ബീജിങ്: പൊങ്ങച്ചം കാണിക്കാനായി ബ്രാൻഡഡ് പ്രോഡക്ടുകൾ ഇല്ലാത്ത പണം ഉണ്ടാക്കി വാങ്ങിച്ച് ഉപയോഗിക്കാൻ ശ്രമിക്കുന്നവർ തീർച്ചയായും അറിയണം ഈ യുവാവിന്റെ ദുരവസ്ഥ. വിലകൂടിയ ഐഫോൺ വാങ്ങിക്കാനായി പണം കണ്ടെത്താൻ കിഡ്‌നി വിറ്റ യുവാവാണ് ഇപ്പോൾ ജീവൻ നിലനിർത്താനായി ഡയാലിസിസിനെ ആശ്രയിക്കുന്നത്. കിഡ്‌നി വിറ്റാലേ എനിക്കൊക്കെ ഐഫോൺ വാങ്ങിക്കാനാകൂ എന്ന് പലരും തമാശ പറയാറുണ്ടെങ്കിലും ആരും...
റിയാദ് (www.mediavisionnews.in) :ജൂലൈ ഒന്ന് മുതല്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) 15 ശതമാനമാക്കിയതിന് പിന്നാലെ രാജ്യത്ത് പണപ്പെരുപ്പം കൂടിയതായി സൗദി സകാത്ത് ആന്‍ഡ് ടാക്‌സ് അതോറിറ്റി വ്യക്തമാക്കി. നികുതി വര്‍ധിപ്പിച്ചതോടെ ജീവിത ചെലവ് ഉയര്‍ന്നതാണ് ഇതിന് പ്രധാന കാരണമായത്. പണപ്പെരുപ്പം വര്‍ധിക്കുന്നത് ചെലവ് വര്‍ധിപ്പിക്കുമെന്നതിനാല്‍ സാമ്പത്തിക സ്ഥിതി അതോറിറ്റി നിരീക്ഷിക്കുന്നുണ്ട്.
അഞ്ച് ശതമാനത്തില്‍ നിന്നും 15 ശതമാനമായാണ്...
സിഡ്നി: ലോകത്ത് കൊവിഡിന് ശേഷം അഞ്ചാംപനി പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയെന്ന് പഠനം. മെഡിക്കല്‍ ജേര്‍ണലായ ദി ലാന്റ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.
ഓസ്‌ട്രേലിയയിലെ മര്‍ഡോക്ക് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ കിം മള്‍ഹോളണ്ടിന്റെ നേതൃത്വത്തിലാണ് പഠനം സംഘടിപ്പിച്ചത്.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ അഞ്ചാംപനിയ്ക്ക് നല്‍കിയിരുന്ന വാക്‌സിന്‍ ഇത്തവണ കാര്യക്ഷമമായി നടന്നിട്ടില്ല. പലരും ആശുപത്രിയില്‍ പോകാന്‍ ഭയപ്പെട്ടിരുന്ന കാലമായിരുന്നു....
ബീജിംഗ്: വെള്ളത്തിൽ വീണ വിദ്യാർത്ഥിനിയുടെ ജീവൻ രക്ഷിച്ച് ബ്രിട്ടീഷ് നയതന്ത്രജ്ഞൻ. ചോങ്കിംഗിലെ ബ്രിട്ടീഷ് കോൺസുൽ ജനറലായ സ്റ്റീഫൻ എലിസൺ ആണ് പെൺകുട്ടിയുടെ രക്ഷകനായത്.തെക്കുപടിഞ്ഞാറൻ ചൈനയിൽ കഴിഞ്ഞാഴ്ചയാണ് സംഭവമെന്ന് ബീജിംഗിലെ ബ്രിട്ടന്റെ എംബസിയും ചൈനയിലെ മാദ്ധ്യമങ്ങളും അറിയിച്ചു.
വിദ്യാർത്ഥിനി കാല് തെന്നി നദിയിലേക്ക് വീഴുകയായിരുന്നു. നിരവധി ആളുകൾ നദിക്കരയിലുണ്ടായിരുന്നു. പെൺകുട്ടി വീണതും എല്ലാവരും പരിഭ്രാന്തരായി, നിലവിളിച്ചു. വെള്ളത്തിൽ...
