World

അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇന്ത്യന്‍ വംശജ- അറിയാം കമല ഹാരിസിനെ കുറിച്ച്

കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ കമലാ ഹാരിസ് മത്സരിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡനാണ് കമലയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ട്വിറ്ററിലാണ് ജോ ബൈഡന്‍ കമലാ ഹാരിസിന്‍റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. "ഞാൻ കമല ഹാരിസിനെ തിരഞ്ഞെടുത്തു. കമല നിർഭയയായ പോരാളിയും...

താമസ വിസയുള്ള ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്ക് മടങ്ങാന്‍ അനുമതി

ദുബായ്: ഐസിഎ (ica) അനുമതിയില്ലാതെ തന്നെ താമസ വിസയുള്ള ഇന്ത്യാക്കാര്‍ക്ക് യുഎഇയിലേക്ക് മടങ്ങാന്‍ അനുവാദം ലഭിച്ചു തുടങ്ങി. തിരികെ എത്താന്‍ ആഗ്രഹിക്കുന്നവര്‍ uaeentry.ica.gov.ae എന്ന വെബ്സൈറ്റില്‍ കയറി വിസയുടെ സാധുത സ്വയം പരിശോധിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.  പാസ്പോര്‍ട്ട് നമ്പര്‍, എമിറേറ്റ്സ് ഐഡി വിവരം, പൗരത്വം, എന്നിവ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ യുഎഇയിലേക്ക് മടങ്ങാന്‍ യോഗ്യതയുണ്ടെങ്കില്‍ അക്കാര്യം...

ദുബായ് കിരീടാവകാശിയുടെ ബെന്‍സ് കാറിലെ ‘കിളിക്കൂട്ടില്‍’ കുഞ്ഞിക്കിളികള്‍ വിരിഞ്ഞു (വൈറലായി വീഡിയോ)

ദുബായ്:  ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്റെ ബെന്‍സ് കാറില്‍ കൂട് കൂട്ടിയ കിളിയ്ക്ക് കൂട്ടായി കുഞ്ഞി കിളികള്‍ എത്തി. കാറിലെ കിളികൂട്ടിലെ മുട്ടകള്‍ വിരിഞ്ഞതിന്റെ വീഡിയോ ഹംദാന്‍ പുറത്ത് വിട്ടു . കിളികള്‍ മുട്ടയിട്ടതിനാല്‍ കുറച്ചു നാളുകള്‍ ആയി കാര്‍ ഓടിക്കാതെ മാറ്റി വച്ചിരിക്കുകയായിരുന്നു ദുബായ് കിരീടാവകാശി .  ദുബായ് കിരീടാവകാശിയും എക്‌സിക്കുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ...

കൊവിഡ് മാറാന്‍ ഹിന്ദുക്ഷേത്രത്തില്‍ പ്രാര്‍ഥനയുമായി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍; സത്യാവസ്ഥയെന്ത്?

കൊവിഡ് പ്രതിരോധത്തിന്റെ ഉത്തമമാതൃകളിലൊന്നായി ലോകമുറ്റുനോക്കിയ രാജ്യമാണ് ന്യൂസിലാന്റ്. എന്നാല്‍ രാജ്യത്തെ പ്രധാനമന്ത്രിയായ ജസിന്‍ഡ ആര്‍ഡേന്‍ രോഗം മാറാന്‍ നിരവധി ക്ഷേത്രങ്ങളില്‍ പൂജ നടത്തിയത് കൊണ്ടാണ് കൊവിഡ് രോഗം കുറയാന്‍ കാരണമെന്ന രീതിയില്‍ നിരവധി പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെത്തുന്നത്. ഓക്‌ലാന്‍ഡിലെ രാധാകൃഷ്ണ ക്ഷേത്രത്തില്‍ പൂജകളിലും പ്രാര്‍ഥനകൡലുമേര്‍പ്പെട്ടിരിക്കുന്ന ജസിന്‍ഡയുടെ വീഡിയോകള്‍ ആണ് ഇപ്പോള്‍ ഈ രീതിയില്‍ പ്രചരിക്കുന്നത്....

ദുബായില്‍ ഇന്ത്യക്കാരന് ഏഴ് കോടിയുടെ സമ്മാനം; ടിക്കറ്റെടുത്തത് 10 സുഹൃത്തുക്കള്‍ക്കൊപ്പം

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഏഴ് കോടിയുടെ സമ്മാനം. 10 സുഹൃത്തുക്കള്‍ക്കൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് 41കാരനായ നാഗ്‍പൂര്‍ സ്വദേശി രാഹുല്‍ സാന്‍ഗോലിനെത്തേടി ഭാഗ്യം എത്തിയത്. 10 ലക്ഷം അമേരിക്കന്‍ ഡോളര്‍ (ഏകദേശം ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) വിജയികളായ ഇവര്‍ 11 പേര്‍ ചേര്‍ന്ന് വീതിച്ചെടുക്കും. മില്ലേനിയം മില്യനര്‍ 336-ാം...

