Saturday, May 18, 2024

World

പെരുന്നാള്‍ നമസ്‌കാരം വീട്ടില്‍ നിര്‍വ്വഹിക്കണമെന്ന് ഔഖാഫ്

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ഈദുല്‍ ഫിത്തറിനോട് അനുബന്ധിച്ച പെരുന്നാള്‍ നമസ്‌കാരം വീട്ടില്‍ നിര്‍വഹിക്കണമെന്ന് ഔഖാഫ് മന്ത്രാലയം ആവശ്യപ്പെട്ടു. ലോകത്തിലുള്ള വിവിധ ഇസ്‌ലാമിക പണ്ഡിതന്മാരുമായി ഫോണില്‍ അഭിപ്രായം തേടിയാണ് ഔഖാഫ് ഈ തീരുമാനത്തിലെത്തിയത്. ഖുതുബയില്ലാതെ രണ്ട് റക്അത്ത് സാധാരണപോലെ നമസ്‌കരിക്കാനാണ് നിര്‍ദേശം. ഒറ്റക്കോ കുടുംബാംഗങ്ങളുമായി ചേര്‍ന്നോ നമസ്‌കരിക്കാം. നേരത്തെ സൗദി ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുല്‍...

കൊറോണ എവിടെ നിന്ന് വന്നു?; കൂടുതല്‍ തെളിവുകളുമായി ഗവേഷകര്‍

കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തിയിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. കൊറോണ വ്യാപിച്ചത് മുതല്‍ ഉയരുന്ന ചോദ്യമായിരുന്നു എവിടെ നിന്നാണ് കൊറോണ വന്നു എന്നുള്ളത്. മനുഷ്യനിര്‍മിതമാണെന്നും അതല്ല തനിയെ ഉത്ഭവിച്ചത് ആണെന്നും നമ്മള്‍ കേട്ടു. ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് വൈറോളജിയിലെ ലബോറട്ടറിയില്‍നിന്ന് അബദ്ധത്തില്‍ പുറത്തുചാടിയതോ, അതോ വുഹാന്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ വില്‍പനയ്ക്കു വച്ചിരുന്ന ഏതോ മൃഗത്തില്‍നിന്ന്...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക് അടുക്കുന്നു; 24 മണിക്കൂറില്‍ അമേരിക്കയില്‍ 1500 മരണങ്ങൾ

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക് അടുക്കുന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് നിലവില്‍ 48,93,195 കോവിഡ് രോഗികളാണ് ഉള്ളത്. 3,22,861 പേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. യുഎസിലെ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 15,27,723 രോഗികളാണ് യുഎസിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തത് 1500...

മനപൂര്‍വ്വം കൊവിഡ് പരത്തിയാല്‍ സൗദിയില്‍ തടവും, പിഴയും; വിദേശികള്‍ക്ക് പിന്നീട് രാജ്യത്തേക്ക് പ്രവേശനമില്ല

റിയാദ്: സൗദിയില്‍ ആരെങ്കിലും മനഃപൂര്‍വ്വം കൊവിഡ് മറ്റുള്ളവരില്‍ പടര്‍ത്തിയാല്‍ തടവ ശിക്ഷയും പിഴയും അനുഭവിക്കേണ്ടി വരുമെന്ന് അധികൃതര്‍.ഇത്തരക്കാര്‍ക്ക് അഞ്ച് വര്‍ഷം തടവും 500,000 റിയാല്‍ പിഴയോ ആണ് ശിക്ഷയായി നല്‍കുക. സൗദിയിലുള്ള മറ്റു രാജ്യങ്ങളിലെ പൗരന്‍മാരാണ് കുറ്റക്കാരെങ്കില്‍ ഇവരെ ശിക്ഷയ്ക്ക് ശേഷം നാട്ടിലേക്കയക്കും പിന്നീട് ഇവര്‍ക്ക് തിരിച്ചു വരാനും സാധിക്കില്ല. സൗദി ന്യൂസ് ഏജന്‍സിയായ എസ്.പി.എ...

യു.എ.ഇയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് ഇരുപത്തി അയ്യായിരം കൊവിഡ് കേസുകള്‍; 227 മരണം

ദുബായ്: രാജ്യത്തെ കൊവിഡ് കേസുകളില്‍ ഉണ്ടാവുന്നത് വന്‍ വര്‍ധനവെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം (MOHAP). ഇന്ന് നടത്തിയ 38,000 കൊവിഡ് ടെസ്റ്റുകളില്‍ 873 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ യു.എ.ഇയില്‍ ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 25,063 ആയി. രാജ്യത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം കൂടി. ഇതോടെ ആകെ മരണസംഖ്യ 227...