അബുദാബി: ബിഗ് ടിക്കറ്റ് ആദ്യമായി സംഘടിപ്പിച്ച ബിഗ് ഗോള്‍ഡ് ഗിവ് എവേ സമ്മാന പദ്ധതിയില്‍ ആറ് ഇന്ത്യക്കാരടക്കം 12 പേര്‍ വിജയികളായി. അടുത്ത നറുക്കെടുപ്പിലേക്കള്ള രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയവരില്‍ നിന്നാണ് വിജയികളെ കണ്ടെത്തിയത്. രണ്ട് ടിക്കറ്റുകള്‍ വാങ്ങുമ്പോള്‍ ഫ്രീയായി ലഭിക്കുന്ന ഒരു ടിക്കറ്റിന് പുറമെയാണ് സ്വര്‍ണ സമ്മാനം സ്വന്തമാക്കാനുള്ള അവസരം കൂടി ലഭിച്ചത്.
നവംബര്‍ 12ന് പുലര്‍ച്ചെ...
സിഡ്നി: ഓസ്ട്രേലിയന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് സമീപം ഗ്രൗണ്ടിലേക്ക് ചെറു യാത്രാ വിമാനം തകര്‍ന്നുവീണു. ഇന്ത്യന്‍ ടീം അംഗങ്ങള്‍ ക്വാറന്‍റീനില്‍ കഴിയുന്ന സിഡ്നി ഒളിംപിക് പാര്‍ക്കിന് 30 കിലോ മീറ്റര്‍ അകലെ പ്രാദേശിക സമയം വൈകിട്ട് നാലരയോടെയാണ് വിമാനാപകടം ഉണ്ടായത്. എഞ്ചിന്‍ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് ഫ്ലൈയിംഗ് സ്കൂളിന്‍റെ വിമാനം...
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച കാറ്റിനും മഴയ്ക്കും സാധ്യത. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കടലില്‍ ഏഴ് അടി വരെ ഉയരത്തില്‍ തിരമാല രൂപപ്പെടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതേ തുടര്‍ന്ന് തീരദേശങ്ങളിലും പര്‍വ്വത മേഖലകളിലുമുള്‍പ്പെടെ പ്രത്യേക ക്രമീകരണങ്ങളും നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് അടിയന്തര കാലാവസ്ഥാ മുന്നറിയിപ്പ്...
ജിദ്ദ (www.mediavisionnews.in):സൗദിയിൽ മൂന്നു മാസത്തിനിടെ ഒന്നര ലക്ഷത്തിലേറെ ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി കണക്ക്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ സ്ഥാപനങ്ങൾക്കുണ്ടായ പ്രതിസന്ധിയാണ് ഇത്രയേറെ ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടാൻ കാരണം.
ഈ വർഷം മൂന്നാം പാദത്തിൽ സ്വകാര്യ മേഖലയിൽ വിദേശികളും സ്വദേശികളും അടക്കം 155411 ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ കണക്കുകൾ...
26 രാജ്യങ്ങളെ ഒഴിവാക്കി കോവിഡ് അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക ഖത്തര്‍ പുതുക്കി പ്രസിദ്ധീകരിച്ചു. നേരത്തെ ലിസ്റ്റിലുണ്ടായിരുന്ന ഇറ്റലി, ജര്‍മ്മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെയൊക്കെ ഒഴിവാക്കിയാണ് പുതിയ ലിസ്റ്റ് പുറത്തിറക്കിയത് നേരത്തെ 49 രാജ്യങ്ങളാണ് കോവിഡ് അപകടസാധ്യത കുറഞ്ഞവയുടെ പട്ടികയില്‍ ഖത്തര്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഓരോ രണ്ടാഴ്ച്ച കൂടുമ്പോഴും പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ലിസ്റ്റ് പുതുക്കുമെന്നും...
ലണ്ടന്‍: ഇംഗ്ലണ്ടിലെ ചെസ്റ്ററില്‍ ഒരു പ്രാദേശിക ആശുപത്രിയില്‍ എട്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തുകയും 10 കുഞ്ഞുങ്ങളെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത നഴ്‌സിനെതിരെ കുറ്റം ചുമത്തിയതായി പൊലീസ്. 30കാരിയായ നഴ്‌സ് ലൂസി ലെറ്റ്‌ബൈ ആണ് അറസ്റ്റിലായത്. മൂന്നാം തവണയാണ് സംഭവവുമായി ബന്ധപ്പെട്ട് ഇവര്‍ അറസ്റ്റിലാകുന്നത്.
2015 ജൂണിനും 2016 ജൂണിനുമിടയിലാണ് കേസിനാസ്പദമായ കൊലപാതകങ്ങള്‍ നടന്നത്. കൗണ്ടസ് ഓഫ്...
ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...