World

യുഎഇയിലെ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സന്ദേശം

അബുദാബി : യുഎഇയിലെ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സന്ദേശം . കോവിഡ് 19 നോട് പൊരുതിക്കൊണ്ടിരിക്കുന്ന യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കാണ് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ പ്രത്യേക വിഡിയോ സന്ദേശം. ദേശീയ അണുനശീകരണയജ്ഞം ഉള്‍പ്പെടെ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ യുഎഇ അധികൃതര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കണമെന്ന സന്ദേശമാണ് താരം കൈമാറുന്നത്....

റമദാനില്‍ ‘മനം നിറഞ്ഞ്’ യുഎഇ; രാജ്യത്തെ ഏറ്റവും വലിയ സൗജന്യ ഭക്ഷണ വിതരണ പദ്ധതി വന്‍ വിജയം

ദുബായ്: കൊവിഡ് പ്രതിസന്ധിക്കിടെ സാധാരണക്കാര്‍ക്ക് ഭക്ഷണമെത്തിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇയില്‍ ആരംഭിച്ച 'ടെന്‍ മില്ല്യണ്‍ മീല്‍സ്' പദ്ധതി വന്‍ വിജയം. ഒരു കോടി ആളുകള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ലക്ഷ്യമിട്ട പദ്ധതി സമാപിക്കുമ്പോള്‍ ഒന്നരക്കോടി ആളുകള്‍ക്കാണ് ഭക്ഷണമെത്തിക്കാന്‍ കഴിഞ്ഞത്.   യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍മക്തൂമിന്‍റെ ആഹ്വാനമനുസരിച്ച് ഏപ്രിലിലാണ് പദ്ധതി ആരംഭിച്ചത്. യുഎഇയിലെ...

ഖത്തറില്‍ 1365 പേര്‍ക്ക് കൂടി കോവിഡ്

ഖത്തറില്‍ പുതുതായി 1365 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 33,969 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണ്. 1436 പേര്‍ നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ 172 പേര്‍ അത്യാഹിത വിഭാഗത്തിലാണ് കഴിയുന്നത്. ബാക്കിയുള്ളവര്‍ വിവിധ ക്വാറന്‍റൈന്‍ സെന്‍ററുകളിലും. അതെ സമയം 529 പേര്‍ക്ക് കൂടി...

‘ഇന്ത്യന്‍ മുസ്ലിംകള്‍ കൊവിഡ് വാഹകര്‍’; വിദ്വേഷ പരാമര്‍ശം നടത്തിയ പ്രവാസി ഇന്ത്യക്കാരന് ജോലി നഷ്ടമായി

റാസല്‍ഖൈമ (www.mediavisionnews.in): സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം നടത്തിയ ഒരു ഇന്ത്യക്കാരനെ കൂടി യുഎഇയില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. റാസല്‍ഖൈമയിലെ ഒരു ഖനന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്.   ബിഹാര്‍ സ്വദേശിയായ ബ്രാജ്കിഷോര്‍ ഗുപ്തയ്ക്ക് എതിരെയാണ് കമ്പനി നടപടിയെടുത്തത്. മുസ്ലിം വിരുദ്ധ പരാമര്‍ശം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണ് റാസല്‍ഖൈമ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റീവിന്‍...

സൗദിയില്‍ കൊവിഡ് മുക്തരാകുന്നവര്‍ക്ക് 1500 റിയാല്‍ സമ്മാനമെന്ന് പ്രചാരണം; പ്രതികരിച്ച് അധികൃതര്‍

ജിദ്ദ: സൗദി അറേബ്യയില്‍ കൊവിഡ് മുക്തരാകുന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് പണം ലഭിച്ചതായുള്ള പ്രചാരണങ്ങളോട് പ്രതികരിച്ച് അസീര്‍ മേഖലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇത് സംബന്ധിച്ച് വാര്‍ത്തകളും ദൃശ്യങ്ങളും പ്രചരിച്ചത്. അസീര്‍ ആരോഗ്യ ഡയറക്ടറേറ്റിന്റെ ലോഗോയുള്ള ഒരു ബാഗില്‍ നിന്ന് സാനിറ്റൈസര്‍ ബോട്ടിലിനും ചോക്ലേറ്റുകള്‍ക്കുമൊപ്പം 1500 റിയാല്‍ പുറത്തെടുക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. കൊവിഡ് ഭേദമായി ആശുപത്രിയില്‍ നിന്ന് മടങ്ങുന്ന...

ഖത്തറില്‍ ഈദ് പൊതു അവധി പ്രഖ്യാപിച്ചു

ഖത്തറില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുള്ള അവധി പ്രഖ്യാപിച്ചു. വരുന്ന പത്തൊമ്പത് ചൊവ്വാഴ്ച്ച മുതല്‍ മെയ് 28 വ്യാഴാഴ്ച വരെയാണ് അവധി. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കഴിഞ്ഞ് മെയ് 31 ന് മാത്രമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലി പുനരാരംഭിക്കേണ്ടത്. ഇതോടെ മൊത്തം 12 ദിവസം അവധി ലഭിക്കും. വിവിധ മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍...