കുവൈത്തിൽ 1073 പേർക്ക് കൂടി കോവിഡ്; 3 മരണം

ഇന്ന് 1073 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 16764 ആയി. പുതിയ രോഗികളിൽ 332 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 5406 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ്...

13 വയസ്സുകാരന്‍ അച്ഛനായി; പീഡനക്കേസില്‍ നഴ്സറി ജീവനക്കാരിക്ക് 30 മാസം തടവ്, സംഭവം ഇങ്ങനെ

ലണ്ടന്‍: പതിമൂന്നുവയസുകാരനെ പീഡിപ്പിക്കുകയും ആ ബന്ധത്തില്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്ത സംഭവത്തില്‍ യുവതിക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. ലീ കോര്‍ഡിസ്(20) എന്ന മുന്‍ നഴ്‌സറി ജീവനക്കാരിയെയാണ് ബ്രിട്ടനിലെ കോടതി 30 മാസം തടവിന് ശിക്ഷിച്ചത്. നഴ്സറി ജീവനക്കാരിയായിരുന്ന ലീ ആണ്‍കുട്ടിയുടെ വീട്ടില്‍ കുട്ടികളെ നോക്കാനായി എത്തിയപ്പോഴാണ് പീഡനം നടത്തിയത്. 13 വയസ്സുകാരനാണ്...

പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇ താമസ വിസയുള്ളവര്‍ക്ക് മടങ്ങി പോകാം, മുന്‍ഗണനാക്രമം ഇങ്ങനെ

അബുദാബി: യുഎഇ താമസ വിസയുള്ള പ്രവാസികള്‍ക്ക് മടങ്ങി പോകാന്‍ അവസരമൊരുങ്ങുന്നു. മടങ്ങിവരാന്‍ താല്‍പര്യമുള്ളവരുടെ പട്ടിക അധികൃതര്‍ തയ്യാറാക്കി തുടങ്ങി. കുടുംബാംഗങ്ങള്‍ യുഎഇയില്‍ ഉളവര്‍ക്കാണ് മടങ്ങി വരവിന്  ആദ്യ പരിഗണന ലഭിക്കുക. അടുത്തമാസം ആദ്യം മുതല്‍ യുഎഇ താമസ വിസയുള്ളവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അവസരമൊരുക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യം, അന്താരാഷ്ട്ര സഹകരണം,  ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ്...

കോവിഡിനെതിരായ ആദ്യ വാക്‌സിന്‍, ഒന്നാംഘട്ട പരീക്ഷണം വിജയകരമെന്ന് മരുന്ന് കമ്പനി

വാഷിങ്ടണ്‍: (www.mediavisionnews.in) കൊറോണയ്‌ക്കെതിരെ ആദ്യം വികസിപ്പിച്ച വാക്‌സിന്‍ മനുഷ്യരില്‍ പരീഷിച്ചു. മരുന്ന് പരീക്ഷണത്തില്‍ ആശാവഹമായ ഫലങ്ങളാണ് ലഭിച്ചതെന്ന് വാക്‌സിന്‍ നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി മൊഡേണ അവകാശപ്പെട്ടു. ആദ്യഘട്ടത്തില്‍ എട്ടുപേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. ലാബില്‍ നടന്ന പരീക്ഷണ ഫലങ്ങള്‍ സാധൂകരിക്കുന്ന തരത്തില്‍ ഇവരില്‍ കൊറോണ വൈറസിന്റെ പെരുകല്‍ തടയുന്ന തരത്തില്‍ ശരീരം ആന്റിബോഡി ഉത്പാദിപ്പിച്ചുവെന്നാണ് മൊഡേണ പറയുന്നത്. കോവിഡ്...

യുഎഇയിലെ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സന്ദേശം

അബുദാബി : യുഎഇയിലെ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സന്ദേശം . കോവിഡ് 19 നോട് പൊരുതിക്കൊണ്ടിരിക്കുന്ന യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കാണ് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ പ്രത്യേക വിഡിയോ സന്ദേശം. ദേശീയ അണുനശീകരണയജ്ഞം ഉള്‍പ്പെടെ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ യുഎഇ അധികൃതര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കണമെന്ന സന്ദേശമാണ് താരം കൈമാറുന്നത്....
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img