കൊവിഡ് വാക്‌സിന്‍ പുറത്തിറക്കി റഷ്യ; പ്രസിഡന്റ് പുടിന്റെ മകള്‍ക്ക് മരുന്ന് കുത്തിവച്ചു

ലോകത്തെ ആദ്യ കൊവിഡ് വാക്സിന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ പുറത്തിറക്കി. പുടിന്റെ മകള്‍ക്കാണ് ആദ്യ മരുന്നിന്റെ ആദ്യ കുത്തിവയ്പ് നല്‍കിയതെന്നാണു റിപ്പോര്‍ട്ട്. ഓഗസ്റ്റ് 12ന് വാക്സീന്‍ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. വാക്സിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് നിരവധി ആശങ്കകള്‍ നിലനില്‍ക്കെയാണ് പുടിന്റെ പ്രഖ്യാപനം. കൊറോണ വൈറസിനെതിരെ വാക്‌സിന്‍ പ്രതിരോധശേഷി നല്‍കുമെന്ന് തെളിയിക്കപ്പെട്ടതായി അദ്ദേഹം അവകാശപ്പെട്ടു....

പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയില്‍ വിസ പുതുക്കാന്‍ ഒരു മാസംകൂടി

ദുബായ്: മാര്‍ച്ച് ഒന്നിന് ശേഷം സന്ദര്‍ശക, ടൂറിസ്റ്റ് വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് അത് പുതുക്കാന്‍ ഒരു മാസം കൂടി സമയം അനുവദിച്ചു. ഈ മാസം 11-ന് ഇത് പ്രാബല്യത്തില്‍ വരും. യു.എ.ഇ യുടെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പാണ് പുതിയ ഉത്തരവ് ഇറക്കിയത്. ജൂലായ് പത്തിന് ഇറക്കിയ അറിയിപ്പ് അനുസരിച്ച് ജൂലായ് 11...

യുഎഇയിലേക്കുള്ള സന്ദർശക വിസ: തടസ്സം ഉടൻ നീങ്ങുമെന്ന് ഇന്ത്യന്‍ സ്ഥാനപതി

ദുബായ്: ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് യുഎഇയില്‍ വരുന്നതിനുള്ള തടസ്സം ഉടന്‍ നീങ്ങുമെന്ന് യുഎഇയിലെ ഇന്ത്യന്‍  സ്ഥാനപതി പവന്‍ കപൂര്‍. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണെന്നും സ്ഥാനപതി പറഞ്ഞു.  കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ഇന്ത്യ ഇളവു വരുത്തുന്ന പശ്ചാത്തലത്തിലാണിത്. ഔദ്യോഗിക അറിയിപ്പ് വന്ന ശേഷമേ...

ബോര്‍ഡിങ് പാസ് കിട്ടിയിട്ടും പിഴയടയ്ക്കാന്‍ കാശില്ലാതെ യാത്ര മുടങ്ങി; നൗഫലിന് ഇത് രണ്ടാം ജന്മം

ദുബായ്: ബോര്‍ഡിങ് പാസുമായി എമിഗ്രേഷനിലെത്തിയപ്പോഴാണ് മലപ്പുറംകാരനായ നൗഫലിന് യാത്രമുടങ്ങിയത്. വിസാ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങിയതിന് ഈടാക്കിയ പിഴയടക്കാന്‍ കാശില്ലാത്ത നൗഫലിനെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു. ജോലിയില്‍ നിന്നും പിരിച്ചുവിട്ട മുതലാളി വീണ്ടും തൊഴില്‍ നല്‍കിയപ്പോള്‍ നൗഫിലിനിത് എല്ലാംകൊണ്ടും പുതുജീവിതമാണ്.തൊഴില്‍ നഷ്ടമായതോടെ അഞ്ചുവര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു നൗഫല്‍. ബോര്‍ഡിങ് പാസ് കരസ്ഥമാക്കി എമിഗ്രേഷനിലെത്തിയപ്പോഴാണ്...

ഖത്തറിലെ പ്രവാസികള്‍ക്ക് മടങ്ങിവരാന്‍ പ്രത്യേക സംവിധാനത്തിനായി ശ്രമമെന്ന് എംബസി

ദോഹ (www.mediavisionnews.in): ഖത്തറില്‍ താമസ വിസയുള്ളവര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരുന്നതിനുള്ള സംവിധാനമുണ്ടാക്കാന്‍ പരിശ്രമിക്കുകയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. അതുകൊണ്ടുതന്നെ ഇപ്പോള്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത് ഒഴിവാക്കി എംബസിയുടെ അറിയിപ്പുകള്‍ വരുന്നതുവരെ കാത്തിരിക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ എംബസി അധികൃതര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം പ്രത്യേക അനുമതി ലഭിച്ച പ്രവാസികള്‍ക്ക് ഖത്തറിലേക്ക് മടങ്ങാനാവശ്യമായ ടിക്കറ്റുകള്‍ ലഭ്യമാണെന്ന് അറിയിച്ചുകൊണ്ട് നിരവധി...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

മഞ്ചേശ്വരം(mediavisionews.in): മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. മഞ്ചേശ്വരം ഉദ്യാവർ തഹാനി മൻസിൽ ന്യൂ മസൽ ഹൗസിലെ മുഹമ്മദ് താഹ ( 22 ) ആണ്...
- Advertisement -spot_img