യു എ ഇയിൽ ആറ് കോവിഡ് മരണം;731 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

യു എ ഇയിൽ കോവിഡ് ബാധിച്ച് ആറ് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 220 ആയി. 731 പേർക്ക് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗികളുടെ എണ്ണം 23,358 ആയി. 581 പേർക്ക് രോഗം പൂർണമായും ഭേദമായതോടെ രാജ്യത്തെ രോഗവിമുക്തി നേടിയവരുടെ എണ്ണം 8,512 ആയി. 40,000 ലധികം...

ദുബായില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു, ഗള്‍ഫില്‍ ഇതുവരെ മരിച്ചത് 79 മലയാളികള്‍

ദുബായില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ കന്നാറ്റം ഭരണക്കാട് കട്ടച്ചിറ ശ്രീ രാഗത്തില്‍ ആര്‍. കൃഷ്ണ പിള്ളയാണ് മരിച്ചത്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 79 ആയി. ഗള്‍ഫില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 671 ആയി. 1,31,193 പേര്‍ക്ക് ഗള്‍ഫില്‍ ഇതുവരെ കൊവിഡ്...

ഇസ്‌ലാം വിരുദ്ധ പരാമര്‍ശം: ഇന്ത്യന്‍ വംശജനെതിരേ ന്യൂസിലാന്‍ഡില്‍ നടപടി

സമൂഹ മാധ്യമങ്ങളിൽ ഇസ്‍ലാംവിരുദ്ധ പരാമർശങ്ങൾ നടത്തിയ ന്യൂസിലാൻഡിലെ ഇന്ത്യൻ വംശജനായ നേതാവിനെതിരെ നടപടി. ഇന്ത്യൻ വംശജനായ കാന്തിലാൽ ഭാഗാഭായി പട്ടേലിനെ പ്രമുഖ വെല്ലിംഗ്ടൻ ജസ്റ്റിസ് ഓഫ് പീസ് അസോസിയേഷനിൽ നിന്നും പുറത്താക്കി. ഇസ്‍ലാംവിരുദ്ധ പരാമർശങ്ങൾ നടത്തിയ പ്രവാസികൾക്കെതിരെ യുറോപ്പിലും അറബ് നാടുകളിലും നടപടി സ്വീകരിക്കുന്നതിനിടെയാണ് ന്യൂസിലാൻഡിലും സമാന സംഭവം. also read;ലോക്ഡൗൺ ലംഘിച്ച് നിസ്‌കാരം; നാലുപേർക്കെതിരെ...

അത്തറും മിഠായികളും; മടങ്ങിവരുന്ന പ്രവാസിക്ക് വീട്ടുകാര്‍ക്ക് നല്‍കാന്‍ ‘പേർഷ്യൻ പെട്ടി’

കോഴിക്കോട്: ഗൃഹാതരുമായ ഓര്‍മ്മയാണ് ഗള്‍ഫുകാരന്റെ പെട്ടി. അത്തറും മിഠായികളുമെല്ലാം നിറച്ച ഈ പെട്ടി ഗള്‍ഫുകാരനെ അടയാളപ്പെടുത്തന്നതുകൂടിയാണ്. ഗള്‍ഫുകാരനൊപ്പമെത്തുന്ന ഈ പെട്ടി വീട്ടുകാരുടെ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളാണ്. ചിലപ്പോൾ അയല്‍പക്കത്തേക്ക് കൂടി വീതിച്ചു നല്‍കുന്ന സ്‌നേഹമാണ്. എന്നാല്‍ കോവിഡ് പ്രതിസന്ധിക്കാലത്ത് തിരിച്ചുവരുന്ന പ്രവാസിയെ കാത്തിരിക്കുന്ന വീട്ടുകാര്‍ക്ക് അവന്‍ എന്തു നല്‍കും. കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ടും ശമ്പളമില്ലാതെയും വരുന്ന...
- Advertisement -spot_img

Latest News

ഹോളി ആഘോഷത്തിനിടെ ക്രൂരത! ചായം തെറിപ്പിച്ചതിന് നാലുവയസ്സുകാരന്റെ ദേഹത്ത് മുത്തശ്ശി ചൂടുവെള്ളമൊഴിച്ചു

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പുരിൽ ഹോളി ആഘോഷത്തിനിടെ നാലുവയസ്സുകാരനായ ഓം ഹരിഷ് വാംഗെയോട് സ്വന്തം മുത്തശ്ശി കാട്ടിയ ക്രൂരത നടുക്കമുണ്ടാക്കുന്നു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി തന്റെ ദേഹത്തേക്ക്...
- Advertisement -spot_img