാണ് സൂചന. പടിഞ്ഞാറന്‍ ബംഗ്ലദേശിലെ നരെയ്ല്‍ സ്വദേശിയായ മൊര്‍ത്താസ,...
ന്യൂഡൽഹി: ഈ സർക്കാറിനെ പുറത്താക്കാനുള്ള സമയമായെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിക്കു പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം.
ശനിയാഴ്ച രാവിലെ...